ഓട്ടോ എക്സ്പോ 2020: കോഡിയാക് എസ്‌യുവിക്ക് ഇനി 2.0 ടിഎസ്ഐ പെട്രോൾ എഞ്ചിൻ കരുത്തേകും

സ്കോഡ കോഡിയാക് എസ്‌യുവിയുടെ പെട്രോൾ എഞ്ചിൻ പതിപ്പ് അവതരിപ്പിച്ചു. 2020 ഓട്ടോ എക്സ്പോയിലാണ് വാഹനത്തിന്റെ പുത്തൻ വകഭേദം അരങ്ങേറ്റം കുറിച്ചത്.

ഓട്ടോ എക്സ്പോ 2020: കോഡിയാക് എസ്‌യുവിക്ക് ഇനി 2.0 ടിഎസ്ഐ പെട്രോൾ എഞ്ചിൻ കരുത്തേകും

രണ്ട് വർഷത്തിലേറെയായി ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്ന സ്കോഡ കോഡിയാക് മൂന്ന് നിര സീറ്റുകളുള്ള പ്രീമിയം യൂറോപ്യൻ എസ്‌യുവി തിരയുന്നവർക്ക് ആകർഷകമായ ഓപ്ഷനാണ്. വാഹനത്തിന് ഇതുവരെ ഡീസൽ മോഡൽ മാത്രമേ വിപണിയിൽ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇനി മുതൽ കോഡിയാക്കിന് 2.0 ടിഎസ്ഐ പെട്രോൾ എഞ്ചിൻ കരുത്തേകും.

ഓട്ടോ എക്സ്പോ 2020: കോഡിയാക് എസ്‌യുവിക്ക് ഇനി 2.0 ടിഎസ്ഐ പെട്രോൾ എഞ്ചിൻ കരുത്തേകും

സൂപ്പർബ് ഫെയ്‌സ്‌ലിഫ്റ്റിനെപ്പോലെ 2.0 ലിറ്റർ ടി‌എസ്‌ഐ യൂണിറ്റ് 190 bhp കരുത്തിൽ 320 Nm torque ആണ് ഉത്പാദിപ്പിക്കുന്നത്. കൂടാതെ ഏഴ് സ്പീഡ് ഡി‌എസ്‌ജി ഓട്ടോമാറ്റിക് ഗിയർബോക്സുമായി എഞ്ചിൻ ജോടിയാക്കുന്നു.

ഓട്ടോ എക്സ്പോ 2020: കോഡിയാക് എസ്‌യുവിക്ക് ഇനി 2.0 ടിഎസ്ഐ പെട്രോൾ എഞ്ചിൻ കരുത്തേകും

മുമ്പത്തെപ്പോലെ കോഡിയാക്കിൽ ഓൾ-വീൽ ഡ്രൈവ് സ്റ്റാൻഡേർഡായി ലഭിക്കും. പുതിയ 2.0 ലിറ്റർ ടി‌എസ്‌ഐയുടെ വരവോടെ കോഡിയാക് പെട്രോൾ മാത്രമുള്ള മോഡലായി മാറുമെന്ന് എടുത്തുപറയേണ്ട കാര്യമാണ്. ചെക്ക് റിപ്പബ്ളിക്കൻ നിർമാതാക്കളുടെ ബി‌എസ്-VI മലിനീകരണ മാനദണ്ഡങ്ങളിലേക്കുള്ള കുതിപ്പ് 2.0 ലിറ്റർ ടിഡിഐ ഡീസൽ എഞ്ചിനുകളുടെ അവസാനത്തിന് കാരമായി.

ഓട്ടോ എക്സ്പോ 2020: കോഡിയാക് എസ്‌യുവിക്ക് ഇനി 2.0 ടിഎസ്ഐ പെട്രോൾ എഞ്ചിൻ കരുത്തേകും

പുതിയ എഞ്ചിന്റെ അവതരണം മാറ്റി നിർത്തിയാൽ കോഡിയാക്കിന് മറ്റ് വലിയ മാറ്റങ്ങളൊന്നും തന്നെ സംഭവിച്ചില്ല. ഉയർന്ന പതിപ്പായ ലോറിൻ & ക്ലെമെന്റ് വകഭേദത്തെയാണ് സ്കോഡ ഇന്ത്യ ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ചിരിക്കുന്നത്.

ഓട്ടോ എക്സ്പോ 2020: കോഡിയാക് എസ്‌യുവിക്ക് ഇനി 2.0 ടിഎസ്ഐ പെട്രോൾ എഞ്ചിൻ കരുത്തേകും

വാഹനത്തിൽ ഓഫർ ചെയ്യുന്ന ഉപകരണങ്ങൾ നിലവിലുള്ള ഡീസൽ പതിപ്പിന്റെ ഉയർന്ന് മോഡലിന് തുല്യമാണ്. സ്‌കോഡയുടെ ‘വെർച്വൽ കോക്ക്പിറ്റ്' ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും പനോരമിക് സൺറൂഫും സ്റ്റാൻഡേർഡായി ലഭിക്കുന്നു.

ഓട്ടോ എക്സ്പോ 2020: കോഡിയാക് എസ്‌യുവിക്ക് ഇനി 2.0 ടിഎസ്ഐ പെട്രോൾ എഞ്ചിൻ കരുത്തേകും

സ്കോഡ കോഡിയാക് 2.0 ടി‌എസ്‌ഐയുടെ വില ബി‌എസ്-IV കംപ്ലയിന്റ് ഡീസലിന് സമാനമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതായത് വാഹനത്തിന് 32.99 ലക്ഷം രൂപ മുതൽ 36.79 ലക്ഷം രൂപ വരെയായിരിക്കും എക്സ്ഷോറൂം വില.

ഓട്ടോ എക്സ്പോ 2020: കോഡിയാക് എസ്‌യുവിക്ക് ഇനി 2.0 ടിഎസ്ഐ പെട്രോൾ എഞ്ചിൻ കരുത്തേകും

കോഡിയാക് എസ്‌യുവിക്ക് പുറമെ റാപ്പിഡ്, ഒക്ടാവിയ RS245 എന്നീ സെഡാനുകളും വിഷൻ ഇൻ കൺസെപ്റ്റ് മോഡലിനെയും ചെക്ക് റിപ്പബ്ളിക്കൻ നിർമാതാവ് ഓട്ടോ എക്സ്പോയുടെ പതിനഞ്ചാം പതിപ്പിൽ അവതരിപ്പിച്ചിട്ടുണ്ട്.

ഓട്ടോ എക്സ്പോ 2020: കോഡിയാക് എസ്‌യുവിക്ക് ഇനി 2.0 ടിഎസ്ഐ പെട്രോൾ എഞ്ചിൻ കരുത്തേകും

റാപ്പിഡ് സെഡാനിലും കമ്പനി പുതിയ എഞ്ചിൻ അവതരിപ്പിക്കുകയുണ്ടായി. നിലവിലെ ടിഡിഐ, എംപിഐ എഞ്ചിനുകൾ‌ ബിഎസ്-VI മാനദണ്ഡങ്ങൾക്ക് അനുസൃതമായി പരിഷ്ക്കരിക്കില്ല. പകരം ഇനി മുതൽ ടി‌എസ്‌ഐ ടി‌ഡി‌ഐ യൂണിറ്റാകും വാഹനത്തിൽ വാഗ്ദാനം ചെയ്യുക. പുതിയ സ്കോഡ റാപ്പിഡ് 2020 ഏപ്രിലിൽ ഇന്ത്യൻ വിപണിയിലെത്തും.

Most Read Articles

Malayalam
English summary
Skoda Kodiaq Unveiled At Auto Expo. Read in Malayalam
Story first published: Saturday, February 8, 2020, 19:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X