ഒക്ടാവിയ സിഎന്‍ജി പതിപ്പിനെ വെളിപ്പെടുത്തി സ്‌കോഡ

യൂറോപ്യന്‍ വിപണിക്കായുള്ള ഒക്ടാവിയ സിഎന്‍ജി പതിപ്പിനെ വെളിപ്പെടുത്തി സ്‌കോഡ. 2021 ഫെബ്രുവരിയില്‍ പുതുതലമുറ ഒക്ടാവിയ ഇന്ത്യന്‍ വിപണിയലും അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്.

ഒക്ടാവിയ സിഎന്‍ജി പതിപ്പിനെ വെളിപ്പെടുത്തി സ്‌കോഡ

നമ്മുടെ രാജ്യത്ത് ഈ ദിവസങ്ങളില്‍ പെട്രോള്‍, ഡീസല്‍ വിലകള്‍ നോക്കുമ്പോള്‍, പുതിയ പതിപ്പിനൊപ്പം G-ടെക് സിഎന്‍ജി പതിപ്പും ആവശ്യമാണെന്ന് പറയേണ്ടിവരും.

ഒക്ടാവിയ സിഎന്‍ജി പതിപ്പിനെ വെളിപ്പെടുത്തി സ്‌കോഡ

1.5 ലിറ്റര്‍ TSI യൂണിറ്റാണ് ഒക്ടാവിയ G-ടെക്കിന്റെ കരുത്ത്. 130 bhp കരുത്താണ് ഈ എഞ്ചിന്‍ യൂണിറ്റിന്റെ കരുത്ത്. സിഎന്‍ജി മോഡില്‍, 27.77 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്.

MOST READ: പിക്കപ്പ് ട്രക്ക് ശ്രേണിയിലേക്ക് മുഖംമാറി 2021 ഫോർഡ് F-150 എത്തി

ഒക്ടാവിയ സിഎന്‍ജി പതിപ്പിനെ വെളിപ്പെടുത്തി സ്‌കോഡ

എന്നാല്‍ പെട്രോള്‍ മാത്രമുള്ള മോഡില്‍ 21.73 കിലോമീറ്റര്‍ മൈലേജാണ് അവകാശപ്പെടുന്നത്. 500 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ സാധിക്കുന്ന മൂന്ന് സിഎന്‍ജി ടാങ്കുകള്‍ വാഹനത്തില്‍ നിര്‍മ്മാതാക്കള്‍ നല്‍കിയിട്ടുണ്ട്.

ഒക്ടാവിയ സിഎന്‍ജി പതിപ്പിനെ വെളിപ്പെടുത്തി സ്‌കോഡ

17.33 കിലോഗ്രാം ശേഷിയുള്ള ഈ സിഎന്‍ജി ടാങ്കുകള്‍ കാറിന്റെ ബോഡിക്ക് താഴെയാണ് സ്ഥാപിച്ചിട്ടുള്ളത്. സിഎന്‍ജിക്ക് പുറമെ 9 ലിറ്ററിന്റെ ഫ്യവല്‍ ടാങ്കും കാറിന് ലഭിക്കും. പെട്രോള്‍ പരിധി 190 കിലോമീറ്ററാണ്. ഇത് മൊത്തം 690 കിലോമീറ്ററായി മാറും.

MOST READ: നിവസ് കൂപ്പെ ബ്രസീല്‍ വിപണിയില്‍ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍

ഒക്ടാവിയ സിഎന്‍ജി പതിപ്പിനെ വെളിപ്പെടുത്തി സ്‌കോഡ

സിഎന്‍ജി, പെട്രോള്‍ മോഡുകളിലേക്ക് മാറുന്നതിന് സ്വിച്ചിംഗ് ആവശ്യമില്ല, ഇത് ഓട്ടോമാറ്റിക്കായി തന്നെ നടക്കും. സിഎന്‍ജി ഗ്യാസ് കുറയുകയും മര്‍ദ്ദം 11 ബാറിന് താഴെയാകുകയും ചെയ്യുമ്പോള്‍ പെട്രോള്‍ ഇന്ധനം ഉപയോഗിച്ച് തുടങ്ങും.

ഒക്ടാവിയ സിഎന്‍ജി പതിപ്പിനെ വെളിപ്പെടുത്തി സ്‌കോഡ

മൂന്ന് സിഎന്‍ജി ടാങ്കുകള്‍ വാഹനത്തിനുള്ളില്‍ തന്നെ സ്ഥാപിച്ചിരിക്കുന്നതുകൊണ്ട് ബൂട്ട് ശേഷി കുറയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റെഗുലര്‍ പതിപ്പില്‍ 590 ലിറ്ററാണ് ബൂട്ട് ശേഷിയെങ്കില്‍ സിഎന്‍ജി പതിപ്പില്‍ 455 ലിറ്ററായി കുറഞ്ഞു. അതേസമയം വാഹനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

MOST READ: മുൽസേൻ ആഡംബര സെഡാനിന്റെ ഉത്പാദനം അവസാനിപ്പിച്ച് ബെന്റലി

ഒക്ടാവിയ സിഎന്‍ജി പതിപ്പിനെ വെളിപ്പെടുത്തി സ്‌കോഡ

സ്‌കോഡയില്‍ നിന്നും നിരവധി മോഡലുകളാണ് വരും വര്‍ഷങ്ങളില്‍ വിലപണിയില്‍ എത്താനൊരുങ്ങുന്നത്. കൊറോണ വൈറസ് വ്യാപനവും കോവിഡ്-19 രോഗബാധയുമൊക്കെ ഭീഷണിയാണെങ്കിലും ഇന്ത്യയ്ക്കായി നിശ്ചയിച്ച മുന്‍ ലക്ഷ്യങ്ങളില്‍ മാറ്റമില്ലെന്നും കമ്പനി അറിയിച്ചു.

ഒക്ടാവിയ സിഎന്‍ജി പതിപ്പിനെ വെളിപ്പെടുത്തി സ്‌കോഡ

2025-നകം ഇന്ത്യയിലെ വില്‍പ്പന ഒരു ലക്ഷം യൂണിറ്റിലെത്തിക്കാനും അങ്ങനെ ആഗോളതലത്തില്‍ കമ്പനിയുടെ ആദ്യ അഞ്ചു വിപണികളിലൊന്നാക്കി മാറ്റാനുമാണ് സ്‌കോഡ ലക്ഷ്യമിട്ടിരുന്നത്.

MOST READ: ഇല‌ക്‌ട്രിക് എസ്‌യുവി ശ്രേണിയിലേക്ക് നിസാൻ ആര്യ, ആദ്യ ടീസർ ചിത്രം പുറത്ത്

ഒക്ടാവിയ സിഎന്‍ജി പതിപ്പിനെ വെളിപ്പെടുത്തി സ്‌കോഡ

സാഹചര്യങ്ങള്‍ പ്രതികൂലമെങ്കിലും മുമ്പ് നിശ്ചയിച്ച പുതിയ മോഡല്‍ അവതരണങ്ങളില്‍ മാറ്റം വരുത്താത്ത സ്‌കോഡ, ഇന്ത്യയ്ക്കായി നേരത്തെ പ്രഖ്യാപിച്ച നിക്ഷേപങ്ങളിലും മാറ്റമൊന്നുമുണ്ടാവില്ലെന്നു വ്യക്തമാക്കി.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
2020 Skoda Octavia CNG Revealed. Read in Malayalam.
Story first published: Saturday, June 27, 2020, 10:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X