എന്യാക്! ഇലക്ട്രിക്ക് വാഹനത്തിന്റെ ടീസര്‍ വെളിപ്പെടുത്തി സ്‌കോഡ

ഇലക്ട്രിക്ക് വാഹനത്തിന്റെ ടീസര്‍ ചിത്രങ്ങള്‍ വെളിപ്പെടുത്തി ചെക്ക് റിപ്പബ്ളിക്കന്‍ വാഹന നിര്‍മ്മാതാക്കളായ സ്‌കോഡ. എന്യാക് എന്നായിരിക്കും ഈ ഇലക്ട്രിക്ക് ക്രോസ്ഓവര്‍ അറിയപ്പെടുക എന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു.

എന്യാക്! ഇലക്ട്രിക്ക് വാഹനത്തിന്റെ ടീസര്‍ വെളിപ്പെടുത്തി സ്‌കോഡ

ജീവന്റെ ഉറവിടം എന്നര്‍ഥം വരുന്ന ഐറിഷ് വാക്കായ എന്യയില്‍ നിന്നാണു സ്‌കോഡ പുത്തന്‍ വാഹനത്തിന് പേരു കണ്ടെത്തിയിരിക്കുന്നത്. ഉടന്‍ തന്നെ പുതിയ ഇലക്ട്രിക്ക് കാറിനെ വിപണിയില്‍ അവതരിപ്പിക്കുമെന്നും കമ്പനി അറിയിച്ചു.

എന്യാക്! ഇലക്ട്രിക്ക് വാഹനത്തിന്റെ ടീസര്‍ വെളിപ്പെടുത്തി സ്‌കോഡ

സ്‌കോഡയുടെ 125 വര്‍ഷത്തെ ചരിത്രത്തില്‍ പുതിയൊരു അധ്യായത്തിനാണ് എന്യാക് തുടക്കം കുറിക്കുന്നത്. ഇലക്ട്രിക്ക് വാഹനങ്ങള്‍ക്കായി വികസിപ്പിച്ച അയോണ്‍ മൊഡുലാര്‍ ഇലക്ട്രിഫിക്കേഷന്‍ ടൂള്‍കിറ്റ് (MEB) പ്ലാറ്റ്ഫോമില്‍ നിര്‍മ്മിക്കുന്ന സ്‌കോഡയുടെ ആദ്യത്തെ ഇലക്ട്രിക്ക് കാറാണിത്.

MOST READ: കുഞ്ഞൻ ഹിമാലയൻ ഒരുങ്ങുന്നു, അരങ്ങേറ്റം അടുത്ത വർഷം

എന്യാക്! ഇലക്ട്രിക്ക് വാഹനത്തിന്റെ ടീസര്‍ വെളിപ്പെടുത്തി സ്‌കോഡ

സിറ്റിഗോ iV എന്നൊരു ഇലക്ട്രിക്ക് കാറിനെ ഇതിനോടകം തന്നെ സ്‌കോഡ വിപണിയില്‍ എത്തിച്ചിട്ടുണ്ട്. ഇലക്ട്രിക്ക് വാഹനങ്ങള്‍ക്കായുള്ള iV ഉപ ബ്രാന്‍ഡിലാവും എന്യാക് വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തുക.

എന്യാക്! ഇലക്ട്രിക്ക് വാഹനത്തിന്റെ ടീസര്‍ വെളിപ്പെടുത്തി സ്‌കോഡ

2022 -ന്റെ അവസാനത്തോടെ വാഹനത്തെ വിപണിയില്‍ അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഈ ഇലക്ട്രിക്ക് വാഹനത്തിന് 4,648 mm നീളവും 1,877 വീതിയും 1,618 mm ഉയരവുമുണ്ട്.

MOST READ: കൊവിഡ് ഒരു മുട്ടൻ പണി തന്നെ; ഏപ്രിൽ മാസം ഒരു യൂണിറ്റ് പോലും വിൽപ്പനയില്ലാതെ അശോക് ലെയ്‌ലാൻഡ്

എന്യാക്! ഇലക്ട്രിക്ക് വാഹനത്തിന്റെ ടീസര്‍ വെളിപ്പെടുത്തി സ്‌കോഡ

2,765 mm വാഹനത്തിന്റെ വീല്‍ബേസ്. 585 ലിറ്ററാണ് ബുട്ട് സ്‌പേയ്‌സ്. മൂന്ന് വ്യത്യസ്ത രീതിയിലുള്ള ബാറ്ററികള്‍ വാഹനത്തില്‍ ലഭിക്കും. 55kWh ബാറ്ററി 340 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

എന്യാക്! ഇലക്ട്രിക്ക് വാഹനത്തിന്റെ ടീസര്‍ വെളിപ്പെടുത്തി സ്‌കോഡ

ഈ എന്‍ട്രി ലെവല്‍ മോഡലിന് റിയര്‍-മൗണ്ട് ചെയ്ത ഇലക്ട്രിക് മോട്ടോര്‍ ലഭിക്കുന്നു, ഇത് പിന്‍ ചക്രങ്ങളില്‍ കരുത്ത് എത്തിക്കും. 146 bhp കരുത്താണ് സൃഷ്ടിക്കുന്നത്. 390 കിലോമീറ്റര്‍ പരിധിയുള്ള 62 kWh ബാറ്ററി പായ്ക്കും വാഹനത്തിന് ലഭിക്കും.

MOST READ: സ്ഥാപകർ തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയുടെ 116 -ാം വാർഷികം ആഘോഷിച്ച് റോൾസ് റോയ്‌സ്

എന്യാക്! ഇലക്ട്രിക്ക് വാഹനത്തിന്റെ ടീസര്‍ വെളിപ്പെടുത്തി സ്‌കോഡ

500 കിലോമീറ്റര്‍ പരിധിയുള്ള 82 kWh ബാറ്ററി പായ്ക്കും വാഹനത്തിന് ലഭിക്കും. ഡ്യുവല്‍-ഇലക്ട്രിക് മോട്ടോറുകളുള്ള ഓള്‍-വീല്‍ ഡ്രൈവ് കോണ്‍ഫിഗറേഷനോടുകൂടിയ മോഡലും എന്യാകില്‍ ലഭ്യമാകും. 460 കിലോമീറ്ററാകും ഈ പതിപ്പിന്റെ മൈലേജ്.

എന്യാക്! ഇലക്ട്രിക്ക് വാഹനത്തിന്റെ ടീസര്‍ വെളിപ്പെടുത്തി സ്‌കോഡ

6.2 സെക്കന്‍ഡുകള്‍ മാത്രം മതി ഈ ഇലക്ട്രിക്ക് വാഹനത്തിന് പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍. 180 കിലോമീറ്ററാണ് പരമാവധി വേഗത. അതേസമയം വാഹനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

MOST READ: പൊതുഗതാഗതം ഉടന്‍ പുനരാരംഭിച്ചേക്കുമെന്ന് മന്ത്രി നിതിന്‍ ഗഡ്കരി

എന്യാക്! ഇലക്ട്രിക്ക് വാഹനത്തിന്റെ ടീസര്‍ വെളിപ്പെടുത്തി സ്‌കോഡ

സൂചനകളനുസരിച്ച് സ്‌കോഡയുടെ വിഷന്‍ iV സമാനമായിരിക്കും ഈ ഇലക്ട്രിക്ക് വാഹനത്തിന്റെയും അകത്തളം. പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഹെഡ്സ് അപ്പ് ഡിസ്പ്ലേ എന്നിവയും കാറില്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു. 2020 ഒക്ടാവിയയില്‍ നിന്ന് കടമെടുത്ത് സ്റ്റിയറിംഗ് വീല്‍ വാഹനത്തില്‍ പ്രതീക്ഷിക്കാം.

എന്യാക്! ഇലക്ട്രിക്ക് വാഹനത്തിന്റെ ടീസര്‍ വെളിപ്പെടുത്തി സ്‌കോഡ

ഇലക്ട്രിക്ക് വാഹനങ്ങളുടെ വികസനത്തിനായി 200 കോടി യൂറോ (15,518 കോടിയോളം രൂപ) നിക്ഷേപിക്കാനും സ്‌കോഡയ്ക്കു പദ്ധതിയുണ്ട്. ഇലക്ട്രിക്ക് വാഹനങ്ങളുടെ വികസനത്തിനപ്പുറം ആധുനികവും പരിസ്ഥിതി സൗഹൃദവുമായ സഞ്ചാര സാധ്യതകളുടെ സമഗ്രമായ ആവാസവ്യവസ്ഥ തന്നെ വികസിപ്പിക്കാനാണു കമ്പനി ഇതിലൂടെ ലക്ഷ്യമിടുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda’s First Fully-Electric Crossover Enyaq Teased. Read in Malayalam.
Story first published: Friday, May 8, 2020, 11:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X