ടാറ്റ HBX അവതരണം വൈകും; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

2020 ഓട്ടോ എക്‌സ്‌പോയിലാണ് ടാറ്റ, HBX എന്ന് മിനി എസ്‌യുവി കണ്‍സെപ്റ്റ് മോഡലിനെ അവതരിപ്പിക്കുന്നത്. വാഹനത്തിന്റെ അവതരണം സംബന്ധിച്ച് ഇപ്പോഴും ഊഹാപോഹങ്ങള്‍ മാത്രമാണുള്ളത്.

ടാറ്റ HBX അവതരണം വൈകും; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പരീക്ഷണ ഓട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ നിരവധി തവണ പുറത്തുവരുകയും ചെയ്തിരുന്നു. നേരത്തെ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കൊവിഡ്-19 യും, ലോക്ക്ഡൗണും പദ്ധതിയില്‍ കാലതാമസം വരുത്തി എന്ന് വേണം പറയാന്‍.

ടാറ്റ HBX അവതരണം വൈകും; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എന്നാല്‍ ഇപ്പോള്‍ വാഹനം സംബന്ധിച്ച് പുതിയ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. വാഹത്തിന്റെ അവതരണം വരും വര്‍ഷത്തേക്ക് മാറ്റിയതായിട്ടാണ് റിപ്പോര്‍ട്ട്. 2021 മെയ് മാസത്തോടെ മാത്രമാകും വാഹനം വിപണിയില്‍ എത്തുകയെന്ന് റിപ്പോര്‍ട്ട് സൂചന നല്‍കുന്നു.

MOST READ: വാഹനങ്ങളുടെ ഫിറ്റ്നസിനും രജിസ്ട്രേഷൻ പുതുക്കലിനും ഫാസ്ടാഗ്‌ നിബന്ധമാക്കും

ടാറ്റ HBX അവതരണം വൈകും; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

വലിയ എസ്‌യുവി വാഹനങ്ങളുടെ തലയെടുപ്പാണ് വാഹനത്തിന്റെ പ്രധാന സവിശേഷത. ടാറ്റയുടെ ജനപ്രീയ മോഡലായ നെക്‌സോണില്‍ നിന്നും ഹാരിയറിലും കണ്ടിരിക്കുന്ന അതേ മുന്‍വശം തന്നെയാണ് ഈ വാഹനത്തിനും കമ്പനി നല്‍കിയിരിക്കുന്നത്.

ടാറ്റ HBX അവതരണം വൈകും; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

നേര്‍ത്ത ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകള്‍, ഡ്യുവല്‍ ടോണ്‍ ബമ്പര്‍, വലിയ സ്‌കിഡ് പ്ലേറ്റ് എന്നിവയാണ് വാഹനത്തിന്റെ മുന്‍വശത്തെ പ്രധാന മാറ്റങ്ങള്‍. ബ്ലാക്ക് ഫിനീഷ് ക്ലാഡിങ്ങ്, അലോയി വീല്‍, ബ്ലാക്ക് B-പില്ലര്‍, എന്നിവയാണ് വശങ്ങളെ മനോഹരമാക്കുന്നത്.

MOST READ: ബാറ്ററികളില്‍ വിപുലീകൃത വാറന്റിയുമായി ഫോക്‌സ്‌വാഗണ്‍

ടാറ്റ HBX അവതരണം വൈകും; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

വശങ്ങളിലേക്ക് വലിച്ചു നീട്ടിയിരിക്കുന്ന ടെയില്‍ ലാമ്പുകള്‍, ഡ്യുല്‍ ടോണ്‍ ബമ്പര്‍, സ്‌കിഡ് പ്ലേറ്റ്, റൂഫ് റെയില്‍ എന്നിവ പിന്‍വശത്തെ അഴകിനും മാറ്റുകൂട്ടുന്നു. കണ്‍സെപ്റ്റ് മോഡലില്‍ ഡ്യുവല്‍ ടോണ്‍ റൂഫ് ക്യാരിയറും നല്‍കിയിട്ടുണ്ട്. എന്നാല്‍ പ്രെഡക്ഷന്‍ പതിപ്പിലേക്ക് വരുമ്പോള്‍ റൂഫ് ക്യാരിയര്‍ നഷ്ടമായേക്കും.

ടാറ്റ HBX അവതരണം വൈകും; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ശ്രേണിയിലെ ഫസ്റ്റ് ഫീച്ചറുകളുള്ള അകത്തളമാണ് വാഹനത്തിന്റെ മറ്റൊരു സവിശേഷത. ഫ്‌ളോട്ടിങ്ങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഹൈറ്റ് അഡ്ജസ്റ്റ് ഡ്രൈവിങ്ങ് സീറ്റ്, ഇലക്ട്രിക് പവര്‍ സ്റ്റിയറിങ്ങ് എന്നീ ഫീച്ചറുകള്‍ അകത്തളത്തെയും സമ്പന്നമാക്കും.

MOST READ: വരവിനൊരുങ്ങി ഇന്നോവ ക്രിസ്റ്റ ഫെയ്‌സ്‌ലിഫ്റ്റ്; അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങള്‍

ടാറ്റ HBX അവതരണം വൈകും; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ആള്‍ട്രോസ് പ്രീമിയം ഹാച്ച്ബാക്കിന് കരുത്ത് നല്‍കുന്ന അതേ പെട്രോള്‍ എഞ്ചിന്‍ തന്നെ മോഡലിലും ഇടംപിടിച്ചേക്കും. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 85 bhp കരുത്തും 113 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ എഎംടി ആയിരിക്കും ഗിയര്‍ബോക്സ്.

ടാറ്റ HBX അവതരണം വൈകും; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

വിപണിയില്‍ മാരുതി ഇഗ്‌നിസ്, മഹീന്ദ്ര KUV100 എന്നിവയാകും ഈ മോഡലിന്റെ പ്രധാന എതിരാളികള്‍. വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 4.5 മുതല്‍ 7.5 ലക്ഷം രൂപ വരെ വാഹനത്തിന് എക്സ്ഷോറൂം വില പ്രതീക്ഷിക്കാം.

Source: Team BHP

Most Read Articles

Malayalam
English summary
Tata HBX India Launch Expected Timeline Revealed. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X