പരീക്ഷണയോട്ടം തകൃതിയാക്കി ടാറ്റ HBX; സ്‌പൈ ചിത്രങ്ങള്‍

2020 ഓട്ടോ എക്‌സ്‌പോയിലാണ് HBX എന്ന് മിനി എസ്‌യുവിയുടെ കണ്‍സെപ്റ്റ് മോഡലിനെ ടാറ്റ അവതരിപ്പിക്കുന്നത്. ഈ വര്‍ഷം വാഹനം വിപണിയില്‍ എത്തുമെന്നായിരുന്നു ആദ്യം പുറത്തുവന്നിരുന്ന റിപ്പോര്‍ട്ടുകള്‍.

പരീക്ഷണയോട്ടം തകൃതിയാക്കി ടാറ്റ HBX; സ്‌പൈ ചിത്രങ്ങള്‍

എന്നാല്‍ അടുത്തിടെയാണ് ഇക്കാര്യത്തില്‍ വ്യക്ത വന്നത്. വാഹത്തിന്റെ അവതരണം വരും വര്‍ഷത്തേക്ക് മാറ്റിയതായി റിപ്പോര്‍ട്ട് പുറത്തുവന്നു. 2021 മെയ് മാസത്തോടെ മാത്രമാകും വാഹനം വിപണിയില്‍ എത്തുകയെന്ന് റിപ്പോര്‍ട്ട്.

പരീക്ഷണയോട്ടം തകൃതിയാക്കി ടാറ്റ HBX; സ്‌പൈ ചിത്രങ്ങള്‍

അവതരണം വരും വര്‍ഷമേ ഉള്ളുവെങ്കിലും പരീക്ഷണ ഓട്ടം നിരത്തുകളില്‍ സജീവമാണ്. ഇപ്പോഴിതാ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ പുതിയ ചിത്രങ്ങള്‍ പുറത്തുവന്നു.

MOST READ: കിടു ലുക്കുമായി റെനോ കിഗറും ഒരുങ്ങുന്നു; കൺസെപ്റ്റ് മോഡലിനെ പരിചയപ്പെടുത്തി

പരീക്ഷണയോട്ടം തകൃതിയാക്കി ടാറ്റ HBX; സ്‌പൈ ചിത്രങ്ങള്‍

ചിത്രങ്ങളില്‍ കാണുന്നത് പോലെ, വരാനിരിക്കുന്ന ടാറ്റ HBX ലേ-മനാലി ഹൈവേയിലാണ് പരീക്ഷണയോട്ടം നടത്തുന്നത്. വ്യത്യസ്ത റോഡ്, കാലാവസ്ഥാ സാഹചര്യങ്ങളില്‍ സമാന പ്രോട്ടോടൈപ്പ് നേരത്തെയും പരീക്ഷണയോട്ടം നടത്തിയിരുന്നു.

പരീക്ഷണയോട്ടം തകൃതിയാക്കി ടാറ്റ HBX; സ്‌പൈ ചിത്രങ്ങള്‍

വാഹനം പൂര്‍ണമായും മറച്ചിരിക്കുന്നത് കാണാന്‍ കഴിയും, പക്ഷേ ഇത് മോഡലിന്റെ മൊത്തത്തിലുള്ള അനുപാതത്തെക്കുറിച്ച് ഒരു നല്ല ആശയം നല്‍കുന്നു. വലിയ എസ്‌യുവി വാഹനങ്ങളുടെ തലയെടുപ്പാണ് വാഹനത്തിന്റെ പ്രധാന സവിശേഷത.

MOST READ: അരങ്ങേറ്റത്തിന് സജ്ജമായി നിസാൻ മാഗ്നൈറ്റ്; ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി

പരീക്ഷണയോട്ടം തകൃതിയാക്കി ടാറ്റ HBX; സ്‌പൈ ചിത്രങ്ങള്‍

നേര്‍ത്ത ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകള്‍, ഡ്യുവല്‍ ടോണ്‍ ബമ്പര്‍, വലിയ സ്‌കിഡ് പ്ലേറ്റ് എന്നിവയാണ് വാഹനത്തിന്റെ മുന്‍വശത്തെ പ്രധാന മാറ്റങ്ങള്‍. ബ്ലാക്ക് ഫിനീഷ് ക്ലാഡിങ്ങ്, അലോയി വീല്‍, ബ്ലാക്ക് B-പില്ലര്‍, എന്നിവയാണ് വശങ്ങളെ മനോഹരമാക്കുന്നത്.

പരീക്ഷണയോട്ടം തകൃതിയാക്കി ടാറ്റ HBX; സ്‌പൈ ചിത്രങ്ങള്‍

വശങ്ങളിലേക്ക് വലിച്ചു നീട്ടിയിരിക്കുന്ന ടെയില്‍ ലാമ്പുകള്‍, ഡ്യുല്‍ ടോണ്‍ ബമ്പര്‍, സ്‌കിഡ് പ്ലേറ്റ്, റൂഫ് റെയില്‍ എന്നിവ പിന്‍വശത്തെ അഴകിനും മാറ്റുകൂട്ടുന്നു. ശ്രേണിയിലെ ഫസ്റ്റ് ഫീച്ചറുകളുള്ള അകത്തളമാണ് വാഹനത്തിന്റെ മറ്റൊരു സവിശേഷത.

MOST READ: മുഖംമിനുക്കി ഇന്നോവ ക്രിസ്റ്റ നവംബർ 20-ന് വിപണിയിൽ എത്തും

പരീക്ഷണയോട്ടം തകൃതിയാക്കി ടാറ്റ HBX; സ്‌പൈ ചിത്രങ്ങള്‍

ഫ്‌ളോട്ടിങ്ങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഹൈറ്റ് അഡ്ജസ്റ്റ് ഡ്രൈവിങ്ങ് സീറ്റ്, ഇലക്ട്രിക് പവര്‍ സ്റ്റിയറിങ്ങ് എന്നീ ഫീച്ചറുകള്‍ അകത്തളത്തെയും സമ്പന്നമാക്കും.

പരീക്ഷണയോട്ടം തകൃതിയാക്കി ടാറ്റ HBX; സ്‌പൈ ചിത്രങ്ങള്‍

ആള്‍ട്രോസ് പ്രീമിയം ഹാച്ച്ബാക്കിന് കരുത്ത് നല്‍കുന്ന അതേ പെട്രോള്‍ എഞ്ചിന്‍ തന്നെ മോഡലിലും ഇടംപിടിക്കുക. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 85 bhp കരുത്തും 113 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ എഎംടി ആയിരിക്കും ഗിയര്‍ബോക്സ്.

MOST READ: മാരുതി എർട്ടിഗയ്ക്ക് വെല്ലുവിളിയായി പുതിയ എംപിവി അവതരിപ്പിക്കാനൊരുങ്ങി ടാറ്റ

പരീക്ഷണയോട്ടം തകൃതിയാക്കി ടാറ്റ HBX; സ്‌പൈ ചിത്രങ്ങള്‍

4.5 മുതല്‍ 7.5 ലക്ഷം രൂപ വരെയായിരിക്കും വാഹനത്തിന്റെ എക്സ്ഷോറൂം വില പ്രതീക്ഷിക്കാം. വിപണിയില്‍ മാരുതി ഇഗ്‌നിസ്, മഹീന്ദ്ര KUV100 എന്നിവയാകും ഈ മോഡലിന്റെ പ്രധാന എതിരാളികള്‍.

Image Courtesy: BABA BHURIA

Most Read Articles

Malayalam
English summary
Tata HBX Spotted Test Run On Leh-Manali Highway. Read in Malayalam.
Story first published: Wednesday, November 18, 2020, 17:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X