ഓട്ടോ എക്സ്പോ 2020: മുഖം മിനുക്കി ടാറ്റ ഹെക്‌സ, സഫാരി എഡിഷൻ അവതരിപ്പിച്ചു

ഹെക്‌സ എസ്‌യുവിയുടെ സഫാരി എഡിഷൻ അവതരിപ്പിച്ച് ഇന്ത്യൻ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോർസ്. ഹെക്‌‌സയുടെ 4X4 പതിപ്പിനെ അടിസ്ഥാനമാക്കി ചെറിയ കോസ്മെറ്റിക്ക് പരിഷ്ക്കാരങ്ങളുമായാണ് ഏഴ് സീറ്റർ എസ്‌യുവിയുടെ പുതിയ മോഡലിനെ കമ്പനി പുറത്തിറക്കിയിരിക്കുന്നത്.

ഓട്ടോ എക്സ്പോ: മുഖം മിനുക്കി ടാറ്റ ഹെക്‌സ, സഫാരി എഡിഷൻ അവതരിപ്പിച്ചു

പുറംമോഡിയിലെ നവീകരണങ്ങൾക്കു പുറമെ പരിഷ്ക്കരിച്ച ബിഎസ്-VI ഡീസൽ എഞ്ചിൻ വാഹനത്തിന് നൽകിയത് ഏറെ ശ്രദ്ധേയമായി. പുതിയ മലിനീകരണ മാനദണ്ഡത്തിന് അനുസൃതമായി എഞ്ചിൻ പരിഷ്ക്കരിച്ചതോടെ ഹെക്‌സ എസ്‌യുവി വിപണിയിൽ തുരുമെന്ന് സൂചന നൽകുന്നു.

ഓട്ടോ എക്സ്പോ: മുഖം മിനുക്കി ടാറ്റ ഹെക്‌സ, സഫാരി എഡിഷൻ അവതരിപ്പിച്ചു

പുതിയ ടാറ്റ ഹെക്‌സ സഫാരി എഡിഷൻ ഉടൻ തന്നെ വിപണിയിലേക്ക് എത്തിക്കുമെന്നാണ് കമ്പനി സൂചിപ്പിക്കുന്നത്. കാഴ്ച്ചയിൽ നിലവിലെ മോഡലിന് സമാനമാണെങ്കിലും ശ്രദ്ധേയമായ ചില മാറ്റങ്ങൾ ടാറ്റ വാഹനത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.

ഓട്ടോ എക്സ്പോ: മുഖം മിനുക്കി ടാറ്റ ഹെക്‌സ, സഫാരി എഡിഷൻ അവതരിപ്പിച്ചു

കടുപ്പമേറിയ ബമ്പറുകൾ, കറുത്ത നിറത്തിൽ പൂർത്തിയാക്കിയിരിക്കുന്ന 17 ഇഞ്ച് അലോയ് വീലുകൾ, പിന്നിൽ സഫാരി എഡിഷൻ ബാഡ്ജിംഗ് എന്നിവ ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു. കൂടാതെ നിലവിലെ മോഡലിൽ ഉൾപ്പെടുത്തിയിരുന്ന എല്ലാ ക്രോം ഘടകങ്ങളും കറുത്ത നിറത്തിലുള്ള ഘടകങ്ങൾ ഉപയോഗിച്ച് മാറ്റിസ്ഥാപിച്ചു. ഇത് വാഹനത്തിന് ഒരു മികച്ച രൂപം നൽകാൻ സഹായിച്ചു.

ഓട്ടോ എക്സ്പോ: മുഖം മിനുക്കി ടാറ്റ ഹെക്‌സ, സഫാരി എഡിഷൻ അവതരിപ്പിച്ചു

ഹെക്‌സ എസ്‌യുവിയുടെ അകത്തളത്തിൽ കാര്യമായ മാറ്റങ്ങളൊന്നും കമ്പനി വരുത്തിയിട്ടില്ല. സഫാരി എഡിഷന്റെ ഡാഷ്‌ബോർഡ് നിലവിലെ മോഡലിന് സമാനമാണ്. പുതിയ ബ്ലാക്ക്-ബീജ് കളർ സ്കീം മാത്രമാണ് മാറ്റമായി ചൂണ്ടി കാണിക്കാൻ സാധിക്കുന്നത്. കൂടുതൽ സവിശേഷമായ കാറാണെന്ന് ഓർമ്മപ്പെടുത്താൻ ഒരു സഫാരി എഡിഷൻ ബാഡ്‌ജ് ഡാഷ്ബോർഡിൽ ഇടംപിടിച്ചിരിക്കുന്നു.

ഓട്ടോ എക്സ്പോ: മുഖം മിനുക്കി ടാറ്റ ഹെക്‌സ, സഫാരി എഡിഷൻ അവതരിപ്പിച്ചു

വികസിതമായ ഹെക്‌സ സഫാരി എഡിഷന് ബിഎസ്-VI നവീകരണം ലഭിച്ചെങ്കിലും 2.2 ലിറ്റർ വരിക്കോർ മോട്ടോർ തന്നെയാണ് എസ്‌യുവിയിൽ ഉപയോഗിക്കുന്നത്. പുതിയ രൂപത്തിൽ, ഇത് 154 bhp കരുത്തും 400Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളവയാണ്.

ഓട്ടോ എക്സ്പോ: മുഖം മിനുക്കി ടാറ്റ ഹെക്‌സ, സഫാരി എഡിഷൻ അവതരിപ്പിച്ചു

എഞ്ചിൻ ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സും ഓൾ-വീൽ ഡ്രൈവ് ഓപ്ഷനും ഉപയോഗിച്ച് സഫാരി എഡിഷൻ ലഭ്യമാകും. അതേസമയം ആറ് സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സും റിയർ വീൽ ഡ്രൈവുള്ള സ്റ്റാൻഡേർഡ് മോഡലും ടാറ്റ ഹെക്‌സ എസ്‌യുവിയിൽ ലഭ്യമാകും.

ഓട്ടോ എക്സ്പോ: മുഖം മിനുക്കി ടാറ്റ ഹെക്‌സ, സഫാരി എഡിഷൻ അവതരിപ്പിച്ചു

ഏഴ് സീറ്റർ എസ്‌യുവിയുടെ സഫാരി എഡിഷൻ 2020 ഏപ്രിലിനു ശേഷം വിപണിയിൽ എത്തിയേക്കും. ബിഎസ്-VI പരിഷ്ക്കരണം ലഭിച്ചിരിക്കുന്നതിനാൽ നിലവിലുള്ള മോഡലിനെക്കാൾ വില കൂടുതലായിരിക്കും. 13.70 ലക്ഷം രൂപയോളമായിരിക്കും വാഹനത്തിന്റെ പ്രാരംഭ വില. ടൊയോട്ട ഇന്നോവ ക്രിസ്റ്റ, മഹീന്ദ്ര മറാസോ എന്നീ മോഡലുകളോടാകും ഇന്ത്യൻ വിപണിയിൽ ബിഎസ്-VI ടാറ്റ ഹെക്‌സ മത്സരിക്കുക.

Most Read Articles

Malayalam
English summary
Auto Expo 2020: Tata Hexa Safari Edition Unveiled. Read in Malayalam
Story first published: Thursday, February 6, 2020, 16:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X