കളം മാറ്റിച്ചവിട്ടാൻ ടാറ്റ; ഹെക്സയുടെ സഫാരി എഡിഷൻ ഉടൻ വിപണിയിലേക്ക്

2020 ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിക്കുന്നതിന് മുന്നോടിയായി ടാറ്റ മോട്ടോർസ് തങ്ങളുടെ ഏഴ് സീറ്റർ എസ്‌യുവിയായ ഹെക്‌സയുടെ സഫാരി എഡിഷന്റെ ടീസർ ചിത്രങ്ങൾ പുറത്തുവിട്ടു.

കളം മാറ്റിച്ചവിട്ടാൻ ടാറ്റ; ഹെക്സയുടെ സഫാരി എഡിഷൻ ഉടൻ വിപണിയിലേക്ക്

കഴിഞ്ഞ വർഷം ടാറ്റയുടെ അഞ്ച് സീറ്റർ എസ്‌യുവിയായ ഹാരിയർ വിപണിയിൽ അരങ്ങേറ്റം കുറിക്കുന്നതുവരെ ഇന്ത്യൻ ബ്രാൻഡിന്റെ പോർട്ട്‌ഫോളിയോയിലെ മുൻനിര ഉൽപ്പന്നമായിരുന്നു ഹെക്‌സ 7 സീറ്റർ എസ്‌യുവി.

കളം മാറ്റിച്ചവിട്ടാൻ ടാറ്റ; ഹെക്സയുടെ സഫാരി എഡിഷൻ ഉടൻ വിപണിയിലേക്ക്

ഹാരിയർ വിപണിയിൽ എത്തിയതോടെ ഏഴ് സീറ്റുകളുള്ള ഹെക്സയുടെ ആവശ്യം ഗണ്യമായി കുറഞ്ഞു. ഇപ്പോൾ പുതിയ ഹെക്സ സഫാരി എഡിഷൻ അവതരിപ്പിക്കുന്നതിനൊപ്പം ടാറ്റ മോട്ടോർസ് എസ്‌യുവിയെ വിപണിയിൽ നിന്നും പിൻവലിച്ചേക്കാം.

കളം മാറ്റിച്ചവിട്ടാൻ ടാറ്റ; ഹെക്സയുടെ സഫാരി എഡിഷൻ ഉടൻ വിപണിയിലേക്ക്

പുതിയ മലിനീകരണ മാനദണ്ഡമായ ബിഎസ്-VI നിലവിൽ വരുന്നതിനു മുന്നോടായായി ബി‌എസ്-IV കംപ്ലയിന്റ് ടാറ്റ ഹെക്‌സയുടെ അവസാന പതിപ്പിനെ വിപണിയിൽ എത്തിക്കാനാകും ഇന്ത്യൻ നിർമാതാക്കളുടെ പദ്ധതി. കൂടാതെ ഹെക്സയുടെ പിൻഗാമിയായി ഏഴ് സീറ്റർ എസ്‌യുവി ഗ്രാവിറ്റാസും വരും മാസത്തിൽ പുറത്തിറങ്ങുന്നതോടെ ഹെക്സ പതിയെ വിപണിയിൽ നിന്നും പിൻവാങ്ങും.

കളം മാറ്റിച്ചവിട്ടാൻ ടാറ്റ; ഹെക്സയുടെ സഫാരി എഡിഷൻ ഉടൻ വിപണിയിലേക്ക്

എങ്കിലും ഹെക്സ അതിന്റെ എഞ്ചിൻ ബിഎസ്-VI നിലവാരത്തിലേക്ക് ഉയർത്താൻ സാധ്യതയുണ്ടെന്നും അതിനാൽ വിപണിയിൽ തുടർന്നേക്കുമെന്നും ചില കമ്പനി വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

കളം മാറ്റിച്ചവിട്ടാൻ ടാറ്റ; ഹെക്സയുടെ സഫാരി എഡിഷൻ ഉടൻ വിപണിയിലേക്ക്

സ്റ്റാൻഡേർഡ് ഹെക്സയുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ സഫാരി എഡിഷനിലെ മാറ്റങ്ങൾ കോസ്മെറ്റിക്ക് നവീകരണങ്ങൾ മാത്രമായി പരിമിതപ്പെടുത്തും. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ എസ്‌യുവിയുടെ പുതിയ പതിപ്പിന് അഡ്വഞ്ചർ ലുക്കിംഗ് നൽകാനാണ് സാധ്യത.

കളം മാറ്റിച്ചവിട്ടാൻ ടാറ്റ; ഹെക്സയുടെ സഫാരി എഡിഷൻ ഉടൻ വിപണിയിലേക്ക്

വാഹനത്തിന്റെ ഇന്റീരിയറുകൾക്ക് കുറച്ച് സവിശേഷതകളും കൂട്ടിച്ചേർക്കലുകളും മറ്റ് സൂക്ഷ്മമായ മാറ്റങ്ങളും ലഭിക്കുമെങ്കിലും ആന്തരിക ഘടകങ്ങൾ സമാനമായി തുടരും.

കളം മാറ്റിച്ചവിട്ടാൻ ടാറ്റ; ഹെക്സയുടെ സഫാരി എഡിഷൻ ഉടൻ വിപണിയിലേക്ക്

2.2 ലിറ്റർ വരിക്കോർ 400 ഫോർ സിലിണ്ടർ ഡീസൽ എഞ്ചിനാണ് ടാറ്റ ഹെക്‌സ ബിഎസ്-IV ന് കരുത്തേകുന്നത്. ഇത് 154 bhp കരുത്തും 400 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ഗിയർബോക്സുമായി എഞ്ചിൻ ജോടിയാക്കിയിരിക്കുന്നു. 4X2 4X4 എന്നീ രണ്ട് പതിപ്പുകളിലും വാഹനം ലഭ്യമാകും.

കളം മാറ്റിച്ചവിട്ടാൻ ടാറ്റ; ഹെക്സയുടെ സഫാരി എഡിഷൻ ഉടൻ വിപണിയിലേക്ക്

ഒന്നിലധികം ഡ്രൈവ് മോഡുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ഏറ്റവും പുതിയ ഹാരിയർ ഒരു ഫ്രണ്ട്-വീൽ ഡ്രൈവ് ഓപ്ഷനിൽ മാത്രമാണ് വിപണിയിൽ എത്തുന്നത്. എന്നാൽ വരാനിരിക്കുന്ന പുതിയ ഗ്രാവിറ്റസിന് ഫ്രണ്ട്-വീൽ, ഓൾ-വീൽ ഡ്രൈവ് എന്നീ യൂണിറ്റുമായാകും എത്തുകയെന്നാണ് റിപ്പോർട്ടുകൾ. ഇത് ശരിയാണെങ്കിൽ നിലവിലുള്ള ഹെക്സ ഉടമകൾക്ക് ടാറ്റ മോട്ടോർസിൽ നിന്ന് തന്നെ ലഭിക്കുന്ന മികച്ച അപ്‌ഗ്രേഡായിരിക്കും.

കളം മാറ്റിച്ചവിട്ടാൻ ടാറ്റ; ഹെക്സയുടെ സഫാരി എഡിഷൻ ഉടൻ വിപണിയിലേക്ക്

ജനപ്രിയ മോഡലായ ടാറ്റ സഫാരിക്ക് പകരമായി ഹെക്സയെ 2017 ജനുവരിയിലാണ് കമ്പനി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. ടൊയോട്ട ഇന്നോവയുടെ എതിരാളിയായി അവതരിപ്പിച്ച ആര്യ എം‌പിവിയുമായാണ് ഹെക്സ പ്ലാറ്റ്ഫോം പങ്കിടുന്നത്.

കളം മാറ്റിച്ചവിട്ടാൻ ടാറ്റ; ഹെക്സയുടെ സഫാരി എഡിഷൻ ഉടൻ വിപണിയിലേക്ക്

എന്നിരുന്നാലും ഈ രണ്ട് മോഡലുകൾക്കും വിപണിയിൽ വിജയം നേടാനായില്ല. നിലവിലെ തലമുറയ ടാറ്റ ഹെക്‌സക്ക് 13 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്. പുതിയ സഫാരി എഡിഷന് സ്റ്റാൻഡേർഡ് മോഡലിനേക്കാൾ വില അധികമായിരിക്കും.

Most Read Articles

Malayalam
English summary
Tata Motors officially teased the all-new Hexa Safari Edition. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X