ടാറ്റ ടിഗോര്‍ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലെത്തി; വില 5.75 ലക്ഷം

പുതിയ പതിപ്പുകളെ വിപണിയില്‍ അവതരിപ്പിച്ച് 2020 -ല്‍ മികച്ച ഒരു തുടക്കത്തിന് ഒരുങ്ങുകയാണ് ടാറ്റ മോട്ടോര്‍സ്. മുന്ന് ഫെയ്‌സ്‌ലിഫറ്റ് മോഡലുകളെയും, പ്രീമിയം ഹാച്ച്ബാക്ക് നിരയിലേക്ക് തങ്ങളുടെ ആദ്യ വാഹനത്തെയും കമ്പനി ഇന്ന് അവതരിപ്പിച്ചു.

ടാറ്റ ടിഗോര്‍ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലെത്തി; വില 5.75 ലക്ഷം

കോമ്പാക്ട് സെഡാന്‍ ശ്രേണിയിലേക്ക് ടിഗോറിന്റെ ഫെയ്‌സ് ലിഫ്റ്റ് പതിപ്പിനെയും ഇപ്പോള്‍ കമ്പനി വിപണിയില്‍ എത്തിച്ചിരിക്കുകയാണ്. 5.75 ലക്ഷം രൂപയാണ് പുതിയ പതിപ്പിന്റെ എക്‌സ്‌ഷോറും വില. പഴയ പതിപ്പില്‍ നിന്നും 10,000 രൂപയുടെ വര്‍ധനവാണ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് വന്നിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ടാറ്റ ടിഗോര്‍ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലെത്തി; വില 5.75 ലക്ഷം

പുതിയ പതിപ്പിനായുള്ള ബുക്കിങ് ഇതിനോടകം തന്നെ കമ്പനി ആരംഭിച്ചിരുന്നു. 11,000 രൂപയാണ് ബുക്കിങ് തുകയായി കമ്പനി സ്വീകരിക്കുന്നത്. ബിഎസ് VI എഞ്ചിനൊപ്പം ചില പ്രധാന മാറ്റങ്ങളും വാഹനത്തില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. പെട്രോള്‍ ബിഎസ് VI എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമാണ് വാഹനം വിപണിയില്‍ എത്തുന്നത്.

ടാറ്റ ടിഗോര്‍ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലെത്തി; വില 5.75 ലക്ഷം

ടാറ്റയുടെ ഇംപാക്റ്റ് 2.0 ഡിസൈന്‍ ശൈലിയില്‍ തന്നെയാണ് ഫെയ്‌സ് ലിഫ്റ്റ് പതിപ്പ് വിപണിയില്‍ എത്തുന്നത്. പുതുക്കിയ ഗ്രില്ലും, പുതിയൊരു ബമ്പറും, ഫോഗ് ലാമ്പിനൊപ്പം തന്നെ ഇടംപിടിച്ചിരിക്കുന്ന ഡേ ടൈം റണ്ണിങ് ലാമ്പുകളും വാഹനത്തിന്റെ മുന്നിലെ സവിശേഷതയാണ്.

ടാറ്റ ടിഗോര്‍ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലെത്തി; വില 5.75 ലക്ഷം

കാല്‍നട സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി വാഹനത്തിന്റെ ബോണറ്റിലും കമ്പനി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പിന്നില്‍ ക്ലിയര്‍ ലെന്‍സ് ടെയില്‍ലാമ്പുകളും, ഷാര്‍ക്ക്ഫിന്‍ ആന്റിനയും ഇടംപിടിച്ചിട്ടുണ്ട്. അഞ്ച് പുതിയ നിറങ്ങളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്.

ടാറ്റ ടിഗോര്‍ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലെത്തി; വില 5.75 ലക്ഷം

7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ പോലുള്ള സവിശേഷതകള്‍ ഇതിനകം ടിഗോറില്‍ ലഭ്യമാണ്. എന്നിരുന്നാലും ത്രീ സ്‌പോക്ക് ഫ്‌ളാറ്റ ബോട്ടം സ്റ്റിയറിങ് വീല്‍, എഞ്ചിന്‍ സ്റ്റാര്‍ട്ട് / സ്‌റ്റോപ്പ് ബട്ടണ്‍, പിയാനോ ബ്ലാക്ക് ഫിനിഷ് എന്നിവയാണ് അകത്തളത്തിലെ മറ്റ് സവിശേഷതകള്‍.

ടാറ്റ ടിഗോര്‍ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലെത്തി; വില 5.75 ലക്ഷം

ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, 15 ഇഞ്ച് അലോയ് വീലുകള്‍, ഹാര്‍മാന്‍ ഓഡിയോ സിസ്റ്റം എന്നിവയും വാഹനത്തിന്റെ സവിശേഷതകളാണ്. 1.2 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ബിഎസ് VI എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്.

ടാറ്റ ടിഗോര്‍ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലെത്തി; വില 5.75 ലക്ഷം

ഈ എഞ്ചിന്‍ 84 bhp കരുത്തും 114 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവല്‍, അഞ്ച് സ്പീഡ് എഎംടിയാണ് ഗിയര്‍ബോക്‌സ്. ഉടന്‍ തന്നെ ടിഗോറിന്റെ ഡെലിവറികള്‍ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

ടാറ്റ ടിഗോര്‍ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലെത്തി; വില 5.75 ലക്ഷം

2017 ന്റെ തുടക്കത്തില്‍ വിപണിയില്‍ എത്തിയതിനുശേഷം മികച്ച പ്രകടനമാണ് ടിഗോര്‍ കാഴ്ച്ചവയ്ച്ചത്. കൂപ്പെയ്ക്കു സമാനമായ റൂഫും മികച്ച വില നിര്‍ണയവും വാഹനം വാഗ്ദാനം ചെയ്യുന്നു.

ടാറ്റ ടിഗോര്‍ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലെത്തി; വില 5.75 ലക്ഷം

എന്നിരുന്നാലും, ഏകദേശം മൂന്ന് വര്‍ഷത്തോളം വിപണിയില്‍ ഉണ്ടായിരുന്ന, നാല് മീറ്ററില്‍ താഴെയുള്ള സെഡാനിന് ഒരു നവീകരണം ആവശ്യമാണെന്നും, എതിരാളികള്‍ മുഖം മിനുക്കിയതോടെയുമാണ് ഇപ്പോള്‍ നവീകരിച്ച പതിപ്പിനെ ടാറ്റ വിപണിയില്‍ എത്തിച്ചിരിക്കുന്നത്.

ടാറ്റ ടിഗോര്‍ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലെത്തി; വില 5.75 ലക്ഷം

കുറഞ്ഞ ശേഷിയുള്ള ഓയില്‍-ബര്‍ണറിന്റെ ഉത്പാദനം പൂര്‍ണ്ണമായും നിര്‍ത്താനുള്ള കമ്പനിയുടെ തീരുമാനത്തിന്റെ ഭാഗമായാണ് ഡീസല്‍ എഞ്ചിന്‍ ഓപ്ഷന്റെ ഉത്പാദനം കമ്പനി അവസാനിപ്പിച്ചത്. അതോടൊപ്പം തന്നെ ഡീസലില്‍ പ്രവര്‍ത്തിക്കുന്ന ചെറിയ കാറുകളോട് വിപണിയും മുഖം തിരിച്ചതും തിരിച്ചടിയായെന്നാണ് റിപ്പോര്‍ട്ട്.

ടാറ്റ ടിഗോര്‍ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലെത്തി; വില 5.75 ലക്ഷം

ഇന്ന് വിപണിയില്‍ ലഭിക്കുന്നതില്‍ ഏറ്റവും സുരക്ഷിതമായ കോമ്പാക്ട് സെഡാന്‍ കൂടിയാണ് ടിഗോര്‍. കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച് ക്രാഷ് ടെസ്റ്റില്‍ നാല് സ്റ്റാര്‍ റേറ്റിങാണ് വാഹനത്തിന് ലഭിച്ച്ത്.

Most Read Articles

Malayalam
English summary
Tata Tigor 2020 BS-VI Facelift launched in India. Read in Malayalam.
Story first published: Wednesday, January 22, 2020, 17:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X