ഓട്ടോ എക്സ്പോ 2020: മികച്ച അഞ്ച് ഇലക്ട്രിക് കാറുകൾ

ലോക വാഹന വിപണിയിലെ നിലിവലെ ട്രെൻഡാണ് ഇലക്ട്രിക് വാഹനങ്ങൾ. ഭാവി എന്ന നിലയിൽ വിപണി പൂർണമായും ഇലക്ട്രിക്ക് പതിപ്പുകളിലേക്ക് ചുവടുവെച്ചുതുടങ്ങിയത് ഒട്ടും അതിശയിപ്പിക്കുന്ന ഒന്നല്ല. ഡീസല്‍ വാഹനങ്ങളോട് ഈ വർഷത്തോടെ ഇന്ത്യ വിടപറഞ്ഞേക്കും.

ഓട്ടോ എക്സ്പോ 2020: മികച്ച അഞ്ച് ഇലക്ട്രിക് കാറുകൾ

പൂർണമായും ഡീസൽ വാഹനങ്ങൾ പിൻവലിയില്ലെങ്കിലും അവയുടെ സ്ഥാനത്തേക്ക് ഇലക്ട്രിക് മോഡലുകളെ എത്തിക്കാനാണ് നിർമാതാക്കളുടെ പദ്ധതി. പ്രധാന മോഡലുകളുടെ എല്ലാം ഇവി പതിപ്പുകളെ വിപണിയിൽ എത്തിക്കാനുള്ള പ്രവർത്തനത്തിലാണ് ബ്രാൻഡുകളെല്ലാം.

ഓട്ടോ എക്സ്പോ 2020: മികച്ച അഞ്ച് ഇലക്ട്രിക് കാറുകൾ

ഇലക്ട്രിക് വാഹനങ്ങള്‍ കൂടുതല്‍ നിരത്തിലെത്തുന്നതോടെ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് കുറക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. ഇവിയിലേക്കുള്ള പരിണാമം വിപണിയിൽ ഉടൻ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നതാണ് 2020 ഓട്ടോ എക്സ്പോയിലൂടെ മനസിലാക്കാൻ സാധിക്കുന്നത്.

ഓട്ടോ എക്സ്പോ 2020: മികച്ച അഞ്ച് ഇലക്ട്രിക് കാറുകൾ

2020 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഇലക്ട്രിക് വെഹിക്കിൾ ലൈനപ്പിൽ നിന്നുള്ള മികച്ച അഞ്ച് മോഡലുകളെ പരിചയപ്പെടാം.

ഓട്ടോ എക്സ്പോ 2020: മികച്ച അഞ്ച് ഇലക്ട്രിക് കാറുകൾ

ടാറ്റ ആൾട്രോസ് ഇവി

2019 ലെ ജനീവ മോട്ടോർ ഷോയിൽ അരങ്ങേറ്റം കുറിച്ചആൾട്രോസ് ഇവിയെ ഒടുവിൽ 2020 ഓട്ടോ എക്‌സ്‌പോയിൽ ടാറ്റ പ്രദർശിപ്പിച്ചു. ടിഗോർ ഇവി, നെക്‌സോൺ ഇവി, എന്നിവയ്ക്ക് ശേഷം കമ്പനിയിൽ നിന്നുള്ള മൂന്നാമത്തെ ഇലക്ട്രിക് കാറായി ഇത് മാറുന്നു. കൂടാതെ ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് പ്രീമിയം ഹാച്ച്ബാക്കായും ആൾട്രോസ് മാറും.

ഓട്ടോ എക്സ്പോ 2020: മികച്ച അഞ്ച് ഇലക്ട്രിക് കാറുകൾ

ഈ വർഷാവസാനം വിപണിയിലെത്താൻ ഉദ്ദേശിക്കുന്ന ടാറ്റ ആൾട്രോസ് ഇവി കമ്പനിയുടെ സിപ്‌ട്രോൺ ഇലക്ട്രിക് സാങ്കേതികവിദ്യയിലാണ് ഒരുങ്ങുന്നത്. അതായത് പൂർണ ചാർജിൽ 250 കിലോമീറ്ററിലധികം മൈലേജ് വാഹനം നൽകുമെന്ന് ഉറപ്പ്.

ഓട്ടോ എക്സ്പോ 2020: മികച്ച അഞ്ച് ഇലക്ട്രിക് കാറുകൾ

ഇവിയുടെ രൂപകൽപ്പനയും സ്റ്റൈലിംഗും സ്റ്റാൻഡേർഡ് ആൾട്രോസിന് സമാനമാണ്. എന്നിരുന്നാലും കാറിന് നീല നിറത്തിലുള്ള ആക്സന്റുകളും ഇന്റീരിയറിന് ഭാരം കുറഞ്ഞ ഷേഡും ലഭിക്കും. വാഹനത്തിന്റെ സവിശേഷതകൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ആൾട്രോസ് ഇവി സാങ്കേതികവിദ്യ നെക്‌സോൺ ഇവിയുമായി പങ്കിടും.

ഓട്ടോ എക്സ്പോ 2020: മികച്ച അഞ്ച് ഇലക്ട്രിക് കാറുകൾ

റെനോ സിറ്റി K-ZE

റെനോയുടെ ഏറ്റവും ജനപ്രിയ കാറായ ക്വിഡിന്റെ ഇലക്ട്രിക് പതിപ്പായ സിറ്റി K-ZE ഇവിയുടെ ഇന്ത്യൻ അരങ്ങേറ്റവും ഈ വർഷത്തെ ഓട്ടോ എക്‌സ്‌പോ സാക്ഷ്യംവഹിച്ചു. ചൈനയിൽ നടന്ന 2019 ലെ ഷാങ്ഹായ് മോട്ടോർ ഷോയിൽ പ്രദർശിപ്പിച്ച ഇലക്ട്രിക് ഹാച്ച്ബാക്ക് K-ZE കൺസെപ്റ്റിനെ അടിസ്ഥാനമാക്കിയുള്ള മോഡലുകൂടിയാണിത്.

ഓട്ടോ എക്സ്പോ 2020: മികച്ച അഞ്ച് ഇലക്ട്രിക് കാറുകൾ

ക്വിഡിന്റെ അതേ CMF-A പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള സിറ്റി K-ZE ഫ്രഞ്ച് വാഹന നിർമാതാക്കളിൽ നിന്നുള്ള ഏറ്റവും ചെറിയ ഇവി കൂടിയാണ്. നിലവിൽ ചൈനീസ് വിപണിയിൽ മാത്രം വിൽപ്പനക്കെത്തുന്ന കാർ മറ്റ് യൂറോപ്യൻ വിപണികളിലേക്കും എത്തിക്കാൻ കമ്പനി ലക്ഷ്യമിടുന്നു.

ഓട്ടോ എക്സ്പോ 2020: മികച്ച അഞ്ച് ഇലക്ട്രിക് കാറുകൾ

120 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 33 കിലോവാട്ട് മോട്ടോറാണ് സിറ്റി K-ZE ന് ലഭിക്കുന്നത്. സ്റ്റാൻഡേർഡ് 220V പ്ലഗ് ചാർജിംഗ് പോയിന്റുകൾ ഉപയോഗിച്ച് കാർ ചാർജ് ചെയ്യാമെന്ന് കമ്പനി പറയുന്നു. 50 മിനിറ്റിനുള്ളിൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയുമെന്നും റെനോ അവകാശപ്പെടുന്നു ഏകദേശം 240 മൈലേജാണ് ഇലക്ട്രിക് ഹാച്ച്ബാക്ക് വാഗ്ദാനം ചെയ്യുന്നത്.

ഓട്ടോ എക്സ്പോ 2020: മികച്ച അഞ്ച് ഇലക്ട്രിക് കാറുകൾ

മഹീന്ദ്ര eKUV100

ഇത്തവണത്തെ ഓട്ടോ എക്സ്പോയിൽ മഹീന്ദ്ര ഞെട്ടിച്ച പ്രദർശനമായിരുന്നു eKUV100. ഈ ഇലക്ട്രിക് ഹാച്ച്ബാക്കിന്റെ പ്രീ-പ്രൊഡക്ഷൻ മോഡൽ 2018 ഓട്ടോ എക്‌സ്‌പോയിൽ കമ്പനി പ്രദർശിപ്പിച്ചിരുന്നു. 8.25 ലക്ഷം രൂപ എക്സ്ഷോറൂം വിലയിൽ വിപണിയിൽ എത്തിയ ഹാച്ച്ബാക്ക് ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് വാഹനമാണ്.

ഓട്ടോ എക്സ്പോ 2020: മികച്ച അഞ്ച് ഇലക്ട്രിക് കാറുകൾ

മഹീന്ദ്ര eKUV100 അതിന്റെ പെട്രോൾ വകഭേദത്തിന് സമാനമായി കാണപ്പെടുന്നു. എന്നിരുന്നാലും ചില പുതിയ സ്റ്റൈലിംഗ് ഘടകങ്ങൾ അതിന്റെ ഇലക്ട്രിക് സ്വഭാവത്തെ സൂചിപ്പിക്കുന്നു. നീല നിറത്തിലുള്ള ഘടകങ്ങളുള്ള പുതിയ ഗ്രില്ലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ചാർജിംഗ് പോർട്ടിലെ ക്യാപ് പുതിയ ME ബാഡ്‌ജിംഗിനൊപ്പം വരുന്നു. വീലുകളിലും കമ്പനി നീല ആക്‌സന്റുകൾ ഉൾപ്പെടുത്തിയിരിക്കുന്നത് വാഹനത്തെ കൂടുതൽ ആകർഷകമാക്കുന്നു.

ഓട്ടോ എക്സ്പോ 2020: മികച്ച അഞ്ച് ഇലക്ട്രിക് കാറുകൾ

40 കിലോവാട്ട് ഇലക്ട്രിക് മോട്ടോറാണ് മഹീന്ദ്ര eKUV100 ക്ക് കരുത്തേകുന്നത്. ഇത് 53 bhp കരുത്തും 120 Nm torque ഉം ഉത്പാദിപ്പിക്കുന്നു. സിംഗിൾ സ്പീഡ് ഗിയർബോക്സ് മുൻ ചക്രങ്ങളിലേക്ക് പവർ നൽകുന്നു.

ഓട്ടോ എക്സ്പോ 2020: മികച്ച അഞ്ച് ഇലക്ട്രിക് കാറുകൾ

15.9 കിലോവാട്ട്സ് ലിഥിയം അയൺ ബാറ്ററിയുള്ള ഈ കാർ ഒരൊറ്റ ചാർജിൽ 120 കിലോമീറ്റർ മൈലേജാണ് വാഗ്ദാനം ചെയ്യുന്നത്. സ്റ്റാൻഡേർഡ്, ഫാസ്റ്റ് ചാർജിംഗ് ഓപ്ഷനുകൾ മഹീന്ദ്ര ഇവിയിൽ ഉണ്ടാകുമെന്ന് തന്നെ പ്രതീക്ഷിക്കാം.

ഓട്ടോ എക്സ്പോ 2020: മികച്ച അഞ്ച് ഇലക്ട്രിക് കാറുകൾ

എംജി മാർവൽ X

റോവെ ബ്രാൻഡിന് കീഴിൽ ചൈനയിലെ SAIC ഗ്രൂപ്പ് വിൽക്കുന്ന സമ്പൂർണ ഇലക്ട്രിക് എസ്‌യുവിയാണ് എം‌ജി മാർവൽ X. 2017 ഷാങ്ഹായ് ഓട്ടോ ഷോയിൽ പ്രദർശിപ്പിച്ച വിഷൻ ഇ കൺസെപ്റ്റിനെ അടിസ്ഥാനമാക്കി എത്തുന്ന ഇവിയിൽ എൽ‌ഇഡി ഹെഡ്‌ലാമ്പുകളും എൽ‌ഇഡി ഡി‌ആർ‌എല്ലുകളും സഹിതം ക്രോം ഘടകങ്ങൾ ഉൾക്കൊള്ളുന്ന ആക്രമണാത്മക ബാഹ്യ രൂപകൽപ്പനയാണ് വാഗ്ദാനം ചെയ്യുന്നത്.

ഓട്ടോ എക്സ്പോ 2020: മികച്ച അഞ്ച് ഇലക്ട്രിക് കാറുകൾ

കൂടാതെ മൂർച്ചയുള്ള വരികളും ക്രോം വിശദാംശങ്ങളും സിൽവർ സ്‌കിഡ് പ്ലേറ്റും ഉള്ള ആക്രമണാത്മക ബമ്പറും എസ്‌യുവിയുടെ പ്രത്യേകതയാണ്. അതോടെൊപ്പം മാർവൽ X ൽ സ്‌പോർടി അലോയ് വീലുകളും എൽഇഡി ടെയിൽലാമ്പുകളും ഇടംപിടിക്കുന്നു.

ഓട്ടോ എക്സ്പോ 2020: മികച്ച അഞ്ച് ഇലക്ട്രിക് കാറുകൾ

രണ്ട് ഇലക്ട്രിക് മോട്ടോറുകളുള്ള 52.5 കിലോവാട്ട്സ് ബാറ്ററി പായ്ക്കാണ് എംജി മാർവൽ X ന് കരുത്തേകുന്നത്. ഇത് ഏകദേശം 184 bhp കരുത്താണ് ഉത്പാദിപ്പിക്കുന്നത്. പൂർണ ചാർജിൽ 400 കിലോമീറ്ററിലധികം മൈലേജും വാഗ്ദാനം ചെയ്യുന്നു. എന്നാൽ ഇന്ത്യയിൽ കാർ എത്തുന്നതിനെ കുറിച്ച് എം‌ജി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും എക്സ്പോയിൽ നിന്നും ലഭിക്കുന്ന പ്രതികരണത്തെ അടിസ്ഥാനമാക്കി തീരുമാനമെടുക്കും.

ഓട്ടോ എക്സ്പോ 2020: മികച്ച അഞ്ച് ഇലക്ട്രിക് കാറുകൾ

കിയ സോൾ ഇവി

കിയ മോട്ടോർസും ഇലക്ട്രിക് വാഹന സാങ്കേതികവിദ്യയിലെ തങ്ങളുടെ കഴിവ് കിയ സോൾ ഇവിയുടെ രൂപത്തിൽ പ്രദർശിപ്പിച്ചു. നിലവിൽ ദക്ഷിണ കൊറിയയിലും മറ്റ് ആഗോള വിപണികളിലും വിൽപ്പനയ്‌ക്കെത്തിയ കിയ സോൾ ലിക്വിഡ്-കൂൾഡ് ലിഥിയം അയൺ പോളിമർ 64 കിലോവാട്ട് ബാറ്ററിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ഓട്ടോ എക്സ്പോ 2020: മികച്ച അഞ്ച് ഇലക്ട്രിക് കാറുകൾ

ഇത് 450 കിലോമീറ്റർ മൈലേജും വാഗ്ദാനം ചെയ്യുന്നു. 2025 ഓടെ ഇന്ത്യയിൽ 16 ഇലക്ട്രിക് വാഹനങ്ങൾ വാഗ്ദാനം ചെയ്യുമെന്ന് കിയ നേരത്തെ അറിയിച്ചിരുന്നു, സോൾ ഇവി ഈ പട്ടികയുടെ ഭാഗമാകാം.

ഓട്ടോ എക്സ്പോ 2020: മികച്ച അഞ്ച് ഇലക്ട്രിക് കാറുകൾ

17 ഇഞ്ച് അലോയ് വീലുകൾ, ക്വാഡ്-എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎൽ, എൽഇഡി ഫോഗ് ലാമ്പുകൾ, എൽഇഡി ടെയ്‌ലാമ്പുകൾ എന്നിവയ്ക്കൊപ്പം സബ് കോംപാക്റ്റ് എസ്‌യുവിയുടെ രൂപകൽപ്പനയും അനുപാതവും കാറിനുണ്ട്. ഹീറ്റഡ് വെന്റിലേറ്റഡ് സീറ്റുകൾ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്കുകൾ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, സ്റ്റാർട്ട്-സ്റ്റോപ്പ് സ്വിച്ച് എന്നിവയാണ് വാഹനത്തിന്റെ പ്രധാന സവിശേഷതകൾ.

Most Read Articles

Malayalam
English summary
Auto Expo 2020: Top five Electric cars. Read in Malayalam
Story first published: Saturday, February 8, 2020, 15:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X