അര്‍ബന്‍ ക്രൂയിസറിന്റെ ബ്രാന്‍ഡ് അംബാസിഡറായി ആയുഷ്മാന്‍ ഖുറാന

സെപ്റ്റംബര്‍ 23-ന് പുതിയ കോംപാക്ട് എസ്‌യുവിയെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കളായ ടൊയോട്ട. ഇതിനോടകം തന്നെ വാഹനം സംബന്ധിച്ച് ഏതാനും വിവരങ്ങള്‍ പുറത്തുവരുകയും ചെയ്തു.

അര്‍ബന്‍ ക്രൂയിസറിന്റെ ബ്രാന്‍ഡ് അംബാസിഡറായി ആയുഷ്മാന്‍ ഖുറാന

അര്‍ബന്‍ ക്രൂയിസര്‍ എന്ന് പേരിട്ടിരിക്കുന്ന മോഡല്‍ മാരുതിയുമായുള്ള കൂട്ടുകെട്ടില്‍ ടൊയോട്ടയില്‍ നിന്ന് പുറത്തിറങ്ങുന്ന രണ്ടാമത്തെ മോഡലാണ്. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ബോളിവുഡ് സൂപ്പര്‍താരം ആയുഷ്മാന്‍ ഖുറാനെ വാഹനത്തിന്റെ ബ്രാന്‍ഡ് അംബാസിഡറായി നിയമിച്ചതായി കമ്പനി വക്താവ് വെളിപ്പെടുത്തി.

അര്‍ബന്‍ ക്രൂയിസറിന്റെ ബ്രാന്‍ഡ് അംബാസിഡറായി ആയുഷ്മാന്‍ ഖുറാന

മാരുതി സുസുക്കി വിറ്റാര ബ്രെസയുടെ പുനര്‍നിര്‍മിച്ച മോഡലാണ് അര്‍ബന്‍ ക്രൂയിസര്‍. വാഹനത്തിനായുള്ള ബുക്കിംഗ് ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. 11,000 രൂപയാണ് ബുക്കിംഗ് തുകയായി സ്വീകരിക്കുന്നത്.

MOST READ: സെഗ്മെന്റിലെ ഏറ്റവും വില കുറഞ്ഞ ഓട്ടോമാറ്റിക് മോഡലാകാൻ ഒരുങ്ങി സ്കോഡ റാപ്പിഡ്

അര്‍ബന്‍ ക്രൂയിസറിന്റെ ബ്രാന്‍ഡ് അംബാസിഡറായി ആയുഷ്മാന്‍ ഖുറാന

നേരത്തെ വാഹനം ബുക്ക് ചെയ്യുന്നവര്‍ക്ക് 'റെസ്‌പെക്ട് പക്കേജ്' എന്നൊരു പദ്ധതി അടുത്തിടെ ബ്രാന്‍ഡ് പ്രഖ്യാപിച്ചിരുന്നു. അതാതയത്, ലോഞ്ചിന് മുമ്പുതന്നെ കാര്‍ ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് 2 വര്‍ഷം വരെ 'നോ-കോസ്റ്റ് പീരിയോഡിക് മെയിന്റനന്‍സ്' ആസ്വദിക്കാമെന്ന് ടൊയോട്ട വ്യക്തമാക്കി.

അര്‍ബന്‍ ക്രൂയിസറിന്റെ ബ്രാന്‍ഡ് അംബാസിഡറായി ആയുഷ്മാന്‍ ഖുറാന

എസ്‌യുവിയുടെ മൊത്തത്തിലുള്ള രൂപഘടന, അലോയ് വീലുകള്‍, ഹെഡ്‌ലാമ്പുകള്‍ എന്നിവയുള്‍പ്പെടെയുള്ളവ ബ്രെസയ്ക്ക് സമാനമാണ് എന്നതും ശ്രദ്ധേയമാണ്. അതേസമയം ഗ്രില്ലിലും ബമ്പറിലും മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.

MOST READ: സംസ്ഥാനത്ത് കരയിൽ മാത്രമല്ല ഇനി വെള്ളത്തിലും ടാക്സികൾ

അര്‍ബന്‍ ക്രൂയിസറിന്റെ ബ്രാന്‍ഡ് അംബാസിഡറായി ആയുഷ്മാന്‍ ഖുറാന

അതോടൊപ്പം ബ്രെസയില്‍ നിന്ന് വ്യത്യസ്തമായി ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനുകള്‍, ബ്ലാക്ക്-ഔട്ട് ORVM-കള്‍, ഇന്റഗ്രേറ്റഡ് ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, ഒരു സാധാരണ ആന്റിന എന്നിവ അര്‍ബന്‍ ക്രൂയിസറിന് ടൊയോട്ട സമ്മാനിക്കും.

അര്‍ബന്‍ ക്രൂയിസറിന്റെ ബ്രാന്‍ഡ് അംബാസിഡറായി ആയുഷ്മാന്‍ ഖുറാന

ബ്ലൂ, ബ്രൗണ്‍, വൈറ്റ്, ഓറഞ്ച്, സില്‍വര്‍, ഗ്രേ എന്നിങ്ങനെ ആറ് മോണോടോണ്‍ കളര്‍ ഓപ്ഷനുകളിലാണ് അര്‍ബന്‍ ക്രൂയിസര്‍ ലഭ്യമാവുക. കൂടാതെ ബ്ലൂ/ബ്ലാക്ക്, ബ്രൗണ്‍/ബ്ലാക്ക്, ഓറഞ്ച്/വൈറ്റ് എന്നീ മൂന്ന് ഡ്യുവല്‍ ടോണ്‍ നിറങ്ങളിലും വാഹനം വിപണിയില്‍ എത്തും.

MOST READ: അന്താരാഷ്ട്ര വിപണിയിലേക്ക് ചുവടുവെയ്പ്പ് പ്രഖ്യാപിച്ച് പ്യുവര്‍ ഇവി

അര്‍ബന്‍ ക്രൂയിസറിന്റെ ബ്രാന്‍ഡ് അംബാസിഡറായി ആയുഷ്മാന്‍ ഖുറാന

ഗ്രേ ഫിനീഷിങ്ങിലാണ് മാരുതി ബ്രെസയുടെ ഇന്റീരിയര്‍ ഒരുങ്ങുന്നത്. എന്നാല്‍, അര്‍ബന്‍ ക്രൂയിസറിന്റെ അകത്തളത്തിന് പുത്തന്‍ നിറം നല്‍കിയേക്കും. സീറ്റുകള്‍, സ്റ്റോറേജ് സ്പേസുകള്‍ തുടങ്ങിയ അടിസ്ഥാന ഡിസൈനിലും മറ്റം വരുത്തും.

അര്‍ബന്‍ ക്രൂയിസറിന്റെ ബ്രാന്‍ഡ് അംബാസിഡറായി ആയുഷ്മാന്‍ ഖുറാന

ബ്രെസയില്‍ നല്‍കിയിട്ടുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമായിരിക്കും സെന്റര്‍ കോണ്‍സോളില്‍ ഇടംപിടിക്കുക. കീലെസ് എന്‍ട്രി, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട് / സ്റ്റോപ്പ്, ഹില്‍-ഹോള്‍ഡ് അസിസ്റ്റ്, മള്‍ട്ടി-ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, 4 സ്പീക്കര്‍ സൗണ്ട് സിസ്റ്റം, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ് എന്നിയാകും അകത്തളത്തെ മറ്റ് സവിശേഷതകള്‍.

MOST READ: തലമുറ മാറ്റത്തിനൊരുങ്ങി മാരുതി ആൾട്ടോ; പരീക്ഷണ ചിത്രങ്ങൾ പുറത്ത്

അര്‍ബന്‍ ക്രൂയിസറിന്റെ ബ്രാന്‍ഡ് അംബാസിഡറായി ആയുഷ്മാന്‍ ഖുറാന

ബ്രസയ്ക്ക് കരുത്തേകുന്ന എഞ്ചിന്‍ തന്നെയാകും അര്‍ബന്‍ ക്രൂയിസറിലും നല്‍കുക. എന്നാല്‍, ഇതില്‍ ഹൈബ്രിഡ് സാങ്കേതികവിദ്യ അധികമായി നല്‍കും. 1.5 ലിറ്റര്‍, NA ഇന്‍ലൈന്‍ 4 പെട്രോള്‍ എഞ്ചിനാണ് ടൊയോട്ട അര്‍ബന്‍ ക്രൂയിസറിന് കരുത്തേകുന്നത്.

അര്‍ബന്‍ ക്രൂയിസറിന്റെ ബ്രാന്‍ഡ് അംബാസിഡറായി ആയുഷ്മാന്‍ ഖുറാന

ഈ എഞ്ചിന്‍ 105 bhp കരുത്തില്‍ 138 Nm torque ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. അഞ്ച് സ്പീഡ് മാനുവല്‍ നാല് സ്പീഡ് ഓട്ടോമാറ്റിക് എന്നിവ ഗിയര്‍ബോക്‌സ് ഓപ്ഷനില്‍ ലഭ്യമാകും.

അര്‍ബന്‍ ക്രൂയിസറിന്റെ ബ്രാന്‍ഡ് അംബാസിഡറായി ആയുഷ്മാന്‍ ഖുറാന

സുരക്ഷയ്ക്കായി എബിഎസ്, ഇബിഡി, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സീറ്റ് ബെല്‍റ്റ് പ്രെറ്റെന്‍ഷനര്‍, ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍ എന്നിവ വാഹനത്തില്‍ നിര്‍മ്മാതാക്കള്‍ ഉള്‍പ്പെടുത്തും.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Appoints Ayushmann Khurrana As Brand Ambassador For Urban Cruiser. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X