ശ്രേണി വിപുലീകരിക്കാൻ ടൊയോട്ട; കൊറോള ക്രോസും ഇന്ത്യയിലേക്ക് എത്തിയേക്കും

ടൊയോട്ടയുടെ നിരയിലെ പുതിയ ആഗോള എസ്‌യുവികൾ നമ്മുടെ ഇന്ത്യൻ വിപണിയിലേക്കും എത്തുകയാണ്. അടുത്ത വർഷം കമ്പനി RAV4 എസ്‌യുവിയുടെ ഹൈബ്രിഡ് പതിപ്പ് വിപണിയിൽ അവതരിപ്പിക്കുന്നതോടെയാണ് തുടക്കം.

ശ്രേണി വിപുലീകരിക്കാൻ ടൊയോട്ട; കൊറോള ക്രോസും ഇന്ത്യയിലേക്ക് എത്തിയേക്കും

ടൊയോട്ടയുടെ ഏറ്റവും പുതിയ മിഡ്-സൈസ് എസ്‌യുവിയായ കൊറോള ക്രോസും ആഭ്യന്തര വിപണിക്കായി ഒരുങ്ങുന്നുണ്ടെന്നാണ് സൂചന. തീർന്നില്ല, രാജ്യത്തേക്ക് ഹിലക്സ് പിക്ക്അപ്പിനെയും ബ്രാൻഡ് പരിചയപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ശ്രേണി വിപുലീകരിക്കാൻ ടൊയോട്ട; കൊറോള ക്രോസും ഇന്ത്യയിലേക്ക് എത്തിയേക്കും

2023 ഓടെ ടൊയോട്ട തങ്ങളുടെ ഇന്ത്യൻ ശ്രേണി 16 മോഡലുകളിലേക്ക് വിപുലീകരിക്കാനാണ് പദ്ധതിയിടുന്നത്. ജീപ്പ് കോമ്പസ്, ഹോണ്ട HR-V, ഹ്യുണ്ടായി ട്യൂസോൺ തുടങ്ങിയ മോഡലുകൾക്ക് നേരിട്ടുള്ള എതിരാളിയാകും കൊറോള ക്രോസ്.

MOST READ: 2021 ഹ്യുണ്ടായി ട്യൂസോൺ; ഒരുങ്ങുന്നത് ഫീച്ചറുകളുടെ നീണ്ടനിര

ശ്രേണി വിപുലീകരിക്കാൻ ടൊയോട്ട; കൊറോള ക്രോസും ഇന്ത്യയിലേക്ക് എത്തിയേക്കും

ടൊയോട്ട ന്യൂ ജനറേഷൻ ആർക്കിടെക്ചർ (TNGA C) പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് കൊറോള ക്രോസ് എസ്‌യുവി ഒരുങ്ങിയിരിക്കുന്നത്. ഇതേ പ്ലാറ്റ്ഫോമിലാണ് പുതുതലമുറ കൊറോള സെഡാൻ, C-HR ക്രോസ്ഓവർ എന്നീ മോഡലുകളും നിർമിച്ചിരിക്കുന്നത്.

ശ്രേണി വിപുലീകരിക്കാൻ ടൊയോട്ട; കൊറോള ക്രോസും ഇന്ത്യയിലേക്ക് എത്തിയേക്കും

4,460 മില്ലിമീറ്റർ നീളവും 1,825 മില്ലിമീറ്റർ വീതിയും 1,623 മില്ലിമീറ്റർ ഉയരവും അളക്കുന്ന എസ്‌യുവിക്ക് 2,640 മില്ലിമീറ്റർ വീൽബേസ് ഉണ്ട്. കൊറോള ക്രോസ് രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് അന്താരാഷ്ട്ര വിപണികളിൽ എത്തുന്നത്. അതിൽ 1.8 ലിറ്റർ 2ZR-FBE പെട്രോളും പെട്രോൾ-ഇലക്ട്രിക് ഹൈബ്രിഡും ഉൾപ്പെടുന്നു.

MOST READ: മെർസിഡീസ് S600 ഗാർഡ്; അംബാനിയുടെ പുതിയ കളിപ്പാട്ടം വീട്ടിലെത്തി

ശ്രേണി വിപുലീകരിക്കാൻ ടൊയോട്ട; കൊറോള ക്രോസും ഇന്ത്യയിലേക്ക് എത്തിയേക്കും

പുതിയ ടൊയോട്ട കൊറോള ക്രോസ് എസ്‌യുവി അതിന്റെ ക്യാബിൻ പുതിയ കൊറോള സെഡാനും C-HR ക്രോസ്ഓവറുമായി പങ്കിടുന്നു. സവിശേഷതകളുടെ കാര്യത്തിൽ, എസ്‌യുവിക്ക് 7 ഇഞ്ച് എംഐഡി, ആപ്പിൾ കാർപ്ലേ പിന്തുണയുള്ള 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ ലഭിക്കുന്നു.

ശ്രേണി വിപുലീകരിക്കാൻ ടൊയോട്ട; കൊറോള ക്രോസും ഇന്ത്യയിലേക്ക് എത്തിയേക്കും

അതോടൊപ്പം ആക്റ്റിവേറ്റഡ് കിക്ക് സെൻസറുള്ള പവർ ബാക്ക് ഡോർ, പവർ അഡ്ജസ്റ്റബിൾ ഡ്രൈവർ സീറ്റ്, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, 6 ഡിഗ്രി റെക്ലൈൻ ഓപ്ഷനുമായി പിൻ സീറ്റുകൾ , കപ്പ് ഹോൾഡർമാരുള്ള പിൻ സീറ്റ് ആംസ്ട്രസ്റ്റ് തുടങ്ങിയവയും കൊറോള ക്രോസിന്റെ അകത്തളത്തിൽ ഇടംപിടിച്ചിട്ടുണ്ട്.

MOST READ: ആയുഷ് മന്ത്രാലയവുമായി കൈകോർത്ത് ടാറ്റ മോട്ടോർസ്; ആദ്യ ബാച്ച് ടിഗോർ ഇവി കൈമാറി

ശ്രേണി വിപുലീകരിക്കാൻ ടൊയോട്ട; കൊറോള ക്രോസും ഇന്ത്യയിലേക്ക് എത്തിയേക്കും

ഹ്യുണ്ടായി ക്രെറ്റയ്ക്കും കിയ സെൽറ്റോസും അരങ്ങുവാഴുന്ന മിഡ്-സൈസ് എസ്‌യുവി ശ്രേണിയിലേക്കും ഒരു എസ്‌യുവി മോഡൽ എത്തും. ഇത് മാരുതി സുസുക്കിയുമായി സഹകരിച്ച് ടൊയോട്ട വിപണിയിൽ എത്തിക്കും.

ശ്രേണി വിപുലീകരിക്കാൻ ടൊയോട്ട; കൊറോള ക്രോസും ഇന്ത്യയിലേക്ക് എത്തിയേക്കും

മാത്രമല്ല ഇരു ബ്രാൻഡുകളുടെയും സംയുക്ത പങ്കാളിത്തത്തിൽ പുതിയ സി-സെഗ്മെന്റ് എംപിവിയും അണിയറയിൽ ഒരുങ്ങുന്നുണ്ട് എന്നതാണ് ശ്രദ്ധേയം. മാരുതി എർട്ടിഗയ്ക്കും ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്കും ഇടയിൽ പുതിയ സി-എംപിവി സ്ഥാപിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Corolla Cross SUV Under Consideration For India. Read in Malayalam
Story first published: Thursday, August 27, 2020, 12:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X