നിരത്തുവാഴാൻ അർബൻ ക്രൂയിസർ; ഡെലിവറി ആരംഭിച്ച് ടൊയോട്ട

കോംപാക്‌ട് എസ്‌യുവി നിരയിലേക്ക് അർബൻ ക്രൂയിസറുമായി എത്തിയ ടൊയോട്ട മോഡലിനായുള്ള ഡെലിവറി ആരംഭിച്ചു. വിവിധ നഗരങ്ങളിൽ നിന്നുള്ള ഒന്നിലധികം ടൊയോട്ട ഡീലർമാർ വാഹനം ഉപഭോക്താവിന് കൈമാറി.

നിരത്തുവാഴാൻ അർബൻ ക്രൂയിസർ; ഡെലിവറി ആരംഭിച്ച് ടൊയോട്ട

മാരുതി സുസുക്കി വിറ്റാര ബ്രെസയുടെ പുനർനിർമിത മോഡലാണെങ്കിലും മിനി ഫോർച്യൂണർ ലുക്കുമായി എത്തിയ അർബൻ ക്രൂയിസറിന് പുതുമകളിലൂടെ ഏറെ ശ്രദ്ധപിടിച്ചു പറ്റാൻ സാധിച്ചിട്ടുണ്ട്.

നിരത്തുവാഴാൻ അർബൻ ക്രൂയിസർ; ഡെലിവറി ആരംഭിച്ച് ടൊയോട്ട

ഫോർച്യൂണറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ ഫ്രണ്ട് ഗ്രിൽ ഡിസൈൻ തന്നെയാണ് സബ് കോംപാക്ട് ക്രോസ്ഓവറിന്റെ മനോഹാരിതയും. ബ്രെസയിൽ കാണുന്നതുപോലെ സമാനമായ ഹെഡ്‌ലാമ്പും എൽഇഡി ഡിആർഎല്ലുകളും അതേപടി മുമ്പോട്ടുകൊണ്ടുപോകുന്നുണ്ടെങ്കിലും ഡ്യുവൽ ടോൺ കളർ സ്കീമും ബമ്പറുകളും ചില മാറ്റങ്ങൾക്ക് വിധേയമാക്കുന്നു.

MOST READ: 201 bhp കരുത്തോടെ i20 N ഹോട്ട് ഹാച്ച് അവതരിപ്പിച്ച് ഹ്യുണ്ടായി

നിരത്തുവാഴാൻ അർബൻ ക്രൂയിസർ; ഡെലിവറി ആരംഭിച്ച് ടൊയോട്ട

പുറംഭാഗത്ത് ഒരു ഫോക്സ് ബുൾ ബാർ, സ്‌കിഡ് പ്ലേറ്റ്, പുതിയ ഫോഗ് ലാമ്പ് യൂണിറ്റുകൾ, ഗ്ലോസി ബ്ലാക്കിൽ പൂർത്തിയാക്കിയ ORVM എന്നിവയും അർബൻ ക്രൂയിസറിന് ലഭിക്കും. 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളാണ് ടൊയോട്ട ബാഡ്ജിലെത്തുന്ന എസ്‌യുവിക്ക് സമ്മാനിച്ചിരിക്കുന്നത്.

വശത്തുനിന്നും പിന്നിൽ നിന്നും നോക്കിയാൽ ബ്രെസയുടെ അതേ ഡിസൈനും രൂപഘടനയും തന്നെയാണ് ഇതിനുമുള്ളത്.

അതേസമയം ഇന്റീരിയറുകൾക്ക് ചെറിയ മാറ്റങ്ങൾ നൽകാൻ ടൊയോട്ട തയാറായത് സ്വാഗതാഹമാണ്.

MOST READ: പരീക്ഷണയോട്ടം തുടര്‍ന്ന് ഏഴ് സീറ്റര്‍ ജീപ്പ് കോമ്പസ്; സ്‌പൈ ചിത്രങ്ങള്‍

ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, സ്റ്റിയറിംഗ് മൗണ്ട്ഡ് കൺട്രോളുകൾ, ക്ലൈമറ്റ് കൺട്രോൾ, കീലെസ് എൻട്രി, ഓട്ടോ ഡിമ്മിംഗ് ഐആർവിഎം, മൾട്ടി ഇൻഫർമേഷൻ ഡിസ്പ്ലേ യൂണിറ്റ് എന്നിവ അർബൻ ക്രൂയിസറിന്റെ അകത്തളത്തെ പ്രധാന സവിശേഷതകളിൽ ഉൾപ്പെടുന്നു.

നിരത്തുവാഴാൻ അർബൻ ക്രൂയിസർ; ഡെലിവറി ആരംഭിച്ച് ടൊയോട്ട

ഏറ്റവും പുതിയ കണക്റ്റഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയെ പിന്തുണയ്‌ക്കുന്ന 7 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും കോംപാക്‌ട് എസ്‌യുവിയിൽ ജാപ്പനീസ് ബ്രാൻഡ് ഒരുക്കിയിട്ടുണ്ട്. സുരക്ഷാ ഉപകരണങ്ങളിൽ ഡ്യുവൽ എയർബാഗുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ, റിയർ വ്യൂ ക്യാമറ എന്നിവ ഉൾപ്പെടുന്നു. അതേസമയം എബി‌എസും ഇബിഡിയും സ്റ്റാൻഡേർഡായി ലഭിക്കും.

MOST READ: സുസുക്കി ബാഡ്‌ജിലേക്ക് ചേക്കേറി ടൊയോട്ട RAV4; എക്രോസ് വിപണിയിൽ

നിരത്തുവാഴാൻ അർബൻ ക്രൂയിസർ; ഡെലിവറി ആരംഭിച്ച് ടൊയോട്ട

മാരുതി സുസുക്കി വിറ്റാര ബ്രെസയ്ക്ക് രണ്ട് വർഷത്തെ അല്ലെങ്കിൽ 40,000 കിലോമീറ്റർ വാറണ്ടിയാണ് വാഗ്‌ദാനം ചെയ്യുന്നതെങ്കിലും ടൊയോട്ട അർബൻ ക്രൂയിസറിന് മൂന്ന് വർഷത്തെ അല്ലെങ്കിൽ ഒരു ലക്ഷം കിലോമീറ്റർ വാറണ്ടിയാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്.

നിരത്തുവാഴാൻ അർബൻ ക്രൂയിസർ; ഡെലിവറി ആരംഭിച്ച് ടൊയോട്ട

ടൊയോട്ട അർബൻ ക്രൂയിസർ അതിന്റെ എഞ്ചിൻ മാരുതി വിറ്റാര ബ്രെസയിൽ നിന്ന് കടമെടുക്കുന്നു. അതായത് സുസുക്കി മിൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയിൽ നിന്നുള്ള 1.5 ലിറ്റർ കെ സീരീസ് പെട്രോൾ എഞ്ചിനാണ് ഉപയോഗിക്കുന്നതെന്ന് ചുരുക്കം.

MOST READ: പരിഷ്കരിച്ച ഇലക്ട്രിക് ടെയിൽഗേറ്റുമായി ഇന്ത്യയിലെ ആദ്യ എർട്ടിഗ; വീഡിയോ

നിരത്തുവാഴാൻ അർബൻ ക്രൂയിസർ; ഡെലിവറി ആരംഭിച്ച് ടൊയോട്ട

അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ നാല് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയ ഈ എഞ്ചിൻ 104 bhp കരുത്തിൽ 138 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. എസ്‌യുവിയുടെ ഓട്ടോമാറ്റിക്ക് വേരിയന്റ് 18.76 കിലോമീറ്റർ മൈലേജും മാനുവൽ വേരിയന്റിന് 17.03 കിലോമീറ്റർ മൈലേജുമാണ് ടൊയോട്ട വാഗ്‌ദാനം ചെയ്യുന്നത്.

നിരത്തുവാഴാൻ അർബൻ ക്രൂയിസർ; ഡെലിവറി ആരംഭിച്ച് ടൊയോട്ട

മാനുവൽ വേരിയന്റുകൾക്ക് 8.4 ലക്ഷം മുതൽ 9.8 ലക്ഷം വരെയും ഓട്ടോമാറ്റിക് വേരിയന്റുകൾക്ക് 9.8 ലക്ഷം മുതൽ 11.3 ലക്ഷം വരെയുമാണ് എക്സ്ഷോറൂം വില. കിയ സോനെറ്റ്, ഹ്യുണ്ടായി വെന്യു, മാരുതി ബ്രെസ, മഹീന്ദ്ര XUV300, ഫോർഡ് ഇക്കോസ്പോർട്ട്, ടാറ്റ നെക്സോൺ തുടങ്ങിയവയാണ് ഈ വിഭാഗത്തിൽ ഇപ്പോൾ ആധിപത്യം പുലർത്തുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Urban Cruiser Deliveries Started. Read in Malayalam
Story first published: Friday, October 23, 2020, 14:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X