ടർബോ പെട്രോൾ കരുത്തിൽ ഉടൻ എത്തുന്ന എസ്‌യുവികൾ

ഈ ദശകത്തിന്റെ തുടക്കത്തോടെ ഡീസൽ എഞ്ചിനുകൾക്ക് വളരയധികം ഉപഭോക്തക്കളുണ്ടായി. എന്നാൽ സമീപകാലത്ത് പെട്രോൾ എഞ്ചിനുകളോടാണ് ആളുകൾക്ക് പ്രിയം എന്നത് വിൽപ്പന കണക്കുകൾ തെളിയിക്കുന്ന വസ്‌തുതയാണ്.

ടർബോ പെട്രോൾ കരുത്തിൽ ഉടൻ എത്തുന്ന എസ്‌യുവികൾ

കൂടതെ പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങളും ദിവസങ്ങൾക്കുള്ളിൽ പ്രാബല്യത്തിൽ വരും. അതോടെ മോഡലുകൾക്കുണ്ടാകുന്ന വില വർധനവും മറ്റും ഡീസൽ കാറുകളുടെ വിൽപ്പനയെ കാര്യമായി ബാധിക്കുമെന്ന കണക്കുകൂട്ടലിലാണ് വിപണി.

ടർബോ പെട്രോൾ കരുത്തിൽ ഉടൻ എത്തുന്ന എസ്‌യുവികൾ

അതിനാൽ നിർമാതാക്കൾ ടർബോചാർജ്‌ഡ് പെട്രോൾ എഞ്ചിനുകളിലേക്ക് കൂടുതൽ ശ്രദ്ധ തിരിക്കുന്നു. അത് ഉയർന്ന പെർഫോമൻസ് മാത്രമല്ല, സ്വാഭാവികമായും പ്രതീക്ഷിക്കുന്ന മികച്ച ഇന്ധനക്ഷമതയും നൽകുന്നു.

ടർബോ പെട്രോൾ കരുത്തിൽ ഉടൻ എത്തുന്ന എസ്‌യുവികൾ

ഡീസൽ എഞ്ചിനിൽ നിന്ന് പെട്രോൾ ബർണറുകളിലേക്ക് പരിവർത്തനം ചെയ്യാൻ ഒരുങ്ങി കഴിഞ്ഞു പ്രമുഖ ബ്രാൻഡുകൾ. കൂടുതൽ ഇന്ധനക്ഷമതയും കരുത്തും ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് ടർബോചാർജ്‌ഡ് പെട്രോൾ എഞ്ചിൻ പരിഗണിക്കാം. ഇന്ത്യയിൽ വരാനിരിക്കുന്ന അഞ്ച് ടർബോ പെട്രോൾ എസ്‌യുവികളുടെ പട്ടിക ഇതാ.

ടർബോ പെട്രോൾ കരുത്തിൽ ഉടൻ എത്തുന്ന എസ്‌യുവികൾ

1. കിയ സോനെറ്റ്

ഉയർന്ന മത്സരാധിഷ്ഠിത കോം‌പാക്‌ട് എസ്‌യുവി വിപണിയിലേക്ക് ഈ വർഷം പകുതിയോടെ കിയ മോട്ടോർസ് അവതരിപ്പിക്കുന്ന പുത്തൻ മോഡലാണ് സോനെറ്റ്. രാജ്യത്തെ തുടക്കക്കാരാണെങ്കിലും അതിവേഗം ജനപ്രീതിയാർജിച്ച ബ്രാൻഡാണ് കിയ.

ടർബോ പെട്രോൾ കരുത്തിൽ ഉടൻ എത്തുന്ന എസ്‌യുവികൾ

ദക്ഷിണ കൊറിയൻ കാർ നിർമാക്കളുടെ എക്കാലത്തെയും ചെറിയ എസ്‌യുവിയായ സോനെറ്റിന്റെ അവതരണത്തിന് ആഭ്യന്തര വിപണി ഉടൻ സാക്ഷ്യം വഹിക്കുമ്പോൾ ഒരു ടർബോ പെട്രോൾ എഞ്ചിനും വാഹനത്തിലുണ്ടാകും.

ടർബോ പെട്രോൾ കരുത്തിൽ ഉടൻ എത്തുന്ന എസ്‌യുവികൾ

ഹ്യുണ്ടായി വെന്യുവിന്റെ അതേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് സോനെറ്റ് ഒരുങ്ങുന്നത്. കൂടാതെ വെന്യുവിന് കരുത്ത് പകരുന്ന 1.0 ലിറ്റർ എഞ്ചിൻ തന്നെയാകും കിയയുടെ കുഞ്ഞൻ എസ്‌യുവിയിലും ഇടംപിടിക്കുക. ഇത് 120 bhp കരുത്ത് ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

ടർബോ പെട്രോൾ കരുത്തിൽ ഉടൻ എത്തുന്ന എസ്‌യുവികൾ

2. 2020 മഹീന്ദ്ര ഥാർ

ഇന്ത്യൻ കാർ വിപണി ഏറെ നാളായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലാണ് അടിമുടി പരിഷ്ക്കരണങ്ങളുമായി എത്തുന്ന പുത്തൻ മഹീന്ദ്ര ഥാർ. കൂടുതൽ ആധുനികമായ പ്ലാറ്റ്ഫോം, മികച്ച സ്റ്റൈലിംഗ്, പുതിയ എഞ്ചിൻ ഓപ്ഷനുകൾ എന്നിവ എസ്‌യുവിക്ക് ലഭിക്കും.

ടർബോ പെട്രോൾ കരുത്തിൽ ഉടൻ എത്തുന്ന എസ്‌യുവികൾ

ഥാറിൽ ഒരു ഡീസൽ എഞ്ചിൻ ഓപ്ഷൻ വാഗ്‌ദാനം ചെയ്യുന്നത് തുടരും. ഇത് അടിസ്ഥാനപരമായി, ഓഫ്-റോഡ് പ്രേമികളെ ആകർഷിക്കും. എന്നാൽ പ്രധാന ആകർഷകമായ ഘടകം മറ്റൊന്നാണ്.

ടർബോ പെട്രോൾ കരുത്തിൽ ഉടൻ എത്തുന്ന എസ്‌യുവികൾ

എസ്‌യുവി 1.5 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ ഉപയോഗിച്ച് എത്തുന്നതാണ് മഹീന്ദ്രയ്ക്ക് മുൻതൂക്കം നൽകുന്നത്. ഇത് പരമാവധി 120 bhp പവർ സൃഷ്ടിക്കും. ഈ വർഷം മെയ്-ജൂൺ മാസത്തോടെ വാഹനം വിൽപ്പനക്കെത്തുമെന്നാണ് കമ്പനി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

ടർബോ പെട്രോൾ കരുത്തിൽ ഉടൻ എത്തുന്ന എസ്‌യുവികൾ

3. റെനോ ഡസ്റ്റർ

എസ്‌യുവിക്ക് ശക്തമായ ടർബോ-പെട്രോൾ എഞ്ചിന്റെ രൂപത്തിൽ പുതിയ എഞ്ചിൻ ലഭിക്കുമെന്നതിനാൽ ആദ്യതലമുറ ഡസ്റ്ററിനെ ഉപേക്ഷിക്കാൻ റെനോ ഇന്ത്യ തയാറാകുന്നില്ല. വിശ്വസനീയമായ K9K ഡീസൽ എഞ്ചിനൊപ്പം എസ്‌യുവി ഇനി ലഭ്യമല്ലെന്നും പുതിയ ടർബോ-പെട്രോൾ എഞ്ചിന്റെ വരവ് തീർച്ചയായും കാര്യങ്ങൾ കൂടുതൽ രസകരമാക്കുമെന്നും ഉറപ്പാണ്.

ടർബോ പെട്രോൾ കരുത്തിൽ ഉടൻ എത്തുന്ന എസ്‌യുവികൾ

156 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന പുതിയ 1.3 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് ഇനി റെനോ ഡസ്റ്ററിന് കരുത്തേകുക. ഇത് വിപണിയിൽ നഷ്ടപ്പെട്ട പ്രതാപം പിടിച്ചെടുക്കാൻ ഒരു പരിധിവരെ വാഹനത്തെ സഹായിക്കും.

ടർബോ പെട്രോൾ കരുത്തിൽ ഉടൻ എത്തുന്ന എസ്‌യുവികൾ

4. സ്കോഡ വിഷൻ IN

സ്കോഡ വിഷൻ IN ഈ വർഷം തുടക്കത്തിൽ അതിന്റെ കൺസെപ്റ്റ് അവതാരത്തിൽ അരങ്ങേറി. ഇന്ത്യൻ വിപണിയിൽ വിൽപ്പന പ്രകടനം വർധിപ്പിക്കുന്നതിനുള്ള കമ്പനിയുടെ തന്ത്രത്തിന്റെ വലിയൊരു ഭാഗമാണിത്.

ടർബോ പെട്രോൾ കരുത്തിൽ ഉടൻ എത്തുന്ന എസ്‌യുവികൾ

വിഷൻ IN പ്രൊഡക്ഷൻ മോഡൽ ഈ വർഷാവസാനം വിപണിയിലെത്തുമെന്ന് സ്കോഡ അറിയിച്ചിട്ടുണ്ട്. 1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനാണ് ഇത് നൽകുന്നത്. ഇത് പരമാവധി 110 bhp ഉത്പാദിപ്പിക്കും.

ടർബോ പെട്രോൾ കരുത്തിൽ ഉടൻ എത്തുന്ന എസ്‌യുവികൾ

5. റെനോ HBC

ട്രൈബർ എംപിവിയുടെ കോം‌പാക്‌ട് എസ്‌യുവി പതിപ്പാണഅ റെനോ HBC. ഇത് എം‌പി‌വിയുടെ അതേ CMF-A+ പ്ലാറ്റ്ഫോമിൽ തന്നെയാകും ഒരുങ്ങുക. ചെറിയൊരു ക്വിഡ് എസ്‌യുവി എന്ന് ഇതിനെ വിളിക്കാനാകും. മാരുതി വിറ്റാര ബ്രെസയേക്കാൾ വിലകുറഞ്ഞതാകും എന്നതാണ് റെനോ നൽകുന്ന സൂചന.

ടർബോ പെട്രോൾ കരുത്തിൽ ഉടൻ എത്തുന്ന എസ്‌യുവികൾ

എന്നാൽ ഡീസൽ വാഹനങ്ങളെ ഉപേക്ഷിച്ചതിനാൽ ഉപഭോക്താക്കളെ ആകർഷിക്കാനായി 1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനാണ് റെനോ HBC-ക്ക് നൽകുന്നത്. ഇത് പരമാവധി 95 bhp കരുത്ത് സൃഷ്ടിക്കും.

Most Read Articles

Malayalam
English summary
Upcoming Turbo Petrol SUVs In India. Read in Malayalam
Story first published: Thursday, March 26, 2020, 10:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X