ഓട്ടോ എക്സ്പോ 2020: ടി-റോക്കിലൂടെ എസ്‌യുവി വിപണി പിടിക്കാൻ ഫോക്‌സ്‌വാഗണ്‍

ഇന്ത്യൻ വാഹന വിപണിക്ക് എസ്‌യുവി വാഹനങ്ങളോടുള്ള താത്പര്യം മനസിലാക്കിയ ഫോക്‌സ്‌വാഗണ്‍ ഈ ശ്രേണിയിലേക്ക് ചുവടുവെക്കുകയാണ്. പുതിയ നാല് എസ്‌യുവി മോഡലുകളാണ് കമ്പനി പുറത്തിറക്കാൻ ഒരുങ്ങുന്നത്.

ഓട്ടോ എക്സ്പോ 2020: ടി-റോക്കിലൂടെ എസ്‌യുവി വിപണി പിടിക്കാൻ ഫോക്‌സ്‌വാഗണ്‍

അതിൽ ആദ്യ മോഡലായ ടി-റോക്ക് ക്രോസ്ഓവറിനെ ഫോക്‌സ്‌വാഗണ്‍ ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ചു. വാഹനം രാജ്യത്തുടനീളമുള്ള ഷോറൂമുകളിൽ ഉടൻ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ എസ്‌യുവിക്കായുള്ള ബുക്കിംഗും കമ്പനി ആരംഭിച്ചിട്ടുണ്ട്.

ഓട്ടോ എക്സ്പോ 2020: ടി-റോക്കിലൂടെ എസ്‌യുവി വിപണി പിടിക്കാൻ ഫോക്‌സ്‌വാഗണ്‍

2017 ൽ യൂറോപ്യൻ വിപണിയിലാണ് ടി-റോക്കിനെ ആദ്യമായി ജർമ്മൻ വാഹന നിർമ്മാതാക്കൾ അവതരിപ്പിക്കുന്നത്. ആഭ്യന്തര വിപണിയിൽ പ്രീമിയം ക്രോസ്ഓവർ വിഭാഗത്തിന്റെ മേൽകൈ ഫോക്‌സ്‌വാഗൺ മുതലെടുക്കാനാണ് ശ്രമിക്കുന്നത്.

ഓട്ടോ എക്സ്പോ 2020: ടി-റോക്കിലൂടെ എസ്‌യുവി വിപണി പിടിക്കാൻ ഫോക്‌സ്‌വാഗണ്‍

4.23 മീറ്റർ നീളവും 2.59 മീറ്റർ വീൽബേസും ഉള്ള ടി-റോക്ക് ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് തുടങ്ങിയ മോഡലുകളുമായാണ് വിപണിയിൽ മാറ്റുരയ്ക്കുക. മനോഹരമായ സ്റ്റൈലിംഗും MQB പ്ലാറ്റ്‌ഫോമും ഇണചേർന്ന ടി-റോക്ക് എസ്‍യുവി ശക്തമായ വെല്ലുവിളിയാകുമെന്ന് ഉറപ്പാണ്.

ഓട്ടോ എക്സ്പോ 2020: ടി-റോക്കിലൂടെ എസ്‌യുവി വിപണി പിടിക്കാൻ ഫോക്‌സ്‌വാഗണ്‍

കൂടാതെ ഫോക്‌സ്‌വാഗൺ ഇന്ത്യ അതിന്റെ കോം‌പാക്ട് ക്രോസ്ഓവർ പ്രീമിയം സവിശേഷതകളോടെ വിപണിയിലെത്തിക്കും. ഇത് ഈ വിഭാഗത്തിലെ ഏറ്റവും പ്രീമിയം മോഡലായ സെൽറ്റോസിനേക്കാൾ അല്പം മുകളിലായിരിക്കുമെന്ന് കമ്പനി സൂചിപ്പിക്കുന്നു.

ഓട്ടോ എക്സ്പോ 2020: ടി-റോക്കിലൂടെ എസ്‌യുവി വിപണി പിടിക്കാൻ ഫോക്‌സ്‌വാഗണ്‍

ഇന്ത്യൻ ടി-റോക്ക് എസ്‌യുവിയിൽ എൽഇഡി ഹെഡ്‌ലാമ്പുകൾ , ആറ് എയർബാഗുകൾ, വിയന്ന ലെതർ അപ്‌ഹോൾസ്റ്ററി, അലോയ് വീലുകൾ, എബിഎസ്, ഇഎസ്‌സി, ആന്റി-സ്‌കിഡ് റെഗുലേഷൻ, ഇലക്ട്രോണിക് ഡിഫറൻഷ്യൽ ലോക്ക്, ടിപിഎംഎസ്, റിവേഴ്‌സ് പാർക്കിംഗ് ക്യാമറ, സൺറൂഫ്, ആപ്പ് കണക്റ്റുള്ള ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, കീലെസ് എൻട്രി തുടങ്ങിയവ വാഗ്ദാനം ചെയ്യുന്നു.

ഓട്ടോ എക്സ്പോ 2020: ടി-റോക്കിലൂടെ എസ്‌യുവി വിപണി പിടിക്കാൻ ഫോക്‌സ്‌വാഗണ്‍

വിപുലമായ ഉപകരണ ലിസ്റ്റിലേക്കു നോക്കിയാൽ, ടി-റോക്ക് വിപണിയിൽ ജീപ്പ് കോമ്പസിനെതിരെയും മത്സരിക്കാൻ കഴിവുള്ളതാണെന്ന് മനസിലാക്കാം.

ഓട്ടോ എക്സ്പോ 2020: ടി-റോക്കിലൂടെ എസ്‌യുവി വിപണി പിടിക്കാൻ ഫോക്‌സ്‌വാഗണ്‍

ഒരു എഞ്ചിൻ ഓപ്ഷനിൽ മാത്രമേ വാഹനം ഇന്ത്യയിൽ ലഭ്യമാകൂ. 1.5 ലിറ്റർ TSI ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ 7 സ്പീഡ് ഡി‌എസ്‌ജി ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു. മാനുവൽ ഗിയർബോക്സ് ഓപ്ഷനിൽ ഉൾപ്പെടുത്താൻ സാധ്യതയില്ല. 150 bhp കരുത്തും 250 Nm torque ഉം ഉത്പാദിപ്പിക്കുന്ന ടി-റോക്ക് 8.4 സെക്കൻഡിനുള്ളിൽ 205 കിലോമീറ്റർ വേഗത കൈവരിക്കാൻ ശേഷിയുള്ളതാണെന്ന് കമ്പനി അവകാശപ്പെടുന്നു.

ഓട്ടോ എക്സ്പോ 2020: ടി-റോക്കിലൂടെ എസ്‌യുവി വിപണി പിടിക്കാൻ ഫോക്‌സ്‌വാഗണ്‍

MQB പ്ലാറ്റ്ഫോം പ്രാദേശികവൽക്കരിക്കുന്നതിന്റെ പ്രാരംഭ ഘട്ടത്തിലായതിനാൽ ഫോക്‌സ്‌വാഗണ്‍ ടി-റോക്കിനെ സികെഡി ആയാകും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുക.

Most Read Articles

Malayalam
English summary
Auto Expo 2020: Volkswagen T-ROC Unveiled
Story first published: Wednesday, February 5, 2020, 19:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X