ഓട്ടോ എക്സ്പോ 2020: ടൈഗൺ, ടിഗുവാൻ ഓൾസ്പേസ് എസ്‌യുവികളുമായി ഫോക്‌സ്‌വാഗൺ

തങ്ങളുടെ ഏറ്റവും പുതിയ എസ്‌യുവി ലൈനപ്പിനെ ഓട്ടോ എക്സ്പോയിൽ പുറത്തിറക്കി ഫോക്‌സ്‌വാഗൺ ഇന്ത്യ. എസ്‌യുവി ശ്രേണിക്ക് വർധിച്ചുവരുന്ന സാധ്യത കണക്കിലെടുത്താണ് പുത്തൻ എസ്‌യുവികളെ കമ്പനി ആഭ്യന്തര വിപണിയിൽ എത്തിക്കുന്നത്.

ഓട്ടോ എക്സ്പോ 2020: ടൈഗൺ, ടിഗുവാൻ ഓൾസ്പേസ് എസ്‌യുവികളുമായി ഫോക്‌സ്‌വാഗൺ

ടൈഗൺ, ടി-റോക്ക്, ടിഗുവാൻ, ടിഗുവാൻ ഓൾസ്പേസ് എന്നിവ ഉൾപ്പെടുന്ന പുതിയ എസ്‌യുവി മോഡലുകളാണ് ഇത്തവണ ബ്രാൻഡ് അവതരിപ്പിച്ചിരിക്കുന്നത്.

ഓട്ടോ എക്സ്പോ 2020: ടൈഗൺ, ടിഗുവാൻ ഓൾസ്പേസ് എസ്‌യുവികളുമായി ഫോക്‌സ്‌വാഗൺ

ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ ഇന്ത്യ 2.0 പ്രോജക്ടിന് കീഴിൽ MQB A0 IN പ്ലാറ്റ്ഫോമിൽ നിർമ്മിച്ച ആദ്യത്തെ ഉൽപ്പന്നമാണ് ടൈഗൺ. ആഗോളതലത്തിൽ പ്രശംസ നേടിയ ഡി‌എസ്‌ജി ഗിയർ‌ബോക്‌സിനൊപ്പം ഫോക്‌സ്‌വാഗന്റെ പ്രശസ്തമായ TSI സാങ്കേതികവിദ്യയാണ് എസ്‌യുവിക്ക് കരുത്ത് പകരുന്നത്.

ഓട്ടോ എക്സ്പോ 2020: ടൈഗൺ, ടിഗുവാൻ ഓൾസ്പേസ് എസ്‌യുവികളുമായി ഫോക്‌സ്‌വാഗൺ

സ്പോർട്ടി എസ്‌യുവി രൂപകൽപ്പനയാണ് വാഹനത്തിന് കമ്പനി നൽകിയിരിക്കുന്നത്. കാറിന്റെ പിൻഭാഗത്ത് ഒരു പുതിയ ഡിസൈൻ ഘടനയാണ് നൽകിയിരിക്കുന്നത്. ഇത് ഒരു എൽഇഡി സ്ട്രിപ്പ് ഉപയോഗിച്ച് പൂർത്തിയാക്കിയിരിക്കുന്നു. ഇത് ഫോക്‌സ്‌വാഗന്റെ എൽഇഡി സിഗ്നേച്ചർ ടെയിൽ ലാമ്പുകളുമായി സംയോജിപ്പിച്ചിരിക്കുന്നത് വാഹനത്തെ കൂടുതൽ ആകർഷകമാക്കുന്നു.

ഓട്ടോ എക്സ്പോ 2020: ടൈഗൺ, ടിഗുവാൻ ഓൾസ്പേസ് എസ്‌യുവികളുമായി ഫോക്‌സ്‌വാഗൺ

ടൈഗൺ കോംപാക്ട് എസ്‌യുവിയുടെ ഇന്റീരിയറുകൾ ലെതറെറ്റ് സീറ്റുകളും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും കൊണ്ട് സമ്പന്നമാണ്. കൂടാതെ സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ച്ച ചെയ്യാൻ ഫോക്‌സ്‌വാഗൺ തയ്യാറായിട്ടില്ലെന്നതും ശ്രദ്ധേയമാണ്. കമ്പനിയുടെ എല്ലാ കാറിലും വാഗ്ദാനം ചെയ്യുന്ന ആറ് എയർബാഗുകൾ, ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബി‌എസ്), ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, എന്നിവ പോലുള്ള സുരക്ഷാ സവിശേഷതകളും ടൈഗണിൽ സജ്ജീകരിച്ചിരിക്കുന്നു.

ഓട്ടോ എക്സ്പോ 2020: ടൈഗൺ, ടിഗുവാൻ ഓൾസ്പേസ് എസ്‌യുവികളുമായി ഫോക്‌സ്‌വാഗൺ

ടൈഗണിന്റെ എഞ്ചിൻ സവിശേഷതകൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, 1.0 ലിറ്റർ ത്രീ സിലിണ്ടർ ടി‌എസ്‌ഐ എഞ്ചിനാകും ലൈനപ്പിൽ എത്തുകയെന്നാണ് സൂചന. ഉയർന്ന വകഭേദങ്ങൾക്ക് 1.5 ലിറ്റർ ടിഎസ്ഐ EVO പെട്രോൾ യൂണിറ്റും ലഭിക്കും. ഗിയർബോക്സ് ഓപ്ഷനുകളിൽ മാനുവൽ, ഡി എസ്ജി ഓട്ടോമാറ്റിക് ഗിയർബോക്സുകൾ ഉൾപ്പെടും.

ഓട്ടോ എക്സ്പോ 2020: ടൈഗൺ, ടിഗുവാൻ ഓൾസ്പേസ് എസ്‌യുവികളുമായി ഫോക്‌സ്‌വാഗൺ

ടൈഗണിനൊപ്പം ഫോക്‌സ്‌വാഗൺ ഇന്ത്യ ടിഗുവാൻ ഓൾസ്‌പേസിനെയും ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. ഒരു മാസത്തിനുള്ളിൽ വിപണിയിലെത്തുന്ന എസ്‌യുവിക്കായുള്ള ബുക്കിംഗും കമ്പനി ആരംഭിച്ചിട്ടുണ്ട്. സ്റ്റാൻഡേർഡ് ടിഗുവാന്റെ വിപുലീകൃത വീൽബേസ് പതിപ്പാണ് പുത്തൻ മോഡൽ. ഇതിന് നിലവിലെ മോഡലിനെക്കാൾ 109 mm നീളവുമുണ്ട്.

ഓട്ടോ എക്സ്പോ 2020: ടൈഗൺ, ടിഗുവാൻ ഓൾസ്പേസ് എസ്‌യുവികളുമായി ഫോക്‌സ്‌വാഗൺ

ടൊയോട്ട ഫോർച്യൂണർ, ഫോർഡ് എൻ‌ഡോവർ, സ്കോഡ കോഡിയാക് എന്നീ ഫുൾസൈസ് എസ്‌യുവികൾ കളംപിടിച്ചിരിക്കുന്ന വിഭാഗത്തിലേക്കാണ് ടിഗുവാൻ ഓൾസ്‌പെയ്‌സിമായി ജർമ്മൻ ബ്രാൻഡ് എത്തുന്നത്.

ഓട്ടോ എക്സ്പോ 2020: ടൈഗൺ, ടിഗുവാൻ ഓൾസ്പേസ് എസ്‌യുവികളുമായി ഫോക്‌സ്‌വാഗൺ

നിലവിലെ മോഡലായ ടിഗുവാനുമായി താരതമ്യപ്പെടുത്തുമ്പോൾ മൂന്നാം നിര സീറ്റുകൾ ലഭിക്കുന്നതിനൊപ്പം പുതിയ ഗ്രിൽ, പുതുക്കിയ എൽഇഡി ഹെഡ്‌ലാമ്പുകൾ, പുനർരൂപകൽപ്പന ചെയ്ത ഫ്രണ്ട് ബമ്പർ എന്നിവയെല്ലാം ഓൾസ്‌പെയ്‌സിന് ലഭിക്കുന്നു.

ഓട്ടോ എക്സ്പോ 2020: ടൈഗൺ, ടിഗുവാൻ ഓൾസ്പേസ് എസ്‌യുവികളുമായി ഫോക്‌സ്‌വാഗൺ

മികച്ച ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ്, 'വിയന്ന' ലെതർ സീറ്റ് അപ്ഹോൾസ്റ്ററി, ത്രീ-സോൺ ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ് തുടങ്ങിയ സവിശേഷതകൾ എസ്‌യുവിയുടെ അകത്തളത്ത് ഇടംപിടിക്കുന്നു. അതോടൊപ്പം ഏഴ് എയർബാഗുകൾ, ഇഎസ്പി, ഇബിഡിയുള്ള എബിഎസ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, റിവേഴ്സ് പാർക്കിംഗ് ക്യാമറ എന്നിവ സുരക്ഷാ സവിശേഷതകളിൽ ഉൾപ്പെടുത്തിയിരിക്കുന്നതും വാഹനത്തിന്റെ മാറ്റുകൂട്ടും.

ഓട്ടോ എക്സ്പോ 2020: ടൈഗൺ, ടിഗുവാൻ ഓൾസ്പേസ് എസ്‌യുവികളുമായി ഫോക്‌സ്‌വാഗൺ

ഏഴ് സ്പീഡ് ഡി‌എസ്‌ജി ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന 2.0 ലിറ്റർ ടി‌എസ്‌ഐ പെട്രോൾ യൂണിറ്റാണ് ഫോക്‌സ്‌വാഗൺ ടിഗുവാൻ ഓൾസ്‌പേസിന് കരുത്തേകുന്നത്. എസ്‌യുവിക്ക് ഫോക്‌സ്‌വാഗന്റെ 4 മോഷൻ ഓൾ-വീൽ ഡ്രൈവ് സംവിധാനവും ലഭിക്കുന്നു. ഏകദേശം 35-40 ലക്ഷം രൂപ വരെയായിരിക്കും വാഹനത്തിന്റെ ഓൺറോഡ് വില.

Most Read Articles

Malayalam
English summary
auto expo 2020: Volkswagen Unveiled Taigun and Tiguan All-Space
Story first published: Wednesday, February 5, 2020, 22:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X