Just In
- 3 hrs ago
ബൊലേറോയ്ക്ക് പകിട്ട് വർധിപ്പിക്കാൻ ജെന്യുവിൻ ആക്സസറികൾ അവതരിപ്പിച്ച് മഹീന്ദ്ര; വീഡിയോ
- 4 hrs ago
സിയാസിന്റെ റീബാഡ്ജ് പതിപ്പുമായി യാരിസിന്റെ കച്ചവടം പൂട്ടാനൊരുങ്ങി ടൊയോട്ട
- 5 hrs ago
അഡ്വഞ്ചർ പ്രേമികൾക്കായി പുത്തൻ മൗണ്ടൻ ഇ-ബൈക്ക് അവതരിപ്പിച്ച് യമഹ
- 6 hrs ago
ഇന്ത്യയെ ഇരുചക്ര വാഹനങ്ങളുടെ കയറ്റുമതി കേന്ദ്രമായി പ്രഖ്യാപിച്ച് ഹോണ്ട
Don't Miss
- Sports
IPL 2021: വിജയവഴിയി ല്‍ തിരിച്ചെത്താന്‍ ഡിസിയും പഞ്ചാബും, മുന്‍തൂക്കം ആര്‍ക്ക്? എല്ലാമറിയാം
- Finance
കുതിച്ചുയര്‍ന്ന് ഇന്ത്യയുടെ വിദേശനാണ്യ ശേഖരം, സ്വർണ്ണ ശേഖരത്തിലും വര്‍ധനവ്
- News
സിറ്റിങ് സീറ്റുകളില്‍ ചിലത് നഷ്ടപ്പെടുമെന്ന് സിപിഎമ്മിന്റെ വിലയിരുത്തല്‍; തിരിച്ചടിച്ചത് ഏത് തീരുമാനം?
- Movies
മണിക്കുട്ടന് സര്‍പ്രൈസ് നല്കി ബിഗ് ബോസ്, വീഡിയോ കോളിലൂടെ എത്തി മാതാപിതാക്കള്‍
- Travel
വാക്സിനെടുത്തോ? എങ്കില്‍ മേഘാലയയ്ക്ക് പോകാം... അതും കുറഞ്ഞ ചിലവില്‍
- Lifestyle
ശരീരം കൃത്യമായ ആരോഗ്യത്തിലാണോ, അറിയാന്‍ ഈ ടെസ്റ്റുകള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മെർസിഡീസിന്റെ കുഞ്ഞൻ എസ്‌യുവി; രണ്ടാംതലമുറ GLA എസ്‌യുവിയുടെ എഞ്ചിൻ വിശദാംശങ്ങൾ അറിയാം
ആഢംബര വാഹന പ്രേമികൾ കാത്തിരിക്കുന്ന രണ്ടാം തലമുറ മെർസിഡീസ് ബെൻസ് GLA എസ്‌യുവി അധികം വൈകാതെ തന്നെ ഇന്ത്യൻ വിപണിയിൽ സാന്നിധ്യമറിയിക്കാൻ ഒരുങ്ങുകയാണ്.

കഴിഞ്ഞ വർഷം നടന്ന 2020 ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച മോഡലിന്റെ അവതരണം കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് വൈകുകയായിരുന്നു.അടുത്തിടെ പുറത്തിറക്കിയ A-ക്ലാസ് ലിമോസിനുമായി ഏറെ സാമ്യമുള്ളതാണ് മെർസിഡീസിന്റെ ഈ കുഞ്ഞൻ എസ്‌യുവി.

പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനോടുകൂടി തന്നെയായിരിക്കും GLA ഇന്ത്യൻ നിരത്തിലേക്ക് എത്തുക അതോടൊപ്പം തന്നെ ഒരു AMG വേരിയന്റും GLA ശ്രേണിയിലേക്ക് വൈകാതെ കടന്നുവരും.
MOST READ: 2021 കോഡിയാക്കിന്റെ ടീസര്‍ ചിത്രവുമായി സ്‌കോഡ; പുതിയ വിവരങ്ങള്‍ ഇങ്ങനെ

രണ്ടാംതലമുറ മോഡൽ അവതരിപ്പിക്കുമ്പോൾ മൂന്ന് വ്യത്യസ്ത വേരിയന്റുകളിലായിരിക്കും അണിനിരക്കുക. 1.3 ലിറ്റർ ടർബോ-പെട്രോൾ 161 bhp കരുത്തിൽ 250 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്തമായിരിക്കും.

2.0 ലിറ്റർ ഡീസൽ യൂണിറ്റ് വേരിയബിൾ ജോമെട്രി ടർബോചാർജർ പരമാവധി 187 bhp പവർ വികസിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. ഡീസൽ പതിപ്പിന് ഓൾ-വീൽ ഡ്രൈവ് ഓപ്ഷൻ ലഭിക്കും.
MOST READ: ഒന്നും രണ്ടുമല്ല, ഒമ്പത് ലക്ഷം യൂണിറ്റ് വിൽപ്പനയും താണ്ടി ബലേനോയുടെ കുതിപ്പ്

പ്രാദേശികമായി ഒത്തുചേരുമെന്ന് പ്രതീക്ഷിക്കുന്ന AMG വേരിയന്റും GLA എസ്‌യുവിക്ക് ഉണ്ടാകുമെന്ന് സൂചിപ്പിച്ചല്ലോ. ഇതിൽ 302 bhp ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനാണ് പ്രവർത്തിക്കുക.

സാധാരണ പെട്രോൾ പതിപ്പിൽ നിന്ന് വ്യത്യസ്തമായി AMG പതിപ്പിൽ ഓൾ-വീൽ ഡ്രൈവ് സംവിധാനമുണ്ട്. പുതിയ GLA-യുടെ എക്സ്ഷോറൂം വില 43 ലക്ഷം രൂപയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മെര്‍സിഡീസ് നിരയിലെ ഏറ്റവും ചെറിയ എസ്‌യുവിയായാണ് GLA അറിയപ്പെടുക.
MOST READ: ഹ്യുണ്ടായി അൽകാസർ ആഗോള അരങ്ങേറ്റം ഇന്ന് ഇന്ത്യയിൽ; പ്രതീക്ഷകളും ഹൈലൈറ്റുകളും

പുതിയ GLA എസ്‌യുവിയുടെ ഔദ്യോഗിക ബുക്കിംഗ് മെര്‍സിഡീസ് ബെൻസ് ഇതിനോടകം തന്നെ ഒരു ലക്ഷം രൂപ ടോക്കൺ തുകയിൽ ആരംഭിച്ചിരുന്നു. മോഡലിന് മുമ്പുണ്ടായിരുന്ന ക്രോസ്ഓവർ ശൈലി ജർമൻ കമ്പനി നിലനിർത്തിയിട്ടുണ്ടെങ്കിലും തലമുറ മാറ്റത്തിൽ ബ്രാൻഡിന്റെ ഏറ്റവും പുതിയ ഡിസൈൻ ഭാഷ്യമാണ് അവതരിപ്പിക്കുന്നത്.

ബിഎംഡബ്ല്യു X1, വോൾവോ XC40, മിനി കൺട്രിമാൻ ഉടൻ സമാരംഭിക്കാനിരിക്കുന്ന രണ്ടാംതലമുറ ഔഡി Q3 എന്നിവയ്‌ക്കെതിരെയാണ് ഇന്ത്യൻ വിപണിയിൽ പുതിയ മെർസിഡീസ് ബെൻസ് GLA എസ്‌യുവി മാറ്റുരയ്ക്കുക.

2021 മുതൽ 15 പുതിയ മോഡലുകളെ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിക്കാനാണ് മെർസിഡീസ് ബെൻസിന്റെ പദ്ധതി. പുതിയ S-ക്ലാസ്, AMG GT ബ്ലാക്ക് സീരീസ് എന്നിവയാണ് ഇതുവരെ ശ്രദ്ധേയമായവ.