മാറ്റങ്ങളുമായി 2021 സോനെറ്റ്, സെല്‍റ്റോസ് മോഡലുകളെ അവതരിപ്പിച്ച് കിയ

വിപണിയില്‍ പുതിയ തന്ത്രങ്ങളുമായി എത്തുകയാണ് കിയ ഇന്ത്യ. അതിന്റെ ആദ്യ പടിയെന്നോണം പുതുക്കിയ ലോഗോയും മറ്റ് പരിഷ്‌ക്കാരങ്ങളുമായി സോനെറ്റ്, സെല്‍റ്റോസ് മോഡലുകളെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചു.

മാറ്റങ്ങളുമായി 2021 സോനെറ്റ്, സെല്‍റ്റോസ് മോഡലുകളെ അവതരിപ്പിച്ച് കിയ

2021 സെല്‍റ്റോസ്, സോനെറ്റ് എസ്‌യുവികള്‍ക്കുള്ള ബുക്കിംഗ് കമ്പനി ആരംഭിച്ചു. പുതിയ കിയ സെല്‍റ്റോസിന് ഇപ്പോള്‍ 9.95 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. 2021 സോനെറ്റിന് 6.79 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയ്ക്കും വില്‍പ്പനയ്ക്ക് എത്തുന്നു.

New Kia Sonet Variants Engine Ex-Showroom Price
HTE 5MT Smartstream Petrol 1.2-Litre Rs 6.79 Lakh
HTK 5MT Smartstream Petrol 1.2-Litre Rs 7.79 Lakh
HTK+ 5MT Smartstream Petrol 1.2-Litre Rs 8.65 Lakh
HTK+ 6iMT 1.0-Litre Turbo-Petrol T-GDi Rs 9.79 Lakh
HTX 6iMT 1.0-Litre Turbo-Petrol T-GDi Rs 10.29 Lakh
HTX 7DCT 1.0-Litre Turbo-Petrol T-GDi Rs 10.99 Lakh
HTX+ 6iMT 1.0-Litre Turbo-Petrol T-GDi Rs 11.75 Lakh
GTX+ 6iMT 1.0-Litre Turbo-Petrol T-GDi Rs 12.19 Lakh
GTX+ 7DCT 1.0-Litre Turbo-Petrol T-GDi Rs 12.99 Lakh
HTE 6MT 1.5-Litre Diesel CRDi WGT Rs 8.35 Lakh
HTK 6MT 1.5-Litre Diesel CRDi WGT Rs 9.29 Lakh
HTK+ 6MT 1.5-Litre Diesel CRDi WGT Rs 9.89 Lakh
HTX 6MT 1.5-Litre Diesel CRDi WGT Rs 10.49 Lakh
HTX 6AT 1.5-Litre Diesel CRDi WGT Rs 11.29 Lakh
HTX+ 6MT 1.5-Litre Diesel CRDi WGT Rs 11.99 Lakh
GTX+ 6MT 1.5-Litre Diesel CRDi VGT Rs 12.45 Lakh
GTX+ 6AT 1.5-Litre Diesel CRDi VGT Rs 13.25 Lakh
പുതുക്കിയ 2021 മോഡൽ കിയ സെൽറ്റോസിലെ മാറ്റങ്ങൾ ഇങ്ങനെ

2019 ഓഗസ്റ്റിൽ കിയയ്‌ക്കായി ഇന്ത്യയിൽ ആദ്യമായി സമാരംഭിച്ച സെൽറ്റോസ് ഇപ്പോൾ മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിൽ മുൻനിര വിൽപ്പനക്കാരിൽ ഒരാളാണ്. അതിനാൽ തന്നെ പുതുമ നിലനിർത്താനായി ചില നവീകരണങ്ങൾ സെൽറ്റോസിന്റെ ഭാഗമാകും.

New Kia Seltos Variants Engine Ex-Showroom Price
HTE 6MT Smartstream Petrol 1.2-Litre Rs 9.95 Lakh
HTK 6MT Smartstream Petrol 1.2-Litre Rs 10.74 Lakh
HTK+ 6MT Smartstream Petrol 1.2-Litre Rs 11.79 Lakh
HTK+ 6iMT Smartstream Petrol 1.2-Litre Rs 12.19 Lakh
HTK+ 6MT Smartstream Petrol 1.2-Litre Rs 13.65 Lakh
HTX IVT Smartstream Petrol 1.2-Litre Rs 14.65 Lakh
GTX(O) 6MT 1.4-Litre Turbo-Petrol T-GDi Rs 15.35 Lakh
GTX+ 6MT 1.4-Litre Turbo-Petrol T-GDi Rs 16.65 Lakh
GTX+ 7DCT 1.4-Litre Turbo-Petrol T-GDi Rs 17.44 Lakh
HTE 6MT 1.5-Litre Diesel CRDi VGT Rs 10.45 Lakh
HTK 6MT 1.5-Litre Diesel CRDi VGT Rs 11.79 Lakh
HTK+ 6MT 1.5-Litre Diesel CRDi VGT Rs 12.99 Lakh
HTK+ 6AT 1.5-Litre Diesel CRDi VGT Rs 13.95 Lakh
HTX 6MT 1.5-Litre Diesel CRDi VGT Rs 14.75 Lakh
HTX+ 6MT 1.5-Litre Diesel CRDi VGT Rs 15.79 Lakh
GTX+ 6AT 1.5-Litre Diesel CRDi VGT Rs 17.65 Lakh
പുതുക്കിയ 2021 മോഡൽ കിയ സെൽറ്റോസിലെ മാറ്റങ്ങൾ ഇങ്ങനെ

പുതിയ ലോഗോ ഇടംപിടിക്കുന്നതിന് പുറമെ അധിക സവിശേഷതകളും വേരിയന്റ് നവീകരണങ്ങളും സമവാക്യത്തിന്റെ ഭാഗമാകും.

പുതുക്കിയ 2021 മോഡൽ കിയ സെൽറ്റോസിലെ മാറ്റങ്ങൾ ഇങ്ങനെ

സെല്‍റ്റോസ്, സോനെറ്റ് എസ്‌യുവികളില്‍ കിയ പാഡില്‍ ഷിഫ്റ്ററുകള്‍ അവതരിപ്പിച്ചു. സോനെറ്റ് എസ്‌യുവിക്കുശേഷം iMT സാങ്കേതികവിദ്യ ഇപ്പോള്‍ സെല്‍റ്റോസിനും ലഭ്യമാകും.

പുതുക്കിയ 2021 മോഡൽ കിയ സെൽറ്റോസിലെ മാറ്റങ്ങൾ ഇങ്ങനെ

1.5 പെട്രോള്‍ HTK+ വേരിയന്റില്‍ iMT-യുമായി സെല്‍റ്റോസ് ലഭ്യമാകും. പുതുക്കിയ സെല്‍റ്റോസില്‍ കിയ മറ്റൊരു പ്രീമിയം വേരിയന്റും അവതരിപ്പിച്ചു. 1.4 T-GDI പെട്രോള്‍ GTX(O).

പുതുക്കിയ 2021 മോഡൽ കിയ സെൽറ്റോസിലെ മാറ്റങ്ങൾ ഇങ്ങനെ

പുതുക്കിയ സോനെറ്റിന്റെ കാര്യത്തില്‍, ഏറ്റവും ജനപ്രിയമായ HTX ട്രിം ഇപ്പോള്‍ ഓട്ടോമാറ്റിക് ഓപ്ഷനുകളായ HTX 7 DCT (1.0 T-GDI പെട്രോള്‍), HTX 6 AT (1.5 ഡീസല്‍) എന്നിവയില്‍ ലഭ്യമാണ്.

പുതുക്കിയ 2021 മോഡൽ കിയ സെൽറ്റോസിലെ മാറ്റങ്ങൾ ഇങ്ങനെ

ഡ്രൈവർ സഹായവും സുരക്ഷാ സവിശേഷതകളും നിരയിലുടനീളം കിയ വിപുലീകരിച്ചിട്ടുണ്ട്. ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ് കൺട്രോൾ, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്മെന്റ്, ബ്രേക്ക് അസിസ്റ്റ് തുടങ്ങിയ സവിശേഷതകൾ HTX, HTX+, GTX (O) പതിപ്പുകളിൽ ലഭ്യമാണ്.

പുതുക്കിയ 2021 മോഡൽ കിയ സെൽറ്റോസിലെ മാറ്റങ്ങൾ ഇങ്ങനെ

ഒരു പുതിയ വോയ്‌സ് കമാൻഡ് സവിശേഷതയിലൂടെ സൺറൂഫ് തുറക്കുന്നതും അടയ്ക്കുന്നതും ക്ലൈമറ്റ് കൺട്രോൾ പ്രവർത്തനവും പോലുള്ളവയും എസ്‌യുവിയിൽ ഇടംപിടിക്കും.

പുതുക്കിയ 2021 മോഡൽ കിയ സെൽറ്റോസിലെ മാറ്റങ്ങൾ ഇങ്ങനെ

വയർലെസ് ഫോൺ പ്രൊജക്ഷൻ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം, ഇലക്ട്രിക് സൺറൂഫ് എന്നിവ ഈ സമയം HTK+ ഐഎംടി വേരിയന്റുകളിൽ വാഗ്ദാനം ചെയ്യും. മാത്രമല്ല മാനുവൽ ഗിയർബോക്‌സ് ഓപ്ഷനിലെ സ്മാർട്ട് കീയിൽ റിമോട്ട് എഞ്ചിൻ സ്റ്റാർട്ട് HTE, HTK എന്നിവ ഒഴികെയുള്ള എല്ലാ വകഭേദങ്ങളിലും ഉണ്ടാകും എന്നതും ശ്രദ്ധേയമാണ്.

പുതുക്കിയ 2021 മോഡൽ കിയ സെൽറ്റോസിലെ മാറ്റങ്ങൾ ഇങ്ങനെ

HTE, HTK, HTK + മോഡലുകൾ ഒഴികെയുള്ള എല്ലാ മോഡലുകളിലും ഹലോ കിയ AI വോയ്‌സ് കമാൻഡുകൾ ഫീച്ചർ ചെയ്യും. GTX (O) വേരിയന്റിൽ ചുവന്ന സ്റ്റിച്ചിംഗ് ഉള്ള ഡ്യുവൽ-ടോൺ ലെതർ സീറ്റുകളും HTX+ പതിപ്പിലെ മെഷ് പാറ്റേൺ ഉള്ള ബ്രൗൺ / ബ്ലാക്ക് ലെതർ സീറ്റുകളും 2021 കിയ മോഡലുകളിലെ മറ്റ് പ്രധാന സവിശേഷതകളാണ്.

Most Read Articles

Malayalam
English summary
Kia Motors Launched 2021 Sonet And Seltos SUVs In India, Booing, Price, Features Details. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X