ഥാറിനെ വെല്ലാൻ എത്തുന്ന മല്ലൻ; Force Gurkha സെപ്റ്റംബർ 15-ന് വിപണിയിലേക്ക്

ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ പുത്തൻ ഫോഴ്‌സ് ഗൂർഖ ഇതാ വിപണിയിലേക്ക്. ഏറെ മാറ്റങ്ങളുമായി എത്തുന്ന എസ്‌യുവി 2021 സെപ്റ്റംബർ 15-ന് വിപണിയിൽ എത്തിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി.

ഥാറിനെ വെല്ലുവിളിക്കാൻ എത്തുന്ന മല്ലൻ; Force Gurkha സെപ്റ്റംബർ 15-ന് വിപണിയിലേക്ക്

പുതുക്കിയ ബിഎസ്-VI എഞ്ചിനും കൂടുതൽ ആധുനികമായ സ്റ്റൈലിംഗും സുരക്ഷയും പുതിയ സവിശേഷതകളും ഉൾക്കൊള്ളിച്ചാണ് 2021 ഗൂർഖയെ ഫോഴ്‌സ് അണിയിച്ചൊരുക്കിയിരിക്കുന്നത്. 2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ചതു മുതൽ വാഹനത്തിനായി ഏവരും കാത്തിരിക്കുകയാണ്.

ഥാറിനെ വെല്ലുവിളിക്കാൻ എത്തുന്ന മല്ലൻ; Force Gurkha സെപ്റ്റംബർ 15-ന് വിപണിയിലേക്ക്

പ്രത്യേകിച്ച് ഓഫ്-റോഡ് വാഹന പ്രേമികൾ എന്നുവേണം പറയാൻ. കഴിഞ്ഞ വർഷം തന്നെ കമ്പനി എസ്‌യുവിയെ പുറത്തിറക്കണമെന്നായിരുന്നു ഫോഴ്‌സ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ കൊവിഡ്-19 മഹാമാരിയുടെ വ്യാപനവും അതേ തുടർന്നുണ്ടായ മറ്റ് പ്രതിസന്ധികളും കാരണം വാഹനത്തിന്റെ അവതരണം 18 മാസത്തോളം വൈകുകയായിരുന്നു.

ഥാറിനെ വെല്ലുവിളിക്കാൻ എത്തുന്ന മല്ലൻ; Force Gurkha സെപ്റ്റംബർ 15-ന് വിപണിയിലേക്ക്

എന്തായാലും എസ്‌യുവി പ്രേമികളെ ആവേശത്തിന്റെ കൊടിമുടി കയറ്റിയ പുതുതലമുറയിലേക്കുള്ള ഗൂർഖ എസ്‌യുവിയുടെ മാറ്റം വളരെ കൗതുകത്തോടെയാണ് ആളുകൾ കാത്തിരിക്കുന്നത്. മെർസിഡീസ് ബെൻസിൽ നിന്നുള്ള പുതുക്കിയ ബിഎസ്-VI 2.6 ലിറ്റർ ഡീസൽ ഫോർ സിലിണ്ടർ എഞ്ചിനാണ് ഗൂർഖയ്ക്ക് ഇനി തുടിപ്പേകുക.

ഥാറിനെ വെല്ലുവിളിക്കാൻ എത്തുന്ന മല്ലൻ; Force Gurkha സെപ്റ്റംബർ 15-ന് വിപണിയിലേക്ക്

ഇത് പരമാവധി 89 bhp കരുത്തിൽ 260 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. അഞ്ചു സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഓപ്ഷനോടു കൂടിയാണ് 3-ഡോർ എസ്‌യുവി ജോടിയാക്കിയിരിക്കുന്നത്. അതോടൊപ്പം ട്രാൻസ്ഫർ കേസുള്ള 4x4 ഓൾ വീൽ ഡ്രൈവ് സിസ്റ്റം, ലോ റേഞ്ച് ഗിയർബോക്സ് എന്നിവയും വാഗ്‌ദാനം ചെയ്യും.

ഥാറിനെ വെല്ലുവിളിക്കാൻ എത്തുന്ന മല്ലൻ; Force Gurkha സെപ്റ്റംബർ 15-ന് വിപണിയിലേക്ക്

ഓഫ് റോഡിംഗിൽ കൂടുതൽ കഴിവുകൾ നേടാനായും ഏത് ഭൂപ്രദേശത്തെയും നേരിടാനുമായി മാനുവൽ ലോക്കിംഗ് ഡിഫറൻഷ്യലുകളും കുറഞ്ഞ അനുപാതത്തിലുള്ള ഗിയർബോക്സും പുത്തൻ ഗൂർഖ എസ്‌യുവിയിൽ ഉണ്ടായിരിക്കും. ഫാക്ടറി ഘടിപ്പിച്ച സ്നോർക്കൽ എയർ-ഇൻടേക്ക് ഫീച്ചർ എസ്‌യുവിയിൽ തുടരുമെന്നതും സ്വാഗതാർഹമാണ്. കൂടാതെ ഒരു ഇൻഡിപ്പെൻഡന്റ് ഫ്രണ്ട് സസ്പെൻഷനും പിന്നിൽ ഒരു കർക്കശമായ ആക്സിലും ഗൂർഖയുടെ ഓഫ്-റോഡ് ശേഷി വർധിപ്പിക്കാൻ സഹായിക്കുകയും ചെയ്യും.

ഥാറിനെ വെല്ലുവിളിക്കാൻ എത്തുന്ന മല്ലൻ; Force Gurkha സെപ്റ്റംബർ 15-ന് വിപണിയിലേക്ക്

ഇനി ഡിസൈനിലെ പരിഷ്ക്കാരങ്ങളിലേക്ക് നോക്കിയാൽ ഫോഴ്‌സ് മോട്ടോർസ് വരാനിരിക്കുന്ന ഗൂർഖയിൽ നിരവധി മാറ്റങ്ങളാണ് പരിചയപ്പെടുത്തുക. മുന്നിൽ നിന്ന് തന്നെ തുടങ്ങാം. എസ്‌യുവിക്ക് പുതുക്കിയ ഒരു ഗ്രില്ലിനൊപ്പം ഒരു പുതിയ മുഖമാണ് ലഭിക്കുന്നത്.

ഥാറിനെ വെല്ലുവിളിക്കാൻ എത്തുന്ന മല്ലൻ; Force Gurkha സെപ്റ്റംബർ 15-ന് വിപണിയിലേക്ക്

ഗ്രില്ലിന്റെ ഇരുവശത്തും ഉൾക്കൊള്ളിച്ചിരിക്കുന്ന സംയോജിത എൽഇഡി ഡിആർഎല്ലുകളുള്ള പുതിയ ഹെഡ്‌ലാമ്പുകളും ഒരു പുതിയ ഫ്രണ്ട് ബമ്പർ രൂപകൽപ്പനയും എസ്‌യുവിയുടെ മസ്ക്കുലർ രൂപം കൂടുതൽ വർധിപ്പിക്കുന്നുണ്ട്.

ഥാറിനെ വെല്ലുവിളിക്കാൻ എത്തുന്ന മല്ലൻ; Force Gurkha സെപ്റ്റംബർ 15-ന് വിപണിയിലേക്ക്

വശക്കാഴ്ച്ചയിൽ എസ്‌യുവി അതിന്റെ ബോക്‌സി ഡിസൈൻ നിലനിർത്തുന്നത് തുടരുന്നു. ഓഫ്-റോഡ് എസ്‌യുവി ശൈലി ചേർക്കുന്നതിനായി ഓൾ-റൗണ്ട് ബോഡി ക്ലാഡിംഗ്, പരിഷ്ക്കരിച്ച ടെയിൽ ലാമ്പുകൾ, ടെയിൽ ഗേറ്റ് മൗണ്ടഡ് സ്പെയർ വീൽ, പുനർനിർമിച്ച റിയർ ബമ്പർ, അറ്റത്ത് പ്രൊട്ടക്‌ടീവ് സ്കഫ് പ്ലേറ്റുകൾ എന്നിവയാണ് ഫോഴ്‌സ് സമ്മാനിച്ചിരിക്കുന്നത്.

ഥാറിനെ വെല്ലുവിളിക്കാൻ എത്തുന്ന മല്ലൻ; Force Gurkha സെപ്റ്റംബർ 15-ന് വിപണിയിലേക്ക്

പുതിയ ഗൂർഖയുടെ അകത്തളത്തിലും വളരെയധികം മാറ്റങ്ങൾക്കാകും നമ്മൾ സാക്ഷ്യംവഹിക്കുക. ഡാഷ്‌ബോർഡിന്റെ മധ്യഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന ഒരു പുതിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഓഫ്-റോഡർ എസ്‌യുവിക്ക് ലഭിക്കും. ഇതിന് രണ്ട് അനലോഗ് ഡയലുകളാൽ ഇരുവശത്തും ഒരു MID ഡിസ്പ്ലേയുള്ള ഒരു പുതിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഒരുക്കും.

ഥാറിനെ വെല്ലുവിളിക്കാൻ എത്തുന്ന മല്ലൻ; Force Gurkha സെപ്റ്റംബർ 15-ന് വിപണിയിലേക്ക്

ടിൽറ്റ് അഡ്ജസ്റ്റ്മെന്റ് ഫംഗ്ഷനുമായാണ് എസ്‌യുവിയുടെ സ്റ്റിയറിംഗ് വീൽ വരുന്നത് എന്നകാര്യവും ഏറെ സ്വീകാര്യമായ നടപടിയാണ്. രണ്ടാം നിരയിലെ വ്യക്തിഗത സീറ്റുകളും പുതുതായി രൂപകൽപ്പന ചെയ്ത വൃത്താകൃതിയിലുള്ള എയർ വെന്റുകളും വാഹനത്തെ കൂടുതൽ സവിശേഷമാക്കും.

ഥാറിനെ വെല്ലുവിളിക്കാൻ എത്തുന്ന മല്ലൻ; Force Gurkha സെപ്റ്റംബർ 15-ന് വിപണിയിലേക്ക്

ക്ലൈമറ്റ് കൺട്രോൾ, മൊബൈൽ ചാർജിംഗ് പോർട്ടുകൾ എന്നിവയും അതിലേറെയും ഫീച്ചറുകളും 2021 ഫോഴ്‌സ് ഗൂർഖയിൽ പ്രതീക്ഷിക്കുന്ന മറ്റ് സവിശേഷതകളാണ്. മുൻഗാമിയിലെന്ന് പോലെ ഒരേ സീറ്റിംഗ് ലേഔട്ട് തന്നെയാകും പുതിയ പതിപ്പിലേക്കും ചേക്കേറുക. അതിനാൽ ബൂട്ടിൽ പരസ്പരം അഭിമുഖീകരിക്കുന്ന രണ്ട് സീറ്റുകൾ കൂടി വാഹനത്തിന് ലഭിക്കും.

ഥാറിനെ വെല്ലുവിളിക്കാൻ എത്തുന്ന മല്ലൻ; Force Gurkha സെപ്റ്റംബർ 15-ന് വിപണിയിലേക്ക്

നിരവധി ഓപ്ഷണൽ ഫാക്ടറി ഫിറ്റഡ് ആക്സസറികളും വരാനിരിക്കുന്ന പുതിയ ഗൂർഖയിൽ ഫോഴ്‌സ് മോട്ടോർസ് വാഗ്ദാനം ചെയ്യും. ഓഫറിലെ ചില ആക്‌സസറികളിൽ കട്ടിയുള്ള വിൻഡ്‌ഷീൽഡ് ബ്രേസ് ബാർ, മേൽക്കൂരയിൽ ഘടിപ്പിക്കുന്ന ലഗേജ് കാരിയർ, എളുപ്പത്തിൽ പ്രവേശിക്കാനും പുറത്തേക്ക് പോകാനും സൈഡ് സ്റ്റെപ്പ് എന്നിവയെല്ലാം ഉൾപ്പെടും.

ഥാറിനെ വെല്ലുവിളിക്കാൻ എത്തുന്ന മല്ലൻ; Force Gurkha സെപ്റ്റംബർ 15-ന് വിപണിയിലേക്ക്

പുത്തൻ ഫോഴ്‌സ് ഗൂർഖയ്ക്ക് ഏകദേശം 10 ലക്ഷം രൂപ മുതൽ എക്സ്ഷോറൂം വില പ്രതീക്ഷിക്കാം. ഇന്ത്യയിൽ പ്രധാനമായും മഹീന്ദ്ര ഥാർ തന്നെയായിരിക്കും ഗൂർഖയുടെ എതിരാളി. എന്നാൽ മാരുതി സുസുക്കിയിൽ നിന്നുള്ള ജിംനിയും വിൽപ്പനയ്ക്ക് എത്തുന്നതോടെ സെഗ്മെന്റിലെ മത്സരം കടുക്കും.

ഥാറിനെ വെല്ലുവിളിക്കാൻ എത്തുന്ന മല്ലൻ; Force Gurkha സെപ്റ്റംബർ 15-ന് വിപണിയിലേക്ക്

ഇതു കൂടാതെ 3-ഡോർ ഓഫ്-റോഡർ എസ്‌യുവിയാണ് പുതിയ ഫോഴ്‌സ് ഗൂർഖയെങ്കിലും അതികം വൈകാതെ ഒരു 5-ഡോർ പതിപ്പും എസ്‌യുവിക്കായി എത്തുമെന്ന് ഫോഴ്‌സ് സ്വിരീകരിച്ചിട്ടുണ്ട്. 5-ഡോർ മോഡൽ കുടുംബ ഉപഭോക്താക്കളെ ലക്ഷ്യമിട്ടായിരിക്കും വിപണിയിൽ ഇടംപിടിക്കുക.

Most Read Articles

Malayalam
English summary
All new force gurkha suv to launch on 2021 september 15 in india details
Story first published: Saturday, September 11, 2021, 10:43 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X