റാപ്പിഡിന്റെ പകരക്കാരൻ; പുതിയ സ്ലാവിയ പ്രീമിയം സെഡാൻ നവംബർ 18-ന് വിപണിയിൽ അവതരിപ്പിക്കുമെന്ന് സ്കോഡ

എസ്‌യുവി പ്രണയത്തിനിടയിൽ സെഡാൻ മോഡലുകളുടെ വിൽപ്പനയും സ്വീകാര്യതയും കുറയുകയാണെങ്കിലും ഹോണ്ട സിറ്റി, ഹ്യുണ്ടായി വേർണ പോലുള്ള മോഡലുകൾക്ക് ഇന്നും ആവശ്യക്കാരുണ്ട് എന്നതും ശ്രദ്ധേയമാണ്. ഒരു സ്റ്റാറ്റസ് സിമ്പലാണ് ഈ ഐതിഹാസിക മോഡലുകളെല്ലാം.

റാപ്പിഡിന്റെ പകരക്കാരൻ; പുതിയ സ്ലാവിയ പ്രീമിയം സെഡാൻ നവംബർ 18-ന് വിപണിയിൽ അവതരിപ്പിക്കുമെന്ന് സ്കോഡ

അതുപോലെ തന്നെയാണ് സ്കോഡ റാപ്പിഡിന്റെയും സ്ഥാംനം. ആധുനിക എതിരാളികളോട് എല്ലാം മല്ലിടാനായി റാപ്പിഡിന് ഒരു പകരക്കാരൻ എത്തുകയാണെന്ന വാർത്ത കേൾക്കാൻ തുടങ്ങിയിട്ട് കാലം ഇല്ലോളമായി. എന്നാൽ ആകാംക്ഷയെല്ലാം അവസാനിപ്പിച്ച് അടുത്തിടെ സി-സെഗ്മെന്റ് സെഡാന്റെ പ്രോട്ടോടൈപ്പിനെയും ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡ് വെളിപ്പെടുത്തിയിരുന്നു.

റാപ്പിഡിന്റെ പകരക്കാരൻ; പുതിയ സ്ലാവിയ പ്രീമിയം സെഡാൻ നവംബർ 18-ന് വിപണിയിൽ അവതരിപ്പിക്കുമെന്ന് സ്കോഡ

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്കോഡ സ്ലാവിയ മിഡ്-സൈസ് സെഡാൻ 2021 നവംബർ 18-ന് ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കുമെന്നതാണ് ഏറ്റവും പുതിയ വാർത്ത. അടുത്തിടെ അവസാന മോഡലായി മാറ്റ് എഡിഷൻ ലഭിച്ച പഴയ റാപ്പിഡ് സെഡാന് പകരമായാണ് പുതിയ സ്ലാവിയ സെഡാൻ എത്തുന്നത്.

റാപ്പിഡിന്റെ പകരക്കാരൻ; പുതിയ സ്ലാവിയ പ്രീമിയം സെഡാൻ നവംബർ 18-ന് വിപണിയിൽ അവതരിപ്പിക്കുമെന്ന് സ്കോഡ

2022 ന്റെ ആദ്യ പകുതിയിൽ പുതിയ സ്ലാവിയ വിൽപ്പനയ്ക്ക് സജ്ജമാകുമെന്നും കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. കുഷാഖ് മിഡ്-സൈസ് എസ്‌യുവി, ഫോക്‌സ്‌വാഗണ്‍ ടൈഗൂൺ എന്നിവയ്ക്ക് അടിവരയിടുന്ന കനത്ത പ്രാദേശികവൽക്കരിച്ച MQB AO IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും പുതിയ സ്‌കോഡ സ്ലാവിയ സെഡാനും ഒരുങ്ങുന്നത്.

റാപ്പിഡിന്റെ പകരക്കാരൻ; പുതിയ സ്ലാവിയ പ്രീമിയം സെഡാൻ നവംബർ 18-ന് വിപണിയിൽ അവതരിപ്പിക്കുമെന്ന് സ്കോഡ

ഇതേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി കുഷാഖ്-ടൈഗൂൺ ഇരട്ട മോഡലുകളെ പോലെ തന്നെ സ്കോഡ സ്ലാവിയയുടെ ഇരട്ടയായി ഫോക്‌സ്‌വാഗണ്‍ വിർചസ് എന്നൊരു സെഡാനെയും വിപണിയിൽ അവതരിപ്പിക്കും. ഇത് ഹ്യുണ്ടായി വെർണ, മാരുതി സുസുക്കി സിയാസ്, പുതിയ ഹോണ്ട സിറ്റി സെഡാൻ എന്നിവയോടാകും വിപണിയിൽ കൊമ്പുകോർക്കുക.

റാപ്പിഡിന്റെ പകരക്കാരൻ; പുതിയ സ്ലാവിയ പ്രീമിയം സെഡാൻ നവംബർ 18-ന് വിപണിയിൽ അവതരിപ്പിക്കുമെന്ന് സ്കോഡ

വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ റാപ്പിഡിനേക്കാൾ സമ്പന്നമായിരിക്കും അതിന്റെ പിൻഗാമി. പുതിയ സ്‌കോഡ സ്ലാവിയയ്ക്ക് 4,541 മില്ലീമീറ്റർ നീളവും 1,752 മില്ലീമീറ്റർ വീതിയും 1,487 മില്ലീമീറ്റർ ഉയരവുമാണുള്ളത്. കൂടാതെ സെഗ്‌മെന്റിലെ തന്നെ ഏറ്റവും വലിയ 2,651 മില്ലീമീറ്റർ വീൽബേസിലാണ് സെഡാനെ കമ്പനി അണിയിച്ചൊരുക്കുന്നത്.

റാപ്പിഡിന്റെ പകരക്കാരൻ; പുതിയ സ്ലാവിയ പ്രീമിയം സെഡാൻ നവംബർ 18-ന് വിപണിയിൽ അവതരിപ്പിക്കുമെന്ന് സ്കോഡ

റാപ്പിഡുമായി താരതമ്യപ്പെടുത്തുമ്പോൾ, പുതിയ സ്ലാവിയയ്ക്ക് 128 മില്ലീമീറ്റർ നീളവും 53 മില്ലീമീറ്റർ വീതിയും 21 മില്ലീമീറ്റർഉയരവും 100 മില്ലീമീറ്റർ വലിയ വീൽബേസും ഉണ്ട്. വരാനിരിക്കുന്ന സി-സെഗ്മെന്റ് പ്രീമിയം സെഡാൻ കുഷാഖ് എസ്‌യുവിയുമായി എഞ്ചിനും ഗിയർബോക്‌സ് കോമ്പിനേഷനുകളും പങ്കിടും.

റാപ്പിഡിന്റെ പകരക്കാരൻ; പുതിയ സ്ലാവിയ പ്രീമിയം സെഡാൻ നവംബർ 18-ന് വിപണിയിൽ അവതരിപ്പിക്കുമെന്ന് സ്കോഡ

അതായത് 1.0 ലിറ്റർ 3 സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ, 1.5 ലിറ്റർ 4 സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളാകും വാഹനത്തിന് തുടിപ്പേകുകയെന്ന് സാരം. ആദ്യത്തെ 1.0 ലിറ്റർ ടിഎസ്ഐ യൂണിറ്റ് പരമാവധി 115 bhp കരുത്തിൽ 175 Nm torque ആയിരിക്കും ഉത്പാദിപ്പിക്കുക.

റാപ്പിഡിന്റെ പകരക്കാരൻ; പുതിയ സ്ലാവിയ പ്രീമിയം സെഡാൻ നവംബർ 18-ന് വിപണിയിൽ അവതരിപ്പിക്കുമെന്ന് സ്കോഡ

അതേസമയം 1.5 ലിറ്റർ ടിഎസ്ഐ പതിപ്പ് 150 bhp പവറിൽ 250 Nm torque വികസിപ്പിക്കാൻ പ്രാപ്‌തമായിരിക്കും. സെഡാന് 6 സ്പീഡ് മാനുവൽ ഗിയർബോക്‌സ് സ്റ്റാൻഡേർഡായി ലഭിക്കും. അതേസമയം 1.0 ലിറ്റർ പെട്രോളിൽ 6 സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക്കും 1.5 ലിറ്റർ പെട്രോളിൽ 7 സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക്കും സ്കോഡ വാഗ്‌ദാനം ചെയ്യും.

റാപ്പിഡിന്റെ പകരക്കാരൻ; പുതിയ സ്ലാവിയ പ്രീമിയം സെഡാൻ നവംബർ 18-ന് വിപണിയിൽ അവതരിപ്പിക്കുമെന്ന് സ്കോഡ

കുഷാഖിലെ പോലെ 1.5 ലിറ്റർ എഞ്ചിനുള്ള സ്ലാവിയയിലും ആക്ടീവ് സിലിണ്ടർ സാങ്കേതികവിദ്യ (ACT) ഉപയോഗപ്പെടുത്തിയേക്കും. ഇത് വാഹനം കുറഞ്ഞ വേഗതയിൽ സഞ്ചരിക്കുമ്പോൾ രണ്ട് സിലിണ്ടറുകൾ സ്വയമേവ ഓഫാക്കുകയാണ് ചെയ്യുന്നത്. അങ്ങനെ കാറിന്റെ ഇന്ധനക്ഷമത വർധിപ്പിക്കുന്നു.

റാപ്പിഡിന്റെ പകരക്കാരൻ; പുതിയ സ്ലാവിയ പ്രീമിയം സെഡാൻ നവംബർ 18-ന് വിപണിയിൽ അവതരിപ്പിക്കുമെന്ന് സ്കോഡ

ഇനി ഡിസൈൻ വശങ്ങളിലേക്ക് നോക്കിയാൽ പുതിയ സ്ലാവിയ മിഡ്-സൈസ് സെഡാൻ ബ്ലാക്ക് വെർട്ടിക്കൽസും ക്രോം സറൗണ്ടും ഉള്ള ഒരു സിഗ്നേച്ചർ ബട്ടർഫ്ലൈ ഗ്രിൽ, സ്വീപ്‌ബാക്ക് എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ, ഒരു ഷാർക്ക് ഫിൻ ആന്റിന, നോച്ച്ബാക്ക് പോലെയുള്ള ചരിഞ്ഞ റൂഫ്‌ലൈൻ, സംയോജിത ബ്ലിങ്കറുകളുള്ള ORVM എന്നിവയെല്ലാം പരിചയപ്പെടുത്തും.

റാപ്പിഡിന്റെ പകരക്കാരൻ; പുതിയ സ്ലാവിയ പ്രീമിയം സെഡാൻ നവംബർ 18-ന് വിപണിയിൽ അവതരിപ്പിക്കുമെന്ന് സ്കോഡ

കുഷാഖിൽ നിന്നുള്ള ഇന്റീരിയർ ഘടകങ്ങളും സവിശേഷതകളും സെഡാൻ കടമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിൽ ഫാക്ടറി ഫിറ്റഡ് ഇലക്ട്രിക് സൺറൂഫ്, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, മിറർലിങ്ക് കണക്റ്റിവിറ്റിയുള്ള വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് എസി, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, മൾട്ടി ഫങ്ഷണൽ സ്റ്റിയറിംഗ് വീൽ എന്നിവ ഇതിന് ലഭിക്കും.

റാപ്പിഡിന്റെ പകരക്കാരൻ; പുതിയ സ്ലാവിയ പ്രീമിയം സെഡാൻ നവംബർ 18-ന് വിപണിയിൽ അവതരിപ്പിക്കുമെന്ന് സ്കോഡ

സുരക്ഷയിലും നിർമാണ നിലവാരത്തിലും യൂറോപ്യൻ ടച്ച് പ്രതീക്ഷിക്കാം. ഇക്കാര്യങ്ങളിൽ ഒന്നും ഒരു കുറവും വരുത്താത്ത സ്കോഡ പുതിയ സ്ലാവിയയ്ക്ക് ആറ് എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, റിയർ പാർക്കിംഗ് സെൻസറുകൾ, റിവേഴ്സ് ക്യാമറ എന്നിവയും മറ്റ് സവിശേഷതകളും അണിനിരത്തിയേക്കും. പെഡസ്ട്രിയൻ സുരക്ഷ കണക്കിലെടുത്താണ് സ്കോഡ കാർ രൂപകൽപ്പന ചെയ്തിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
All new skoda slavia premium sedan to launch on november 18
Story first published: Friday, October 29, 2021, 13:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X