ഔഡിയിൽ നിന്നും അടുത്ത ഊഴം; പുതിയ RS5 ഫെയ്‌സ്‌ലിഫ്റ്റും ഇന്ത്യയിലേക്ക് ഉടൻ

ഇന്ത്യയിൽ പുതിയ RS5 സ്പോർട്സ്ബാക്ക് ഫെയ്‌സ്‌ലിഫ്റ്റ് പെർഫോമൻസ് സെഡാനെ പുറത്തിറക്കാൻ തയാറെടുത്തുകഴിഞ്ഞിരിക്കുകയാണ് ജർമൻ ആഢംബര വാഹന നിർമാതാക്കളിൽ പ്രമുഖരായ ഔഡി.

ഔഡിയിൽ നിന്നും അടുത്ത ഊഴം; പുതിയ RS5 ഫെയ്‌സ്‌ലിഫ്റ്റും ഇന്ത്യയിലേക്ക് ഉടൻ

ഇന്ത്യൻ വിപണിയിലെ ആഢംബര പെർഫോമൻസ് ശ്രേണിയിലെ പ്രധാനികളായ മെർസിഡീസ് ബെൻസ് C63 AMG, ബിഎംഡബ്ല്യു M3 എന്നിവയുമായാകും പുതിയ ഔiഡി RS5 സ്പോർട്ട്ബാക്ക് മാറ്റുരയ്ക്കുക. അടുത്തിടെ വിപണിയിൽ എത്തിയ S5 മോഡലിൽ കണ്ട അതേ സ്റ്റൈലിംഗ് പരിഷ്ക്കാരങ്ങൾ തന്നെയാകും പുതിയ RS5 വഹിക്കുക.

ഔഡിയിൽ നിന്നും അടുത്ത ഊഴം; പുതിയ RS5 ഫെയ്‌സ്‌ലിഫ്റ്റും ഇന്ത്യയിലേക്ക് ഉടൻ

വിശാലവും പരന്നതുമായ സിംഗിൾ ഫ്രെയിം ഗ്രിൽ, പുനർരൂപകൽപ്പന ചെയ്ത സൈഡ് സിൽസ്, ഒരു കൂട്ടം ഓപ്ഷണൽ എൽഇഡി മാട്രിക്സ് ഹെഡ്‌ലൈറ്റുകൾ എന്നിവയാണ് RS5 ശ്രേണിയുടെ മുൻവശത്തെ പ്രധാന ആകർഷണ കേന്ദ്രങ്ങൾ.

ഔഡിയിൽ നിന്നും അടുത്ത ഊഴം; പുതിയ RS5 ഫെയ്‌സ്‌ലിഫ്റ്റും ഇന്ത്യയിലേക്ക് ഉടൻ

ഡിസൈൻ പരിഷ്ക്കാരത്തിന്റെ കാര്യത്തിൽ കാറിന് ഒരു പുതിയ റിയർ ഡിഫ്യൂസറും ഫ്രണ്ട് ബമ്പറും ലഭിക്കും. ഒപ്പം ഫ്രണ്ട് ഗ്രില്ലിന് താഴെ സ്ഥാപിച്ചിരിക്കുന്ന പുതിയ എയർ വെന്റുകളും ഒരു ആക്രമണാത്മക നിലപാടാണ് കാറിന് സമ്മാനിക്കുന്നത്.

ഔഡിയിൽ നിന്നും അടുത്ത ഊഴം; പുതിയ RS5 ഫെയ്‌സ്‌ലിഫ്റ്റും ഇന്ത്യയിലേക്ക് ഉടൻ

ഔഡി RS5 പതിപ്പിന് കരുത്തേകുന്ന അതേ 2.9 ലിറ്റർ TFSI ട്വിൻ-ടർബോ V6 എഞ്ചിനാണ് RS5 ഫെയ്‌സ്‌ലിഫ്റ്റ് സ്പോർട്സ്ബാക്കിനും തുടിപ്പേകുക. ഇത് പരമാവധി 450 bhp കരുത്തിൽ 600 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിപിക്കും.

ഔഡിയിൽ നിന്നും അടുത്ത ഊഴം; പുതിയ RS5 ഫെയ്‌സ്‌ലിഫ്റ്റും ഇന്ത്യയിലേക്ക് ഉടൻ

ഇത് കാറിന്റെ മുൻഗാമിയേക്കാൾ 170 അധികം ടോഖാണ് കൂടുതൽ വാഗ്‌ദാനം ചെയ്യുന്നത് എന്നതും ശ്രദ്ധേയമാകും. ഈ ശക്തമായ V6 എഞ്ചിൻ 0-100 കിലോമീറ്റർ വേഗത വെറും 3.9 സെക്കൻഡുകൾക്കുള്ളിൽ കൈവരിക്കാനും ശേഷിയുള്ളതാണ്.

ഔഡിയിൽ നിന്നും അടുത്ത ഊഴം; പുതിയ RS5 ഫെയ്‌സ്‌ലിഫ്റ്റും ഇന്ത്യയിലേക്ക് ഉടൻ

ഇലക്ട്രോണിക് പരിമിതമായ പരമാവധി വേഗത 250 കിലോമീറ്ററാണെന്നും ഔഡി അവകാശപ്പെടുന്നു. ഇതിൽ കൂടുതൽ പെർഫോമൻസ് ആവശ്യമാണെന്ന് കരുതുന്ന ഉപഭോക്താക്കൾക്കായി RS ഡൈനാമിക് പാക്കേജും തെരഞ്ഞെടുക്കാനുള്ള അവസരവും ജർമൻ ബ്രാൻഡ് ഒരുക്കിയിട്ടുണ്ട്.

ഔഡിയിൽ നിന്നും അടുത്ത ഊഴം; പുതിയ RS5 ഫെയ്‌സ്‌ലിഫ്റ്റും ഇന്ത്യയിലേക്ക് ഉടൻ

ഇത് കാറിന് മണിക്കൂറിൽ 280 കിലോമീറ്റർ വേഗത കൈവരിക്കാൻ സഹായിക്കും. ഓപ്ഷണൽ RS പാക്കേജിനെക്കുറിച്ച് പറയുമ്പോൾ RS5 മോഡലുകളുടെ യൂറോപ്യൻ പതിപ്പുകൾക്കായി കാർഡി-ഫൈബർ റൂഫും ഔഡി വാഗ്ദാനം ചെയ്യും.

ഔഡിയിൽ നിന്നും അടുത്ത ഊഴം; പുതിയ RS5 ഫെയ്‌സ്‌ലിഫ്റ്റും ഇന്ത്യയിലേക്ക് ഉടൻ

19 ഇഞ്ച് അലോയ് വീലുകളിൽ പ്രവർത്തിക്കുന്ന ഈ കാർ റെഡ്, ബ്ലാക്ക്, ഗ്രേ അല്ലെങ്കിൽ ബ്ലൂ നിറത്തിലുള്ള കാലിപ്പറുകൾ തെരഞ്ഞെടുക്കാം. അതോടൊപ്പം ഓപ്ഷണൽ സെറ്റ് കാർബൺ-ഫൈബർ സെറാമിക് ബ്രേക്കുകളും ലഭിക്കും.

ഔഡിയിൽ നിന്നും അടുത്ത ഊഴം; പുതിയ RS5 ഫെയ്‌സ്‌ലിഫ്റ്റും ഇന്ത്യയിലേക്ക് ഉടൻ

ഡൈനാമിക് റൈഡ് കൺട്രോൾ (DRC) ഉപയോഗിച്ച് RS സ്പോർട്ട് സസ്പെൻഷനോടുകൂടിയും ഔഡി വാഗ്ദാനം ചെയ്യുന്നുണ്ട്. അകത്ത് കാറുകൾക്ക് ടച്ച്‌സ്‌ക്രീൻ പ്രവർത്തനവും സ്റ്റിയറിംഗ് വീലിന് പിന്നിലുള്ള വലിയ അലുമിനിയം പാഡിൽ ഷിഫ്റ്ററുകളും ഉള്ള പുതിയ 10.1 ഇഞ്ച് എംഎംഐ ഇൻഫോടെയ്ൻമെന്റ് ഡിസ്പ്ലേ ലഭിക്കും.

ഔഡിയിൽ നിന്നും അടുത്ത ഊഴം; പുതിയ RS5 ഫെയ്‌സ്‌ലിഫ്റ്റും ഇന്ത്യയിലേക്ക് ഉടൻ

സെന്റർ കൺസോൾ, ആംറെസ്റ്റ്, സീറ്റ് ബെൽറ്റ് എന്നിവയിൽ RS ബാഡ്ജിംഗ് ഇടംപിടിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്ക് RS5 മോഡലുകൾ രണ്ട് പുതിയ നിറങ്ങളിൽ ബുക്ക് ചെയ്യാനാകും. ഇതിൽ ഓപ്ഷണൽ കാർബൺ പാക്കേജുള്ള ടർബോ ബ്ലൂ, ടാംഗോ റെഡ് എന്നിവയാണ് ഉൾപ്പെടുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഔഡി #audi
English summary
Audi India All Set To Launch The New RS5 Sportsback Facelift Soon. Read in Malayalam
Story first published: Saturday, July 31, 2021, 15:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X