ഇലക്‌ട്രിക് വിപ്ലവം; ഇ-ട്രോണിനായുള്ള ചാർജംഗ് ഓപ്ഷനും മറ്റ് ആനുകൂല്യങ്ങലും പ്രഖ്യാപിച്ച് ഔഡി

ഇ-ട്രോൺ ആഢംബര ഇലക്‌ട്രിക് എസ്‌യുവിയെ വരവേൽക്കാൻ വിപണി തയാറായിരിക്കുമ്പോൾ വാഹനത്തിന്റെ കൂടുതൽ വിശദാംശങ്ങളും സാങ്കേതികസവിശേഷതകളും പങ്കുവെക്കുകയാണ് ഔഡി ഇന്ത്യ.

ഇലക്‌ട്രിക് വിപ്ലവം; ഇ-ട്രോണിനായുള്ള ചാർജംഗ് ഓപ്ഷനും മറ്റ് ആനുകൂല്യങ്ങലും പ്രഖ്യാപിച്ച് ഔഡി

ജൂലൈ 22-ന് സമാരംഭിക്കുന്നതിന് മുന്നോടിയായി ഇലക്‌ട്രിക് എസ്‌യുവി വാങ്ങുന്ന ഉപഭോക്താക്കൾക്കായി നിരവധി ചാർജിംഗ് ഓപ്ഷനുകളും ആനുകൂല്യങ്ങളുമാണ് കമ്പനി ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

ഇലക്‌ട്രിക് വിപ്ലവം; ഇ-ട്രോണിനായുള്ള ചാർജംഗ് ഓപ്ഷനും മറ്റ് ആനുകൂല്യങ്ങലും പ്രഖ്യാപിച്ച് ഔഡി

ഇ-ട്രോൺ 50, ഇ-ട്രോൺ 55, ഇ-ട്രോൺ സ്‌പോർട്‌ബാക്ക് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായി എത്തുന്ന ആഢംബര ഇവിക്കായി ഔഡി രണ്ട് ചാർജിംഗ് ഓപ്ഷനുകളാണ് ലഭ്യമാക്കുക. അതിൽ 11 കിലോവാട്ട് കോം‌പാക്‌ട് ചാർജറും അഡീഷണൽ-ബോക്സ് എസി ചാർജറുമാണ് അതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇലക്‌ട്രിക് വിപ്ലവം; ഇ-ട്രോണിനായുള്ള ചാർജംഗ് ഓപ്ഷനും മറ്റ് ആനുകൂല്യങ്ങലും പ്രഖ്യാപിച്ച് ഔഡി

ഇത് ഉപഭോക്താവിന്റെ ഇഷ്ടപ്പെട്ട സ്ഥലത്ത് സജ്ജീകരിച്ചും കമ്പനി നൽകും. കൂടാതെ ഔഡി രാജ്യത്തെ എല്ലാ പ്രധാന ഡീലർഷിപ്പുകളിലും 50 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാർജർ ഘട്ടം ഘട്ടമായി സജ്ജമാക്കുമെന്നും അറിയിച്ചിട്ടുണ്ട്.

ഇലക്‌ട്രിക് വിപ്ലവം; ഇ-ട്രോണിനായുള്ള ചാർജംഗ് ഓപ്ഷനും മറ്റ് ആനുകൂല്യങ്ങലും പ്രഖ്യാപിച്ച് ഔഡി

ഔഡി ഇവികളുടെ ആദ്യകാല ഉപഭോക്താക്കൾക്ക് ചാർജിംഗ് സൗകര്യമുള്ള ഏത് ഡീലർഷിപ്പിലും 2021 വരെ കോംപ്ലിമെന്ററി ചാർജിംഗ് ലഭിക്കുമെന്നതും ശ്രദ്ധേയമാണ്. മറ്റ് എല്ലാ ബ്രാൻഡിന്റെയും ഇലക്ട്രിക് വാഹനങ്ങൾക്ക് ഡീലർമാർ അവരുടെ ചാർജിംഗ് സൗകര്യങ്ങൾ ഒരു നിശ്ചിത തുകയോടെയാണ് വാഗ്‌ദാനം ചെയ്യുക.

ഇലക്‌ട്രിക് വിപ്ലവം; ഇ-ട്രോണിനായുള്ള ചാർജംഗ് ഓപ്ഷനും മറ്റ് ആനുകൂല്യങ്ങലും പ്രഖ്യാപിച്ച് ഔഡി

ഇലക്‌ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നത് സുഗമമാക്കുന്നതിന് ജർമൻ ആഢംബര കാർ നിർമാതാവ് 'മൈ ഓഡി കണക്റ്റ്' ആപ്ലിക്കേഷന്റെ 'ചാർജർ നിയർ മീ' വിഭാഗത്തിലെ ഇ-ട്രോൺ, ഇ-ട്രോൺ സ്‌പോർട്‌ബാക്ക് ഇവികളുമായി പൊരുത്തപ്പെടുന്ന എല്ലാ ചാർജിംഗ് സ്റ്റേഷനുകളുടെയും റെഡി റഫറൻസും നൽകും.

ഇലക്‌ട്രിക് വിപ്ലവം; ഇ-ട്രോണിനായുള്ള ചാർജംഗ് ഓപ്ഷനും മറ്റ് ആനുകൂല്യങ്ങലും പ്രഖ്യാപിച്ച് ഔഡി

ഔഡി ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ആപ്ലിക്കേഷൻ ലഭ്യമാക്കിയിരിക്കുന്നതിനാൽ ഡ്രൈവിംഗ് സ്ഥലത്തിന് ഏറ്റവും അടുത്തുള്ള അനുയോജ്യമായ ചാർജിംഗ് പൊയിന്റുകൾ കണ്ടെത്താനും ഉപഭോക്താക്കൾക്ക് സാധിക്കും.

ഇലക്‌ട്രിക് വിപ്ലവം; ഇ-ട്രോണിനായുള്ള ചാർജംഗ് ഓപ്ഷനും മറ്റ് ആനുകൂല്യങ്ങലും പ്രഖ്യാപിച്ച് ഔഡി

രാജ്യത്ത് ഇലക്ട്രിക് മൊബിലിറ്റി പ്രോത്സാഹിപ്പിക്കുമെന്ന് ഔഡി പ്രതീക്ഷിക്കുന്നതിനാൽ മറ്റ് ബ്രാൻഡ് ഇവി ഉടമകൾക്ക് പോലും ഔഡി ഇന്ത്യയുടെ ചാർജിംഗ് ഇൻഫ്രാസ്ട്രക്ചറും ലൊക്കേഷൻ സെർച്ചിംഗ് ഉപകരണവും ആക്സസ് ചെയ്യാൻ കഴിയും.

ഇലക്‌ട്രിക് വിപ്ലവം; ഇ-ട്രോണിനായുള്ള ചാർജംഗ് ഓപ്ഷനും മറ്റ് ആനുകൂല്യങ്ങലും പ്രഖ്യാപിച്ച് ഔഡി

ഔഡി ഇ-ട്രോൺ 50, ഇ-ട്രോൺ 55, ഇ-ട്രോൺ സ്‌പോർട്‌ബാക്ക് വാഹനങ്ങളുടെ ഇരുവശത്തും സവിശേഷമായ ഇൻ-സെഗ്മെന്റ് ചാർജിംഗ് പോർട്ടുകളുണ്ട്. കാർ പാർക്ക് ചെയ്യുന്നതിലും ചാർജ് ചെയ്യുന്നതിലും ഇത് കൂടുതൽ എളുപ്പമാക്കും.

Most Read Articles

Malayalam
കൂടുതല്‍... #ഔഡി #audi
English summary
Audi India Announced A Range Of Charging Options And Benefits For E-Tron Electric SUV. Read in Malayalam
Story first published: Thursday, July 15, 2021, 14:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X