A4 സെഡാൻ നിരയിലേക്ക് പുതിയ പ്രീമിയം വേരിയന്റ് പുറത്തിറക്കി ഔഡി

ഇന്ത്യയിലെ A4 സെഡാൻ നിരയിലേക്ക് പുതിയ പ്രീമിയം വേരിയന്റ് പുറത്തിറക്കി ജർമ്മൻ ആഢംബര വാഹന നിർമാതാക്കളായ ഔഡി. 2021 വർഷത്തിൽ ഇന്ത്യയിൽ നിന്നും നേടിയെടുത്ത വിജയകരമായ നേട്ടം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് പുത്തൻ പതിപ്പുമായി കമ്പനി എത്തിയിരിക്കുന്നത്.

A4 സെഡാൻ നിരയിലേക്ക് പുതിയ പ്രീമിയം വേരിയന്റ് പുറത്തിറക്കി ഔഡി

A4 പ്രീമിയം പ്ലസ്, A4 ടെക്‌നോളജി, പുതിയ A4 പ്രീമിയം എന്നിവ ഉൾപ്പെടുന്ന നിലവിലുള്ള A4 ലൈനപ്പിലേക്കാണ് ഇപ്പോൾ പുറത്തിറക്കിയ ഈ മോഡൽ എത്തുന്നത്. പുതിയ ഔഡി A4 പ്രീമിയം വേരിയന്റിന് 39.99 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.

A4 സെഡാൻ നിരയിലേക്ക് പുതിയ പ്രീമിയം വേരിയന്റ് പുറത്തിറക്കി ഔഡി

അതേസമയം ആഢംബര സെഡാന്റെ പ്രീമിയം പ്ലസ് വേരിയന്റിന് 43.69 ലക്ഷം രൂപയും A4 ടെക്‌നോളജിക്ക് 47.61 ലക്ഷം രൂപയുമാണ് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. അഞ്ചാം തലമുറ A4 മോഡലിന് 190 bhp കരുത്തിൽ 320 Nm torque ഉത്പാദിപ്പിക്കാൻ കഴിയുന്ന 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് ഔഡി ഉപയോഗിച്ചിരിക്കുന്നത്.

A4 സെഡാൻ നിരയിലേക്ക് പുതിയ പ്രീമിയം വേരിയന്റ് പുറത്തിറക്കി ഔഡി

ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ഈ പെട്രോൾ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. പിൻസീറ്റിൽ നിന്ന് ഡ്രൈവ് ചെയ്യുന്നതിനോ ആസ്വദിക്കുന്നതിനോ പോലും രസകരമായ ഒരു കാർ ആയിരിക്കും പുതിയ A4 എന്ന് ഔഡി വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ഫീച്ചർ ലിസ്റ്റിൽ വ്യക്തമായ മുൻഗണനയും ആധുനികതയും കൂട്ടിച്ചേർക്കാനും കമ്പനി പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.

A4 സെഡാൻ നിരയിലേക്ക് പുതിയ പ്രീമിയം വേരിയന്റ് പുറത്തിറക്കി ഔഡി

ഉൽപന്ന നിര സെഡാനുകൾക്കും എസ്‌യുവികൾക്കും ഇപ്പോൾ വൈവിധ്യമാർന്ന ഇലക്ട്രിക് വാഹനങ്ങൾക്കുമിടയിൽ വിഭജിക്കുമ്പോൾ ഔഡി A4 മോഡലിനും തന്റേതായ ഇടംകണ്ടെത്തായിട്ടുണ്ട്.

A4 സെഡാൻ നിരയിലേക്ക് പുതിയ പ്രീമിയം വേരിയന്റ് പുറത്തിറക്കി ഔഡി

ജനുവരിയിൽ പുറത്തിറങ്ങിയ ഔഡി A4 സെഡാന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചരിത്രപരമായി ബ്രാൻഡിന്റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളിൽ ഏറ്റവും മുൻപന്തിയിലാണ് A4 എന്ന് കമ്പനിയുടെ തലവനായ ബൽബീർ സിംഗ് ധില്ലൺ പറഞ്ഞു. അതിനാൽ തന്നെ മോഡലിന്റെ ഒരു പുതിയ വേരിയന്റ് അവതരിപ്പിക്കുന്നതിൽ തങ്ങൾത്ത് അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

A4 സെഡാൻ നിരയിലേക്ക് പുതിയ പ്രീമിയം വേരിയന്റ് പുറത്തിറക്കി ഔഡി

ഡിആർഎല്ലുകളുള്ള എൽഇഡി ഹെഡ്‌ലൈറ്റുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ, ഗ്ലാസ് സൺറൂഫ്, ഔഡി സൗണ്ട് സിസ്റ്റം, ഔഡി സ്മാർട്ട്ഫോൺ ഇന്റർഫേസ്, വയർലെസ് ചാർജിംഗുള്ള ഔഡി ഫോൺ ബോക്സ് ലൈറ്റ്, പാർക്കിംഗ് എയ്‌ഡ് പ്ലസും റിയർ വ്യൂ ക്യാമറയും.ഔഡി ഡ്രൈവ് സെലക്‌ട്, സിംഗിൾ സോൺ ഓട്ടോമാറ്റിക് എസി എന്നിവയാണ് ഔഡി A4 സെഡാന്റെ പുതിയ പ്രീമിയം വേരിയന്റിന്റെ സവിശേഷതകൾ.

A4 സെഡാൻ നിരയിലേക്ക് പുതിയ പ്രീമിയം വേരിയന്റ് പുറത്തിറക്കി ഔഡി

തീർന്നില്ല, ഇതോടൊപ്പം 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, കളർ ഡിസ്പ്ലേ ഉള്ള ഡ്രൈവർ ഇൻഫർമേഷൻ സിസ്റ്റം, ആംബിയന്റ് ലൈറ്റിംഗ്, 6 എയർബാഗുകൾ, ഇലക്‌ട്രിക്കലി ക്രമീകരിക്കാവുന്ന മുൻ സീറ്റുകൾ, അലുമിനിയം എലിപ്‌സിൽ ഇൻലേകൾ, ആന്റി-ഗ്ലെയർ ഉള്ള ORVM-കൾ, ലെതർ / ലെതറെറ്റ് അപ്ഹോൾസ്റ്ററി തുടങ്ങിയ സജ്ജീകരണങ്ങളും വാഹനത്തിലുണ്ട്.

A4 സെഡാൻ നിരയിലേക്ക് പുതിയ പ്രീമിയം വേരിയന്റ് പുറത്തിറക്കി ഔഡി

മുൻ സീറ്റുകൾക്ക് 4-വേ ലംബർ സപ്പോർട്ട്, ഓട്ടോമാറ്റിക് ആന്റി-ഗ്ലെയർ ആക്ഷൻ ഉള്ള ഫ്രെയിംലെസ് ഇന്റീരിയർ മിററുകൾ, സ്പീഡ് ലിമിറ്റർ ഉപയോഗിച്ചുള്ള ക്രൂയിസ് കൺട്രോൾ എന്നിവയും ഔഡി A4 ആഢംബര സെഡാനിൽ കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

A4 സെഡാൻ നിരയിലേക്ക് പുതിയ പ്രീമിയം വേരിയന്റ് പുറത്തിറക്കി ഔഡി

ഇന്ത്യൻ വിപണിയിലെ ആഢംബര സെഡാൻ ശ്രേണിയിൽ ബിഎംഡബ്ല്യു 3 സീരീസ്, വോൾവോ S60, മെർസിഡീസ് ബെൻസ് സി-ക്ലാസ് എന്നീ വമ്പൻമാരുമായാണ് ഔഡി A4 മാറ്റുരയ്ക്കുന്നത്. അടുത്തിടെ ഇന്ത്യയിലെ തങ്ങളുടെ മോഡൽ ശ്രേണി വിപുലീകരിച്ച് ആഭ്യന്തര വിപണിയെ കൈയ്യിലെടുക്കാനുള്ള പദ്ധതികൾക്ക് രൂപം കൊടുത്തിരുന്നു.

A4 സെഡാൻ നിരയിലേക്ക് പുതിയ പ്രീമിയം വേരിയന്റ് പുറത്തിറക്കി ഔഡി

അടുത്ത വർഷവും ഇലക്‌ട്രിക് ഉൾപ്പടെ നിരവധി കാറുകൾ ഇതിനോടകം അവതരിപ്പിച്ച കമ്പനി വരും വർഷവും നിരവധി മോഡലുകളെയാകും അണിനിരത്തുക. കൂടുതലും എസ്‌യുവി മോഡലുകളിലേക്ക് ശ്രദ്ധ കൊടുത്തിരിക്കുന്ന ഔഡി പുതിയ Q5 ഫെയ്‌സ്‌ലിഫ്റ്റ് ആഴ്ച്ചകൾക്ക് മുമ്പ് ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തിച്ചിരുന്നു

A4 സെഡാൻ നിരയിലേക്ക് പുതിയ പ്രീമിയം വേരിയന്റ് പുറത്തിറക്കി ഔഡി

എസ്‌യുവിയുടെ പ്രീമിയം പ്ലസ് വേരിയന്റിന് 58.93 ലക്ഷം രൂപയാണ് ഇന്ത്യയിലെ പ്രാരംഭ എക്സ്ഷോറൂം വില. Q5 ശ്രേണിയിലെ ടോപ്പിംഗ് ടെക്നോളജി വേരിയന്റിന് 63.77 ലക്ഷം രൂപ വരെയും എക്‌സ്‌ഷോറൂം വിലയായും മുടക്കേണ്ടതുണ്ട്. ഇനി മുഖംമിനുക്കിയ Q7 എസ്‌യുവിയെയും കൂടി കളത്തിലിറക്കാനാണ് ജർമ്മൻ ആഢംബര വാഹന നിർമാതാക്കളുടെ പദ്ധതി.

A4 സെഡാൻ നിരയിലേക്ക് പുതിയ പ്രീമിയം വേരിയന്റ് പുറത്തിറക്കി ഔഡി

മുഖംമിനുക്കിയെത്തുന്ന Q7 എസ്‌യുവി ജനുവരിയിൽ വിൽപ്പനയ്ക്ക് എത്തുമെന്നാണ് സൂചന. 019-ൽ ആഗോള വിപണിയിൽ അരങ്ങേറ്റം കുറിച്ച ഈ ആഢംബര എസ്‌യുവി മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ആഭ്യന്തര നിരത്തുകളിലേക്ക് എത്തുന്നത്.

A4 സെഡാൻ നിരയിലേക്ക് പുതിയ പ്രീമിയം വേരിയന്റ് പുറത്തിറക്കി ഔഡി

കൊവിഡ് സാഹചര്യവും മറ്റ് പ്രതിസന്ധകളുമാണ് ആഢംബര വാഹനത്തിന്റെ അരങ്ങേറ്റം വൈകിപ്പിച്ചത്. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളോടെയാകും പുതിയ Q7 മോഡൽ ഇന്ത്യയിൽ അവതരിപ്പിക്കുക.

Most Read Articles

Malayalam
കൂടുതല്‍... #ഔഡി #audi
English summary
Audi launched new premium variant to the a4 sedan lineup
Story first published: Monday, December 6, 2021, 14:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X