ഇനി കളി മാറും; ആഢംബര ഇലക്‌ട്രിക് നിര കീഴടക്കാന്‍ ഔഡി ഇ-ട്രോണ്‍ എത്തി, പ്രാരംഭ വില 99.99 ലക്ഷം രൂപ

ഇന്ത്യയിലെ ആഢംബര ഇലക്‌ട്രിക് നിര കൈപ്പിടിയിലാക്കാൻ ഔഡി ഇ-ട്രോൺ വിപണിയിലെത്തി. 50, 55, 55 സ്‌പോർട്ബാക്ക് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായാണ് ജർമൻ എസ്‌യുവി നിരത്തിലേക്ക് എത്തുന്നത്.

ഇനി കളി മാറും; ആഢംബര ഇലക്‌ട്രിക് നിര കീഴടക്കാന്‍ ഔഡി ഇ-ട്രോണ്‍ എത്തി, പ്രാരംഭ വില 99.99 ലക്ഷം രൂപ

മോഡലിന്റെ പ്രാരംഭ മോഡലായ ഇ-ട്രോൺ 50 പതിപ്പിന് 99.99 ലക്ഷം രൂപയും കൂടുതൽ ശേഷിയുള്ള ഇ-ട്രോൺ 55, ഇ-ട്രോൺ സ്‌പോർട്‌ബാക്ക് 55 എന്നിവയ്ക്ക് യഥാക്രമം 1.16 കോടി രൂപയും 1.17 കോടി രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.

ഇനി കളി മാറും; ആഢംബര ഇലക്‌ട്രിക് നിര കീഴടക്കാന്‍ ഔഡി ഇ-ട്രോണ്‍ എത്തി, പ്രാരംഭ വില 99.99 ലക്ഷം രൂപ

ഇന്ത്യൻ ആഢംബര ഇലക്‌ട്രിക് എസ്‌യുവി നിര വാഴുന്ന മെർസിഡീസ് ബെൻസ് EQC, ജാഗ്വർ I-പേസ് എന്നിവയ്ക്കെതിരെയാണ് ഔഡി ഇ-ട്രോൺ നിരയിയെ അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം മോഡലുകൾക്കായുള്ള ബുക്കിംഗ് ആരംഭിച്ച കമ്പനി ഉടൻ തന്നെ ഡെലിവറിയും ആരംഭിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഇനി കളി മാറും; ആഢംബര ഇലക്‌ട്രിക് നിര കീഴടക്കാന്‍ ഔഡി ഇ-ട്രോണ്‍ എത്തി, പ്രാരംഭ വില 99.99 ലക്ഷം രൂപ

ഒരു സിബിയു ഉൽപ്പന്നമായാണ് ഇന്ത്യയിൽ എത്തുന്നതെങ്കിലും സ്വന്തമായൊരു ഇടംകണ്ടെത്താൻ ഇലക്‌ട്രിക് പതിപ്പുകൾ പ്രാപ്‌തമാണെന്ന് ഔഡി വിശ്വസിക്കുന്നുണ്ട്. ഇ-ട്രോൺ, ഇ-ട്രോൺ സ്പോർട്ബാക്ക് എന്നിവ പ്രധാനമായും കാഴ്ച്ചയിലും വ്യത്യ‌സ്‌തരാണ്.

ഇനി കളി മാറും; ആഢംബര ഇലക്‌ട്രിക് നിര കീഴടക്കാന്‍ ഔഡി ഇ-ട്രോണ്‍ എത്തി, പ്രാരംഭ വില 99.99 ലക്ഷം രൂപ

ഇ-ട്രോൺ കൂടുതൽ പരമ്പരാഗത എസ്‌യുവി പ്രൊഫൈൽ ഉണ്ടെങ്കിലും സ്‌പോർട്‌ബാക്ക് എസ്‌യുവി മസ്ക്കുലർ കൂപ്പെ ശൈലിയാണ് പ്രതിനിധീകരിക്കുന്നത്. ഇ-ട്രോൺ 50 വേരിയന്റിന് 71 കിലോവാട്ട് ബാറ്ററിയാണ് തുടിപ്പേകുന്നത്.

ഇനി കളി മാറും; ആഢംബര ഇലക്‌ട്രിക് നിര കീഴടക്കാന്‍ ഔഡി ഇ-ട്രോണ്‍ എത്തി, പ്രാരംഭ വില 99.99 ലക്ഷം രൂപ

അതേസമയം ഇ-ട്രോൺ 55, ഇ-ട്രോൺ സ്‌പോർട്‌ബാക്ക് 55 എന്നിവ 95 കിലോവാട്ട് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. ഇ-ട്രോണിന്റെ മൂന്ന് മോഡലുകളും ഒരേ 408 bhp കരുത്തിൽ 664 Nm torque ആണ് ഉത്പാദിപ്പിക്കുന്നത്.

ഇനി കളി മാറും; ആഢംബര ഇലക്‌ട്രിക് നിര കീഴടക്കാന്‍ ഔഡി ഇ-ട്രോണ്‍ എത്തി, പ്രാരംഭ വില 99.99 ലക്ഷം രൂപ

2.5 ടൺ ഭാരം ഉണ്ടായിരുന്നിട്ടും 5.7 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇവ പ്രാപ്‌തമാണെന്നും ജർമൻ ബ്രാൻഡ് അവകാശപ്പെടുന്നുണ്ട്. പ്രോഗ്രസീവ് സ്റ്റിയറിംഗ്, അഡാപ്റ്റീവ് എയർ സസ്പെൻഷൻ, ഇലക്ട്രിക് ഓൾ-വീൽ ഡ്രൈവ് സിസ്റ്റം എന്നിവയും ഔഡിയുടെ ഇലക്ട്രിക് എസ്‌യുവികളുടെ പ്രത്യേകതകളാണ്.

ഇനി കളി മാറും; ആഢംബര ഇലക്‌ട്രിക് നിര കീഴടക്കാന്‍ ഔഡി ഇ-ട്രോണ്‍ എത്തി, പ്രാരംഭ വില 99.99 ലക്ഷം രൂപ

ഇ-ട്രോൺ 55, ഇ-ട്രോൺ സ്‌പോർട്‌ബാക്ക് 55 എന്നിവ 359 മുതൽ 484 കിലോമീറ്റർ വരെ ശ്രേണി നൽകുമ്പോൾ ഇ-ട്രോൺ 50 വേരിയന്റ് 264 കിലോമീറ്ററിനും 379 കിലോമീറ്ററിനും ഇടയിൽ ശ്രേണി വാഗ്‌ദാനം ചെയ്യും.

ഇനി കളി മാറും; ആഢംബര ഇലക്‌ട്രിക് നിര കീഴടക്കാന്‍ ഔഡി ഇ-ട്രോണ്‍ എത്തി, പ്രാരംഭ വില 99.99 ലക്ഷം രൂപ

11 കിലോവാട്ട് എസി ഹോം ചാർജർ ഉപയോഗിച്ച് ഇ-ട്രോൺ, ഇ-ട്രോൺ സ്‌പോർട്‌ബാക്ക് എന്നില ഏകദേശം 8.5 മണിക്കൂറിനുള്ളിൽ പൂർണമായും ചാർജ് ചെയ്യാം. രണ്ട് ഇവി മോഡലുകളും 150 കിലോവാട്ട് വരെയുള്ള പോയിന്റുകൾ ഉപയോഗിച്ച് ഫാസ്റ്റ് ചാർജിംഗ് ഓപ്ഷനുകളുമായി വരെ പൊരുത്തപ്പെടും.

ഇനി കളി മാറും; ആഢംബര ഇലക്‌ട്രിക് നിര കീഴടക്കാന്‍ ഔഡി ഇ-ട്രോണ്‍ എത്തി, പ്രാരംഭ വില 99.99 ലക്ഷം രൂപ

രൂപകൽപ്പനയുടെ കാര്യത്തിൽ ഔഡി ഇലക്ട്രിക് എസ്‌യുവികൾ അത്ര സമൂലമല്ലെന്നുവേണം പറയാൻ. മാത്രമല്ല ബോഡി ശൈലി അതിന്റെ ജനപ്രിയ എസ്‌യുവി മോഡലുകൾക്ക് സമാനമായി നിലനിർത്താൻ കമ്പനി മനപൂർവം ശ്രമിച്ചിരിക്കാം.

ഇനി കളി മാറും; ആഢംബര ഇലക്‌ട്രിക് നിര കീഴടക്കാന്‍ ഔഡി ഇ-ട്രോണ്‍ എത്തി, പ്രാരംഭ വില 99.99 ലക്ഷം രൂപ

മുൻവശത്ത് ഒരു വലിയ സിൽവർ ഗ്രില്ലാണ് ആധിപത്യം പുലർത്തുന്നത്. മാട്രിക്സ് എൽഇഡി ഹെഡ്‌ലാമ്പുകൾ വാഹന നിരയിൽ സ്റ്റാൻഡേർഡായാണ് ഇടംപിടിച്ചിരിക്കുന്നത്. ആഢംബര ഇവിയുടെ ഇരുവശത്തും ചാർജിംഗ് പോയിന്റുകളുണ്ടെന്നതും ശ്രദ്ധേയമാണ്.

ഇനി കളി മാറും; ആഢംബര ഇലക്‌ട്രിക് നിര കീഴടക്കാന്‍ ഔഡി ഇ-ട്രോണ്‍ എത്തി, പ്രാരംഭ വില 99.99 ലക്ഷം രൂപ

ഡിജിറ്റൽ മാട്രിക്സ് എൽഇഡി ഹെഡ്‌ലൈറ്റുകൾ, എൽഇഡി സ്ട്രിപ്പുള്ള എൽഇഡി പിൻ ലൈറ്റുകൾ, സോഫ്റ്റ് ഡോർ ക്ലോസിംഗ്, 20 ഇഞ്ച് അലോയ് വീലുകൾ, പനോരമിക് സൺറൂഫ്, അഡാപ്റ്റീവ് വിൻഡ്ഷീൽഡ് വൈപ്പർ എന്നിവയും ഔഡി ഇ-ട്രോൺ മോഡലുകളുടെ സവിശേഷതകളാണ്.

ഇനി കളി മാറും; ആഢംബര ഇലക്‌ട്രിക് നിര കീഴടക്കാന്‍ ഔഡി ഇ-ട്രോണ്‍ എത്തി, പ്രാരംഭ വില 99.99 ലക്ഷം രൂപ

10.1 ഇഞ്ച് സെൻട്രൽ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനാണ് പ്രധാന ശ്രദ്ധാകേന്ദ്രം. ഓപ്പറേറ്റിംഗ് HVAC നിയന്ത്രിക്കുന്നതിന് പ്രധാന യൂണിറ്റിന് കീഴിൽ രണ്ടാമതൊരു (8.6 ഇഞ്ച്) സ്ക്രീനും ഉണ്ട്. ഫോർ സോൺ ക്ലൈമറ്റ് കൺട്രോൾ, ഹെഡ്-അപ്പ് ഡിസ്പ്ലേ, ആംബിയന്റ് ആൻഡ് കോണ്ടൂർ ലൈറ്റിംഗ്, 16 സ്പീക്കറുകളുള്ള B&O സൗണ്ട് സിസ്റ്റം, എയർ ക്വാളിറ്റി പാക്കേജ് എന്നിവയെല്ലാമാണ് ആഢംബര ഇലക്ട്രിക് എസ്‌യുവിയുടെ അകത്തളത്തളത്തിലെ പ്രത്യേകതകൾ.

Most Read Articles

Malayalam
കൂടുതല്‍... #ഔഡി #audi
English summary
Audi Launched The All New E-Tron SUV Lineup In India At Rs 99.99 Lakh. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X