ആഢംബര ഇലക്‌ട്രിക് നിര കൈപ്പിടിയിലാക്കാൻ ഔഡി ഇ-ട്രോൺ; വേരിയന്റ് വിശദാംശങ്ങളും സവിശേഷതകളും അറിയാം

തങ്ങളുടെ ആദ്യത്തെ ഓൾ-ഇലക്ട്രിക് എസ്‌യുവിയെ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ജർമൻ ആഢംബര വാഹന നിർമാതാക്കളായ ഔഡി. ജൂലൈ 22 ന് ഇ-ട്രോൺ എന്ന മോഡലുമായാണ് കമ്പനിയുടെ വരവ്.

ആഢംബര ഇലക്‌ട്രിക് നിര കൈപ്പിടിയിലാക്കാൻ ഔഡി ഇ-ട്രോൺ; വേരിയന്റ് വിശദാംശങ്ങളും സവിശേഷതകളും അറിയാം

ഇതിനോടകം തന്നെ ഇ-ട്രോണിനായുള്ള ബുക്കിംഗും രാജ്യത്ത് ആരംഭിച്ചിട്ടുണ്ട്. താത്പര്യമുള്ള ഉപഭോക്താക്കൾക്ക് അഞ്ച് ലക്ഷം രൂപ ടോക്കൺ തുകയായി നൽകി ഓൺലൈനിലോ അടുത്തുള്ള ഔഡി ഡീലർഷിപ്പിലൂടെയോ ഇലക്‌ട്രിക് എസ്‌യുവി മുൻകൂട്ടി ബുക്ക് ചെയ്യാം.

ആഢംബര ഇലക്‌ട്രിക് നിര കൈപ്പിടിയിലാക്കാൻ ഔഡി ഇ-ട്രോൺ; വേരിയന്റ് വിശദാംശങ്ങളും സവിശേഷതകളും അറിയാം

മെർസിഡീസ് ബെൻസ് ഇക്യുസി, ജാഗ്വർ ഐ-പേസ് എന്നിവയ്‌ക്കെതിരെയാണ് ഔഡി ഇ-ട്രോൺ മാറ്റുരയ്ക്കുക. പുറത്തിറങ്ങുന്നതിനു മുന്നോടിയായി ഇ-ട്രോണിന്റെ വേരിയന്റ് വിശദാംശങ്ങളും സവിശേഷതകളും ജഡമൻ ബ്രാൻഡ് വെളിപ്പെടുത്തിയിരിക്കുകയാണ്.

ആഢംബര ഇലക്‌ട്രിക് നിര കൈപ്പിടിയിലാക്കാൻ ഔഡി ഇ-ട്രോൺ; വേരിയന്റ് വിശദാംശങ്ങളും സവിശേഷതകളും അറിയാം

മോഡൽ ലൈനപ്പ് എസ്‌യുവി, സ്‌പോർട്ബാക്ക് കൂപ്പെ എന്നിങ്ങനെ രണ്ട് ബോഡി സ്റ്റൈലുകളിൽ ലഭ്യമാകും. 50, 55, 55 സ്‌പോർട്ബാക്ക് എന്നീ മൂന്ന് വേരിയന്റുകളിൽ നിന്നും ഇലക്‌ട്രിക് എസ്‌യുവി യഥേഷ്‌ടം തെരഞ്ഞെടുക്കാനും സാധിക്കും.

ആഢംബര ഇലക്‌ട്രിക് നിര കൈപ്പിടിയിലാക്കാൻ ഔഡി ഇ-ട്രോൺ; വേരിയന്റ് വിശദാംശങ്ങളും സവിശേഷതകളും അറിയാം

പുതിയ ഇവിയുടെ എൻട്രി ലെവൽ മോഡലിന് (50) 99 ലക്ഷം രൂപയും ഇ-ട്രോൺ 55, 55 സ്‌പോർട്‌ബാക്കിന് യഥാക്രമം 1.1 കോടി രൂപയും 1.2 കോടി രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വിലയായി നിശ്ചയിക്കുക. ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ മോഡുലാർ ഇലക്ട്രിഫിക്കേഷൻ ടൂൾകിറ്റ് പ്ലാറ്റ്‌ഫോമിലാണ് 4-ഡോർ ഇലക്ട്രിക് എസ്‌യുവിയെ നിർമിച്ചിരിക്കുന്നത്.

ആഢംബര ഇലക്‌ട്രിക് നിര കൈപ്പിടിയിലാക്കാൻ ഔഡി ഇ-ട്രോൺ; വേരിയന്റ് വിശദാംശങ്ങളും സവിശേഷതകളും അറിയാം

ഇ-ട്രോൺ ചെറുകിട, ഇടത്തരം ഇലക്ട്രിക് വാഹനങ്ങൾക്ക് മാത്രമായി രൂപകൽപ്പന ചെയ്തിട്ടുള്ള MEB ആർക്കിടെക്ചർ വ്യത്യസ്ത വലിപ്പത്തിലും ശേഷികളിലുമുള്ള ഇലക്ട്രിക് മോട്ടോറുകൾക്കും ലിഥിയം അയൺ ബാറ്ററികൾക്കും അനുയോജ്യമാണ്.

ആഢംബര ഇലക്‌ട്രിക് നിര കൈപ്പിടിയിലാക്കാൻ ഔഡി ഇ-ട്രോൺ; വേരിയന്റ് വിശദാംശങ്ങളും സവിശേഷതകളും അറിയാം

95 കിലോവാട്ട് ബാറ്ററി പായ്ക്കുമായി എത്തുന്ന ഔഡി ഇ-ട്രോൺ 55, ഇ-ട്രോൺ സ്‌പോർട്‌ബാക്ക് 55 എന്നിവ 402 bhp കരുത്തിൽ 664 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും. ആദ്യത്തേത് 190 കിലോമീറ്റർ വേഗത നൽകുമ്പോൾ രണ്ടാമത്തേതിന് പരമാവധി 200 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും.

ആഢംബര ഇലക്‌ട്രിക് നിര കൈപ്പിടിയിലാക്കാൻ ഔഡി ഇ-ട്രോൺ; വേരിയന്റ് വിശദാംശങ്ങളും സവിശേഷതകളും അറിയാം

രണ്ട് മോഡലുകളും 359-484 കിലോമീറ്റർ ശ്രേണിയാണ് വാഗ്ദാനം ചെയ്യുന്നത്. 71 കിലോവാട്ട് ബാറ്ററിയാണ് ഇ-ട്രോൺ 50 ഉപയോഗിക്കുന്നത്. ഇത് പരമാവധി 308 bhp പവറും 540 Nm torque ഉം വികസിപ്പിക്കാൻ ശേഷിയുള്ളതാണ്.

ആഢംബര ഇലക്‌ട്രിക് നിര കൈപ്പിടിയിലാക്കാൻ ഔഡി ഇ-ട്രോൺ; വേരിയന്റ് വിശദാംശങ്ങളും സവിശേഷതകളും അറിയാം

ഇത് 264-379 കിലോമീറ്റർ വൈദ്യുത ശ്രേണി വാഗ്ദാനം ചെയ്യുന്നു. സ്റ്റാൻഡേർഡ് 11 കിലോവാട്ട് എസി ഹോം ചാർജർ വഴിയും 150 കിലോവാട്ട് ഡിസി ചാർജർ വഴിയും ഔഡിയുടെ പുതിയ ഇലക്ട്രിക് എസ്‌യുവി ചാർജ് ചെയ്യാൻ കഴിയും. ഇതിന് ഡ്യുവൽ മോട്ടോർ ഓൾ-വീൽ ഡ്രൈവ് സിസ്റ്റം ലഭിക്കുന്നു എന്നതും ശ്രദ്ധേയമാണ്.

ആഢംബര ഇലക്‌ട്രിക് നിര കൈപ്പിടിയിലാക്കാൻ ഔഡി ഇ-ട്രോൺ; വേരിയന്റ് വിശദാംശങ്ങളും സവിശേഷതകളും അറിയാം

പ്ലാറ്റിനം ഗ്രേ സിംഗിൾ-ഫ്രെയിം ഗ്രിൽ, മാട്രിക്സ് എൽഇഡി ഹെഡ്‌ലാമ്പുകൾ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോയുമുള്ള 10.1 ഇഞ്ച് എംഎംഐ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, നാല് സോൺ ക്ലൈമറ്റ് കൺട്രോൾ, ഒരു ബാംഗ് ആൻഡ് ഒലുഫ്‌സെൻ സൗണ്ട് സിസ്റ്റം, ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, പനോരമിക് സൺറൂഫ് എന്നിവയെല്ലാമാണ് ഔഡി ഇ-ട്രോണിന്റെ പ്രധാന സവിശേഷതകൾ.

ആഢംബര ഇലക്‌ട്രിക് നിര കൈപ്പിടിയിലാക്കാൻ ഔഡി ഇ-ട്രോൺ; വേരിയന്റ് വിശദാംശങ്ങളും സവിശേഷതകളും അറിയാം

തീർന്നില്ല, അതോടൊപ്പം ആംബിയന്റ് ലൈറ്റിംഗ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, 8 എയർബാഗുകൾ, ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകൾ, ഇബിഡിയുള്ള എബിഎസ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവയും അതിലേറെയും സംവിധാനങ്ങളും വരാനിരിക്കുന്ന ഇലക്‌ട്രിക് എസ്‌യുവിയിൽ കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ഔഡി #audi
English summary
Audi Revealed Variant Details And Specifications Of The Upcoming E-Tron Electric SUV. Read in Malayalam
Story first published: Tuesday, July 13, 2021, 9:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X