3 സീരീസ് ഗ്രാന്‍ ലിമോസിന്റെ പുതിയ ഐക്കോണിക് എഡിഷനെ ഇന്ത്യയിൽ അവതരിപ്പിച്ച് ബിഎംഡബ്ല്യു

പ്രീമിയം സെഡാന്‍ മോഡലായ 3 സീരീസ് ഗ്രാന്‍ ലിമോസിന്റെ പുതിയ ഐക്കോണിക് എഡിഷനെ ഇന്ത്യയിൽ അവതരിപ്പിച്ച് ജർമൻ ആഢംബര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യു. ചെന്നൈയിലെ കമ്പനിയുടെ പ്ലാന്റിൽ പ്രാദേശികമായി നിർമിച്ച വാഹനത്തിന് 53.50 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.

3 സീരീസ് ഗ്രാന്‍ ലിമോസിന്റെ പുതിയ ഐക്കോണിക് എഡിഷനെ ഇന്ത്യയിൽ അവതരിപ്പിച്ച് ബിഎംഡബ്ല്യു

ലോംഗ് വീൽബേസ് ഗ്രാൻ ലിമോസിൻ ഐക്കോണിക് എഡിഷൻ ഇന്ന് മുതൽ രാജ്യത്ത് നിലവിലുള്ള അംഗീകൃത ഡീലർഷിപ്പുകളിലുടനീളം പെട്രോൾ, ഡീസൽ വേരിയന്റുകളിൽ ലഭ്യമാകുമെന്നും ബിഎംഡബ്ല്യു അറിയിച്ചിട്ടുണ്ട്.

3 സീരീസ് ഗ്രാന്‍ ലിമോസിന്റെ പുതിയ ഐക്കോണിക് എഡിഷനെ ഇന്ത്യയിൽ അവതരിപ്പിച്ച് ബിഎംഡബ്ല്യു

ഈ 'ഐക്കണിക് എഡിഷൻ' ഗ്രാൻ ലിമോസിന്റെ പരിമിതമായ യൂണിറ്റുകൾ മികച്ച പെർഫോമൻസും ഉയർന്ന പ്രായോഗികതയും സമന്വയിപ്പിക്കാൻ ആഗ്രഹിക്കുന്ന യുവാക്കളെയും പുരോഗമന ഇന്ത്യക്കാരെയും ആകർഷിക്കുന്ന നൂതനമായ ഒരു നിർദ്ദേശത്തോടെയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നാണ് ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ പ്രസിഡന്റ് വിക്രം പവാഹ് അവകാശപ്പെടുന്നത്.

3 സീരീസ് ഗ്രാന്‍ ലിമോസിന്റെ പുതിയ ഐക്കോണിക് എഡിഷനെ ഇന്ത്യയിൽ അവതരിപ്പിച്ച് ബിഎംഡബ്ല്യു

വലുതും നീളമേറിയതുമായ ബോഡിയും വലിയ പിൻഡോറുകളുമാണ് പുതിയ ബിഎംഡബ്ല്യു 3 സീരീസ് ഗ്രാൻ ലിമോസിൻ ഐക്കോണിക് എഡിഷനിലെ ഏറ്റവും വലിയ പ്രത്യേകതയായി എടുത്തു പറയാനാവുന്നത്. പ്രീമിയം ആഢംബര സെഡാന്റെ വീൽബേസ് കൂടുതലായതിനാൽ പിൻ യാത്രക്കാർക്ക് കൂടുതൽ ലെഗ് റൂം വാഹനം വാഗ്ദാനം ചെയ്യുന്നുണ്ട്.

3 സീരീസ് ഗ്രാന്‍ ലിമോസിന്റെ പുതിയ ഐക്കോണിക് എഡിഷനെ ഇന്ത്യയിൽ അവതരിപ്പിച്ച് ബിഎംഡബ്ല്യു

ബിഎംഡബ്ല്യുവിന്റെ സിഗ്നേച്ചർ ഗ്ലോ കിഡ്നി ഗ്രിൽ, എക്സ്ക്ലൂസീവ് ക്രിസ്റ്റൽ ഗിയർ ഷിഫ്റ്റ് നോബ്, റിയർ സീറ്റ് ഹെഡ്‌റെസ്റ്റ് കുഷ്യൻ, പനോരമിക് ഗ്ലാസ് സൺറൂഫ്, വെർണാസ്‌ക ലെതർ അപ്ഹോൾസ്റ്ററി, റിവേഴ്സ് അസിസ്റ്റുള്ള പാർക്കിംഗ് അസിസ്റ്റ്, ആംബിയന്റ് ലൈറ്റിംഗ്, ബിഎംഡബ്ല്യു ലൈവ് കോക്ക്പിറ്റ് പ്രൊഫഷണൽ തുടങ്ങിയ കിടിലൻ സവിശേഷതകളും പുതിയ മോഡലിന് അവകാശപ്പെടാനുണ്ട്.

3 സീരീസ് ഗ്രാന്‍ ലിമോസിന്റെ പുതിയ ഐക്കോണിക് എഡിഷനെ ഇന്ത്യയിൽ അവതരിപ്പിച്ച് ബിഎംഡബ്ല്യു

ഒരൊറ്റ ഡീസൽ എഞ്ചിൻ വേരിയന്റിൽ അവതരിപ്പിച്ച ബിഎംഡബ്ല്യു 320Ld ഐക്കോണിക് എഡിഷന് 54.90 ലക്ഷം രൂപയാണ് വില. അതേസമയം ബിഎംഡബ്ല്യു 330Li ഐക്കോണിക് എഡിഷൻ എന്നറിയപ്പെടുന്ന കാറിന്റെ പെട്രോൾ എഞ്ചിൻ പതിപ്പിന് 53.50 ലക്ഷം രൂപയുമാണ് ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.

3 സീരീസ് ഗ്രാന്‍ ലിമോസിന്റെ പുതിയ ഐക്കോണിക് എഡിഷനെ ഇന്ത്യയിൽ അവതരിപ്പിച്ച് ബിഎംഡബ്ല്യു

മിനറൽ വൈറ്റ്, കാർബൺ ബ്ലാക്ക്, കാഷ്മിയർ സിൽവർ എന്നിവയാണ് വാഗ്ദാനം ചെയ്യുന്ന മൂന്ന് കളർ ഓപ്ഷനുകൾ. കോഗ്‌നാക് | ബ്ലാക്ക് നിറത്തിലുള്ള അപ്ഹോൾസ്റ്ററിയാണ് സെഡാനിൽ കമ്പനി ഒരുക്കിയിരിക്കുന്നത്. ബിഎംഡബ്ല്യു 3 സീരീസ് ഗ്രാൻ ലിമോസിന്റെ സ്റ്റാൻഡേർഡ് പതിപ്പിനെ അപേക്ഷിച്ച് ഐക്കോണിക് എഡിഷന് 110 മില്ലീമീറ്റർ അധിക നീളമുള്ള വീൽബേസും 4,819 മില്ലീമീറ്റർ നീളവും 2,961 മില്ലീമീറ്റർ വീൽബേസ് നീളവുമാണുള്ളത്.

3 സീരീസ് ഗ്രാന്‍ ലിമോസിന്റെ പുതിയ ഐക്കോണിക് എഡിഷനെ ഇന്ത്യയിൽ അവതരിപ്പിച്ച് ബിഎംഡബ്ല്യു

പുറംമോടിയിൽ ഒരു വലിയ ഗ്ലോസി ഫ്രണ്ട് ഗ്രിൽ, എൽഇഡി ഹെഡ്‌ലാമ്പുകൾ, ഷോർട്ട് ഓവർഹാംഗുകൾ, നീളമുള്ള ബോണറ്റ്, 3D എൽ ആകൃതിയിലുള്ള എൽഇഡി ടെയിൽ ലൈറ്റുകൾ, രണ്ട് വലിയ ഫ്രീഫോം ടെയിൽ പൈപ്പുകൾ മുതലായവയും 3 സീരീസ് ഗ്രാൻ ലിമോസിൽ ഒരുക്കിയിട്ടുണ്ട്.

3 സീരീസ് ഗ്രാന്‍ ലിമോസിന്റെ പുതിയ ഐക്കോണിക് എഡിഷനെ ഇന്ത്യയിൽ അവതരിപ്പിച്ച് ബിഎംഡബ്ല്യു

ക്യാബിൻ പുതുതായി രൂപകൽപ്പന ചെയ്ത ഹെഡ്‌റെസ്റ്റും പിൻ സീറ്റുകൾക്കിടയിൽ സെൻട്രൽ ആം, എക്സ്ക്ലൂറെസ്റ്റും സീവ് ക്രിസ്റ്റൽ ഗിയർ ഷിഫ്റ്റ് നോബ്, "3" മോഡൽ ലോഗോ, റീറ്റ് സീറ്റ് ഹെഡ്‌റെസ്റ്റ് കുഷ്യൻ, ബേസ് കാരിയറിനൊപ്പം കോട്ട് ഹാംഗർ, വലിയ 480 ലിറ്റർ ബൂട്ട്‌സ്‌പേസ്, ഓട്ടോമാറ്റിക് ടെയിൽ ഗേറ്റ് പ്രവർത്തനം എന്നിവയെല്ലാമാണ് ബിഎംഡബ്ല്യു 3 സീരീസ് ഗ്രാൻ ലിമോസിൻ ഐക്കോണിക് എഡിഷനിൽ സജ്ജമാക്കിയിരിക്കുന്നത്.

3 സീരീസ് ഗ്രാന്‍ ലിമോസിന്റെ പുതിയ ഐക്കോണിക് എഡിഷനെ ഇന്ത്യയിൽ അവതരിപ്പിച്ച് ബിഎംഡബ്ല്യു

തീർന്നില്ല, ഇതോടൊപ്പം വെൽക്കം ലൈറ്റ് കാർപ്പെറ്റ്, സെൻസറ്റെക്ക് ഡോർ ട്രിം ഉപയോഗിച്ച് ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന സീറ്റുകൾ, സ്പോർട്സ് ലെതർ സ്റ്റിയറിംഗ് വീൽ, ഗാൽവാനിക് അലങ്കാരത്തോടുകൂടിയ സെന്റർ കൺസോൾ, ത്രീ-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയ അത്യാഢംബര സവിശേഷതകളും ഈ പ്രീമിയം സെഡാന് അവകാശപ്പെടാനുണ്ട്.

3 സീരീസ് ഗ്രാന്‍ ലിമോസിന്റെ പുതിയ ഐക്കോണിക് എഡിഷനെ ഇന്ത്യയിൽ അവതരിപ്പിച്ച് ബിഎംഡബ്ല്യു

2.0 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ, 2.0 ലിറ്റർ ഫോർ സിലിണ്ടർ ഡീസൽ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് പുതിയ 3 സീരീസ് ഗ്രാന്‍ ലിമോസിൻ ഐക്കോണിക് എഡിഷൻ ഇന്ത്യൻ വിപണിയിൽ എത്തുന്നത്. ആദ്യത്തെ പെട്രോൾ യൂണിറ്റ് 258 bhp കരുത്തിൽ 400 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. ഇതിന് വെറും 6.2 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും.

3 സീരീസ് ഗ്രാന്‍ ലിമോസിന്റെ പുതിയ ഐക്കോണിക് എഡിഷനെ ഇന്ത്യയിൽ അവതരിപ്പിച്ച് ബിഎംഡബ്ല്യു

അതേസമയം മറുവശത്ത് കാറിലെ 2.0 ലിറ്റർ ഫോർ സിലിണ്ടർ ഡീസൽ എഞ്ചിൻ 190 bhp പവറിൽ 400 Nm torque വികസിപ്പിക്കുന്ന രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇത് വെറും 7.6 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ശേഷിയുള്ളതാണ്.

3 സീരീസ് ഗ്രാന്‍ ലിമോസിന്റെ പുതിയ ഐക്കോണിക് എഡിഷനെ ഇന്ത്യയിൽ അവതരിപ്പിച്ച് ബിഎംഡബ്ല്യു

രണ്ട് എഞ്ചിനും എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്. ഇന്ത്യൻ വിപണിയിൽ മെർസിഡീസ് ബെൻസ് സി-ക്ലാസ്, ഔഡി A4, ജാഗ്വർ XE, വോൾവോ S60 തുടങ്ങിയ ആഢംബര സെഡാനുകളുമായാണ് പുതിയ ബിഎംഡബ്ല്യു 3 സീരീസ് ഗ്രാൻ ലിമോസിൻ ഐക്കോണിക് എഡിഷൻ മാറ്റുരയ്ക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ബിഎംഡബ്ല്യു #bmw
English summary
Bmw launched the all new 3 series gran limousine iconic edition in india
Story first published: Thursday, October 14, 2021, 16:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X