പുതിയ ഫെറാറി റോമ ഇന്ത്യയിലെത്തി; വില 3.76 കോടി രൂപ

ഇറ്റാലിയൻ സ്പോർട്‌സ് കാർ നിർമാതാക്കളായ ഫെറാറി പുതിയ റോമ മോഡലിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 3.76 കോടി രൂപയുടെ എക്സ്ഷോറൂം വിലയ്ക്കാണ് വാഹനത്തിനെ കമ്പനി പരിചയപ്പെടുത്തിയിരിക്കുന്നത്.

പുതിയ ഫെറാറി റോമ ഇന്ത്യയിലെത്തി; വില 3.76 കോടി രൂപ

ഇറ്റാലിയൻ ബ്രാൻഡിന്റെ ഏറ്റവും പുതിയ ഡിസൈൻ ഭാഷ്യമാണ് റോമ പ്രദർശിപ്പിക്കുന്നത്. ഇത് തീർച്ചയായും ഒരു സ്പോർട്‌സ് കാറെന്ന ശൈലി എടുത്തുപറയുന്ന ഷാർപ്പ് രൂപകൽപ്പനയാണ് കമ്പനി സമ്മാനിച്ചിരിക്കുന്നത്.

പുതിയ ഫെറാറി റോമ ഇന്ത്യയിലെത്തി; വില 3.76 കോടി രൂപ

മറ്റ് ഫെറാറി കാറുകളിൽ നിന്നും വ്യത്യസ്തമായി റോമയ്ക്ക് വൃത്തിയുള്ള രൂപകൽപ്പനയുണ്ട്. വലിയ വെന്റുകളോ വലിയ വിങുകളോ ഇല്ലാതെയാണ് റോമയെ ബ്രാൻഡ് അണിയിച്ചൊരുക്കിയിരിക്കുന്നത്.

പുതിയ ഫെറാറി റോമ ഇന്ത്യയിലെത്തി; വില 3.76 കോടി രൂപ

ഫെറാറിയുടെ ഒരു ആധുനിക വിപ്ലവമാണ് റോമ എന്നു വേണം പറയാൻ. അത്യാധുനിക സാങ്കേതികവിദ്യ, ആഢംബരം, പെർഫോമൻസ് എന്നിവ സമന്വയിപ്പിക്കുന്ന ഒരു പുതിയ യുഗത്തിന്റെ തുടക്കവും. കൃത്യമായി സുഖത്തിനും പ്രകടനത്തിനുമായാണ് വാഹനത്തെ കമ്പനി നിർമിച്ചിരിക്കുന്നത്.

പുതിയ ഫെറാറി റോമ ഇന്ത്യയിലെത്തി; വില 3.76 കോടി രൂപ

ഇന്റഗ്രേറ്റഡ് ഡി‌ആർ‌എല്ലുകളും നാല് ടെയിൽ ലാമ്പുകളുമുള്ള സ്ലിം എൽഇഡി ഹെഡ്‌ലാമ്പുകളാണ് സ്പോർട്‌സ് കാറിന്റെ പ്രധാന ആകർഷണം. അതോടൊപ്പം ക്വാഡ് എക്‌സ്‌ഹോസ്റ്റ് സജ്ജീകരണവും ഇലക്‌ട്രോണിക് സ്‌പോയ്‌ലറും ഉൾപ്പെടുന്ന മറ്റ് ബാഹ്യ സവിശേഷതകളും റോമയെ വ്യത്യസ്‌തമാക്കുന്നുണ്ട്.

പുതിയ ഫെറാറി റോമ ഇന്ത്യയിലെത്തി; വില 3.76 കോടി രൂപ

പുറംമോടി പോലെ തന്നെ കാറിന്റെ ഇന്റീരിയറും തികച്ചും പുതിയ രൂപകൽപ്പനയാണ് വഹിക്കുന്നത്. മാരനെല്ലോയിലെ ഡിസൈനർ‌മാർ‌ അകത്ത് രണ്ട് പ്രത്യേക സെല്ലുകൾ‌ സൃഷ്ടിച്ചാണ് ഇത് സാധ്യമാക്കിയത്.

പുതിയ ഫെറാറി റോമ ഇന്ത്യയിലെത്തി; വില 3.76 കോടി രൂപ

ഒന്ന് ഡ്രൈവർ‌ക്കും മറ്റൊന്ന് സഹയാത്രികനും. ഇതിന്റെ വളഞ്ഞ ഡാഷ്‌ബോർഡ് ഡ്രൈവറെയും സഹ യാത്രക്കാരെയും വേർതിരിക്കാൻ സഹായിച്ചു. വാഹനത്തിന്റെ സെന്റർ കൺസോളിൽ 8.4 ഇഞ്ച് ടാബ്‌ലെറ്റ് ശൈലിയിലുള്ള ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ ഉണ്ട്.

പുതിയ ഫെറാറി റോമ ഇന്ത്യയിലെത്തി; വില 3.76 കോടി രൂപ

വളഞ്ഞ 16 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും കപ്പാസിറ്റീവ് ബട്ടണുകളുള്ള ഒരു പുതിയ സ്റ്റിയറിംഗ് വീലും സ്പോർട്സ് കാർ അനുഭവത്തെ കൂടുതൽ ചലനാത്മകമാക്കാനും സ്പോർട്‌സ് കാറുകളിലെ രാജാക്കൻമാരായ ഫെറാറി ശ്രദ്ധിച്ചിട്ടുണ്ട്.

പുതിയ ഫെറാറി റോമ ഇന്ത്യയിലെത്തി; വില 3.76 കോടി രൂപ

ഫെറാറിയുടെ അവാർഡ് നേടിയ 3.9 ലിറ്റർ, ഇരട്ട-ടർബോചാർജ്ഡ് V8 എഞ്ചിനാണ് റോമയുടെ ഹൃദയതുടിപ്പ്. ഇത് പരമാവധി 620 bhp കരുത്തിൽ 760 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. 8 സ്പീഡ് ഡ്യുവൽ ക്ലച്ച് ഗിയർബോക്സ് വഴി എഞ്ചിൻ പിൻ വീലിലേക്കാണ് ജോടിയാക്കിയിരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഫെറാറി #ferrari
English summary
Ferrari Introduced The All-New Roma Sports Car In India With New Design Language. Read in Malayalam
Story first published: Friday, July 9, 2021, 12:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X