അബാർത്തിന്റെ പുതുരൂപം; 695 എസ്സെസ്സിയുടെ പുതിയ സ്പെഷ്യൽ എഡിഷൻ മോഡലുമായി ഫിയറ്റ്

ഫിയറ്റ് കാറുകൾ ഇന്ത്യയോട് വിടപറഞ്ഞങ്കിലും ഇന്നും വൻസ്വീകാര്യതയുള്ള ബ്രാൻഡാണ് ഇവർ. അന്താരാഷ്ട്ര വിപണികളിൽ ഇന്നും നിറ സാന്നിധ്യമായ ബ്രാൻഡ് പുതിയ 695 എസ്സെസ്സിയുടെ പുതിയ സ്പെഷ്യൽ എഡിഷൻ അബാർത്ത് മോഡലുമായി എത്തിയിരിക്കുകയാണ്.

അബാർത്തിന്റെ പുതുരൂപം; 695 എസ്സെസ്സിയുടെ പുതിയ സ്പെഷ്യൽ എഡിഷൻ മോഡലുമായി ഫിയറ്റ്

ഫിയറ്റ് 500 നിരയിലെ ഏറ്റവും വേഗതയേറിയ വേരിയന്റിനെയാണ് അബാർത്ത് അണിയിച്ചൊരുക്കിയിരിക്കുന്നത്. ആദ്യ നോട്ടത്തിൽ മനസിലാകുന്നതു പോലെ തന്നെ 1964 ൽ ഇതേ പേരിൽ പുറത്തിറങ്ങിയിരുന്ന മോഡലിൽ നിന്നാണ് പുതിയ 695 എസ്സെസ്സി അബാർത്ത് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

അബാർത്തിന്റെ പുതുരൂപം; 695 എസ്സെസ്സിയുടെ പുതിയ സ്പെഷ്യൽ എഡിഷൻ മോഡലുമായി ഫിയറ്റ്

അബാർത്ത് 695 എസ്സെസ്സിയുടെ ഉത്പാദനം വെറും 1390 യൂണിറ്റായി ഫിയറ്റ് പരിമിതപ്പെടുത്തിയിട്ടുമുണ്ട്. അതിൽ 695 എണ്ണം സ്കോർപിയോൺ ബ്ലാക്കിലും ബാക്കി 695 യൂണിറ്റുകൾ കാമ്പോവോലോ ഗ്രേയിലുമാണ് കമ്പനി അണിയിച്ചൊരുക്കുന്നത്.

അബാർത്തിന്റെ പുതുരൂപം; 695 എസ്സെസ്സിയുടെ പുതിയ സ്പെഷ്യൽ എഡിഷൻ മോഡലുമായി ഫിയറ്റ്

ഫിയറ്റ് ഇതിനെ കളക്ടേഴ്‌സ് എഡിഷനായി വിശേഷിപ്പിക്കുകയും പെർഫോമൻസ് കാറുകളെ ഇഷ്ടപ്പെടുന്നവർക്കായി പുറത്തിറക്കിയതുമാണെന്ന് പറയുന്നു. കാഴ്ച്ചയുടെ കാര്യത്തിൽ അബാർത്ത് 695 എസ്സെസി ക്ലാസിക് മോഡലിൽ നിന്നുള്ള ഫ്രണ്ട്, റിയർ സ്‌പോയിലർ, മിറർ ക്യാപ്സ്, സൈഡ് ഡെക്കലുകൾ എന്നിവയിൽ വെളുത്ത വിശദാംശങ്ങളാണ് പരിചയപ്പെടുത്തുന്നത്.

അബാർത്തിന്റെ പുതുരൂപം; 695 എസ്സെസ്സിയുടെ പുതിയ സ്പെഷ്യൽ എഡിഷൻ മോഡലുമായി ഫിയറ്റ്

17 ഇഞ്ച് അലോയ് വീലുകളും വെള്ള നിറത്തിൽ പൂർത്തിയാക്കി. കോണി FSD ഷോക്ക് അബ്സോർബറുകളാണ് കാറിന്റെ മറ്റൊരു പ്രത്യേകത.

കൂടാതെ റെഡ് സെന്റർ ക്യാപ്സ്, റെഡ് ബ്രെംബോ ബ്രേക്ക് കാലിപ്പറുകൾ എന്നിവയാലും ഇത് ആകർഷകമാണ്.

അബാർത്തിന്റെ പുതുരൂപം; 695 എസ്സെസ്സിയുടെ പുതിയ സ്പെഷ്യൽ എഡിഷൻ മോഡലുമായി ഫിയറ്റ്

അബാർത്ത് 695 എസ്സെസ്സിയുടെ പിൻഭാഗത്ത് 60 ഡിഗ്രി വരെ ക്രമീകരിക്കാവുന്ന ഒരു സ്‌പോയ്‌ലറും ശ്രദ്ധേയമാണ്. 200 കിലോമീറ്റർ വേഗതയിൽ പൂർണ ചരിവിൽ 42 കിലോഗ്രാം വരെ എയറോഡൈനാമിക് ലോഡ് നിർമ്മിക്കാനും ഹാച്ച്ബാക്കിന് സാധിക്കും.

അബാർത്തിന്റെ പുതുരൂപം; 695 എസ്സെസ്സിയുടെ പുതിയ സ്പെഷ്യൽ എഡിഷൻ മോഡലുമായി ഫിയറ്റ്

മാത്രമല്ല അലുമിനിയം ബോണറ്റിന്റെ രൂപത്തിൽ ഭാരം ലാഭിക്കാനുള്ള സാങ്കേതിക വിദ്യകളും അബാർത്തിൽ ഫിയറ്റ് ഉപയോഗിച്ചിട്ടുണ്ട്. ട്വിൻ ടൈറ്റാനിയം അക്രപോവിക് ടെയിൽ‌പൈപ്പുകൾ‌ക്കൊപ്പം 695 എസ്സെസ്സി തികച്ചും സ്പോർട്ടിയറാണ്.

അബാർത്തിന്റെ പുതുരൂപം; 695 എസ്സെസ്സിയുടെ പുതിയ സ്പെഷ്യൽ എഡിഷൻ മോഡലുമായി ഫിയറ്റ്

ഇനി വാഹനത്തിന്റെ അകത്തളത്തിലേക്ക് നോക്കിയാൽ 695 എസ്സെസിക്ക് സമാനമായ ബാഡ്ജിംഗും ബോഡി കളർ-മാച്ചിംഗ് സ്റ്റിച്ചുകളും കമ്പനി സമ്മാനിച്ചിട്ടുണ്ട്. കൂടാതെ റെഡ് സീറ്റ് ബെൽറ്റുകൾ, അൽകന്റാര, കാർബൺ ഫൈബർ ഉൾപ്പെടുത്തലുകൾ എന്നിവയും കാറിന്റെ ഇന്റീരിയറിന് മികച്ച പ്രീമിയം നിലപാടും സമ്മാനിക്കുന്നു

അബാർത്തിന്റെ പുതുരൂപം; 695 എസ്സെസ്സിയുടെ പുതിയ സ്പെഷ്യൽ എഡിഷൻ മോഡലുമായി ഫിയറ്റ്

1.4 ലിറ്റർ, നാല് സിലിണ്ടർ ടി-ജെറ്റ് എഞ്ചിനാണ് ഫിയറ്റ് 695 എസ്സെസ്സി മോഡലിന് തുടിപ്പേകുന്നത്. ഇത് പരമാവധി 178 bhp കരുത്തിൽ 250 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഒരു മാനുവൽ ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

അബാർത്തിന്റെ പുതുരൂപം; 695 എസ്സെസ്സിയുടെ പുതിയ സ്പെഷ്യൽ എഡിഷൻ മോഡലുമായി ഫിയറ്റ്

അബാർത്ത് 695 എസ്സെസിക്ക് പരമാവധി 225 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. സ്‌പോയിലർ 0 ഡിഗ്രിയിൽ സജ്ജമാക്കുന്നതിനോടൊപ്പം വെറും 6.7 സെക്കൻഡുകൾ കൊണ്ട് കാറിന് 100 കിലോമീറ്റർ സ്പീഡ് കൈവരിക്കാനും കഴിയും.

Most Read Articles

Malayalam
കൂടുതല്‍... #ഫിയറ്റ് #fiat
English summary
Fiat Abarth Introduced The All-New 695 Esseesse Limited Edition Model. Read in Malayalam
Story first published: Tuesday, July 6, 2021, 11:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X