കെങ്കേമം! പൾസ് കോംപാക്‌ട് എസ്‌യുവിയുടെ അകത്തളവും പരിചയപ്പെടുത്തി ഫിയറ്റ്

പദ്‌മിനി, പുന്തോ, പാലിയോ, യുനോ തുടങ്ങിയ കാറുകളിലൂടെ ഇന്ത്യൻ വാഹന ലോകത്ത് വിപ്ലവം തീർത്ത ഫിയറ്റിനെ കുറിച്ച് ഓർക്കാത്ത ഒരു വാഹന പ്രേമിപോലും നമ്മുടെ ഇടയിലുണ്ടാകില്ല. ഇന്ത്യയിൽ നിന്നും പിൻവാങ്ങിയെങ്കിലും പല അന്താരാഷ്‌ട്ര തലത്തിൽ കമ്പനി ഇന്നും വളരെ സജീവമാണ്.

കെങ്കേമം! പൾസ് കോംപാക്‌ട് എസ്‌യുവിയുടെ അകത്തളവും പരിചയപ്പെടുത്തി ഫിയറ്റ്

ലോക വിപണികളെല്ലാം എസ്‌യുവി മോഡലുകൾക്ക് പിന്നാലെ പോയപ്പോൾ പുതുകാലത്തിലേക്ക് ഫിയറ്റും നീങ്ങി. തൽഫലമായി പൾസ് എന്നുവിളിക്കപ്പെടുന്ന ഒരു കോംപാക്‌ട് എസ്‌യുവിയെ മെനഞ്ഞെടുക്കാനും ബ്രാൻഡിന് സാധിച്ചു.

കെങ്കേമം! പൾസ് കോംപാക്‌ട് എസ്‌യുവിയുടെ അകത്തളവും പരിചയപ്പെടുത്തി ഫിയറ്റ്

ഏറെ നാളായി പ്രോജക്റ്റ് 363 എന്ന രഹസ്യനാമമുള്ള കോംപാക്‌ട് എസ്‌യുവിയുടെ അണിയറയിൽ ആയിരുന്നു ഇറ്റാലിയൻ ബ്രാൻഡ്. തുടർന്ന് ഈ വർഷം ആദ്യത്തോടെ വാഹനത്തിനെ പ്രദർശിപ്പിക്കുകയും ചെയ്‌ത ഫിയറ്റ് ഇപ്പോൾ വരാനിരിക്കുന്ന കോംപാക്‌ട് എസ്‌യുവിയുടെ ഇന്റീരിയർ ചിത്രങ്ങളും പുറത്തുവിട്ടിരിക്കുകയാണ്.

കെങ്കേമം! പൾസ് കോംപാക്‌ട് എസ്‌യുവിയുടെ അകത്തളവും പരിചയപ്പെടുത്തി ഫിയറ്റ്

ആധുനിക എസ്‌യുവികളോട് കിടപിടിക്കുന്ന വമ്പൻ കെട്ടുകാഴ്ച്ചകൾ ഒന്നുമില്ലാതെ വളരെ ലളിതവും മിനിമലിസ്റ്റുമായ ഒരു രൂപകൽപ്പനയിലാണ് പൾസ് എസ്‌യുവിയുടെ അകത്തളും ഫിയറ്റ് ഒരുക്കിയിരിക്കുന്നത്.

കെങ്കേമം! പൾസ് കോംപാക്‌ട് എസ്‌യുവിയുടെ അകത്തളവും പരിചയപ്പെടുത്തി ഫിയറ്റ്

7.0 ഇഞ്ച് വലിപ്പമുള്ള പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും 10.1 ഇഞ്ച് സ്റ്റാൻ‌ഡലോൺ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവുമാണ് ഇന്റീരിയറിലെ പ്രധാന ആകർഷണം. എന്നാൽ എല്ലാ പുതിയ സാങ്കേതികവിദ്യയും കൊണ്ട് അകത്തളം സജ്ജീകരിക്കാനും കമ്പനിക്ക് സാധിച്ചിട്ടുണ്ട്.

കെങ്കേമം! പൾസ് കോംപാക്‌ട് എസ്‌യുവിയുടെ അകത്തളവും പരിചയപ്പെടുത്തി ഫിയറ്റ്

കണക്റ്റ് മി ആപ്ലിക്കേഷൻ ഒരു സ്മാർട്ട്ഫോൺ ഉപയോഗിച്ച് കാർ സ്റ്റാർട്ട് ചെയ്യാനും ഡോർ ലോക്ക് ചെയ്യാനും ഉപഭോക്താവിനെ അനുവദിക്കും. ജീപ്പിന്റെ ടോറൊ പിക്കപ്പ് ട്രക്കിൽ നിന്ന് കടമെടുത്ത യുകണക്‌ട് സോഫ്റ്റ്‌വെയറിലാണ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് പൂർത്തിയാക്കിയിരിക്കുന്നത്.

കെങ്കേമം! പൾസ് കോംപാക്‌ട് എസ്‌യുവിയുടെ അകത്തളവും പരിചയപ്പെടുത്തി ഫിയറ്റ്

പോർട്രെയിറ്റ് മോഡിലാണ് സ്ക്രീൻ ക്രമീകരിച്ചിരിക്കുന്നതും. എന്നാൽ പൾസിന് കൂടുതൽ പരമ്പരാഗത തിരശ്ചീന സജ്ജീകരണമാണ് കമ്പനി സമ്മാനിച്ചിരിക്കുന്നതും. സിറ്റിയറിംഗ് വീലിലെ ചുവന്ന സ്പോർട്ട് ബട്ടണിനൊപ്പം വ്യത്യസ്തമായ ക്ലൈമറ്റ് കൺട്രോളറിന്റെ ഡിസൈനും പുതുമയുള്ളതാണ്.

കെങ്കേമം! പൾസ് കോംപാക്‌ട് എസ്‌യുവിയുടെ അകത്തളവും പരിചയപ്പെടുത്തി ഫിയറ്റ്

മറ്റ് ചെറിയ ക്രോസ്ഓവറുകളിൽ നിന്ന് വ്യത്യസ്തമായി വരാനിരിക്കുന്ന മോഡൽ സജ്ജമാക്കുന്നതിന് പ്രത്യേക പെയിന്റുകളും ഫിനിഷുകളും സഹിതം പുതിയ ടെക്സ്ചറുകളും ഫാബ്രിക്കുകളും വികസിപ്പിച്ചതായും ഫിയറ്റ് പറയുന്നു.

കെങ്കേമം! പൾസ് കോംപാക്‌ട് എസ്‌യുവിയുടെ അകത്തളവും പരിചയപ്പെടുത്തി ഫിയറ്റ്

വരാനിരിക്കുന്ന ഫിയറ്റ് പൾസ് രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളുമായാണ് വരാൻ സാധ്യത. അതിൽ ആദ്യത്തേത് ഒരു ടർബോചാർജ്ഡ് 1.0 ലിറ്റർ ത്രീ സിലിണ്ടർ യൂണിറ്റായിരിക്കും. രണ്ടാമത്തേത് 1.3 ലിറ്റർ നാച്ചുറൽ ആസ്പിറേറ്റഡ് പതിപ്പുമായിരിക്കും.

കെങ്കേമം! പൾസ് കോംപാക്‌ട് എസ്‌യുവിയുടെ അകത്തളവും പരിചയപ്പെടുത്തി ഫിയറ്റ്

അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ സിവിടി ഓട്ടോമാറ്റിക്കായിരിക്കും ഗിയർബോക്‌സ് ഓപ്ഷൻ. MLA എന്ന പുതിയ മോഡുലാർ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ഫിയറ്റ് പൾസ് നിർമിക്കുന്നത്.

കെങ്കേമം! പൾസ് കോംപാക്‌ട് എസ്‌യുവിയുടെ അകത്തളവും പരിചയപ്പെടുത്തി ഫിയറ്റ്

ഫിയറ്റ് പൾസിന് 2,532 മില്ലിമീറ്റർ വീൽബേസാണുള്ളത്. പുതിയ കോം‌പാക്‌ട് എസ്‌യുവി ബ്രാൻഡിന്റെ പുതിയ ഡിസൈൻ ഭാഷ്യമാണ് അവതരിപ്പിക്കുന്നത്. സെപ്റ്റംബർ, ഒക്ടോബർ മാസത്തോടെ ബ്രസീലിൽ ആയിരിക്കും ഈ പുതിയ കോംപാക‌്‌ട് എസ്‌യുവി ആദ്യം വിൽപ്പനയ്ക്ക് എത്തുക.

Most Read Articles

Malayalam
കൂടുതല്‍... #ഫിയറ്റ് #fiat
English summary
Fiat Released Interior Images Of The Upcoming Pulse Compact SUV. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X