നിരത്തിൽ പായാൻ Gurkha റെഡി! എസ്‌യുവിയുടെ ഡെലിവറി ആരംഭിച്ച് Force Motors

വിപണിയിൽ അവതരിപ്പിച്ച് ഏകദേശം ഒരു മാസത്തിന് ശേഷം രണ്ടാംതലമുറ ഗൂർഖ എസ്‌യുവിയുടെ ഡെലിവറി ആരംഭിച്ച് ഫോഴ്‌സ് മോട്ടോർസ്. മഹീന്ദ്ര ഥാറിനെ വെല്ലുവിളിച്ചുകൊണ്ട് അടിമുടി പരിഷ്ക്കാരങ്ങളുമായി എത്തിയ മോഡലാണ് ഓഫ് റോഡ് പ്രേമികൾക്കിടയിൽ ജനപ്രിയമായ ഈ സ്പോർട്‌സ് യൂട്ടിലിറ്റി വാഹനം.

നിരത്തിൽ പായാൻ Gurkha റെഡി! എസ്‌യുവിയുടെ ഡെലിവറി ആരംഭിച്ച് Force Motors

പുതിയ ഗൂർഖ എസ്‌യുവിക്ക് ലഭിക്കുന്ന പ്രതികരണം വളരെ പ്രോത്സാഹജനകമാണെന്ന് ഫോഴ്‌സ് പറയുന്നു. വരും ദിവസങ്ങളിൽ ഇന്ത്യയിലുടനീളം തങ്ങളുടെ വിൽപ്പന ശൃംഖല ഘട്ടം ഘട്ടമായി വിപുലീകരിക്കുമെന്നും പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന വാഹന നിർമാണ കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഓൺ-റോഡ് സഹായത്തിനായി 6,200-ലധികം ടച്ച് പോയിന്റുകളുള്ള ഓട്ടോ യൂറോപ്പ ഇന്ത്യയുമായി കൈകോർത്തതായും ഫോഴ്‌സ് മോട്ടോർസ് നേരത്തെ അറിയിച്ചിരുന്നു.

നിരത്തിൽ പായാൻ Gurkha റെഡി! എസ്‌യുവിയുടെ ഡെലിവറി ആരംഭിച്ച് Force Motors

തലമുറ മാറ്റത്തോടെ വിപണിയിൽ എത്തിയ എസ്‌യുവിക്ക് രാജ്യത്തുടനീളമായി ലഭിക്കുന്ന മികച്ച പ്രതികരണത്തിൽ തങ്ങൾക്ക് സന്തോഷമുണ്ടെന്ന് ഫോഴ്‌സ് മോട്ടോർസിന്റെ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് പ്രസിഡന്റ് അശുതോഷ് ഖോസ്‌ല പറഞ്ഞു. വാഹനങ്ങൾ ഡീലർഷിപ്പിൽ എത്തുന്നതിന് മുമ്പുതന്നെ ബുക്കിംഗിനായി ആളുകൾ ഇരച്ചെത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത മൂന്ന് മാസത്തേക്കുള്ള ഡെലിവറി പൂർത്തിയാക്കാനുള്ളിടത്തോളം മതിയായ ബുക്കിംഗുകളും വാഹനം സ്വന്തമാക്കിയിട്ടുണ്ട്.

നിരത്തിൽ പായാൻ Gurkha റെഡി! എസ്‌യുവിയുടെ ഡെലിവറി ആരംഭിച്ച് Force Motors

ഒറ്റ വേരിയന്റിലായി എത്തുന്ന പുതുതലമുറ ഫോഴ്‌സ് ഗൂർഖയ്ക്ക് 13.59 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. മെർസിഡീസ് ജി-വാഗനിൽ നിന്നുള്ള ഡിസൈൻ പ്രചോദനം ഉൾക്കൊള്ളുന്ന 2021 ഗൂർഖയ്ക്ക് അതിന്റെ മുൻ മോഡലിനെ അപേക്ഷിച്ച് നിരവധി മാറ്റങ്ങൾ ലഭിച്ചതു തന്നെയാണ് ഇത്രയും സ്വീകാര്യത നേടാൻ കാരണമായത്.

നിരത്തിൽ പായാൻ Gurkha റെഡി! എസ്‌യുവിയുടെ ഡെലിവറി ആരംഭിച്ച് Force Motors

മോഡുലാർ ആർക്കിടെക്ച്ചർ പ്ലാറ്റ്ഫോമിൽ നിർമിച്ച 2021 ഫോഴ്‌സ് ഗൂർഖ ഇപ്പോൾ അതിന്റെ മുൻ മോഡലിനെക്കാൾ നീളവും വീതിയുമുള്ളതാണെന്നതും ശ്രദ്ധേയമാണ്. പുതിയ ഫോഗ് ലാമ്പുകൾക്ക് മുകളിൽ വൃത്താകൃതിയിലുള്ള ബൈ-എൽഇഡി ഹെഡ്‌ലാമ്പുകളും എൽഇഡി ഡിആർഎല്ലുകളുമുള്ള പുതിയ ഫ്രണ്ട് ഗ്രില്ലുമായാണ് എസ്‌യുവി വരുന്നത്.

നിരത്തിൽ പായാൻ Gurkha റെഡി! എസ്‌യുവിയുടെ ഡെലിവറി ആരംഭിച്ച് Force Motors

ഇതിന് പുതിയ 16 ഇഞ്ച് അലോയ് വീലുകളും പ്രവർത്തനക്ഷമമായ സ്നോർക്കലും ലഭിക്കുന്നു. പിൻഭാഗത്തേക്ക് നോക്കിയാൽ ഗൂർഖയ്ക്ക് പുതിയൊരു ടെയിൽ ലൈറ്റുകളും മേൽക്കൂരയിൽ ഘടിപ്പിച്ച ലഗേജ് കാരിയറിലേക്ക് പ്രവേശിക്കാൻ ഒരു ലാഡറും ഫോഴ്‌സ് ഒരുക്കിയിട്ടുണ്ട്.

നിരത്തിൽ പായാൻ Gurkha റെഡി! എസ്‌യുവിയുടെ ഡെലിവറി ആരംഭിച്ച് Force Motors

റെഡ്, ഓറഞ്ച്, വൈറ്റ്, ഗ്രീൻ, ഗ്രേ എന്നീ അഞ്ച് കളർ ഓപ്ഷനിലും പുത്തൻ ഗൂർഖയെ സ്വന്തമാക്കാം. സമ്പൂർണ ഓഫ് റോഡറിൽ നിന്നും ലൈഫ് സ്റ്റൈൽ എസ്‌യുവിയായി രൂപമെടുത്താൻ വാഹനത്തിന്റെ വരവ്. അതായത് എതിരാളിയായ ഥാർ സ്വീകരിച്ച അതേവഴി. പുതുതലമുറ പതിപ്പിന് ഇപ്പോൾ 4,116 മില്ലീമീറ്റർ നീളവും 1,812 മില്ലീമീറ്റർ വീതിയും 2,075 മില്ലീമീറ്റർ ഉയരവും, 2,400 മില്ലീമീറ്റർ വീൽബേസുമാണുള്ളത്.

നിരത്തിൽ പായാൻ Gurkha റെഡി! എസ്‌യുവിയുടെ ഡെലിവറി ആരംഭിച്ച് Force Motors

5.65 മീറ്റർ ടേണിംഗ് റേഡിയസ് വാഗ്ദാനം ചെയ്യുന്ന രണ്ടാംതലമുറ ഫോഴ്‌സ്‌ ഗൂർഖയ്ക്ക് മുൻ മോഡലുമായി താരതമ്യം ചെയ്യുമ്പോൾ പുതിയ ഗൂർഖയ്ക്ക് 124 മില്ലീമീറ്റർ കൂടുതൽ നീളവും 22 മില്ലീമീറ്റർ കൂടുതൽ വീതിയും 20 മില്ലീമീറ്റർ കൂടുതൽ ഉയരവുമുണ്ടെന്നും ശ്രദ്ധേയമാണ്.

നിരത്തിൽ പായാൻ Gurkha റെഡി! എസ്‌യുവിയുടെ ഡെലിവറി ആരംഭിച്ച് Force Motors

പുറംമോടിയിലെ പരിഷ്ക്കാരം പോലെ തന്നെ ഇന്റീരിയറിലും നിരവധി മാറ്റങ്ങൾ കൊണ്ടുവരാൻ കമ്പനി തയാറായതും ഏറെ സ്വീകാര്യമായ നടപടിയാണ്. കറുത്ത നിറത്തിൽ പൂർത്തിയാക്കിയ ഇന്റീരിയറിൽ ക്യാപ്റ്റൻ സീറ്റുകൾ, ഫ്ലോർ മാറ്റുകൾ എന്നിവ എസ്‌യുവിയുടെ ഔട്ട്‌ഡോർ ശേഷിക്ക് വേണ്ടിയുള്ളതാണ്. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയെ പിന്തുണയ്ക്കുന്ന പുതിയ ഏഴ് ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സ്ക്രീനുമായാണ് ഗൂർഖ എത്തുന്നത്.

നിരത്തിൽ പായാൻ Gurkha റെഡി! എസ്‌യുവിയുടെ ഡെലിവറി ആരംഭിച്ച് Force Motors

അതോടൊപ്പം ഡ്രൈവർ ഡിസ്‌പ്ലേ ഇപ്പോൾ സെമി-ഡിജിറ്റൽ ക്ലസ്റ്ററാണ്. പുതിയ ത്രീ-സ്‌പോക്കുകളുള്ള സ്റ്റിയറിംഗ് വീലാണ് മറ്റൊരു പ്രധാന ആകർഷണം. പിൻസീറ്റ് യാത്രക്കാർക്കുള്ള വലിയ പനോരമിക് വിൻഡോകളും അകത്തളത്തെ സവിശേഷമാക്കുന്നുണ്ട് എന്നതിൽ തർക്കമില്ല. കൂടാതെ മുൻ നിരയിൽ പവർ വിൻഡോകൾ നൽകിയിരിക്കുന്നതും എടുത്തു പറയേണ്ട ഒന്നാണ്.

നിരത്തിൽ പായാൻ Gurkha റെഡി! എസ്‌യുവിയുടെ ഡെലിവറി ആരംഭിച്ച് Force Motors

അഞ്ചു സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ഘടിപ്പിച്ച 2.6 ലിറ്റർ ഡീസൽ എഞ്ചിനാണ് 2021 ഫോഴ്‌സ് ഗൂർഖയ്ക്ക് തുടിപ്പേകുന്നത്. ഇത് 89 bhp കരുത്തിൽ 250 Nm torque വികസിപ്പിക്കാൻ പ്രാപ്‌തമാണ്. അതായത് മുൻ മോഡലിന് സമാനമായ പവർ ഔട്ട്പുട്ട് കണക്കുകളാണ് പുത്തൻ മോഡലും വാഗ്‌ദാനം ചെയ്യുന്നതെന്ന് സാരം.

നിരത്തിൽ പായാൻ Gurkha റെഡി! എസ്‌യുവിയുടെ ഡെലിവറി ആരംഭിച്ച് Force Motors

ഫോഴ്‌സ് ഗൂർഖയ്ക്ക് ഓൾ വീൽ ഡ്രൈവ് ഓപ്ഷനും ഉണ്ട്. ഇരട്ട വിഷ്ബോൺ, കോയിൽ സ്പ്രിംഗുകൾ എന്നിവ ഉപയോഗിച്ച് സസ്‌പെൻഷൻ സജ്ജീകരണവും ഫോഴ്‌സ് നവീകരിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. ഇതിന് 35 ഡിഗ്രി ഗ്രേഡിയന്റുകളെ ക്രോൾ ചെയ്യാനും കഴിയും. 700 മില്ലീമീറ്ററോളം വാട്ടർ വേഡിംഗ് ശേഷിയും എസ്‌യുവി വാഗ്ദാനം ചെയ്യുന്നു.

നിരത്തിൽ പായാൻ Gurkha റെഡി! എസ്‌യുവിയുടെ ഡെലിവറി ആരംഭിച്ച് Force Motors

പുതിയ ഗൂർഖയോടൊപ്പം 1.5 ലക്ഷം കിലോമീറ്ററുകൾ അല്ലെങ്കിൽ നാല് സൗജന്യ സർവ്വീസുകൾക്കൊപ്പം മൂന്ന് വർഷ സ്റ്റാൻഡേർഡ് വാറണ്ടിയും നൽകുന്നുണ്ട്. നിലവിൽ ഒരൊറ്റ വേരിയന്റ് മാത്രമാണുള്ളതെങ്കിലും ഭാവിയിൽ നാല് സീറ്റ്, മൂന്ന്-ഡോർ 4x4 ഉൾപ്പെടെ മൊത്തം നാല് വേരിയന്റുകൾ ഗൂർഖ നിരയിൽ അണിനിരത്തുമെന്ന് ഫോഴ്‌സ് വ്യക്തമാക്കിയിട്ടുണ്ട്.

Most Read Articles

Malayalam
English summary
Force motors started the delivery of the new 2021 gurkha suv
Story first published: Tuesday, October 26, 2021, 10:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X