ഗൂർഖ എസ്‌യുവിക്കും 5-ഡോർ വേരിയന്റ് എത്തും; അണിയറയിൽ പ്രവർത്തനം ശക്തമാക്കി ഫോഴ്‌സ്

ഓഫ്-റോഡ് എസ്‌യുവി പ്രേമികളുടെ പ്രിയതാരമായ ഫോഴ്‌സ് ഗൂർഖയുടെ പുതുതലമുറ മോഡൽ വിപണിയിൽ എത്തുന്നതിനു മുന്നോടിയായി ഇതാ മറ്റൊരു സന്തോഷ വാർത്ത. ഗൂർഖയുടെ 5-ഡോർ വേരിയന്റിനെയും പുറത്തിറക്കാൻ കമ്പനി ഒരുങ്ങുകയാണ്.

ഗൂർഖ എസ്‌യുവിക്കും 5-ഡോർ വേരിയന്റ് എത്തും; അണിയറയിൽ പ്രവർത്തനം ശക്തമാക്കി ഫോഴ്‌സ്

ഈ വർഷം മൂന്നാം പാദത്തോടെയാകും എസ്‌യുവിയുടെ പുതുതലമുറ പതിപ്പ് അതായത് 3-ഡോർ വേരിയന്റ് ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുക. പുതിയ മോഡൽ ശേഷിയിൽ വിട്ടുവീഴ്ച ചെയ്യാത്തതും മെച്ചപ്പെട്ട സ്റ്റൈലിംഗും സവിശേഷതകളും നിറഞ്ഞതുമാണെന്നാണ് കമ്പനിയുടെ അവകാശവാദം.

ഗൂർഖ എസ്‌യുവിക്കും 5-ഡോർ വേരിയന്റ് എത്തും; അണിയറയിൽ പ്രവർത്തനം ശക്തമാക്കി ഫോഴ്‌സ്

പൂർണ ഓഫ്-റോഡ് എസ്‌യുവിയിൽ നിന്നും ലൈഫ്-സ്റ്റൈൽ എസ്‌യുവിയായി മാറിയ മഹീന്ദ്ര ഥാറിന്റെ അതേ തന്ത്രമാണ് ഫോഴ്‌സ് ഗൂർഖയും പിന്തുടരുന്നത്. ഇതുകൂടാതെ വരാനിരിക്കുന്ന 5-ഡോർ മാരുതി സുസുക്കി ജിംനിയെയും മഹീന്ദ്ര ഥാറിന്റെ വിപുലീകൃത പതിപ്പിനെയും വെല്ലുവിളിക്കാനാണ് ഗൂർഖയുടെ വലിയ മോഡൽ എത്തുന്നത്.

ഗൂർഖ എസ്‌യുവിക്കും 5-ഡോർ വേരിയന്റ് എത്തും; അണിയറയിൽ പ്രവർത്തനം ശക്തമാക്കി ഫോഴ്‌സ്

നിലവിലെ കണക്കനുസരിച്ച് 5-ഡോർ ഫോഴ്‌സ് ഗൂർഖയുടെ വിശദാംശങ്ങൾ ഇപ്പോഴും പരിപൂർണമായും മറച്ചുവെച്ചിരിക്കുകയാണ്. കൂടുതൽ ലൈഫ്-സ്റ്റൈൽ വാഹനമായി സ്ഥാപിക്കുകയും ഓഫ്-റോഡ് പ്രേമികളെയും വ്യക്തിഗത വാങ്ങലുകാരെയും ലക്ഷ്യമിടുകയും ചെയ്യുന്ന 2-ഡോർ പതിപ്പിൽ നിന്ന് വ്യത്യസ്തമായി, 5-ഡോർ മോഡൽ കുടുംബ ഉപഭോക്താക്കളായിരിക്കും പ്രാഥമികമായി ലക്ഷ്യംവെക്കുക.

ഗൂർഖ എസ്‌യുവിക്കും 5-ഡോർ വേരിയന്റ് എത്തും; അണിയറയിൽ പ്രവർത്തനം ശക്തമാക്കി ഫോഴ്‌സ്

ഓഫ്-റോഡ് കഴിവുകളും പരുക്കൻ സ്റ്റൈലിംഗും സംയോജിപ്പിച്ച് പിൻസീറ്റുകളിലും ബൂട്ടിലും ഇത് കൂടുതൽ ഇടം നൽകും. സ്റ്റാൻഡേർഡ് മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ ഫോഴ്‌സ് ഗൂർഖ 5-ഡോർ വേരിയന്റ് ദൈർഘ്യമേറിയതും വലിയ വീൽബേസുമുള്ളതായിരിക്കും.

ഗൂർഖ എസ്‌യുവിക്കും 5-ഡോർ വേരിയന്റ് എത്തും; അണിയറയിൽ പ്രവർത്തനം ശക്തമാക്കി ഫോഴ്‌സ്

അതേസമയം വാഹനത്തിന്റെ മൊത്തത്തിലുള്ള വീതിയും ഉയരവും മാറ്റമില്ലാതെ തുടരാൻ സാധ്യതയുണ്ട്. 90 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന അതേ ബിഎസ്-VI കംപ്ലയിന്റ് 2.6 ലിറ്റർ ഡീസൽ എഞ്ചിനാകും 5-ഡോർ ഫോഴ്‌സ് ഗൂർഖ ഉപയോഗിക്കുക.

ഗൂർഖ എസ്‌യുവിക്കും 5-ഡോർ വേരിയന്റ് എത്തും; അണിയറയിൽ പ്രവർത്തനം ശക്തമാക്കി ഫോഴ്‌സ്

പുതിയ എഞ്ചിൻ മുൻഗാമികളേക്കാൾ 5 bhp കൂടുതൽ വികസിപ്പിക്കാൻ പ്രാപ്‌തമായിരിക്കും. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സ് ഓപ്ഷനായിരിക്കും സ്റ്റാൻഡേർഡായി വാഹനത്തിൽ തെരഞ്ഞെടുക്കാൻ സാധിക്കുക.

ഗൂർഖ എസ്‌യുവിക്കും 5-ഡോർ വേരിയന്റ് എത്തും; അണിയറയിൽ പ്രവർത്തനം ശക്തമാക്കി ഫോഴ്‌സ്

സ്റ്റാൻഡേർഡ് മോഡലിന് സമാനമായി ഫോർ-വീൽ ഡ്രൈവ്, ടു-വീൽ ഡ്രൈവ് ഓപ്ഷനുകളും ഫ്ലോർ കൺസോളിലെ ലിവർ വഴി നിയന്ത്രിക്കുന്ന മാനുവൽ ലോക്കിംഗ് ഡിഫറൻഷ്യലുകളും ഗൂർഖയിൽ വരും.

ഗൂർഖ എസ്‌യുവിക്കും 5-ഡോർ വേരിയന്റ് എത്തും; അണിയറയിൽ പ്രവർത്തനം ശക്തമാക്കി ഫോഴ്‌സ്

പുതിയ ഗൂർഖ 3-ഡോർ കോംപാക്‌ട് ഓഫ് റോഡ് എസ്‌യുവി നേരായ റെട്രോ നിലപാട് നിലനിർത്തും. പുതുക്കിയ ഫ്രണ്ട്, റിയർ ബമ്പറുകൾ, പുതിയ ഗ്രിൽ, ക്ലാഡിംഗുകളുള്ള വലിയ വീൽ ആർച്ചുകൾ, 16 ഇഞ്ച് അലോയ് വീലുകൾ എന്നിവയാണ് വാഹനത്തിലെ മാറ്റങ്ങളിൽ ഉൾപ്പെടുക.

ഗൂർഖ എസ്‌യുവിക്കും 5-ഡോർ വേരിയന്റ് എത്തും; അണിയറയിൽ പ്രവർത്തനം ശക്തമാക്കി ഫോഴ്‌സ്

പുതിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പുതിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ടാക്കോയ്ക്കും സ്പീഡോമീറ്ററിനുമിടയിൽ സ്ഥാപിച്ചിരിക്കുന്ന ഡിജിറ്റൽ എംഐഡി, എയർ-കോൺ സിസ്റ്റത്തിനായുള്ള പുതിയ നിയന്ത്രണ ഉപരിതലങ്ങൾ എന്നിവ ഉപയോഗിച്ച് ഇന്റീരിയറും കമ്പനി പരിഷ്ക്കരിച്ചിട്ടുണ്ട്.

Most Read Articles

Malayalam
English summary
Force Motors Will Launch The Gurkha 5-Door Variant Soon. Read in Malayalam
Story first published: Tuesday, July 6, 2021, 12:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X