തന്ത്രം മാറ്റുന്നു, മസ്താംഗ് മാക്-ഇ ഇലക്ട്രിക് ഇന്ത്യയിലെത്തിക്കുമെന്ന് ഫോർഡ്

നീണ്ട 26 കൊല്ലത്തോളം ഇന്ത്യൻ വിപണിയിൽ തകർത്തോടിയ ഫോർഡ് കാറുകൾ വിടപറയുകയാണ്. ഇന്ത്യയിലെ നിർമാണം അവസാനിപ്പിക്കുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ച കമ്പനി സൂപ്പർ കാറുകളായ മസ്താംഗ് മാക് ഇ പോലെയുള്ള ഇലക്ട്രിക് വാഹനങ്ങളുമായി ഒതുങ്ങി കൂടാനാണ് ശ്രമിക്കുന്നത്.

തന്ത്രം മാറ്റുന്നു, മസ്താംഗ് മാക്-ഇ ഇലക്ട്രിക് ഇന്ത്യയിലെത്തിക്കുമെന്ന് ഫോർഡ്

ഇന്ത്യയിലെ ഇലക്‌ട്രിക് വാഹനങ്ങൾക്ക് ആളുകൾ തള്ളിക്കയറുമ്പോൾ ഇനി ആ സാധ്യതകളിലേക്കാണ് ഫോർഡ് നീങ്ങുന്നത്. 2019-ലാണ് ആഭ്യന്തര വിപണിക്കായി മസ്താംഗ് മാക്-ഇ പരിഗണിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്. പ്രാദേശിക ഉത്‌പാദനം നിർത്തലാക്കുന്ന പ്രഖ്യാപനത്തിൽ ഫോർഡ് ഇന്ത്യൻ വിപണിയിൽ മാക്-ഇ അവതരിപ്പിക്കുമെന്ന കാര്യവും സ്ഥിരീകരിക്കുകയായിരുന്നു.

തന്ത്രം മാറ്റുന്നു, മസ്താംഗ് മാക്-ഇ ഇലക്ട്രിക് ഇന്ത്യയിലെത്തിക്കുമെന്ന് ഫോർഡ്

ഇലക്ട്രിക് ക്രോസ്ഓവർ ഒരു സിബിയു ഉൽപ്പന്നമായാകും രാജ്യത്തേക്ക് കൊണ്ടുവരിക. ഇറക്കുമതി ചെയ്ത ഹൈ-എൻഡ് മോഡലുകളിലൂടെ മാത്രമേ ഇന്ത്യൻ പ്രവർത്തനങ്ങൾ നടത്തുകയുള്ളൂ എന്ന കമ്പനിയുടെ പ്രസ്താവനയെ ശക്തിപ്പെടുത്താനാണ് മസ്താംഗ് മാക്-ഇ മോഡലുമായി കമ്പനി എത്തുന്നത്.

തന്ത്രം മാറ്റുന്നു, മസ്താംഗ് മാക്-ഇ ഇലക്ട്രിക് ഇന്ത്യയിലെത്തിക്കുമെന്ന് ഫോർഡ്

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മസ്താംഗ് ജിടിയുടെ പുനരവതരണത്തിനു ശേഷം മാക്-ഇ വിൽക്കുമെന്നും അമേരിക്കൻ വാഹന നിർമാതാക്കൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഇറക്കുമതി ചെയ്ത് വാഹനങ്ങൾ വിൽക്കുന്നതും തുടരുന്ന ഫോർഡിന്റെ പദ്ധതിക്ക് ഇതോടെ ജീവൻ കിട്ടും.

തന്ത്രം മാറ്റുന്നു, മസ്താംഗ് മാക്-ഇ ഇലക്ട്രിക് ഇന്ത്യയിലെത്തിക്കുമെന്ന് ഫോർഡ്

അങ്ങനെ ഇന്ത്യൻ വിപണിയിൽ ഫോർഡ് എന്ന പേര് ഇനിയും മുഴങ്ങി കേൾക്കും. ഉയർന്ന നിലവാരമുള്ളതും അങ്ങനെ വില കൂടിയതുമായ ഇറക്കുമതികൾ മാത്രം ഉൾക്കൊള്ളുന്ന ഒരു പദ്ധതികൊണ്ട് വലിയ നഗരങ്ങളിൽ മാത്രമായി പരിമിതമായ ഒരു ചെറിയ വിൽപ്പന മാത്രമാകും ഫോഡിന് നേടാനാവുക എന്നതും ഒരു യാഥാർഥ്യമാണ്.

തന്ത്രം മാറ്റുന്നു, മസ്താംഗ് മാക്-ഇ ഇലക്ട്രിക് ഇന്ത്യയിലെത്തിക്കുമെന്ന് ഫോർഡ്

ആഗോള വിപണികളിൽ വൻവിജയമായി തീർന്ന പാരമ്പര്യവും വരിനിരിക്കുന്ന ഇലക്‌ട്രിക് കാറുകൾക്കും പ്രീമിയം മോഡലുകൾക്കും ഇന്ത്യയിൽ അടിത്തറയേകും. ടെസ്‌ല വൈ ഇലക്ട്രിക്കിന്റെ എതിരാളിയായാണ് കമ്പനി മസ്താംഗ് പ്രചോദിത ഓൾ-ഇലക്ട്രിക്ക് എസ്‌യുവിയെ വിപണിയിൽ എത്തിച്ചിരിക്കുന്നതും.

തന്ത്രം മാറ്റുന്നു, മസ്താംഗ് മാക്-ഇ ഇലക്ട്രിക് ഇന്ത്യയിലെത്തിക്കുമെന്ന് ഫോർഡ്

ഇന്ത്യൻ വിപണിയിൽ ഒരു മികച്ച ആഢംബര പ്രീമിയം വാഹനം മാത്രം വിൽക്കുന്ന കമ്പനിയായി നിലനിൽക്കാൻ ഫോർഡിന് ധാരാളം പ്രയ‌ത്നവും വേണ്ടിവരും. അതായത് ബ്രാൻഡിന്റെ ബിസിനസ് മോഡലും പ്രവർത്തനങ്ങളും പുനർചിന്തനത്തിന് വിധേയമാക്കേണ്ടി വരും. കൂടാതെ ഫോർഡ് അതിന്റെ കോർപ്പറേറ്റ് സെയിൽസ് പ്രവർത്തനങ്ങൾ നിലനിർത്തുമോ എന്നും കണ്ടറിയണം.

തന്ത്രം മാറ്റുന്നു, മസ്താംഗ് മാക്-ഇ ഇലക്ട്രിക് ഇന്ത്യയിലെത്തിക്കുമെന്ന് ഫോർഡ്

ഇക്കാര്യങ്ങളൊക്കെ ഒരു വെല്ലുവിളിയാണെന്നതിൽ സംശയമൊന്നുമില്ല. എന്നാൽ ഈ ചുമതലകളെല്ലാം ഫോർഡ് നിർവഹിക്കണമെന്നാണ് കരുതപ്പെടുന്നത്. 2015 -ൽ മസ്‌താംഗ് അരങ്ങേറ്റം കുറിച്ചപ്പോൾ ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഏകദേശം ഒരു വർഷത്തിനകം തന്നെ 100 മുതൽ 150 യൂണിറ്റുകൾ വരെ വിൽക്കാനും കമ്പനിക്ക് സാധിച്ചിരുന്നു.

തന്ത്രം മാറ്റുന്നു, മസ്താംഗ് മാക്-ഇ ഇലക്ട്രിക് ഇന്ത്യയിലെത്തിക്കുമെന്ന് ഫോർഡ്

ആയതിനാൽ തന്നെ പ്രീമിയം ഇറക്കുമതി ഉൽപ്പന്നങ്ങളുടെ വിപണനം അനായാസം കൈകാര്യം ചെയ്യാൻ ഫോർഡിന് സാധിച്ചേക്കും. മാത്രമല്ല പ്രീമിയം, ഉയർന്ന നിലവാരം, മികച്ച ഉൽപ്പന്നങ്ങൾ, യഥാർഥ മസ്ക്കുലർ കാറുകൾ എന്നിവയ്ക്ക് പേരെടുത്ത ബ്ലൂഓവലിന്റെ കാറുകൾക്ക് ഒരു ഡിമാന്റ് സൃഷ്‌ടിക്കാനും എളുപ്പത്തിലാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

തന്ത്രം മാറ്റുന്നു, മസ്താംഗ് മാക്-ഇ ഇലക്ട്രിക് ഇന്ത്യയിലെത്തിക്കുമെന്ന് ഫോർഡ്

2019-ലാണ് ആഗോളതലത്തിൽ മസ്‌താംഗ് മാക്-ഇ അരങ്ങേറ്റം കുറിക്കുന്നത്. രണ്ട് വ്യത്യസ്‌ത ബാറ്ററി പായ്ക്കുകളും ഇലക്‌ട്രിക് ക്രോസ്ഓവറിന്റെ പ്രത്യേകതയാണ്. അതിൽ 68 കിലോവാട്ട്, 88 കിലോവാട്ട് ബാറ്ററി പായ്ക്ക് എന്നിവയാണ് ഉൾപ്പെടുന്നത്

തന്ത്രം മാറ്റുന്നു, മസ്താംഗ് മാക്-ഇ ഇലക്ട്രിക് ഇന്ത്യയിലെത്തിക്കുമെന്ന് ഫോർഡ്

ഇലക്ട്രിക് മോട്ടോർ കോൺഫിഗറേഷനെ ആശ്രയിച്ച് അമേരിക്കൻ ഇപി‌എ സൈക്കിളിൽ ഫോർഡ് മാക്‌-ഇ യഥാക്രമം 370 കിലോമീറ്റർ റേഞ്ച്, 490 കിലോമീറ്റർ റേഞ്ച് എന്നിവയാണ് വാഗ്‌ദാനം ചെയ്യുന്നത്. മാക്-ഇയുടെ ഏത് വകഭേദമാണ് ഇന്ത്യയിലേക്ക് എത്തുന്നത് എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല.

തന്ത്രം മാറ്റുന്നു, മസ്താംഗ് മാക്-ഇ ഇലക്ട്രിക് ഇന്ത്യയിലെത്തിക്കുമെന്ന് ഫോർഡ്

റിയർ വീൽ ഡ്രൈവ് അല്ലെങ്കിൽ ഓൾ വീൽ ഡ്രൈവ് എന്നിങ്ങനെ രണ്ട് ഓപ്ഷനുകളിലും മാക്-ഇ ആഗോളതലത്തിൽ എത്തുന്നുണ്ട്. മസ്താംഗ് പ്രചോദിത ഓൾ-ഇലക്ട്രിക് എസ്‌യുവിയാണെങ്കിലും ധാരാളം വ്യത്യാസങ്ങൾ വാഹനത്തിനുണ്ട്. പരമ്പരാഗത ഡോർ ഹാൻഡിലുകൾ കാറിനില്ല എന്നതാണ് അതിൽ ഏറ്റവും കൗതുകകരം.

തന്ത്രം മാറ്റുന്നു, മസ്താംഗ് മാക്-ഇ ഇലക്ട്രിക് ഇന്ത്യയിലെത്തിക്കുമെന്ന് ഫോർഡ്

ഇതിനുപകരമായി മാക്-ഇയുടെ ഡോർ തുറക്കാനായി ബട്ടണുകളും മുൻഡോറുകളിൽ നിന്ന് നീണ്ടുനിൽക്കുന്ന ചെറിയ ഹോൾഡുകളുമാണ് ഫോർഡ് സമ്മാനിച്ചിരിക്കുന്നത്. അതോടൊപ്പം ഉടമകൾക്ക് അവരുടെ സ്മാർട്ട്‌ഫോണും ഡോർ ഓപ്പണിംഗിനായി ഉപയോഗിക്കാം.

തന്ത്രം മാറ്റുന്നു, മസ്താംഗ് മാക്-ഇ ഇലക്ട്രിക് ഇന്ത്യയിലെത്തിക്കുമെന്ന് ഫോർഡ്

ഇനി മാക്-ഇ ക്രോസ്ഓവറിന്റെ അകത്തളത്തിലേക്ക് നോക്കിയാൽ ക്‌സ്‌പ്ലോറർ എസ്‌യുവിയെ അടിസ്ഥാനമാക്കിയാണ് ഇന്റീരിയർ പൂർത്തിയാക്കിയിരിക്കുന്നത്. മിനിമലിസ്റ്റിക് ഇന്റീരിയർ ഫീച്ചർ ചെയ്യുന്ന ഇവിടെ 15.5 ഇഞ്ച് വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സംവിധാനമാണ് മറ്റൊരു ആകർഷണം. അത് കാറിന്റെ എല്ലാ ക്രമീകരണങ്ങളും ഉൾക്കൊള്ളുന്ന യൂണിറ്റാണ്.

തന്ത്രം മാറ്റുന്നു, മസ്താംഗ് മാക്-ഇ ഇലക്ട്രിക് ഇന്ത്യയിലെത്തിക്കുമെന്ന് ഫോർഡ്

ഒരു വലിയ പനോരമിക് സൺറൂഫാണ് അകത്തളത്തെ മറ്റൊരു പ്രധാന ആകർഷണം. പിന്നിലെ യാത്രക്കാർക്കായി AC വെന്റുകളും ഫോർഡ് മാക്-ഇ വാഗ്‌ദാനം ചെയ്യുന്നുണ്ട്. വാഹനത്തിലെ ഫ്രണ്ട് സീറ്റുകൾ ക്രമീകരിക്കാവുന്നവയാണ്. മാക്-ഇയുടെ റിയർ ട്രങ്ക് 821 ലിറ്റർ സ്പേസാണ് വാഗ്ദാനം ചെയ്യുന്നത്.

തന്ത്രം മാറ്റുന്നു, മസ്താംഗ് മാക്-ഇ ഇലക്ട്രിക് ഇന്ത്യയിലെത്തിക്കുമെന്ന് ഫോർഡ്

ഇന്ത്യൻ വിപണിക്കായി മസ്‌താംഗ് ശ്രേണി മാത്രമല്ല മറ്റ് മോഡലുകളെയും അവതരിപ്പിക്കാൻ ഫോർഡിന് താത്പര്യമുണ്ട്. മാക്-ഇ ഇലക്‌ട്രിക് എസ്‌യുവിക്ക് ശേഷം ആഗോള നിരയിൽ നിന്ന് കൂടുതൽ ഭാവി ഇലക്‌ട്രിക്, കണക്റ്റഡ് മോഡലുകളെ പരിചയപ്പെടുത്താനും വിൽപ്പന കൂടുതൽ വികസിപ്പിക്കാനും ബ്രാൻഡിന് പദ്ധതിയുണ്ട്.

തന്ത്രം മാറ്റുന്നു, മസ്താംഗ് മാക്-ഇ ഇലക്ട്രിക് ഇന്ത്യയിലെത്തിക്കുമെന്ന് ഫോർഡ്

ഓൾ-ഇലക്ട്രിക് മാക്-ഇ ഇന്ത്യയിലെത്തുമെന്ന് സ്ഥിരീകരണം ലഭിച്ചുവെങ്കിലും ഫോഡിന്റെ നിലവിലെ ഇവി ലൈനപ്പിൽ വടക്കേ അമേരിക്കൻ വിപണിയിൽ ജനപ്രിയമായ F-150 പിക്ക്-അപ്പിന്റെ വൈദ്യുതീകരിച്ച പതിപ്പായ F-150 ലൈറ്റനിംഗും ഉൾപ്പെടുന്നുണ്ട്.

തന്ത്രം മാറ്റുന്നു, മസ്താംഗ് മാക്-ഇ ഇലക്ട്രിക് ഇന്ത്യയിലെത്തിക്കുമെന്ന് ഫോർഡ്

2030 ഓടെ റിയർ, ഓൾ-വീൽ ഡ്രൈവ് മോഡലുകൾക്കായി രണ്ട് പുതിയ ഇവി പ്ലാറ്റ്ഫോമുകൾ വികസിപ്പിക്കാനുള്ള പദ്ധതികളും ബ്രാൻഡ് ഈ വർഷം ആദ്യം വെളിപ്പെടുത്തിയിരുന്നു. അത് വാണിജ്യ, പിക്ക്-അപ്പുകൾ, എസ്‌യുവികൾ എന്നിവയുൾപ്പെടെ ഒരു മുഴുവൻ ശ്രേണിയിലുള്ള ഫോർഡ് മോഡലുകളുടേയും ഇവി പതിപ്പുകളാണ് ഉൾപ്പെടുന്നത്.

തന്ത്രം മാറ്റുന്നു, മസ്താംഗ് മാക്-ഇ ഇലക്ട്രിക് ഇന്ത്യയിലെത്തിക്കുമെന്ന് ഫോർഡ്

ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ എംഇബി പ്ലാറ്റ്ഫോം അടിസ്ഥാനമാക്കിയ ഒരു സബ് മസ്‌താംഗ് മാക്-ഇ ക്രോസ്ഓവറിലും ബ്രാൻഡ് പ്രവർത്തിച്ചു വരുന്നുണ്ട്. രണ്ട് കമ്പനികളും 2019-ൽ ഒരു ആഗോള സഖ്യത്തിൽ ഏർപ്പെട്ടിരുന്നു. അതിൽ രണ്ട് ബ്രാൻഡുകളും സംയുക്തമായി ഇലക്ട്രിക് വാഹനങ്ങൾ വികസിപ്പിക്കനാണ് കരാർ.

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
Ford india confirmed the mustang mach e electric crossover launch
Story first published: Friday, September 10, 2021, 16:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X