ബേസ് മോഡൽ ടൈറ്റാനിയം 4x2 പതിപ്പ് ഇനിയില്ല; എൻഡവർ നിരയിൽ ഇനി രണ്ട് വേരിയന്റുകൾ മാത്രം

ഇന്ത്യയിലെ പ്രീമിയം ഫുൾ-സൈസ് എസ്‌യുവി നിരയിലെ ഭീമനാണ് ഫോർഡ് എൻഡവർ. അത്യാധുനിക സവിശേഷതകൾ ഒന്നും തന്നെ കുത്തിനിറച്ചിട്ടില്ലെങ്കിലും സ്വന്തമായൊരു സ്ഥാനം വിപണിയിൽ കണ്ടെത്താനും അത് അതേപടി നിലനിർത്താനും ഇക്കാലമത്രയും എൻഡവറിന് സാധിച്ചിട്ടുണ്ട്.

ബേസ് മോഡൽ ടൈറ്റാനിയം 4x2 പതിപ്പ് ഇനിയില്ല; എൻഡവർ നിരയിൽ ഇനി രണ്ട് വേരിയന്റുകൾ മാത്രം

ഫോർഡിനെ ഇന്ത്യയിൽ പിടിച്ചുനിർത്തുന്ന പ്രാണവായൂവാണ് ഇക്കോസ്പോർട്ട് എങ്കിൽ ബ്രാൻഡിന്റെ നട്ടെല്ലായാണ് എൻഡവറിനെ കണക്കാക്കേണ്ടത്. ദേ ഇപ്പോൾ എസ്‌യുവിയുടെ വേരിയന്റ് നിരയിൽ പുതിയ പരിഷ്ക്കാരങ്ങൾ നടപ്പിലാക്കിയിരിക്കുകയാണ് അമേരിക്കൻ ബ്രാൻഡ്.

ബേസ് മോഡൽ ടൈറ്റാനിയം 4x2 പതിപ്പ് ഇനിയില്ല; എൻഡവർ നിരയിൽ ഇനി രണ്ട് വേരിയന്റുകൾ മാത്രം

എൻ‌ഡവറിന്റെ ബേസ് ടൈറ്റാനിയം4x2 വേരിയന്റിനെ വിവേകപൂർവ്വം ശ്രേണിയിൽ നിന്നും ഒഴിവാക്കിയാണ് പരിഷ്ക്കരണങ്ങളുമായി കമ്പനി മുന്നോട്ടുവന്നിരിക്കുന്നത്. എൻഡവറിന്റെ ഏറ്റവും താങ്ങാനാവുന്ന മോഡലാണ് ടൈറ്റാനിയം.

ബേസ് മോഡൽ ടൈറ്റാനിയം 4x2 പതിപ്പ് ഇനിയില്ല; എൻഡവർ നിരയിൽ ഇനി രണ്ട് വേരിയന്റുകൾ മാത്രം

30 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് ഈ വേരിയന്റ് വിപണിയിൽ എത്തിയിരുന്നതും. ബേസ് മോഡലിനെ ഒഴിവാക്കിയതോടെ എസ്‌യുവി ഇനി ടൈറ്റാനിയം പ്ലസ്, സ്പോർട്ട് എന്നിങ്ങനെ വെറും രണ്ട് വേരിയന്റുകളിൽ മാത്രമാണ് തെരഞ്ഞെടുക്കാൻ സാധിക്കുക.

ബേസ് മോഡൽ ടൈറ്റാനിയം 4x2 പതിപ്പ് ഇനിയില്ല; എൻഡവർ നിരയിൽ ഇനി രണ്ട് വേരിയന്റുകൾ മാത്രം

ഇതോടെ 33.80 ലക്ഷം രൂപയാകും ഫോർഡ് എൻഡവറിന്റെ പ്രാരംഭ എക്സ്ഷോറൂം വില. നിർത്തിവച്ച ടൈറ്റാനിയം വകഭേദത്തേക്കാൾ 3.80 ലക്ഷം രൂപയാണ് ടൈറ്റാനിയം പ്ലസിനായി ഇനി അധികം മുടക്കേണ്ട വില. ടൂ-വീൽ, ഫോർ-വീൽ ഡ്രൈവ് കോൺഫിഗറേഷനിൽ ഇത് യഥേഷ്‌ടം തെരഞ്ഞെടുക്കാനും സാധിക്കും.

ബേസ് മോഡൽ ടൈറ്റാനിയം 4x2 പതിപ്പ് ഇനിയില്ല; എൻഡവർ നിരയിൽ ഇനി രണ്ട് വേരിയന്റുകൾ മാത്രം

ഈ അധിക വിലയ്‌ക്ക് നാവിഗേഷനോടുകൂടിയ എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ / ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി, എട്ട് സ്പീക്കർ സ്റ്റീരിയോ സിസ്റ്റം, ആംബിയന്റ് ലൈറ്റിംഗ്, പനോരമിക് സൺറൂഫ്, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ഫ്രണ്ട്, പിൻ പാർക്കിംഗ് സെൻസറുകൾ എന്നിവയെല്ലാമാണ് ഫോർഡ് വാഗ്‌ദാനം ചെയ്യുന്നത്.

ബേസ് മോഡൽ ടൈറ്റാനിയം 4x2 പതിപ്പ് ഇനിയില്ല; എൻഡവർ നിരയിൽ ഇനി രണ്ട് വേരിയന്റുകൾ മാത്രം

2.0 ലിറ്റർ ഇക്കോബ്ലൂ ടർബോചാർജ്ഡ് ഡീസൽ എഞ്ചിനാണ് എൻഡവറിന് തുടിപ്പേകുന്നത്. പത്ത് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയ എഞ്ചിൻ 170 bhp കരുത്തിൽ പരമാവധി 420 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

ബേസ് മോഡൽ ടൈറ്റാനിയം 4x2 പതിപ്പ് ഇനിയില്ല; എൻഡവർ നിരയിൽ ഇനി രണ്ട് വേരിയന്റുകൾ മാത്രം

13.9 കിലോമീറ്റർ മൈലേജാണ് ഫോർഡ് എൻഡവർ വാഗ്‌ദാനം ചെയ്യുന്നത്. 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, പനോരമിക് സൺറൂഫ്, റിയർ വ്യൂ മിററിനുള്ളിൽ ഓട്ടോമാറ്റിക് ഡേ / നൈറ്റ്, 8-വേ പവർ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ, പാസഞ്ചർ സീറ്റുകൾ എന്നിവയും ഫുൾ-സൈസ് എസ്‌യുവിയുടെ പ്രധാന സവിശേഷതകളാണ്.

ബേസ് മോഡൽ ടൈറ്റാനിയം 4x2 പതിപ്പ് ഇനിയില്ല; എൻഡവർ നിരയിൽ ഇനി രണ്ട് വേരിയന്റുകൾ മാത്രം

ഇന്ത്യൻ വിപണിയിൽ മുമ്പെങ്ങുമില്ലാത്തത്ര പോരാട്ടമാണ് ഫുൾ-സൈസ് എസ്‌യുവി ശ്രേണി സാക്ഷ്യംവഹിക്കുന്നത്. സെഗ്മെന്റിൽ എൻഡവറിന് എതിരാളികളായി ടൊയോട്ട ഫോർച്യൂണർ, മഹീന്ദ്ര ആൾട്യൂറാസ് G4, എംജി ഗ്ലോസ്റ്റർ തുടങ്ങിയവയാണ് അണിനിരക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
Ford India Discontinued The Endeavour Base Titanium 4x2 Variant. Read in Malayalam
Story first published: Wednesday, July 7, 2021, 13:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X