മലിനീകരണ പ്രശ്‌നം; ബിഎസ്-VI ഡീസൽ കാറുകളെ തിരികെവിളിച്ച് Ford ഇന്ത്യ

ഡീസൽ കാറുകളെ തിരികെവിളിച്ച് ഫോർഡ് ഇന്ത്യ. 2020 ജനുവരി ഒന്നു മുതൽ 2021 ജൂൺ ഒമ്പതു വരെ നിർമിച്ച ഇക്കോസ്പോർട്ട്, ഫിഗോ, ഫ്രീസ്റ്റൈൽ, ആസ്പയർ മോഡലുകളുടെ തെരഞ്ഞെടുത്ത ഡീസൽ വകഭേദങ്ങളെയാണ് കമ്പനിയിപ്പോൾ തിരിച്ചുവിളിച്ചിരിക്കുന്നത്.

മലിനീകരണ പ്രശ്‌നം; ബിഎസ്-VI ഡീസൽ കാറുകളെ തിരികെവിളിച്ച് Ford ഇന്ത്യ

ഇക്കോസ്പോർട്ട്, ഫിഗോ, ഫ്രീസ്റ്റൈൽ, ആസ്പയർ മോഡലുകൾക്ക് 2020 ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് ബിഎസ്-VI പരിഷ്ക്കാരങ്ങൾ ലഭിച്ചിരുന്നത്. ഈ സമയത്ത് സംഭവിച്ച തകരാർ പരിഹരിക്കാനായാണ് ഈ തിരിച്ചുവിളിക്കൽ. എന്നാൽ ബിഎസ്-IV മോഡലുകളെ ഈ പ്രശ്നം ബാധിക്കില്ലെന്നതും ശ്രദ്ധേയമാണ്.

മലിനീകരണ പ്രശ്‌നം; ബിഎസ്-VI ഡീസൽ കാറുകളെ തിരികെവിളിച്ച് Ford ഇന്ത്യ

അതായത് ഫോഡിന്റെ എല്ലാ ബിഎസ്-VI ഡീസൽ കാറുകളെയും പ്രശ്‌നം ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ഫോർഡ് ഇക്കോസ്പോർട്ടും ഫിഗോയുടെ ആംബിയന്റ് ഡീസൽ മാനുവൽ വേരിയന്റും ആസ്പയറിന്റെയും ഫ്രീസ്റ്റൈലിന്റെയും എല്ലാ വകഭേദങ്ങളും ഉൾപ്പെടെ ആകെ 31,818 യൂണിറ്റുകളെയാണ് ഈ തിരിച്ചുവിളിക്കൽ ബാധകമാവുക.

മലിനീകരണ പ്രശ്‌നം; ബിഎസ്-VI ഡീസൽ കാറുകളെ തിരികെവിളിച്ച് Ford ഇന്ത്യ

എന്നാൽ ഈ 31,818 യൂണിറ്റുകളിലും ഈ പ്രശ്‌നം ഉണ്ടായേക്കില്ലെന്നാണ് ബ്രാൻഡ് അവകാശപ്പെടുന്നത്. ഒരു നിശ്ചിത കാലയളവിനുശേഷം ബിഎസ്-VI ടെസ്റ്റ് നടപടിക്രമങ്ങൾക്കനുസൃതമായി ഇൻ-സർവീസ് ടെസ്റ്റ് സമയത്ത് പരീക്ഷിക്കുമ്പോൾ എക്‌സ്‌ഹോസ്റ്റ് ടെയിൽ പൈപ്പിൽ നിന്ന് ഉയർന്ന മലിനീകരണം പുറപ്പെടുവിക്കുന്നതാണ് തകരാറായി കണ്ടെത്തിയിരിക്കുന്നത്.

മലിനീകരണ പ്രശ്‌നം; ബിഎസ്-VI ഡീസൽ കാറുകളെ തിരികെവിളിച്ച് Ford ഇന്ത്യ

എന്നിരുന്നാലും വാഹനത്തിന്റെ പ്രവർത്തനത്തിലും ഡ്രൈവിബിലിറ്റിയിലും യാതൊരു സുരക്ഷാ പ്രശ്നങ്ങളും ഉണ്ടാകാതിരിക്കാനാണ് ഇത്രയും യൂണിറ്റുകളെ തിരികെയെത്തി പരിശോധനയ്ക്ക് വിധേയമാക്കുന്നത്. ഈ തിരിച്ചുവിളിക്കലുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി ഫോർഡ് ഉടൻ തന്നെ ഉപഭോക്താക്കളുമായി ബന്ധപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മലിനീകരണ പ്രശ്‌നം; ബിഎസ്-VI ഡീസൽ കാറുകളെ തിരികെവിളിച്ച് Ford ഇന്ത്യ

കൂടാതെ എല്ലാ അറ്റകുറ്റപ്പണികളും തികച്ചും സൗജന്യമായാകും പൂർത്തിയാക്കുക. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ജോടിയാക്കിയ 1.5 ലിറ്റർ ഡീസൽ എഞ്ചിനിലാണ് ഫോർഡ് ഫിഗോ, ആസ്പയർ, ഫ്രീസ്റ്റൈൽ, ഇക്കോസ്പോർട്ട് എന്നിവ പ്രവർത്തിക്കുന്നത്. ഇത് പരമാവധി 100 bhp കരുത്തിൽ 215 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

മലിനീകരണ പ്രശ്‌നം; ബിഎസ്-VI ഡീസൽ കാറുകളെ തിരികെവിളിച്ച് Ford ഇന്ത്യ

കഴിഞ്ഞ കുറച്ച് വർഷത്തിനിടെ ഫ്രീസ്റ്റൈൽ മാത്രമാണ് ഫോർഡ് പുതുതായി വിപണിയിൽ അവതരിപ്പിച്ച കാർ. അതിനുശേഷം നിലവിലുള്ള മോഡലുകളുടെ ചെറിയ അപ്ഡേറ്റഡ് പതിപ്പുകൾ മാത്രമാണ് കമ്പനി നിരത്തുകളിലെത്തിച്ചത്. അതിനിടയ്ക്ക് പുത്തൻ എതിരാളികൾ ഇന്ത്യയിൽ കളംനിറഞ്ഞതോടെ അമേരിക്കൻ ബ്രാൻഡിന്റെ നില പരുങ്ങലിലായിരുന്നു.

മലിനീകരണ പ്രശ്‌നം; ബിഎസ്-VI ഡീസൽ കാറുകളെ തിരികെവിളിച്ച് Ford ഇന്ത്യ

നിലവിൽ ഫോർഡ് നിരയിൽ കൃത്യമായ ഇടവേളകളിൽ മുഖം മിനുക്കി അവതരിപ്പിച്ച എൻഡവറും ഈക്കോസ്പോർട്ട് എസ്‌യുവികളും മാത്രമാണ് വിപണിയിൽ ഭേദപ്പെട്ട നിലയിൽ വിൽപ്പന സ്വന്തമാക്കുന്ന ഫോർഡ് കാറുകൾ. ഈ രണ്ട് എസ്‌യുവികളുടെ കരുത്തിലാണ് കമ്പനി ഇന്ന് ഇന്ത്യയിൽ നിലനിന്നു പേകുന്നതെന്നു വേണമെങ്കിലും പറയാം.

മലിനീകരണ പ്രശ്‌നം; ബിഎസ്-VI ഡീസൽ കാറുകളെ തിരികെവിളിച്ച് Ford ഇന്ത്യ

വിപണിയിൽ പൊന്നുംതിളക്കമുണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു ഫോർഡിന്. ഇന്ത്യയിൽ ഒരു നീണ്ട ചരിത്രം തന്നെ പറയാനും അമേരിക്കൻ ബ്രാൻഡിന് സാധിക്കും. ഹാച്ച്ബാക്ക്, സെഡാൻ, എസ്‌യുവി എന്നീ സെഗ്മെന്റുകളിലെല്ലാം തങ്ങളുടെ വൈദഗ്ധ്യം തെളിയിച്ചവരാണ് ഫോർഡ്.

മലിനീകരണ പ്രശ്‌നം; ബിഎസ്-VI ഡീസൽ കാറുകളെ തിരികെവിളിച്ച് Ford ഇന്ത്യ

ഇന്ത്യൻ വാഹന വിപണിയുടെ തലതൊട്ടപ്പൻ എന്ന് വിളിക്കാവുന്ന അംബാസിഡറിനും വളരെ മുമ്പുതന്നെ ഫോർഡിന് ഇന്ത്യയിൽ സ്വാധീനമുണ്ടായിരുന്നു. നേരിട്ടല്ലായിരുന്നുവെങ്കിലും കനേഡിയൻ സബ്സിഡിയറി വഴിയായിരുന്നു ആ പ്രവർത്തനം.

മലിനീകരണ പ്രശ്‌നം; ബിഎസ്-VI ഡീസൽ കാറുകളെ തിരികെവിളിച്ച് Ford ഇന്ത്യ

പുത്തൻ വാഹനങ്ങളെ എന്തുകൊണ്ട് വിപണിയിൽ എത്തിക്കാൻ മടികാണിക്കുന്നു എന്ന ചോദ്യത്തിനു പോലും ഫോർഡ് ഇതുവരെ വ്യക്തമായ ഉത്തരം നൽകിയിട്ടില്ല. ഫിഗോ, ആസ്പയർ, ഫ്രീസ്റ്റൈൽ, ഇക്കോസ്പോർട്ട് എന്നീ താങ്ങാനാവുന്ന മോഡലുകൾക്ക് തലമുറമാറ്റം വരെ ലഭിക്കേണ്ട കാലംവരെ അതിക്രമിച്ചു. ഇത്തരം പുതുതലമുറ മോഡലുകളിലൂടെ പോയ പ്രതാപം തിരികെപിടിക്കാനും എളുപ്പത്തിൽ കമ്പനിക്ക് സാധിക്കും.

മലിനീകരണ പ്രശ്‌നം; ബിഎസ്-VI ഡീസൽ കാറുകളെ തിരികെവിളിച്ച് Ford ഇന്ത്യ

ഏത് എസ്‌യുവി മോഡലുകൾ വന്നാലും ഹാച്ച്ബാക്കുകളുടെ വിപണി ഇടിയാൻ പോകുന്നുമില്ലെന്ന് സുവ്യക്തമാണ്. ഇതൊന്നുമറിയാതെ ഫോർഡ് മുന്നോട്ടുപോയാൽ ഇനിയുള്ള ഭാവി വളരെ അനിശ്ചിതത്വത്തിലാകും. പുതിയ മസ്‌താംഗ്, സ്‌പോർട്ടി പിക്ക്അപ്പ് റേഞ്ചർ റാപ്റ്റർ, ടെറിട്ടറി തുടങ്ങിയ കിടിലൻ വാഹനങ്ങൾ ഇന്ത്യയിലേക്ക് വരുമെന്ന വാർത്തകൾ ഉണ്ടായിരുന്നെങ്കിലും ഫോർഡ് ഇതുവരെ ഒന്നും ഔദ്യോഗികമായി പറഞ്ഞിട്ടില്ല.

മലിനീകരണ പ്രശ്‌നം; ബിഎസ്-VI ഡീസൽ കാറുകളെ തിരികെവിളിച്ച് Ford ഇന്ത്യ

പുത്തൻ വാഹനങ്ങൾ അവതരിപ്പിക്കാനുള്ള മടി ചില കടുത്ത തീരുമാനത്തിലേക്കാണോ ഫോർഡ് നീങ്ങുന്നത് എന്ന് സംശയത്തിലേക്ക് വരെ എത്തിയിരുന്നു. കമ്പനി ഇന്ത്യവിടുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെ ഫിഗോയുടെ ഓട്ടോമാറ്റിക് വേരിയന്റിനെയും കമ്പനി അവതരിപ്പിച്ചിരുന്നു. രാജ്യത്തെ ആദ്യത്തെ സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുള്ള ഹാച്ച്ബാക്ക് എന്ന ഖ്യാതിയോടെയാണ് ഇത് വിൽപ്പനയ്ക്ക് എത്തിയത്.

മലിനീകരണ പ്രശ്‌നം; ബിഎസ്-VI ഡീസൽ കാറുകളെ തിരികെവിളിച്ച് Ford ഇന്ത്യ

ഇതിനു പുറമെ ഇക്കോസ്പോർട്ടിന്റെ ഫെയ്‌സ്‌ലിഫ്റ്റിന്റെയും എൻഡവറിന്റെ 2.0 ലിറ്റർ ട്വിൻ-ടർബോ ഡീസൽ എഞ്ചിൻ വേരിയന്റിലും പ്രവർത്തനത്തിലാണ് ഫോർഡ് എന്നാണ് റിപ്പോർട്ടുകൾ. സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവി ഉത്സവ സീസണിന് മുന്നോടിയായി വിപണിയിൽ എത്തുമെന്നാണ് സൂചന.

മലിനീകരണ പ്രശ്‌നം; ബിഎസ്-VI ഡീസൽ കാറുകളെ തിരികെവിളിച്ച് Ford ഇന്ത്യ

എന്നാൽ പ്രീമിയം ഫുൾ-സൈസ് എസ്‌യുവിയായ എൻഡവറിന്റെ പുത്തൻ മോഡലിന്റെ അവതരണത്തെ കുറിച്ച് വിവരങ്ങളൊന്നും ലഭ്യമല്ല. എന്തായാലും ഇത്തരം ചെറിയ ചെറിയ പരിഷ്ക്കാരങ്ങളൊന്നും വിപണിയിൽ നേട്ടമാക്കാൻ ഫോർഡിന് കഴിഞ്ഞേക്കില്ലെന്നാണ് അനുമാനം. എന്തായാലും കമ്പനിയുടെ നീക്കങ്ങളെല്ലാം കാത്തിരുന്നു കാണേണ്ട ഒന്നാണ്.

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
Ford india recalled select bs6 diesel variants of the ecosport figo freestyle and aspire models
Story first published: Saturday, September 4, 2021, 14:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X