ചെറിയൊരു പണിയുണ്ട്, ഇക്കോസ്‌പോർട്ട് കോംപാക്‌ട് എസ്‌യുവി തിരികെ വിളിച്ച് ഫോർഡ് ഇന്ത്യ

ഡീസൽ പാർട്ടിക്കുലേറ്റ് ഫിൽട്ടറിലെ (DPF) പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഇക്കോസ്‌പോർട്ട് കോംപാക്‌ട് എസ്‌യുവി തിരികെ വിളിച്ച് ഫോർഡ് ഇന്ത്യ. ഉപയോഗിക്കുന്ന മോഡലിനെ തിരിച്ചുവിളിക്കുന്നത് ബാധിച്ചിട്ടുണ്ടോയെന്ന് അറിയാനായി വാഹനത്തിന്റെ VIN പരിശോധിക്കാനാണ് കമ്പനി ഉപഭോക്താക്കളെ അറിയിച്ചിരിക്കുന്നത്.

ചെറിയൊരു പണിയുണ്ട്, ഇക്കോസ്‌പോർട്ട് കോംപാക്‌ട് എസ്‌യുവി തിരികെ വിളിച്ച് ഫോർഡ് ഇന്ത്യ

ഇത്തരത്തിലുള്ള പരിശോധനയിൽ പ്രശ്‌നം ബാധിച്ചെന്ന് കണ്ടാൽ അടുത്തുള്ള ഫോർഡ് സർവീസ് സെന്റർ സന്ദർശിക്കാനും ഉപഭോക്താക്കളെ ഫോർഡ് അറിയിച്ചിട്ടുണ്ട്. മുമ്പ് ഇക്കോസ്‌പോർട്ട് ഡീസൽ ഉടമകൾ കുറഞ്ഞ ആർപിഎമ്മിൽ എഞ്ചിനിലെ പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ചെറിയൊരു പണിയുണ്ട്, ഇക്കോസ്‌പോർട്ട് കോംപാക്‌ട് എസ്‌യുവി തിരികെ വിളിച്ച് ഫോർഡ് ഇന്ത്യ

റെവുകൾ സ്ഥിരമായിരുന്നില്ല, ഇത് അനുചിതമായ ജ്വലനം മൂലമാകാമെന്നായിരുന്നു കമ്പനി അറിയിച്ചിരുന്നത്. ഇത് ഡ്രൈവിംഗ് അസ്വസ്ഥമാക്കുക മാത്രമല്ല, ഡീസൽ പാർട്ടിക്കുലേറ്റ് ഫിൽട്ടറിനെ തകരാറിലാക്കുകയും ചെയ്യും. കേടായ ഡീസൽ പാർട്ടിക്കുലേറ്റ് ഫിൽട്ടർ സുരക്ഷാ പ്രശ്‌നങ്ങൾ ഒന്നും ഉണ്ടാക്കുകയില്ലെങ്കിലും അത് നിലവിലെ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കാത്തതിന് കാരണമാകുമെന്ന് ഫോർഡ് പ്രസ്താവിച്ചു.

ചെറിയൊരു പണിയുണ്ട്, ഇക്കോസ്‌പോർട്ട് കോംപാക്‌ട് എസ്‌യുവി തിരികെ വിളിച്ച് ഫോർഡ് ഇന്ത്യ

പ്രശ്നം പരിഹരിക്കാനായി ഫോർഡ് സർവീസ് സെന്ററുകൾ പ്രശ്‌ന ബാധിത കാറുകളുടെ എഞ്ചിൻ കൺട്രോൾ മൊഡ്യൂൾ (PCM) സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്യും. ആവശ്യമെങ്കിൽ എക്‌സ്‌ഹോസ്റ്റ് സിസ്റ്റത്തിന്റെ എമിഷൻ റിഡക്ഷൻ ഘടകങ്ങളും മാറ്റിസ്ഥാപിക്കും. ഈ സർവീസ് സ്ലോട്ട് ലഭ്യതയ്ക്ക് വിധേയമായി പരിശോധനയ്ക്കും മാറ്റിസ്ഥാപിക്കുന്നതിനുമായി ഏകദേശം ഒരു ദിവസത്തിൽ താഴെ മാത്രമായിരിക്കും സമയമെടുക്കുക.

ചെറിയൊരു പണിയുണ്ട്, ഇക്കോസ്‌പോർട്ട് കോംപാക്‌ട് എസ്‌യുവി തിരികെ വിളിച്ച് ഫോർഡ് ഇന്ത്യ

ഇന്ത്യൻ വിപണിയിൽ നിന്നും നിർമാണ പ്രവർത്തനങ്ങളെല്ലാം അവസാനിപ്പിച്ച അമേരിക്കൻ വാഹന നിർമാതാക്കളായ ഫോർഡ് അടുത്ത 10 വർഷത്തേക്ക് സർവീസ്, പാർട്‌സ് സൌകര്യങ്ങൾക്കായാകും പ്രവർത്തിക്കുന്നത്. നിർമാണം അവസാനിപ്പിച്ച് പിൻമാറുകയാണെങ്കിലും ഫോർഡ് രാജ്യത്തെ ഉപഭോക്താക്കൾക്ക് തുടർച്ചയായി വിൽപ്പനാനന്തര സേവനങ്ങൾ ഉറപ്പുവരുത്തും. പാർട്‌സുകൾ, സർവീസ്, വാറണ്ടി എന്നവയിലൂടെയുള്ള പിന്തുണ നൽകുന്നത് തുടരുമെന്ന് ചുരുക്കം.

ചെറിയൊരു പണിയുണ്ട്, ഇക്കോസ്‌പോർട്ട് കോംപാക്‌ട് എസ്‌യുവി തിരികെ വിളിച്ച് ഫോർഡ് ഇന്ത്യ

അതോടൊപ്പം ആഢംബര ഇറക്കുമതി മോഡലുകളും പുറത്തിറക്കാനുള്ള പദ്ധതിയും കമ്പനി ആവിഷ്ക്കരിക്കുന്നുണ്ട്. എന്നാൽ ഇത് എത്രമാത്രം പ്രാവർത്തികമാകുമെന്ന് കണ്ടറിയണം. ബ്രാൻഡിന്റെ നിരയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളിൽ ഒന്നായിരുന്നു ഇക്കോസ്പോർട്ട് കോംപാക്‌ട് എസ്‌യുവി. ഇന്ത്യയിൽ കാര്യമായ തകർച്ച നേരിടുന്നതിനാലാണ് പിൻമാറ്റം പ്രഖ്യാപിച്ചത്.

ചെറിയൊരു പണിയുണ്ട്, ഇക്കോസ്‌പോർട്ട് കോംപാക്‌ട് എസ്‌യുവി തിരികെ വിളിച്ച് ഫോർഡ് ഇന്ത്യ

ഈ വർഷം അവസാന പാദത്തോടെ ഫോർഡ് സനന്ദിലെ തങ്ങളുടെ വാഹന അസംബ്ലി പ്ലാന്റ് പൂർണമായും അടയ്ക്കും. അതോടൊപ്പം ചെന്നൈയിലെ വാഹന നിർമാണവും എഞ്ചിൻ ഉത്പാദനവും 2022 രണ്ടാം പാദത്തോടെയും കമ്പനി അവസാനിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇപ്പോൾ ജനപ്രിയമായ ഇക്കോസ്പോർട്ട് എസ്‌യുവിയുടെ ഉത്പാദനം ചെന്നൈയിലെ നിർമ്മാണ യൂണിറ്റിൽ ഇപ്പോഴും നടക്കുന്നുണ്ട് എന്ന കാര്യവും ശ്രദ്ധേയമാണ്.

ചെറിയൊരു പണിയുണ്ട്, ഇക്കോസ്‌പോർട്ട് കോംപാക്‌ട് എസ്‌യുവി തിരികെ വിളിച്ച് ഫോർഡ് ഇന്ത്യ

എന്നാൽ കയറ്റുമതി വിപണികൾക്കായാണ് മോഡലിന്റെ നിർമാണം ഇപ്പോൾ നടക്കുന്നത്. ഇന്ത്യയിൽ ഇക്കോസ്പോർട്ടിനും എൻഡവറിനും ഒഴികെ മറ്റൊരു കാറിനും കാര്യമായ വിൽപ്പന ഫോർഡിലേക്ക് സംഭാവന ചെയ്യാൻ സാധിച്ചിരുന്നില്ല. ശരിക്കും സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവി ശ്രേണിക്ക് തുടക്കം കുറിച്ച വാഹനമാണ് ഇക്കോസ്പോർട്ട്.

ചെറിയൊരു പണിയുണ്ട്, ഇക്കോസ്‌പോർട്ട് കോംപാക്‌ട് എസ്‌യുവി തിരികെ വിളിച്ച് ഫോർഡ് ഇന്ത്യ

എന്നാൽ അടുത്തകാലത്തായി സെഗ്മെന്റിൽ പുതിയ ആധുനിക എതിരാളികൾ എത്തിയതോടെയാണ് ഫോർഡിന്റെ മോഡൽ പിന്നോട്ടുപോയത്. ഇന്ത്യയിൽ നിന്നും പിൻമാറ്റം പ്രഖ്യാപിക്കുമ്പോൾ ഇക്കോസ്പോർട്ട് ലൈനപ്പിന്റെ എക്സ്ഷോറൂം വില 8.19 ലക്ഷം മുതൽ 11.69 ലക്ഷം രൂപ വരെയായിരുന്നു.

ചെറിയൊരു പണിയുണ്ട്, ഇക്കോസ്‌പോർട്ട് കോംപാക്‌ട് എസ്‌യുവി തിരികെ വിളിച്ച് ഫോർഡ് ഇന്ത്യ

ഫോർഡ് ഇക്കോസ്‌പോർട്ട് ഡീസൽ, പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിലാണ് നിരത്തിലെത്തിയിരുന്നത്. 100 bhp കരുത്തിൽ 215 Nm torque ഉത്പാദിപ്പിക്കാൻ കഴിവുള്ള 1.5 ലിറ്റർ, ടർബോചാർജ്ഡ്, ഇൻലൈൻ 4 യൂണിറ്റാണ് ഡീസൽ. ഇതുകൂടാതെ, 1.5 ലിറ്റർ, നാച്ചുറലി ആസ്പിറേറ്റഡ്, ഇൻലൈൻ-4 പെട്രോൾ എഞ്ചിൻ ഓപ്ഷനിലും കോംപാക്‌ട് എസ്‌യുവി തെരഞ്ഞെടുക്കാൻ സാധിക്കും.

ചെറിയൊരു പണിയുണ്ട്, ഇക്കോസ്‌പോർട്ട് കോംപാക്‌ട് എസ്‌യുവി തിരികെ വിളിച്ച് ഫോർഡ് ഇന്ത്യ

ഇത് 123 bhp കരുത്തുൽ 149 Nm torque വാഗ്‌ദാനം ചെയ്യാൻ ശേഷിയുള്ളതാണ്. 6 സ്പീഡ് മാനുവൽ ഗിയർബോക്‌സ് സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുമ്പോൾ ഓട്ടോമാറ്റിക് പ്രേമികൾക്കായി പെട്രോൾ പതിപ്പിൽ 6 സ്പീഡ് സിവിടി ഓപ്ഷനും ഫോർഡ് ഒരുക്കിയിട്ടുണ്ടായിരുന്നു.

ചെറിയൊരു പണിയുണ്ട്, ഇക്കോസ്‌പോർട്ട് കോംപാക്‌ട് എസ്‌യുവി തിരികെ വിളിച്ച് ഫോർഡ് ഇന്ത്യ

ടച്ച്സ്ക്രീൻ ഇൻഫോടെയ്‌ൻമെന്റ് സിറ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ സിസ്റ്റം, കണ്‍ട്രോളുകളുള്ള ഒരു മള്‍ട്ടി-ഫങ്ഷണല്‍ സ്റ്റിയറിംഗ് വീല്‍, സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഇലക്ട്രിക് സണ്‍റൂഫ് എന്നിവയായിരുന്നു മോഡലിന്റെ പ്രധാന സവിശേഷതകൾ. ഇന്ത്യയിലെ പ്രവർത്തനങ്ങൾ അടച്ചുപൂട്ടിയ ശേഷവും ഫോർഡ് തങ്ങളുടെ ഉപഭോക്താക്കൾക്ക് വിൽപ്പനാനന്തര സേവന പിന്തുണ സജീവമായി നൽകുന്നത് കാണുന്നത് സന്തോഷകരമാണ്.

ചെറിയൊരു പണിയുണ്ട്, ഇക്കോസ്‌പോർട്ട് കോംപാക്‌ട് എസ്‌യുവി തിരികെ വിളിച്ച് ഫോർഡ് ഇന്ത്യ

വൻ നഷ്ടത്തെത്തുടർന്ന് ഈ വർഷം സെപ്റ്റംബറിലാണ് ബ്ലൂ ഓവൽ രാജ്യത്ത് വിൽപ്പനയും നിർമാണവും അവസാനിപ്പിച്ചതായി പ്രഖ്യാപിക്കുന്നത്. മസ്താങ്, റേഞ്ചർ റാപ്‌റ്റർ തുടങ്ങിയ ഐക്കണിക് മോഡലുകളുമായി 2022-ൽ ഇന്ത്യയിലേക്ക് മടങ്ങിയെത്താനാണ് അമേരിക്കൻ ബ്രാൻഡ് ഇപ്പോൾ പദ്ധതിയിട്ടിരിക്കുന്നത്. ഈ വാഹനങ്ങൾ CBU ഇറക്കുമതികളായിരിക്കും. വളരെ പരിമിതമായ അളവിൽ നമ്മുടെ വിപണിയിൽ കൊണ്ടുവരാനാണ് സാധ്യതയും.

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
Ford india recalled the ecosport suv regarding dpf issues
Story first published: Wednesday, November 24, 2021, 16:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X