ഓടിത്തളർന്നു; ഇന്ത്യയിൽ നിന്നും പിൻവാങ്ങുന്നോ ഫോർഡ്?

ഫോർഡിന് ഇന്ത്യൻ വിപണിയിൽ കാര്യങ്ങളൊന്നും വിചാരിച്ചപോലെ അത്ര സുഖകരമല്ല. ഇക്കോസ്പോർട്ടിന്റെയും എൻഡവറിന്റെയും ചെറിയ വിൽപ്പനയിൽ മാത്രമാണ് അമേരിക്കൻ ബ്രാൻഡ് ആഭ്യന്തര വിപണിയിൽ താത്ക്കാലികമായി പിടിച്ചുനിൽക്കുന്നത്.

ഓടിത്തളർന്നു; ഇന്ത്യയിൽ നിന്നും പിൻവാങ്ങുന്നോ ഫോർഡ്?

അടുത്തിടെ മാത്രം ഇന്ത്യയിൽ എത്തിയ കിയയും എംജിയുമെല്ലാം വിപണി പിടിച്ചടക്കി മുന്നേറിയപ്പോൾ ഒരു കാലത്ത് താരമായിരുന്ന ബ്ലൂ ഓവൽ ആകെ പിൻനിരയിലേക്ക് തഴയപ്പെട്ടു. ഫിഗോ, ആസ്പയർ, ഫ്രീസ്റ്റൈൽ, ഇക്കോസ്പോർട്ട്, എൻ‌ഡോവർ എന്നിങ്ങനെ അഞ്ച് മോഡലുകളാണ് ഫോർഡിന്റെ ലൈനപ്പിൽ നിലവിൽ വിൽപ്പനയ്ക്ക് എത്തുന്നത്.

ഓടിത്തളർന്നു; ഇന്ത്യയിൽ നിന്നും പിൻവാങ്ങുന്നോ ഫോർഡ്?

ഇവരാരും ആധുനിക എതിരാളികളോട് കിടപിടിക്കുന്നവരുമല്ല. ആകെ ഓടി തളർന്ന അവസ്ഥയിൽ നീങ്ങുന്ന അമേരിക്കൻ ബ്രാൻഡ് ഇന്ത്യയിലെ തങ്ങളുടെ നിർമാണ സൗകര്യങ്ങൾ വിൽക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. മഹീന്ദ്രയുമായുള്ള കൂട്ടുകച്ചവടം പൊളിഞ്ഞതോടെയാണ് ഫോർഡ് അങ്കലാപ്പിലായതും.

ഓടിത്തളർന്നു; ഇന്ത്യയിൽ നിന്നും പിൻവാങ്ങുന്നോ ഫോർഡ്?

ചെന്നൈ, സനന്ദ് യൂണിറ്റുകൾ വിൽക്കാൻ ഫോർഡ് മോട്ടോർ കമ്പനി വീണ്ടും ആലോചിക്കുന്നുവെന്നാണ് പുതിയ വാർത്തകൾ. ഇതിന്റെ ഭാഗമായി ബ്രാൻഡ് ഫോർഡ് ഓലയുമായി ചർച്ച നടത്തിവരികയാണ്. അതോടൊപ്പം തന്നെ സിട്രണുമായും കൂടിക്കാഴ്ച്ച നടത്തിയതായാണ് സൂചന.

ഓടിത്തളർന്നു; ഇന്ത്യയിൽ നിന്നും പിൻവാങ്ങുന്നോ ഫോർഡ്?

നിലവിൽ ഇന്ത്യയിലെ മൂലധന വിഹിതം വിലയിരുത്തുകയാണ് തങ്ങളെന്നാണ് ഫോർഡ് ഇന്ത്യയുടെ വക്താവ് ഈ അഭ്യൂഹങ്ങളോട് പ്രതികരിച്ചത്. ഈ വർഷം രണ്ടാം പകുതിയോടെ ഇതിനുള്ള ഉത്തരം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓടിത്തളർന്നു; ഇന്ത്യയിൽ നിന്നും പിൻവാങ്ങുന്നോ ഫോർഡ്?

നിലവിൽ മൂലധന നിക്ഷേപത്തിനായുള്ള നീക്കങ്ങൾ വളരെ മന്ദഗതിയിലാണ് ഫോർഡ് വിലയിരുത്തുന്നത്. മഹീന്ദ്രയ്ക്ക് പുറമെ കഴിഞ്ഞ വർഷം ചൈനീസ് കാർ നിർമാതാക്കളായ ചങ്കൻ, എംജി, ഗ്രേറ്റ് വാൾ എന്നിവരുമായും ഫോർഡ് ചർച്ചകൾ നടത്തിയിരുന്നു.

ഓടിത്തളർന്നു; ഇന്ത്യയിൽ നിന്നും പിൻവാങ്ങുന്നോ ഫോർഡ്?

തുടർന്ന് ചൈനീസ് ബ്രാൻഡുകൾ തുടക്കത്തിൽ ഇന്ത്യൻ വിപണിയിൽ നിക്ഷേപം നടത്താനും ധാരാളം ഉൽപ്പന്നങ്ങൾ അവതരിപ്പിക്കാനും താത്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ഇന്ത്യയും ചൈനയും തമ്മിലുള്ള ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ കാരണം അവർ പദ്ധതികളെല്ലാം വേണ്ടെന്നുവെക്കുകയായിരുന്നു.

ഓടിത്തളർന്നു; ഇന്ത്യയിൽ നിന്നും പിൻവാങ്ങുന്നോ ഫോർഡ്?

നിലവിൽ സനന്ദ്, ചെന്നൈ എന്നിവിടങ്ങളിൽ രണ്ട് നിർമാണ സൗകര്യങ്ങളാണ് ഫോർഡിനുള്ളത്. ചെന്നൈ ആസ്ഥാനമായുള്ള യൂണിറ്റിന് വാർഷിക ഉത്‌പാദന ശേഷി 2 ലക്ഷം കാറുകളും 3.5 ലക്ഷം എഞ്ചിനുകളുമാണ്.

ഓടിത്തളർന്നു; ഇന്ത്യയിൽ നിന്നും പിൻവാങ്ങുന്നോ ഫോർഡ്?

സനന്ദ് ആസ്ഥാനമായുള്ള ഫാക്ടറിക്ക് പ്രതിവർഷം 2.4 ലക്ഷം കാറുകളും 2.7 ലക്ഷം എഞ്ചിനുകളും ഉത്പാദിപ്പിക്കാൻ കഴിയും. എന്നിരുന്നാലും അമേരിക്കൻ ബ്രാൻഡിന് ഈ വർഷം ജൂണിൽ മൊത്തം 2,800 യൂണിറ്റുകൾ മാത്രമേ വിൽക്കാൻ കഴിഞ്ഞിട്ടുള്ളൂ.

ഓടിത്തളർന്നു; ഇന്ത്യയിൽ നിന്നും പിൻവാങ്ങുന്നോ ഫോർഡ്?

ഫിഗോയുടെ ഒരു മോഡൽ പോലും വിൽക്കാനും കമ്പനിക്ക് സാധിച്ചിരുന്നില്ല. ആസ്പയറിന്റെ 120 യൂണിറ്റ്, ഫ്രീസ്റ്റൈലിന്റെ 413 യൂണിറ്റ്, 892 യൂണിറ്റ് എൻ‌ഡവർ, 3,511 യൂണിറ്റ് ഇക്കോസ്‌പോർട്ട് എന്നിവയാണ് വിൽപ്പനയിൽ ഫോർഡിനെ സഹായിച്ചത്.

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
Ford Planning To Sell Off Its Manufacturing Units In India. Read in Malayalam
Story first published: Monday, July 19, 2021, 9:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X