Just In
- 18 min ago
'സോംഗ് ഓഫ് ദ നൈറ്റ്'; ബലേനോയ്ക്കായി പുതിയ TVC അവതരിപ്പിച്ച് മാരുതി
- 1 hr ago
ടുവാനോ 660, RS660 ബുക്കിംഗ് ആരംഭിച്ച് അപ്രീലിയ; അവതരണം ഉടനെന്ന് സൂചന
- 15 hrs ago
ഡെലിവറിക്കായി 25,000-ത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍; പ്രഖ്യാപനവുമായി ഫ്ലിപ്കാര്‍ട്ട്
- 16 hrs ago
കൂടുതൽ കരുത്തൻ, 2021 മോഡൽ 1290 സൂപ്പർ അഡ്വഞ്ചർ R അവതരിപ്പിച്ച് കെടിഎം
Don't Miss
- News
വെള്ളിയാഴ്ച ഭാരത ബന്ദ്; രാജ്യം സ്തംഭിക്കും; കടകള്‍ തുറക്കില്ല, റോഡ് ഉപരോധിക്കുമെന്ന് സമരക്കാര്‍
- Lifestyle
രക്തസമ്മര്‍ദ്ദം പിടിച്ചുനിര്‍ത്താന്‍ ഉത്തമം ഈ വിത്ത്
- Movies
ഡിംപലിനെ മജിസിയ പിന്നില്‍ നിന്നും കുത്തിയോ? സൗഹൃദത്തില്‍ വിള്ളല്‍ വീണ് തുടങ്ങിയെന്ന് പ്രേക്ഷകര്‍
- Sports
IND vs ENG: പുജാര പൂജ്യത്തിന് പുറത്ത്, അപൂര്‍വ്വ കാഴ്ച, കുറവ് പന്തുകള്‍ നേരിട്ട് മടങ്ങിയ കണക്കുകളിതാ
- Travel
വിശ്വാസം മാത്രംമതി! ഈ ക്ഷേത്രങ്ങളിലെ പ്രസാദം രോഗങ്ങളകറ്റും!
- Finance
ഓഹരി വിപണി നേട്ടത്തില്‍ ഉണര്‍ന്നു; സെന്‍സെക്സ് 500 പോയിന്റിലേറെ വര്‍ധിച്ചു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പുതുതലമുറ എൻഡവർ 2022 -ൽ പുറത്തിറക്കാനൊരുങ്ങി ഫോർഡ്
2022 -ൽ ഫോർഡ് അടുത്ത തലമുറ റേഞ്ചറിനെ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. മാധ്യമ റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ, പുതിയ റേഞ്ചർ പുറത്തിറക്കുന്ന അതേ സമയത്തുതന്നെ കമ്പനി ഇന്ത്യയിൽ എൻഡവർ എന്ന് അറിയപ്പെടുന്ന പുതിയ എവറസ്റ്റും അവതരിപ്പിക്കും.

പുതുതലമുറ ഫോർഡ് എൻഡവർ പുതിയ എഞ്ചിൻ ഓപ്ഷനുകൾക്കൊപ്പം പുതിയ ഡിസൈനും ഇന്റീരിയറുമായി വരും. 2022 ഫോർഡ് എൻഡവർ, റേഞ്ചർ എന്നിവയ്ക്ക് രണ്ട് ഡീസലും പുതിയ പെട്രോൾ പ്ലഗ്-ഇൻ ഹൈബ്രിഡുമുൾപ്പടെ മൂന്ന് എഞ്ചിൻ ഓപ്ഷനുകൾ ലഭിക്കും.

ഇന്ത്യയിൽ പ്രീ-ഫെയ്‌സ്‌ലിഫറ്റ് എൻഡവറിനൊപ്പം വാഗ്ദാനം ചെയ്ത 3.2 ലിറ്റർ അഞ്ച് സിലിണ്ടർ എഞ്ചിൻ നിർത്തലാക്കും. ഓഫ്-റോഡ് ഫോക്കസ് ചെയ്ത വൈൽഡ്‌ട്രാക്ക് X വേരിയന്റും പുതിയ എൻഡവറിന് ലഭിക്കും.
MOST READ: വ്യത്യസ്‌ത നിറങ്ങളിൽ അണിഞ്ഞൊരുങ്ങാൻ കൈഗർ; കളർ ഓപ്ഷനുകൾ വെളിപ്പെടുത്തി റെനോ

210 bhp കരുത്തും 500 Nm torque ഉം പുറപ്പെടുവിക്കുന്ന 2.0 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് നാല് സിലിണ്ടർ ഡീസൽ എഞ്ചിൻ ഉപയോഗിച്ചാവും പുതുതലമുറ എൻഡവർ ഫോർഡ് വാഗ്ദാനം ചെയ്യുന്നത്.

ടോപ്പ്-സ്പെക്ക് മോഡലിൽ പുതിയ 3.0 ലിറ്റർ ടർബോചാർജ്ഡ് ആറ് സിലിണ്ടർ ഡീസൽ എഞ്ചിൻ ഉണ്ടാകും. ഈ എഞ്ചിൻ 250 bhp കരുത്തും 600 Nm torque ഉം സൃഷ്ടിക്കുന്നു. ആറ് സിലിണ്ടർ ഡീസൽ എഞ്ചിൻ നിലവിൽ അമേരിക്കൻ-സ്പെക്ക് ഫോർഡ് F150 -ൽ വാഗ്ദാനം ചെയ്യുന്നു.
MOST READ: മാറ്റങ്ങളുമായി പുത്തൻ ഹിമാലയൻ വിപണിയിൽ; തെരഞ്ഞെടുക്കാം ആറ് നിറങ്ങളിൽ, വില 2.01 ലക്ഷം രൂപ

പ്ലഗ്-ഇൻ ഹൈബ്രിഡ് സംവിധാനമുള്ള 2.3 ലിറ്റർ ടർബോചാർജ്ഡ് നാല് സിലിണ്ടർ പെട്രോൾ എഞ്ചിനും പുതിയ എൻഡവറിനും റേഞ്ചറിനും ലഭിക്കും. ഏകദേശം 270 bhp കരുത്തും 680 Nm torque ഉം ഇത് ഉത്പാദിപ്പിക്കുമെന്നാണ് റിപ്പോർട്ട്.

പുതുതലമുറ ഫോർഡ് എവറസ്റ്റ് അല്ലെങ്കിൽ എൻഡവർ ആറ് ട്രിം ലെവലിലും രണ്ട്, ഫോർ-വീൽ ഡ്രൈവ് മോഡലുകളുടെ മിശ്രിതത്തിലും വാഗ്ദാനം ചെയ്യുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആംബിയന്റ്, ട്രെൻഡ്, ട്രെൻഡ് സ്പോർട്ട്, വൈൽഡ്‌ട്രാക്ക് X, ടൈറ്റാനിയം, പ്ലാറ്റിനം എന്നിവയാണ് ആറ് ട്രിം ലെവലുകൾ.

ആംബിയന്റ് വേരിയന്റിൽ 4×2, ഓപ്ഷണൽ 4×4 സിസ്റ്റം, 2.0 ലിറ്റർ ടർബോ-ഡീസൽ എഞ്ചിൻ എന്നിവ സ്റ്റാൻഡേർഡായി ലഭ്യമാണ്. പ്ലഗ്-ഇൻ ഹൈബ്രിഡ് യൂണിറ്റ് ഓപ്‌ഷണലായി വരും. ഏഴ് സീറ്റർ എസ്‌യുവിയായി ഇത് വാഗ്ദാനം ചെയ്യും. ട്രെൻഡ് വേരിയന്റ് ആംബിയന്റ് വേരിയന്റുമായി മെക്കാനിക്കലുകൾ പങ്കിടുന്നു.

ട്രെൻഡ് സ്പോർട്ട് വേരിയൻറ് 4×4 സിസ്റ്റം മാത്രം വാഗ്ദാനം ചെയ്യുന്നു. 2.0 ലിറ്റർ നാല് സിലിണ്ടർ ടർബോ-ഡീസൽ എഞ്ചിൻ സ്റ്റാൻഡേർഡായി വരും, പ്ലഗ്-ഇൻ ഹൈബ്രിഡുള്ള 3.0 ലിറ്റർ V6, 2.3 ലിറ്റർ പെട്രോൾ എന്നിവ ഓപ്ഷണലായി വരും. ഈ മോഡലിന് ലെതർ സീറ്റുകളും നവീകരിച്ച ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഉണ്ടായിരിക്കും.

ഓഫ്-റോഡ് നിർദ്ദിഷ്ട വൈൽഡ്‌ട്രാക്ക് X വേരിയന്റിന് സ്റ്റാൻഡേർഡായി 3.0 ലിറ്റർ V6 ടർബോ-ഡീസൽ എഞ്ചിൻ ലഭിക്കും. ഈ വേരിയന്റിൽ റേഞ്ചർ റാപ്‌റ്റർ പോലുള്ള ഗ്രില്ല്, ഉപകരണങ്ങൾ, ലെതർ / ഫാബ്രിക് മിശ്രിത സീറ്റ് മെറ്റീരിയൽ തുടങ്ങിയവ ഉണ്ടാകും.

ബിൽസ്റ്റൈൻ ഷോക്ക് അബ്സോർബറുകൾ, BF ഗുഡ്‌റിക് ഓൾ-ടെറൈൻ ടയറുകൾ, റോക്കിന്റെ സ്ലൈഡറുകൾ എന്നിവ കാറിലുണ്ടായിരിക്കും.

പുതുതലമുറ ഫോർഡ് എൻഡവർ ടൈറ്റാനിയം, പ്ലാറ്റിനം വേരിയന്റുകളിൽ 4×4 സിസ്റ്റവും 3.0 ലിറ്റർ ഡീസൽ എഞ്ചിനുമുണ്ട്. പ്ലാറ്റിനം മോഡലിന് സ്റ്റാൻഡേർഡായി പ്ലഗ്-ഇൻ ഹൈബ്രിഡ് എഞ്ചിൻ ലഭിക്കും.

ടൈറ്റാനിയം വേരിയന്റിന് ലെതർ സീറ്റുകൾ, ഹൈ എൻഡ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, മൂന്നാം നിര സീറ്റുകൾക്ക് ഇലക്ട്രിക് ആക്യുവേഷൻ എന്നിവ ലഭിക്കും. പ്ലാറ്റിനം വേരിയന്റിന് ഹൈ-എൻഡ് വിൻഡ്‌സർ ലെതർ സീറ്റുകളും ബോഡിക്ക് ചുറ്റുമുള്ള ലെതർ ടച്ചുകളും ലഭിക്കും.

പുതിയ ഫോർഡ് എൻഡവർ / എവറസ്റ്റ് 12.8 ഇഞ്ച് ലംബ ഇൻഫോടൈൻമെൻറ് സ്‌ക്രീനോടുകൂടിയ ബ്രാൻഡിന്റെ SYNC4 ഇൻഫോടെയ്ൻമെന്റ് സിസ്റ്റം സജ്ജമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിന് പുതിയ 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളും ലഭിക്കും.

റിമോർട്ട് കണക്റ്റിവിറ്റിക്കൊപ്പം വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുമായി ഇൻഫോടെയ്ൻമെന്റ് സിസ്റ്റം അനുയോജ്യമാകും. കണക്റ്റഡ് കാർ സാങ്കേതികവിദ്യയും വാഹനത്തിന് ലഭിക്കും.

അടുത്ത തലമുറ ഫോർഡ് എൻഡവർ 2022 -ന്റെ രണ്ടാം പകുതിയിൽ ആഗോള വിപണിയിൽ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2022 -ന്റെ അവസാനത്തിലോ 2023 -ന്റെ തുടക്കത്തിലോ ഇത് ഇന്ത്യൻ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.