ചർച്ചകൾ അവസാനിക്കുന്നില്ല, പ്രാദേശിക പ്രവർത്തനങ്ങൾ പുനരുജ്ജീവിപ്പിക്കാൻ ഫോർഡ്

ഇന്ത്യൻ വിപണിയിലെ ഫോർഡിന്റെ ഭാവിയെ കുറിച്ചുള്ള ചൂടുപിടിച്ച ചർച്ചകളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. അഭ്യൂഹങ്ങളോട് പ്രതികരിക്കാനില്ലെന്ന് വ്യക്തമാക്കിയ അമേരിക്കൻ ബ്രാൻഡ് അത്രവേഗം രാജ്യംവിടില്ലെന്ന സൂചനയുമായി ഫിഗോയുടെ ഒരു ഓട്ടോമാറ്റിക് പതിപ്പിനെ അവതരിപ്പിക്കുകയും ചെയ്‌തു.

ചർച്ചകൾ അവസാനിക്കുന്നില്ല, പ്രാദേശിക പ്രവർത്തനങ്ങൾ പുനരുജ്ജീവിപ്പിക്കാൻ ഫോർഡ്

എന്നാൽ ആഭ്യന്തര വിൽപ്പനയിൽ ക്രമാനുഗതമായ ഇടിവാണ് ഫോർഡ് നേരിട്ടുകൊണ്ടിരിക്കുന്നത് എന്നത് തർക്കമില്ലാത്ത വസ്‌തുതയാണ്. പ്രതിസന്ധിയിൽ നിന്നും കരകയറാനുള്ള ശ്രമങ്ങൾ ഒരു വഴിക്ക് നടത്തുന്നുമുണ്ട് എന്നതും ശ്രദ്ധേയമാണ്.

ചർച്ചകൾ അവസാനിക്കുന്നില്ല, പ്രാദേശിക പ്രവർത്തനങ്ങൾ പുനരുജ്ജീവിപ്പിക്കാൻ ഫോർഡ്

മറ്റ് കാർ നിർമാതാക്കളുമായി ചേർന്ന് കരാർ നിർമാണത്തിനുള്ള അവസരങ്ങൾ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് ഫോർഡ് ഇപ്പോൾ. ഇന്ത്യയിലെ തങ്ങളുടെ പ്രൊഡക്ഷൻ പ്ലാന്റുകളിലൊന്നിൽ കരാർ നിർമാണത്തിനുള്ള പങ്കാളിത്തമാണ് കമ്പനി പരിശോധിച്ചുവരുന്നത്.

ചർച്ചകൾ അവസാനിക്കുന്നില്ല, പ്രാദേശിക പ്രവർത്തനങ്ങൾ പുനരുജ്ജീവിപ്പിക്കാൻ ഫോർഡ്

നിലവിൽ ആറോളം വാഹന നിർമാണ കമ്പനികളുമായാണ് ഇതിനായുള്ള ചർച്ചകൾ പുരോഗമിക്കുന്നത്. സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗൺ ഇന്ത്യ, ഹ്യുണ്ടായി മോട്ടോർ, ടാറ്റ മോട്ടോർസ്, SAIC മോട്ടോർ കോർപ്പ്, എം‌ജി മോട്ടോർ, ചോങ്‌കിംഗ് ചങ്കൻ ഓട്ടോമൊബൈൽ കമ്പനി തുടങ്ങിയ കമ്പനികളുമായാണ് കരാർ നിർമാണത്തിന് ചർച്ചകൾ നടന്നതെന്നാണ് റിപ്പോർട്ട്.

ചർച്ചകൾ അവസാനിക്കുന്നില്ല, പ്രാദേശിക പ്രവർത്തനങ്ങൾ പുനരുജ്ജീവിപ്പിക്കാൻ ഫോർഡ്

കൂടാതെ ഓല ഇലക്ട്രിക് ഉൾപ്പെടെ ചില സ്റ്റാർട്ടപ്പ് ഇലക്ട്രിക് വാഹന ബ്രാൻഡുകളെയും ഫോർഡ് സമീപിച്ചതായി വാർത്തകളുണ്ട്. കരാർ ഉത്‌പാദന അവസരങ്ങളെക്കുറിച്ചോ അല്ലെങ്കിൽ അതിന്റെ നിർമാണ പ്രവർത്തനങ്ങളുടെ ചില ഭാഗങ്ങളുടെ വിൽ‌പനയെക്കുറിച്ചോ ആയിരിക്കാം ചർച്ചകൾ നടന്നതെന്നാണ് അഭ്യൂഹം.

ചർച്ചകൾ അവസാനിക്കുന്നില്ല, പ്രാദേശിക പ്രവർത്തനങ്ങൾ പുനരുജ്ജീവിപ്പിക്കാൻ ഫോർഡ്

ഫിഗോയുടെ പെട്രോൾ ഓട്ടോമാറ്റിക് പതിപ്പ് ഫോർഡ് അടുത്തിടെ അവതരിപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ റിപ്പോർട്ടുകൾ പുറത്തുവരുന്നത്. നിലവിൽ ചെന്നൈ, സനന്ദ് എന്നിവിടങ്ങളിൽ രണ്ട് നിർമാണ യൂണിറ്റുകളാണ് ബ്ലൂ ഓവലിനുള്ളത്.

ചർച്ചകൾ അവസാനിക്കുന്നില്ല, പ്രാദേശിക പ്രവർത്തനങ്ങൾ പുനരുജ്ജീവിപ്പിക്കാൻ ഫോർഡ്

അതിൽ ഒന്നിലേക്കാണ് പങ്കാളികളെ തേടുന്നതും. അടുത്തകാലത്തായി ആഭ്യന്തര വിൽപനയും കയറ്റുമതി സംഖ്യയും കുറഞ്ഞതിനാൽ ഫോർഡ് ഏതേലും ഒരു ഉത്പാദന യൂണിറ്റ് അടയ്ക്കുകയോ വിൽക്കുകയോ ചെയ്യുമെന്നും റിപ്പോർട്ട് അവകാശപ്പെടുന്നുണ്ട്.

ചർച്ചകൾ അവസാനിക്കുന്നില്ല, പ്രാദേശിക പ്രവർത്തനങ്ങൾ പുനരുജ്ജീവിപ്പിക്കാൻ ഫോർഡ്

ഫോർഡ് തങ്ങളുടെ രണ്ട് ഫാക്ടറികളും അടച്ച് ഇന്ത്യയിലെ പ്രവർത്തനങ്ങൾ ഒരു ചെറിയ യൂണിറ്റായി മാറ്റിയേക്കാനും സാധ്യതകളുണ്ട്. എന്നിരുന്നാലും ഇവയെല്ലാം എത്രമാത്രം വസ്‌തുതാപരമാണെന്ന് ഇതുവരെ വ്യക്തത വന്നിട്ടുമില്ല.

ചർച്ചകൾ അവസാനിക്കുന്നില്ല, പ്രാദേശിക പ്രവർത്തനങ്ങൾ പുനരുജ്ജീവിപ്പിക്കാൻ ഫോർഡ്

ഫിഗോ ഓട്ടോമാറ്റിക്കിന് പിന്നാലെ ആസ്‌പയർ സെഡാനും ഒരു ഓട്ടോമാറ്റിക് വേരിയന്റ് സമ്മാനിക്കാൻ ഫോർഡിന് പദ്ധതിയുണ്ട്. അത് വരും ദിവസങ്ങളിൽ വിപണിയിൽ എത്തിയേക്കാം. കൂടാതെ ജനപ്രിയ ഇക്കോസ്പോർട്ടിന്റെ ഒരു ഫെയ്‌സ്‌ലിഫ്റ്റ് മോഡലും ഈ വർഷം തന്നെ വിപണിയിൽ എത്താൻ സാധ്യയുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
Ford Reached Out Six Rival Companies To Contract Manufacturing Or Sell Production Plant. Read in Malayalam
Story first published: Friday, July 30, 2021, 11:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X