കാര്യങ്ങൾ മാറുന്നു; ഫിഗോയ്ക്ക് പിന്നാലെ ആസ്‌പയറിനും ഓട്ടോമാറ്റിക് വേരിയന്റ് എത്തുന്നു

രാജ്യത്തെ ജനപ്രിയമായ സബ്-4 മീറ്റർ കോംപാക്‌ട് സെഡാൻ ശ്രേണിയിലെ ഫോർഡിന്റെ ഉത്തരമാണ് ആസ്‌പയർ. കുറച്ചുകാലമായി പ്രതാപം നഷ്‌ടപ്പെട്ടിരിക്കുന്ന അമേരിക്കൻ ബ്രാൻഡിന്റെ ഈ മോഡലിനെ കാര്യമായി ആരും പരിഗണിക്കാറുപോലുമില്ല.

കാര്യങ്ങൾ മാറുന്നു; ഫിഗോയ്ക്ക് പിന്നാലെ ആസ്‌പയറിനും ഓട്ടോമാറ്റിക് വേരിയന്റ് എത്തുന്നു

എന്നാൽ കാര്യങ്ങൾക്ക് ചെറിയൊരു മാറ്റം കൊണ്ടുവരാൻ ആഗ്രഹിക്കുകയാണ് ഫോർഡ്. അതിന്റെ ഭാഗമായി ഫിഗോ ഹാച്ച്ബാക്കിന്റെ സെഡാൻ പതിപ്പിന് പുതിയൊരു വേരിയന്റ് കൂടി വിപണിയിൽ സമ്മാനിക്കാൻ ഒരുങ്ങുകയാണ് കമ്പനി.

കാര്യങ്ങൾ മാറുന്നു; ഫിഗോയ്ക്ക് പിന്നാലെ ആസ്‌പയറിനും ഓട്ടോമാറ്റിക് വേരിയന്റ് എത്തുന്നു

അതായത് ഫിഗോയിൽ ഫോർഡ് അവതരിപ്പിച്ച പെട്രോൾ-ഓട്ടോമാറ്റിക് എഞ്ചിൻ, ഗിയർബോക്‌സ് കോമ്പിനേഷൻ ആസ്‌പയർ സെഡാനിലേക്ക് എത്തുന്നുവെന്ന് സാരം. നേരത്തെ 1.5 ലിറ്റർ പെട്രോൾ യൂണിറ്റ് ഫോർഡ് നിർത്തലാക്കിയപ്പോൾ സെഡാന് ഓട്ടോമാറ്റിക് ഓപ്ഷനും നഷ്ടമായിരുന്നു.

കാര്യങ്ങൾ മാറുന്നു; ഫിഗോയ്ക്ക് പിന്നാലെ ആസ്‌പയറിനും ഓട്ടോമാറ്റിക് വേരിയന്റ് എത്തുന്നു

ഫിഗോയുടെ 1.2 ലിറ്റർ പെട്രോൾ എഞ്ചിന് ഇപ്പോൾ 6 സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക്കാണ് ഫോർഡ് സമ്മാനിച്ചിരിക്കുന്നത്. മാനുവൽ ഷിഫ്റ്റുകളുള്ള ‘സ്പോർട്സ്' മോഡ് ഫീച്ചർ ചെയ്യുന്ന ഈ മോഡൽ കൂടുതൽ ഉപഭോക്താക്കളെ ബ്രാൻഡിലേക്ക് എത്തിച്ചേക്കും.

കാര്യങ്ങൾ മാറുന്നു; ഫിഗോയ്ക്ക് പിന്നാലെ ആസ്‌പയറിനും ഓട്ടോമാറ്റിക് വേരിയന്റ് എത്തുന്നു

കാറിന്റെ ഫീച്ചർ പട്ടികയിലേക്ക് റിമോട്ട് എഞ്ചിൻ സ്റ്റാർട്ടും ചേർക്കുന്നുണ്ട്. ഈ പെട്രോൾ-ഓട്ടോമാറ്റിക് യൂണിറ്റ് ആപ്‌സപയറിനും പുതുജീവനേകാൻ സഹായിച്ചേക്കും. നിലവിൽ ടൈറ്റാനിയം, ടൈറ്റാനിയം പ്ലസ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ആസ്‌പയർ സെഡാൻ നിരത്തിലെത്തുന്നത്.

കാര്യങ്ങൾ മാറുന്നു; ഫിഗോയ്ക്ക് പിന്നാലെ ആസ്‌പയറിനും ഓട്ടോമാറ്റിക് വേരിയന്റ് എത്തുന്നു

ഫിഗോയുടെ ഓട്ടോമാറ്റിക് ഓപ്ഷനായി അനുബന്ധ മാനുവൽ വേരിയന്റിനേക്കാൾ 93,000 രൂപ അധികം മുടക്കേണ്ടതായുമുണ്ട്. ആസ്‌പയറിന്റെ വില നിർണയവും ഇതിനെ അടിസ്ഥാനമാക്കിയാവാനാണ് സാധ്യത.

കാര്യങ്ങൾ മാറുന്നു; ഫിഗോയ്ക്ക് പിന്നാലെ ആസ്‌പയറിനും ഓട്ടോമാറ്റിക് വേരിയന്റ് എത്തുന്നു

നിലവിൽ ഇതേ സെഗ്മെന്റിലുള്ള മറ്റ് എതിരാളികളുമായി താരതമ്യം ചെയ്യുമ്പോൾ ആസ്പയർ കാലഹരണപ്പെട്ടതായി തോന്നാമെങ്കിലും 7 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓട്ടോ എസി, ഫോർഡ് പാസ് കണക്റ്റുചെയ്ത കാർ ടെക്, പുഷ്-ബട്ടൺ എഞ്ചിൻ സ്റ്റാർട്ട് തുടങ്ങിയ സവിശേഷതകൾ ഇതിന് ലഭിക്കുന്നുണ്ട്.

കാര്യങ്ങൾ മാറുന്നു; ഫിഗോയ്ക്ക് പിന്നാലെ ആസ്‌പയറിനും ഓട്ടോമാറ്റിക് വേരിയന്റ് എത്തുന്നു

മികച്ച നിർമാണ നിലവാരത്തിനൊപ്പം കാറിന്റെ സുരക്ഷാ സാങ്കേതികതയിൽ ഒരു റിയർവ്യൂ ക്യാമറയും സെഗ്‌മെന്റ്-ഫസ്റ്റ് ആറ് എയർബാഗുകളും ഉൾപ്പെടുന്നുവെന്നതും ആരും അധികമറിയാത്ത കാര്യമാണ്.

കാര്യങ്ങൾ മാറുന്നു; ഫിഗോയ്ക്ക് പിന്നാലെ ആസ്‌പയറിനും ഓട്ടോമാറ്റിക് വേരിയന്റ് എത്തുന്നു

ഫിഗോയ്ക്ക് ഒപ്പമെത്തിയ പെട്രോൾ-ഓട്ടോമാറ്റിക് 6 സ്പീഡ് ടോർഖ് കൺവെർട്ടർ യൂണിറ്റ് 95 bhp കരുത്തിൽ 119 Nm torque ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. കൂടുതല്‍ ആകര്‍ഷണീയമായ ഡ്രൈവിംഗ് അനുഭവത്തിനായാണ് ഫിഗോയിൽ ഒരു 'സ്പോര്‍ട്ട്' മോഡും ലഭ്യമാക്കിയിരിക്കുന്നത്.

കാര്യങ്ങൾ മാറുന്നു; ഫിഗോയ്ക്ക് പിന്നാലെ ആസ്‌പയറിനും ഓട്ടോമാറ്റിക് വേരിയന്റ് എത്തുന്നു

ഫോർഡ് ആസ്പയർ നിലവിൽ ഹോണ്ട അമേസ്, മാരുതി ഡിസയർ, ഹ്യുണ്ടായി ഓറ, ടാറ്റ ടിഗോർ തുടങ്ങിയ അതിശക്തരുമായാണ് വിപണിയിൽ മാറ്റുരയ്ക്കുന്നത്. ഇവയെല്ലാം ഓട്ടോമാറ്റിക് ഓപ്ഷൻ ആദ്യ കാലം മുതലേ വാഗ്‌ദാനം ചെയ്യുന്നുണ്ട്.

കാര്യങ്ങൾ മാറുന്നു; ഫിഗോയ്ക്ക് പിന്നാലെ ആസ്‌പയറിനും ഓട്ടോമാറ്റിക് വേരിയന്റ് എത്തുന്നു

ഡിസയർ, ഓറ, ടിഗോർ എന്നിവയ്ക്ക് എ‌എം‌ടികൾ യൂണിറ്റുകൾ ലഭിക്കുമ്പോൾ പെട്രോൾ, ഡീസൽ എഞ്ചിനുകൾക്കൊപ്പം സിവിടി ഓട്ടോമാറ്റിക്കുമായി അമേസാണ് ശ്രേണിയിൽ വേറിട്ടുനിൽക്കുന്നത്.

കാര്യങ്ങൾ മാറുന്നു; ഫിഗോയ്ക്ക് പിന്നാലെ ആസ്‌പയറിനും ഓട്ടോമാറ്റിക് വേരിയന്റ് എത്തുന്നു

ഇതിനർഥം ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഉള്ള സെഗ്‌മെന്റിലെ ഒരേയൊരു മോഡൽ ആസ്പയർ ആയിരിക്കുമെന്നതാണ്. ആസ്പയറിലേക്കും പുതിയ ഓട്ടോമാറ്റിക് യൂണിറ്റ് എത്തുന്നതോടെ ഫോർഡിന്റെ ഭാവി ശോഭനീയമായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
Ford Ready To Offer Petrol-Automatic Variant For Aspire Sedan Soon. Read in Malayalam
Story first published: Saturday, July 24, 2021, 13:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X