ഇക്കോസ്പോർട്ടിന്റെ നിർമാണം പുനരാരംഭിച്ച് ഫോർഡ്; കാരണം ഇതാ

വാഹന പ്രേമികളെ നിരാശരാക്കി ഇന്ത്യയിൽ നിന്നും പിൻമാറുന്നതായി അടുത്തിടെ ഫോർഡ് പ്രഖ്യാപിച്ചിരുന്നു. ആഭ്യന്തര വിപണികൾക്കായുള്ള നിർമാണം പൂർണമായും നിർത്തി പൂർണമായും ഇറക്കുമതി മോഡലുകളിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കാനാണ് അമേരിക്കൻ വാഹന നിർമാതാക്കളുടെ ഏറ്റവും പുതിയ തീരുമാനം.

ഇക്കോസ്പോർട്ടിന്റെ നിർമാണം പുനരാരംഭിച്ച് ഫോർഡ്; കാരണം ഇതാ

ഇപ്പോൾ ജനപ്രിയമായിരുന്ന ഇക്കോസ്പോർട്ട് കോംപാക്‌ട് എസ്‌യുവിയുടെ ഉത്പാദനം ചെന്നൈയിലെ നിർമ്മാണ യൂണിറ്റിൽ പുനരാരംഭിച്ചിരിക്കുകയാണ് ഫോർഡ് പ്രൈവറ്റ് ലിമിറ്റഡ്. എന്നാൽ ഇന്ത്യക്കായല്ല, കയറ്റുമതി വിപണികൾക്കായാണ് മോഡലിന്റെ നിർമാണം കമ്പനി വീണ്ടും ആരംഭിക്കാൻ കാരണം.

ഇക്കോസ്പോർട്ടിന്റെ നിർമാണം പുനരാരംഭിച്ച് ഫോർഡ്; കാരണം ഇതാ

ഈ വർഷം അവസാനത്തോടെ കോംപാക്‌ട് എസ്‌യുവിയുടെ ഏകദേശം 30,000 യൂണിറ്റുകൾ കയറ്റുമതി ചെയ്യാൻ ഫോർഡ് പ്രതിജ്ഞാബദ്ധരാണ്. ഇതായിരിക്കാം ഉത്പാദനം വീണ്ടും ആരംഭിക്കാൻ കാരണമായതെന്നാണ് റിപ്പോർട്ട്. പ്ലാന്റ് അടച്ചുപൂട്ടുന്നതുമായി ബന്ധപ്പെട്ട് ഫോർഡ് മാനേജ്മെന്റ് നിലവിൽ തൊഴിലാളി യൂണിയനുമായി ചർച്ചകൾ നടത്തുന്നുണ്ട്.

ഇക്കോസ്പോർട്ടിന്റെ നിർമാണം പുനരാരംഭിച്ച് ഫോർഡ്; കാരണം ഇതാ

എങ്കിലും ഇന്ത്യയിലെ പ്രധാന പ്രവർത്തനങ്ങൾ ഉപേക്ഷിച്ച് ഒരു ഇറക്കുമതി ബ്രാൻഡായി ആഭ്യന്തര വിപണിയിൽ തുടരാനുള്ള അമേരിക്കൻ കമ്പനിയുടെ തീരുമാനത്തിൽ മാറ്റമൊന്നും ഉണ്ടാകില്ല. ഇന്ത്യയിൽ കാര്യമായ തകർച്ച നേരിടുന്നതിനാലാണ് ഈ തീരുമാനത്തിൽ നിന്നും പിൻമാറാതിരിക്കാനുള്ള പ്രധാന കാരണം.

ഇക്കോസ്പോർട്ടിന്റെ നിർമാണം പുനരാരംഭിച്ച് ഫോർഡ്; കാരണം ഇതാ

2021 അവസാന പാദത്തോടെ ബ്ലൂ ഓവൽ സനന്ദിലെ വാഹന അസംബ്ലി പ്ലാന്റ് പൂർണമായും അടയ്ക്കും. കൂടാതെ ചെന്നൈയിലെ വാഹന നിർമാണവും എഞ്ചിൻ ഉത്പാദനവും അടുത്ത വർഷം രണ്ടാം പാദത്തോടെയും അവസാനിക്കും. ഇക്കോസ്പോർട്ട് ചെന്നൈയിൽ നിർമിക്കുമ്പോൾ ഫിഗോ കോംപാക്‌ട് ഹാച്ച്ബാക്കും ആസ്പയർ കോംപാക്റ്റ് സെഡാനും ഗുജറാത്തിലെ സനന്ദ് ഫാക്ടറിയിൽ നിന്നുമാണ് പുറത്തിറങ്ങിക്കൊണ്ടിരുന്നത്.

ഇക്കോസ്പോർട്ടിന്റെ നിർമാണം പുനരാരംഭിച്ച് ഫോർഡ്; കാരണം ഇതാ

അമേരിക്കയിൽ വിൽക്കുന്ന ഇക്കോസ്പോർട്ടിന്റെയും ദക്ഷിണാഫ്രിക്കയിലും മെക്സിക്കോയിലും ഫിഗോ, ആസ്‌പയർ മോഡലുകളും ചെന്നൈ പ്ലാന്റിൽ നിന്നാണ് നിർമിച്ച് കയറ്റുമതി ചെയ്‌തുകൊണ്ടിരിരുന്നത്. അതത് വിപണികളിൽ ഈ മോഡലുകൾ നിർത്തലാക്കാനുള്ള സാധ്യതകളും ഇപ്പോൾ തെളിഞ്ഞുവരുന്നുണ്ട്.

ഇക്കോസ്പോർട്ടിന്റെ നിർമാണം പുനരാരംഭിച്ച് ഫോർഡ്; കാരണം ഇതാ

എൻഡവറിന്റെ നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ ഒരാഴ്ച്ചത്തേക്ക് പ്ലാന്റിലേക്ക് വരരുതെന്ന് ആവശ്യപ്പെട്ടതിനാൽ ഫുൾ സൈസ് എസ്‌യുവിയുടെ ഉത്പാദനവും അടുത്തിടെ ചെന്നൈയിൽ നിർത്തിവെച്ചു. ആഫ്രിക്ക, ഏഷ്യ പസഫിക്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ വിൽക്കുന്ന റേഞ്ചർ പിക്കപ്പ് ട്രക്കിനുള്ള എഞ്ചിനുകൾ നിർമിക്കുന്നതിനാൽ സനന്ദിലെ എഞ്ചിൻ പ്ലാന്റ് തുടരും.

ഇക്കോസ്പോർട്ടിന്റെ നിർമാണം പുനരാരംഭിച്ച് ഫോർഡ്; കാരണം ഇതാ

ഫോർഡ് ഇന്ത്യയിൽ നിന്ന് പിൻമാറ്റം പ്രഖ്യാപിച്ചതോടെ ഏകദേശം 5,300 ജീവനക്കാർക്കാണ് തൊഴിൽ നഷ്‌ടമാകുന്നത്. ചെന്നൈ പ്ലാന്റിൽ ഏകദേശം 2700 സ്ഥിരം തൊഴിലാളികളും 600 ഓളം ജീവനക്കാരുമാണ് നിലവിലുള്ളത്. അതേസമയം സനന്ദിൽ എഞ്ചിൻ പ്ലാന്റ് പ്രവർത്തനം തുടരുന്നതിനാൽ കൂടുതൽ ആഘാതം ചെന്നൈയിൽ ജോലി ചെയ്യുന്നവർക്കായിരിക്കും ഉണ്ടാവുക.

ഇക്കോസ്പോർട്ടിന്റെ നിർമാണം പുനരാരംഭിച്ച് ഫോർഡ്; കാരണം ഇതാ

ചെന്നൈയിലെ തൊഴിലാളി യൂണിയനുമായുള്ള വേതന കരാർ അടുത്തിടെ അവസാനിച്ചിരുന്നു. എങ്കിലും ഈ കരാർ പന്ത്രണ്ട് മാസത്തേക്ക് സാധുവാണെന്നതും ശ്രദ്ധേയമാണ്. ഫോർഡിന്റെ ചെന്നൈ ആസ്ഥാനമായുള്ള യൂണിറ്റിന് വാർഷിക ഉത്‌പാദന ശേഷി 2 ലക്ഷം കാറുകളും 3.5 ലക്ഷം എഞ്ചിനുകളുമാണ്.

ഇക്കോസ്പോർട്ടിന്റെ നിർമാണം പുനരാരംഭിച്ച് ഫോർഡ്; കാരണം ഇതാ

സനന്ദ് ആസ്ഥാനമായുള്ള ഫാക്ടറിക്ക് പ്രതിവർഷം 2.4 ലക്ഷം കാറുകളും 2.7 ലക്ഷം എഞ്ചിനുകളും ഉത്പാദിപ്പിക്കാൻ കഴിയും. നിലവിൽ ഫിഗോ, ആസ്‌പയർ, ഫ്രീസ്റ്റൈൽ, ഇക്കോസ്പോർട്ട്, എൻഡവർ എന്നീ മോഡലുകളാണ് ഫോർഡ് പ്രധാനമായും വിൽപ്പനയ്ക്ക് എത്തിച്ചിരുന്നത്.

ഇക്കോസ്പോർട്ടിന്റെ നിർമാണം പുനരാരംഭിച്ച് ഫോർഡ്; കാരണം ഇതാ

ഇക്കോസ്പോർട്ടും എൻഡവറും ഒഴികെ മറ്റൊരു മോഡലും കാര്യമായ വിൽപ്പന ഒന്നും കമ്പനിയിലേക്ക് എത്തിച്ചില്ല. ലാഭത്തിന്റെ അഭാവമാണ് വിപണിയിൽ നിന്നും പിൻമാറാനുള്ള തീരുമാനത്തിലേക്ക് ബ്രാൻഡിനെ നയിച്ചിരിക്കുന്നതെന്നാണ് സൂചന.

ഇക്കോസ്പോർട്ടിന്റെ നിർമാണം പുനരാരംഭിച്ച് ഫോർഡ്; കാരണം ഇതാ

ഔദ്യോഗിക പ്രസ്താവനയിൽ കഴിഞ്ഞ 10 വർഷത്തിനിടയിൽ 2 ബില്യൺ ഡോളറിലധികം പ്രവർത്തന നഷ്ടം കമ്പനിക്കുണ്ടായതായി ചൂണ്ടികാട്ടി.ഇന്ത്യൻ വിപണിയിൽ സ്വന്തമായി കാറുകൾ ഉത്പാദിപ്പിക്കാൻ തുടങ്ങി 23 വർഷങ്ങൾക്ക് ശേഷമാണ് രാജ്യത്തെ വാഹന നിർമാണം നിർത്താനുള്ള കമ്പനിയുടെ തീരുമാനം പുറത്തുവന്ന

ഇക്കോസ്പോർട്ടിന്റെ നിർമാണം പുനരാരംഭിച്ച് ഫോർഡ്; കാരണം ഇതാ

മഹീന്ദ്ര ആൻഡ് മഹീന്ദ്രയുമായി സഹകരിച്ച് 1995 ലാണ് മഹീന്ദ്ര ഫോർഡ് ഇന്ത്യ ലിമിറ്റഡ് (MFIL) എന്ന പേരിൽ ഫോർഡ് മോട്ടോർ ഇന്ത്യയിൽ എത്തുന്നത്. മൂന്നു വർഷത്തിനുശേഷം ഫോർഡ് മോട്ടോർ കമ്പനി സ്വതന്ത്രമായി പ്രവർത്തനം ആരംഭിക്കുകയും ചെയ്യുകയായിരുന്നു.

ഇക്കോസ്പോർട്ടിന്റെ നിർമാണം പുനരാരംഭിച്ച് ഫോർഡ്; കാരണം ഇതാ

നിർമാണം അവസാനിപ്പിച്ച് പിൻമാറുകയാണെങ്കിലും ഫോർഡ് രാജ്യത്തെ ഉപഭോക്താക്കൾക്ക് തുടർച്ചയായി വിൽപ്പനാനന്തര സേവനങ്ങൾ ഉറപ്പുവരുത്തും. പാർട്‌സുകൾ, സർവീസ്, വാറണ്ടി എന്നവയിലൂടെയുള്ള പിന്തുണ നൽകുന്നത് തുടരുമെന്ന് സാരം. ആഗോള തലത്തിലെ പ്രശസ്‌തമായ മസ്താങ് മാക്-ഇ പോലുള്ള ഇലക്ട്രിക് കാറുകളെ സിബിയു വഴി രാജ്യത്ത് എത്തിച്ച് വിപണനം ചെയ്യാനും ഫോർഡിന് താൽപര്യമുണ്ട്.

ഇക്കോസ്പോർട്ടിന്റെ നിർമാണം പുനരാരംഭിച്ച് ഫോർഡ്; കാരണം ഇതാ

നേരത്തെ പൂർണമായും നിർമാണം അവസാപ്പിക്കുന്നതിനു മുമ്പായി മറ്റ് കാർ നിർമാതാക്കളുമായി ചേർന്ന് കരാർ നിർമാണത്തിനുള്ള അവസരങ്ങളും ഫോർഡ് തേടിയിരുന്നു. പ്രൊഡക്ഷൻ പ്ലാന്റുകളിലൊന്നിൽ കരാർ നിർമാണത്തിനുള്ള പങ്കാളിത്തമാണ് അമേരിക്കൻ ബ്രാൻഡ് അന്ന് പരിശോധിച്ചത്. എങ്കിലും ഇത്തരം ചർച്ചകളെല്ലാം പരാജയപ്പെട്ടതിനു പിന്നാലെയാണ് ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കാൻ ഫോർഡ് തീരുമാനിച്ചത്.

ഇക്കോസ്പോർട്ടിന്റെ നിർമാണം പുനരാരംഭിച്ച് ഫോർഡ്; കാരണം ഇതാ

പ്രാദേശിക നിർമാണം നിർത്തലാക്കുന്ന പ്രഖ്യാപനത്തിൽ ഫോർഡ് ഇന്ത്യൻ വിപണിയിൽ മാക്-ഇ അവതരിപ്പിക്കുമെന്ന കാര്യവും വ്യക്തമാക്കിയിട്ടുണ്ട്. 2019-ലാണ് ആഗോളതലത്തിൽ മസ്‌താംഗ് മാക്-ഇ അരങ്ങേറ്റം കുറിക്കുന്നത്. രണ്ട് വ്യത്യസ്‌ത ബാറ്ററി പായ്ക്കുകളായാകും വാഹനം വിപണിയിൽ എത്തുക.

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
Ford restarted the production of ecosport compact suv for export commitment
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X