ചുമ്മാതങ്ങ് പോകില്ലന്നേ, 2.0 ലിറ്റർ ട്വിൻ-ടർബോ ഡീസൽ എഞ്ചിനുമായി Ford Endeavour വരുന്നു

ഫോർഡ് ഇന്ത്യയിൽ നിന്നും മടങ്ങുന്നതായുള്ള അഭ്യൂഹങ്ങൾ കൊടുംപിരി കൊണ്ടുനിൽക്കുമ്പോഴും അതിനുള്ള ഉത്തരങ്ങളെല്ലാം നിശബ്‌ദമായാണ് അമേരിക്കൻ ബ്രാൻഡ് നൽകുന്നത്. Figo ഓട്ടോമാറ്റിക് പുറത്തിറക്കിയതിനു പിന്നാലെ Ecosport ഫെയ്‌സ്‌ലിഫ്റ്റും വരും ദിവസം വിപണിയിൽ എത്തിച്ച് കൃത്യമായ മറുപടിയാണ് Ford കരുതിവെച്ചിരിക്കുന്നത്.

ചുമ്മാതങ്ങ് പോകില്ലന്നേ, 2.0 ലിറ്റർ ട്വിൻ-ടർബോ ഡീസൽ എഞ്ചിനുമായി Ford Endeavour വരുന്നു

ഇത് ഇവിടംകൊണ്ട് അവസാനിക്കുന്നുമില്ല. ഇന്ത്യയിലെ ഫുൾ-സൈസ് എസ്‌യുവി ശ്രേണിയിലെ താരമായ എൻഡവറിലേക്ക് ഒരു പുത്തൻ വേരിയന്റിനെ കൂടി സമ്മാനിച്ച് അഭ്യൂഹങ്ങളെല്ലാം അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ് ഫോർഡ്.

ചുമ്മാതങ്ങ് പോകില്ലന്നേ, 2.0 ലിറ്റർ ട്വിൻ-ടർബോ ഡീസൽ എഞ്ചിനുമായി Ford Endeavour വരുന്നു

എസ്‌യുവിയുടെ 2.0 ലിറ്റർ ട്വിൻ-ടർബോ പതിപ്പുമായാണ് അമേരിക്കൻ വാഹന നിർമാതാക്കൾ ഇനിയെത്തുക. ഇരട്ട-ടർബോ ഡീസൽ എഞ്ചിൻ തുടിപ്പേകുന്ന എൻഡവർ വരും മാസങ്ങളിൽ നിരത്തിലെത്തുമെന്നാണ് പുതിയ വാർത്ത. ഇത് 211 bhp കരുത്തിൽ 500 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും.

ചുമ്മാതങ്ങ് പോകില്ലന്നേ, 2.0 ലിറ്റർ ട്വിൻ-ടർബോ ഡീസൽ എഞ്ചിനുമായി Ford Endeavour വരുന്നു

മാത്രമല്ല 10 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാകും ഈ പുതിയ എഞ്ചിനും ജോടിയാക്കുക. നിലവിൽ എൻഡവറിൽ 2.0 ലിറ്റർ 4 സിലിണ്ടർ, സിംഗിൾ ടർബോ ഡീസൽ എഞ്ചിനാണ് ഫോർഡ് വാഗ്‌ദാനം ചെയ്യുന്നത്. ഈ യൂണിറ്റ് 168 bhp പവറിൽ 420 Nm torque വികസിപ്പിക്കാൻ ശേഷിയുള്ളതാണ്.

ചുമ്മാതങ്ങ് പോകില്ലന്നേ, 2.0 ലിറ്റർ ട്വിൻ-ടർബോ ഡീസൽ എഞ്ചിനുമായി Ford Endeavour വരുന്നു

ഈ എഞ്ചിനും 10 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് സ്റ്റാൻഡേർഡായി ജോടിയാക്കിയിരിക്കുന്നത്. അതായത് മാനുവൽ ഓപ്ഷൻ ഫുൾ-സൈസ് എസ്‌യുവിയിൽ ലഭ്യമല്ലെന്ന് സാരം. 13.9 കിലോമീറ്റർ മൈലേജാണ് ഫോർഡ് എൻഡവർ വാഗ്‌ദാനം ചെയ്യുന്നത്.

ചുമ്മാതങ്ങ് പോകില്ലന്നേ, 2.0 ലിറ്റർ ട്വിൻ-ടർബോ ഡീസൽ എഞ്ചിനുമായി Ford Endeavour വരുന്നു

ഫോർഡ് എൻഡവർ മോഡൽ ലൈനപ്പ് മൂന്ന് വേരിയന്റുകളിലായാണ് വിപണിയിൽ എത്തുന്നത്. ടൈറ്റാനിയം പ്ലസ് 4X2 ഓട്ടോമാറ്റിക്, ടൈറ്റാനിയം പ്ലസ് 4X4 ഓട്ടോമാറ്റിക്, എൻഡവർ സ്പോർട്ട് എഡിഷൻ എന്നീ മൂന്ന് വേരിയന്റുകളാണ് എസ്‌യുവിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവയ്ക്ക് യഥാക്രമം 33.80 ലക്ഷം, 35.60 ലക്ഷം, 36.25 ലക്ഷം രൂപ എന്നിങ്ങനെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.

ചുമ്മാതങ്ങ് പോകില്ലന്നേ, 2.0 ലിറ്റർ ട്വിൻ-ടർബോ ഡീസൽ എഞ്ചിനുമായി Ford Endeavour വരുന്നു

നിലവിലുള്ള കുഞ്ഞൻ ഹാച്ച്ബാക്ക് മോഡലുകളിൽ വരെ കാണുന്ന അത്യാധുനിക സവിശേഷതകൾ ഒന്നും തന്നെ കുത്തിനിറച്ചിട്ടില്ലെങ്കിലും സ്വന്തമായൊരു സ്ഥാനവും വ്യക്തിത്വവും കണ്ടെത്താനും അത് അതേപടി നിലനിർത്താനും ഇക്കാലമത്രയും എൻഡവറിന് സാധിച്ചിട്ടുണ്ട്.

ചുമ്മാതങ്ങ് പോകില്ലന്നേ, 2.0 ലിറ്റർ ട്വിൻ-ടർബോ ഡീസൽ എഞ്ചിനുമായി Ford Endeavour വരുന്നു

വാഹനത്തിന്റെ പ്രധാന സവിശേഷതകളിൽ നാവിഗേഷനോടുകൂടിയ എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി, എട്ട് സ്പീക്കർ സ്റ്റീരിയോ സിസ്റ്റം, ആംബിയന്റ് ലൈറ്റിംഗ്, പനോരമിക് സൺറൂഫ്, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ഫ്രണ്ട്, പിൻ പാർക്കിംഗ് സെൻസറുകൾ എന്നിവയെല്ലാമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ചുമ്മാതങ്ങ് പോകില്ലന്നേ, 2.0 ലിറ്റർ ട്വിൻ-ടർബോ ഡീസൽ എഞ്ചിനുമായി Ford Endeavour വരുന്നു

തീർന്നില്ല, ഇതോടൊപ്പം 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, പനോരമിക് സൺറൂഫ്, റിയർ വ്യൂ മിററിനുള്ളിൽ ഓട്ടോമാറ്റിക് ഡേ-നൈറ്റ് സംവിധാനം, എട്ടു തരത്തിൽ ക്രമീകരിക്കാവുന്ന ഡ്രൈവർ, പാസഞ്ചർ സീറ്റുകൾ എന്നിവയും ഫോർഡ് എൻഡവറിന്റെ പ്രധാന സവിശേഷതകളാണ്.

ചുമ്മാതങ്ങ് പോകില്ലന്നേ, 2.0 ലിറ്റർ ട്വിൻ-ടർബോ ഡീസൽ എഞ്ചിനുമായി Ford Endeavour വരുന്നു

അമേരിക്കൻ കമ്പനി പുതുതലമുറ ഫോർഡ് എൻഡവറിൽ പ്രവർത്തിക്കുന്നതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അടിമുടി മാറ്റങ്ങളുമായി എത്തുന്ന എസ്‌യുവി അടുത്ത വർഷത്തോടെ വിൽപ്പനയ്ക്ക് സജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരാനിരിക്കുന്ന പുത്തൻ മോഡലിനെ ഇതിനോടകം തന്നെ ആഗോള നിരത്തുകളിൽ കമ്പനി പരീക്ഷണത്തിന് വിധേയമാക്കിയിരുന്നു.

ചുമ്മാതങ്ങ് പോകില്ലന്നേ, 2.0 ലിറ്റർ ട്വിൻ-ടർബോ ഡീസൽ എഞ്ചിനുമായി Ford Endeavour വരുന്നു

2022 ഫോർഡ് എൻഡവർ അതിന്റെ മിക്ക സ്റ്റൈലിംഗ് ബിറ്റുകളും റേഞ്ചർ പിക്കപ്പുമായി പങ്കിടുമെന്നാണ് സ്പൈ ചിത്രങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നതും. സി-ആകൃതിയിലുള്ള ഡിആർഎല്ലുകൾ, വിശാലമായ എയർ-ഇൻടേക്ക്, പുതുതായി രൂപകൽപ്പന ചെയ്ത ഫോഗ് ലാമ്പ് അസംബ്ലി, ഉച്ചരിച്ച റൂഫ് റെയിലുകൾ എന്നിവയെല്ലാം പുതുരൂപം ആവാഹിക്കാൻ എസ്‌യുവിയെ സഹായിക്കും.

ചുമ്മാതങ്ങ് പോകില്ലന്നേ, 2.0 ലിറ്റർ ട്വിൻ-ടർബോ ഡീസൽ എഞ്ചിനുമായി Ford Endeavour വരുന്നു

കൂടാതെ 6 ലഗ് നട്ട്സ്, പുതിയ ടെയിൽലാമ്പുകൾ എന്നിവയും മോടികൂട്ടാൻ കറുത്ത അലോയ് വീലുകൾ പോലുള്ള ഘടകങ്ങളുള്ള ബോൾഡർ ഡിസൈൻ ഭാഷ്യവും വാഹനം വഹിക്കും. അന്താരാഷ്ട്ര വിപണികളിലാകും എസ്‌യുവി ആദ്യം ഇടംപിടിക്കുക. അതിനുശേഷമാകും ഇന്ത്യയിലേക്ക് കടക്കുക.

ചുമ്മാതങ്ങ് പോകില്ലന്നേ, 2.0 ലിറ്റർ ട്വിൻ-ടർബോ ഡീസൽ എഞ്ചിനുമായി Ford Endeavour വരുന്നു

ആഗോളതലത്തിൽ പുതിയ 2022 ഫോർഡ് എൻഡവർ ഒരു പുതിയ പ്ലഗ്-ഇൻ ഹൈബ്രിഡ് എഞ്ചിനൊപ്പം 2.3 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനിലായിരിക്കും വിൽപ്പനയ്ക്ക് എത്തുക. ഇത് 270 bhp കരുത്തിൽ 680 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും.

ചുമ്മാതങ്ങ് പോകില്ലന്നേ, 2.0 ലിറ്റർ ട്വിൻ-ടർബോ ഡീസൽ എഞ്ചിനുമായി Ford Endeavour വരുന്നു

ഇതുകൂടാതെ 210 bhp പവറും 500 Nm torque ഉം നൽകുന്ന 2.0 ലിറ്റർ ട്വിൻ-ടർബോ ഡീസലും പുതിയ 3.0 ലിറ്റർ, 6 സിലിണ്ടർ ടർബോ ഡീസൽ എഞ്ചിനുകളും വാഹനത്തിൽ വാഗ്ദാനം ചെയ്യും. പുതുതലമുറ എൻഡവർ മോഡൽ ലൈനപ്പിന് ഒരു പുതിയ ഓഫ്-റോഡ് അധിഷ്‌ഠിത വൈൽഡ് ട്രാക്ക് എക്സ് വേരിയന്റ് ലഭിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.

ചുമ്മാതങ്ങ് പോകില്ലന്നേ, 2.0 ലിറ്റർ ട്വിൻ-ടർബോ ഡീസൽ എഞ്ചിനുമായി Ford Endeavour വരുന്നു

ഓഫ്-റോഡ് പതിപ്പിനെ നമ്മുടെ ആഭ്യന്തര വിപണിയിലും എത്തിച്ച് വരാനിരിക്കുന്ന ജീപ്പ് മെറിഡിയനെതിരെ മത്സരിക്കാനും ഫോർഡ് തയാറായേക്കും. ഇതുകൂടാതെ സെഗ്മെന്റിൽ എൻഡവറിന് എതിരാളികളായി ടൊയോട്ട ഫോർച്യൂണർ, മഹീന്ദ്ര ആൾട്യൂറാസ് G4, എംജി ഗ്ലോസ്റ്റർ തുടങ്ങിയവയാണ് അണിനിരക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
Ford to introduce new 2 0 litre twin turbo diesel engine for endeavour suv soon
Story first published: Wednesday, September 1, 2021, 18:43 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X