പുതുരൂപം ആവാഹിച്ച് 2022 മോഡൽ ഹോണ്ട സിവിക്, ഇന്ത്യയിലേക്ക് എത്തുമോ?

പുതിയ 2022 മോഡൽ സിവിക്കിനെ ഔദ്യോഗിക ചിത്രങ്ങളിലൂടെ പരിചയപ്പെടുത്തി ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട. ഏപ്രിൽ 28-ന് ആയിരിക്കും പുതുരൂപം ആവാഹിച്ച എക്സിക്യൂട്ടീവ് സെഡാനെ കമ്പനി ആഗളതലത്തിൽ അവതരിപ്പിക്കുക.

പുതുരൂപം ആവാഹിച്ച് 2022 മോഡൽ ഹോണ്ട സിവിക്, ഇന്ത്യയിലേക്ക് എത്തുമോ?

ഇന്ത്യയിലും ആഗോള വിപണിയിലും ഒരേപോലെ ആരാധകരുള്ള മോഡലായിരുന്നു സിവിക്. കഴിഞ്ഞ വർഷം ആഭ്യന്തര വിപണിയിൽ നിന്ന് പിൻമാറിയെങ്കിലും 2020 നവംബറിൽ കമ്പനി സിവിക് പ്രോട്ടോടൈപ്പ് വെളിപ്പെടുത്തിയതോടെ വാഹന പ്രേമികളെല്ലാം ആവേശത്തിലായിരുന്നു.

പുതുരൂപം ആവാഹിച്ച് 2022 മോഡൽ ഹോണ്ട സിവിക്, ഇന്ത്യയിലേക്ക് എത്തുമോ?

പുതിയ സിവിക് പ്രോട്ടോടൈപ്പ് ആശയത്തിന് സമാനമാണെന്ന് കാഴ്ച്ചയിൽ തോന്നുന്നു. 2022 ഹോണ്ട സിവിക് ആദ്യമായി അമേരിക്കയിലാകും വിൽപ്പനയ്‌ക്കെത്തുക. സെഡാനായുള്ള ഉത്പാദനം കാനഡയിൽ ഉടൻ ആരംഭിക്കും.

പുതുരൂപം ആവാഹിച്ച് 2022 മോഡൽ ഹോണ്ട സിവിക്, ഇന്ത്യയിലേക്ക് എത്തുമോ?

വടക്കേ അമേരിക്കൻ വേനൽക്കാലത്തുടനീളം ഒരു പരമ്പരയായ "ഹോണ്ട സിവിക് ടൂർ" ഇവന്റ് വഴി പുതിയ മോഡലിനെ അവതരിപ്പിക്കാനാണ് ഹോണ്ട പദ്ധതിയിടുന്നത്. മുൻകാല സിവിക്കിന്റെ കാലാതീതമായ രൂപകൽപ്പനയും മനുഷ്യ കേന്ദ്രീകൃത മൂല്യങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഹോണ്ടയുടെ മനുഷ്യ കേന്ദ്രീകൃത ഡിസൈൻ തത്ത്വചിന്തയ്ക്ക് മുൻഗണന നൽകിയാണ് വാഹനത്തെ ഡിസൈൻ ചെയ്‌തിരിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കുന്നു.

പുതുരൂപം ആവാഹിച്ച് 2022 മോഡൽ ഹോണ്ട സിവിക്, ഇന്ത്യയിലേക്ക് എത്തുമോ?

ഒരു പുതിയ സ്പോർട്ടി രൂപവും പുതിയതും ലളിതവുമായ സ്പോർട്ടിയർ ഇന്റീരിയറുമാണ് 2022 സിവിക്കിൽ ഹോണ്ട ഒരുക്കുന്നത്. അത് അലങ്കോലമില്ലാത്ത രൂപകൽപ്പന, ലളിതമായ എർഗണോമിക്സ്, അസാധാരണമായ ദൃശ്യപരത എന്നിവയുടെ അവശ്യ മൂല്യങ്ങൾ സിവിക് മുന്നോട്ട് കൊണ്ടുപോകുന്നുവെന്നും ബ്രാൻഡ് അവകാശപ്പെടുന്നു.

പുതുരൂപം ആവാഹിച്ച് 2022 മോഡൽ ഹോണ്ട സിവിക്, ഇന്ത്യയിലേക്ക് എത്തുമോ?

പുതിയ തലമുറ 2022 ഹോണ്ട സിവിക് പ്രോട്ടോടൈപ്പിന് സമാനമാണ്. വിശാലവും താഴ്ന്നതുമായ നിലപാടുകൾ ഇതിൽ ഉൾക്കൊള്ളുന്നു. അത് ഹോണ്ടയുടെ സിഗ്നേച്ചർ സ്റ്റൈലിംഗ് ആണ്. സെഡാന് കൂടുതൽ പക്വവും വൃത്തിയുള്ളതുമായ രൂപകൽപ്പന തന്നെയാണ് മുന്നോട്ടുകൊണ്ടുപോകുന്നത്. കൂടാതെ ബോഡി ക്രീസുകളും കുറവാണെന്നതും ശ്രദ്ധേയം.

പുതുരൂപം ആവാഹിച്ച് 2022 മോഡൽ ഹോണ്ട സിവിക്, ഇന്ത്യയിലേക്ക് എത്തുമോ?

ഇന്റഗ്രേറ്റഡ് എൽ‌ഇഡി ഡി‌ആർ‌എല്ലുകളുള്ള വിശാലവും തിരശ്ചീനമായി സ്ഥാപിച്ചിരിക്കുന്ന എൽ‌ഇഡി ഹെഡ്‌ലാമ്പുകളും ബോഡി-കളർ ഗ്രില്ലുമാണ് മുൻവശത്തെ പ്രധാന ആകർഷണം. പുതുതലമുറ HR-V എസ്‌യുവിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ മുൻവശം പൂർത്തിയാക്കിയിരിക്കുന്നത്. പുതിയ ഫ്രണ്ട് ബമ്പറുമായാണ് സെഡാൻ നിരത്തിലേക്ക് എത്തുക.

പുതുരൂപം ആവാഹിച്ച് 2022 മോഡൽ ഹോണ്ട സിവിക്, ഇന്ത്യയിലേക്ക് എത്തുമോ?

ഒരു സ്ട്രോങ് ഷോൾഡർ ലൈനുകളും 2022 സിവിക്കിന്റെ രൂപത്തോട് ഇഴുകിച്ചേരുന്നുണ്ട്. അത് നീളത്തിൽ സഞ്ചരിച്ച് റാപ്റൗണ്ട് ടെയിൽ-ലാമ്പുകളിൽ ലയിക്കുന്നു. വലിയ അക്കോർഡ് സെഡാനിൽ നിന്നുള്ള ചില ഡിസൈൻ ഹൈലൈറ്റുകളും സെഡാൻ പങ്കിടുന്നുണ്ട്.

പുതുരൂപം ആവാഹിച്ച് 2022 മോഡൽ ഹോണ്ട സിവിക്, ഇന്ത്യയിലേക്ക് എത്തുമോ?

പിന്നിൽ ലളിതമായ എൽഇഡി ടെയിൽ ലാമ്പുകൾ, പുതിയ ബമ്പർ, പുതിയ ടെയിൽ‌ഗേറ്റ് എന്നിവയും സിവിക്കിന്റെ പ്രത്യേകതകളാണ്. പുതിയ കാറിന്റെ ഇന്റീരിയർ രേഖാചിത്രങ്ങൾ കമ്പനി നേരത്തെ വെളിപ്പെടുത്തിയിരുന്നു. കുറഞ്ഞ ബട്ടണുകളുള്ള ലളിതമായ ഡാഷ്‌ബോർഡാകും വാഹനത്തിൽ ഇടംപിടിക്കുക.

പുതുരൂപം ആവാഹിച്ച് 2022 മോഡൽ ഹോണ്ട സിവിക്, ഇന്ത്യയിലേക്ക് എത്തുമോ?

ഇൻസ്ട്രുമെന്റ് കൺസോൾ വിഷ്വൽ കോലാഹലങ്ങളിൽ നിന്ന് മുക്തമാണ്. ഡിജിറ്റൽ മീറ്റർ ക്ലസ്റ്ററും പുതിയ 9 ഇഞ്ച് ഫുൾ എച്ച്ഡി ഫ്രീ-സ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഉൾപ്പെടെ ഒന്നിലധികം പുതിയ ഫസ്റ്റ്-ഇൻ സാങ്കേതികവിദ്യകൾ സിവിക്കിൽ വാഗ്ദാനം ചെയ്യുന്നതായി കമ്പനി അവകാശപ്പെടുന്നു.

പുതുരൂപം ആവാഹിച്ച് 2022 മോഡൽ ഹോണ്ട സിവിക്, ഇന്ത്യയിലേക്ക് എത്തുമോ?

ഹോണ്ട സെൻസിംഗ് സുരക്ഷ, ഡ്രൈവർ സഹായ സാങ്കേതികവിദ്യകൾ, ഒന്നിലധികം പുതിയ എയർബാഗ് ഡിസൈനുകൾ എന്നിവയും സെഡാന് ലഭിക്കും. നിലവിലെ പ്ലാറ്റ്ഫോമിനേക്കാൾ ശക്തവും സുരക്ഷിതവുമാണെന്ന് പ്രതീക്ഷിക്കുന്ന ബ്രാൻഡിന്റെ പുതിയ ആഗോള പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് സെഡാൻ ഒരുക്കുന്നത്.

പുതുരൂപം ആവാഹിച്ച് 2022 മോഡൽ ഹോണ്ട സിവിക്, ഇന്ത്യയിലേക്ക് എത്തുമോ?

1.5 ലിറ്റർ 4 സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് 2022 ഹോണ്ട സിവിക്കിന് തുടിപ്പേകുക. ഇത് പരമാവധി 174 bhp കരുത്തും 220 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകൾ വാഹനത്തിൽ ഉൾച്ചേർക്കും.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Honda Officially Released The First Picture Of The New 2022 Civic. Read in Malayalam
Story first published: Thursday, April 15, 2021, 17:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X