മെയ്‌ഡ് ഇൻ ഇന്ത്യ Creta Grand, പേര് മാറ്റി അൽകസാർ മെക്‌സികോയിലും അവതരിപ്പിച്ച് Hyundai

ഈ വർഷം ഇന്ത്യയിലെത്തി എസ്‌യുവി പ്രേമികളെ കൈയ്യിലെടുത്ത ഹ്യുണ്ടായി അൽകസാർ പുതിയ പേരിൽ മെക്‌സികോയിലും അവതരിച്ചിരിക്കുകയാണ്. അടിസ്ഥാനപരമായി ക്രെറ്റയുടെ മൂന്ന്-വരി പതിപ്പായ ഈ മിഡ്-സൈസ് സ്പോർട്‌സ് യൂട്ടിലിറ്റി വാഹനം ക്രെറ്റ ഗ്രാൻഡ് എന്ന പേരിലാണ് വിദേശത്തേക്ക് ചേക്കേറിയിരിക്കുന്നത്.

മെയ്‌ഡ് ഇൻ ഇന്ത്യ Creta Grand, പേര് മാറ്റി അൽകസാർ മെക്‌സികോയിലും അവതരിപ്പിച്ച് Hyundai

455,000 മെക്‌സികൻ പെസോയാണ് ഈ മൂന്നു വരി എസ്‌യുവിക്കായി മുടക്കേണ്ട വില. അതായത് ഏകദേശം 16.80 ലക്ഷം രൂപ. ഈ പ്രാരംഭ വിലയിൽ പുറത്തിറക്കിയ ക്രെറ്റ ഗ്രാൻഡ് എന്ന അൽകസാറിനെ പൂർണമായും ഇന്ത്യയിൽ നിർമിച്ചാണ് ഇറക്കുമതി ചെയ്യുന്നത്.

മെയ്‌ഡ് ഇൻ ഇന്ത്യ Creta Grand, പേര് മാറ്റി അൽകസാർ മെക്‌സികോയിലും അവതരിപ്പിച്ച് Hyundai

GLS പ്രീമിയം, ലിമിറ്റഡ് AT എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലായാണ് മെക്‌സികോയിൽ ഹ്യുണ്ടായി ക്രെറ്റ ഗ്രാൻഡ് വിൽപ്പനയ്ക്ക് എത്തുന്നത്. എസ്‌യുവിയുടെ ടോപ്പ് വേരിയന്റിന് 498,000 മെക്‌സികൻ പെസോയാണ് മുടക്കേണ്ടി വരിക. സ്‌റ്റൈലിങ്ങിന്റെയും സ്‌പെസിഫിക്കേഷനുകളുടെയും കാര്യത്തിൽ എസ്‌യുവി ഇന്ത്യൻ അൽകസാറിന് സമാനമാണ്. അൽകാസറിന്റെ അതേ സവിശേഷതകളും കോർത്തിണക്കിയാണ് വാഹനം വിൽപ്പനയ്ക്ക് എത്തുന്നത്.

മെയ്‌ഡ് ഇൻ ഇന്ത്യ Creta Grand, പേര് മാറ്റി അൽകസാർ മെക്‌സികോയിലും അവതരിപ്പിച്ച് Hyundai

ഡാർക്ക് ക്രോമിൽ അലങ്കരിച്ച 3-D ഗ്രിൽ, ഇന്റഗ്രേറ്റഡ് ടേൺ ഇൻഡിക്കേറ്ററുകളുള്ള ബോഡി നിറമുള്ള വിംഗ് മിററുകൾ, 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, ഡ്യുവൽ ടിപ്പ് ഫോക്സ് എക്‌സ്‌ഹോസ്റ്റ് വെന്റുകൾ, ക്രോം ഡോർ ഹാൻഡിലുകൾ, റിയർ സ്‌പോയിലർ എന്നിവ ക്രെറ്റ ഗ്രാൻഡിന്റെ പുറംമോടിയിലെ ഹൈലൈറ്റുകളാണ്.

മെയ്‌ഡ് ഇൻ ഇന്ത്യ Creta Grand, പേര് മാറ്റി അൽകസാർ മെക്‌സികോയിലും അവതരിപ്പിച്ച് Hyundai

എൽഇഡി ബ്രേക്ക് ലൈറ്റ്, സിൽവർ നിറത്തിലുള്ള സൈഡ്‌സ്റ്റെപ്പ്, റൂഫ് റെയിലുകൾ എന്നിവയും എസ്‌യുവിയുടെ മാറ്റുകൂട്ടാൻ ഇടംപിടിച്ചിട്ടുണ്ട്. മെക്‌സികോയിൽ പുറത്തിറക്കിയ ഹ്യുണ്ടായി ക്രെറ്റ ഗ്രാൻഡ് ഏഴ് സീറ്റർ എസ്‌യുവിയായി മാത്രമേ ലഭ്യമാകൂ. അതായത് മോഡലിന്റെ ആറ് സീറ്റർ വേരിയന്റിനെ വിപണിയിൽ എത്തിച്ചിട്ടില്ലെന്ന് സാരം.

മെയ്‌ഡ് ഇൻ ഇന്ത്യ Creta Grand, പേര് മാറ്റി അൽകസാർ മെക്‌സികോയിലും അവതരിപ്പിച്ച് Hyundai

വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവ ഉപയോഗിച്ച് പ്രവർത്തനക്ഷമമാക്കിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വയർലെസ് ഫോൺ ചാർജിംഗ്, പനോരമിക് സൺറൂഫ്, ഇലക്ട്രിക് ഡ്രൈവർ സീറ്റ് അഡ്ജസ്റ്റ്‌മെന്റ്, ആംബിയന്റ് ലൈറ്റിംഗ്, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ എന്നിവയും മറ്റുള്ളവയും വാഹനത്തിലെ മറ്റ് പ്രധാന ഫീച്ചർ ഹൈലൈറ്റുകളിൽ ഉൾപ്പെടുന്ന സവിശേഷതകളാണ്.

മെയ്‌ഡ് ഇൻ ഇന്ത്യ Creta Grand, പേര് മാറ്റി അൽകസാർ മെക്‌സികോയിലും അവതരിപ്പിച്ച് Hyundai

ആറ് എയർബാഗുകൾ, ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ടയർ പ്രഷർ മോണിറ്റർ സിസ്റ്റം, റിയർ പാർക്കിംഗ് ക്യാമറ എന്നിവയാണ് പുതിയ ഹ്യുണ്ടായി ക്രെറ്റ ഗ്രാൻഡിൽ ഒരുക്കിയിരിക്കുന്ന പ്രധാന സുരക്ഷാ സവിശേഷതകൾ.

മെയ്‌ഡ് ഇൻ ഇന്ത്യ Creta Grand, പേര് മാറ്റി അൽകസാർ മെക്‌സികോയിലും അവതരിപ്പിച്ച് Hyundai

ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി മെക്സികോയിൽ ക്രെറ്റ ഗ്രാൻഡിനൊപ്പം പെട്രോൾ എഞ്ചിൻ ഓപ്ഷൻ മാത്രമേ വാഗ്ദാനം ചെയ്യുന്നുള്ളൂ. 2.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് MPI പെട്രോൾ എഞ്ചിൻ 157 bhp കരുത്തിൽ 191 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. അതോടൊപ്പം മാനുവൽ ഗിയർബോക്‌സ് ഓപ്ഷനും എസ്‌യുവിയിൽ ലഭ്യമല്ല.

മെയ്‌ഡ് ഇൻ ഇന്ത്യ Creta Grand, പേര് മാറ്റി അൽകസാർ മെക്‌സികോയിലും അവതരിപ്പിച്ച് Hyundai

6 സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സിനൊപ്പം മാത്രമാണ് അൽകസാർ എന്ന പുതിയ ക്രെറ്റ ഗ്രാൻഡ് വിപണിയിൽ എത്തുന്നത്. ഇന്ത്യയിൽ 6 സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഓപ്ഷനും ഹ്യുണ്ടായി വാഗ്‌ദാനം ചെയ്യുന്നുണ്ട്. ആഭ്യന്തര വിപണിയിൽ അൽകസാറിനൊപ്പം ഡീസൽ എഞ്ചിൻ ഓപ്ഷനും കമ്പനി അണിനിരത്തിയിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.

മെയ്‌ഡ് ഇൻ ഇന്ത്യ Creta Grand, പേര് മാറ്റി അൽകസാർ മെക്‌സികോയിലും അവതരിപ്പിച്ച് Hyundai

1.5 ലിറ്റർ CRDi ഓയിൽ ബർണർ യൂണിറ്റ് പരമാവധി 114 bhp പവറിൽ 250 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇതിന്റെ ഗിയർബോക്‌സ് ഓപ്ഷനുകളിൽ 6 സ്പീഡ് മാനുവലും 6 സ്പീഡ് ഓട്ടോമാറ്റിക്കും ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം. ഇക്കോ, സിറ്റി, സ്‌പോർട്ട് എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകളും സ്നോ, സാൻഡ്, മഡ് എന്നിങ്ങനെ നിരവധി ട്രാക്ഷൻ മോഡുകളും എസ്‌യുവിക്ക് ലഭിക്കുന്നു.

മെയ്‌ഡ് ഇൻ ഇന്ത്യ Creta Grand, പേര് മാറ്റി അൽകസാർ മെക്‌സികോയിലും അവതരിപ്പിച്ച് Hyundai

ഇന്ത്യയിൽ അൽകസാർ പ്രസ്റ്റീജ്, പ്രസ്റ്റീജ് (O), പ്ലാറ്റിനം, പ്ലാറ്റിനം (O), സിഗ്നേച്ചർ, സിഗ്നേച്ചർ (O), സിഗ്നേച്ചർ ഡ്യുവൽ ടോൺ, സിഗ്നേച്ചർ (O) ഡ്യുവൽ ടോൺ എന്നിങ്ങനെ എട്ട് വേരിയന്റുകളിൽ ലഭ്യമാണ്. നിലവിൽ ഇതിന് 16.30 ലക്ഷം രൂപ മുതൽ 20.14 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില പരിധിയിലാണ് വിപണിയിൽ എത്തുന്നത്.

മെയ്‌ഡ് ഇൻ ഇന്ത്യ Creta Grand, പേര് മാറ്റി അൽകസാർ മെക്‌സികോയിലും അവതരിപ്പിച്ച് Hyundai

എംജി ഹെക‌്‌ടർ പ്ലസ്, മഹീന്ദ്ര XUV500, ടാറ്റ സഫാരി, മഹീന്ദ്ര XUV700 എന്നിവയ്‌ക്കെതിരെയാണ് ഇത് മത്സരിക്കുന്നത്. വിപണിയിൽ എത്തി വെറും ദിവസങ്ങൾ പിന്നിടുമ്പോഴേക്കും 15,000 ബുക്കിംഗുകൾക്ക് മുകളിൽ സ്വന്തമാക്കാനും ഹ്യുണ്ടായി അൽകസാറിന് സാധിച്ചിട്ടുണ്ട്. അൽകസാറിന് 4500 നീളവും 1790 വീതിയും 2760 വീൽബേസുമാണുള്ളത്. നിലവിൽ ക്രെറ്റയ്ക്കും അൽകസാറിനും ഗംഭീര ഡിമാന്റാണ് കമ്പനി സ്വന്തമാക്കുന്നതും.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai alcazar 7 seater suv introduced in mexico as creta grand
Story first published: Monday, November 8, 2021, 10:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X