ക്രെറ്റയ്ക്ക് ഇനി ചെലവേറും; എസ്‌യുവിയുടെ വേരിയന്റ് നിരയിലുടനീളം 19,600 രൂപയോളം വില വർധിപ്പിച്ച് ഹ്യുണ്ടായി

വർധിച്ചുവരുന്ന ഇൻപുട്ടും ഉൽപാദനച്ചെലവും കാരണം മിക്ക വാഹന നിർമ്മാതാക്കളും തങ്ങളുടെ വാഹനങ്ങൾക്ക് വില വർധനവ് പ്രഖ്യാപിച്ചിരിക്കുകയാണ്.

ക്രെറ്റയ്ക്ക് ഇനി ചെലവേറും; എസ്‌യുവിയുടെ വേരിയന്റ് നിരയിലുടനീളം 19,600 രൂപയോളം വില വർധിപ്പിച്ച് ഹ്യുണ്ടായി

അവയിൽ ചിലർ ഈ മാസം (ഓഗസ്റ്റ് 2021) മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ വിലകളും പങ്കുവെച്ചിട്ടുണ്ട്. ഹ്യുണ്ടായി ഇന്ത്യ തങ്ങളുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവി-ക്രെറ്റയുടെ പുതുക്കിയ വില പട്ടികയും പുറത്തുവിട്ടിട്ടുണ്ട്.

ക്രെറ്റയ്ക്ക് ഇനി ചെലവേറും; എസ്‌യുവിയുടെ വേരിയന്റ് നിരയിലുടനീളം 19,600 രൂപയോളം വില വർധിപ്പിച്ച് ഹ്യുണ്ടായി

എസ്‌യുവിക്ക് 19,600 രൂപ വരെ വിലവർധനവാണ് ലഭിച്ചിരിക്കുന്നത്. ഇപ്പോൾ, 2021 ഹ്യുണ്ടായി ക്രെറ്റ പെട്രോൾ വേരിയന്റുകൾ 10.16 ലക്ഷം രൂപ മുതൽ 17.87 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില.

ക്രെറ്റയ്ക്ക് ഇനി ചെലവേറും; എസ്‌യുവിയുടെ വേരിയന്റ് നിരയിലുടനീളം 19,600 രൂപയോളം വില വർധിപ്പിച്ച് ഹ്യുണ്ടായി

DCT ഓട്ടോമാറ്റിക് ഗിയർബോക്സുകളുള്ള രണ്ട് 1.4 ലിറ്റർ ടർബോ-പെട്രോൾ വേരിയന്റുകളായ S, SX(O) എന്നിവയുടെ വില യഥാക്രമം 16.83 ലക്ഷം രൂപയും 17.87 ലക്ഷം രൂപയുമായി ഉയർന്നു.

ക്രെറ്റയ്ക്ക് ഇനി ചെലവേറും; എസ്‌യുവിയുടെ വേരിയന്റ് നിരയിലുടനീളം 19,600 രൂപയോളം വില വർധിപ്പിച്ച് ഹ്യുണ്ടായി
Creta Price
1.5L E MT ₹10.16 Lakh
1.5L EX MT ₹11.12 Lakh
1.5L S MT ₹12.35 Lakh
1.5 SX Executive MT ₹13.34 Lakh
1.5L SX MT ₹14.13 Lakh
1.5L SX iVT ₹15.61 Lakh
1.5L SX (O) iVT ₹16.82 Lakh
1.4L SX DCT ₹16.83 Lakh
1.4L SX (O) DCT ₹17.87 Lakh
ക്രെറ്റയ്ക്ക് ഇനി ചെലവേറും; എസ്‌യുവിയുടെ വേരിയന്റ് നിരയിലുടനീളം 19,600 രൂപയോളം വില വർധിപ്പിച്ച് ഹ്യുണ്ടായി

1.5 ലിറ്റർ iVT SX, SX(O) മോഡലുകൾ ഇപ്പോൾ യഥാക്രമം 15.61 ലക്ഷം, 17.87 ലക്ഷം രൂപയിലും ലഭ്യമാവും. 1.5 ലിറ്റർ SX എക്സിക്യൂട്ടീവ് മാനുവൽ വേരിയന്റിന് 13.34 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില.

ക്രെറ്റയ്ക്ക് ഇനി ചെലവേറും; എസ്‌യുവിയുടെ വേരിയന്റ് നിരയിലുടനീളം 19,600 രൂപയോളം വില വർധിപ്പിച്ച് ഹ്യുണ്ടായി

1.5 ലിറ്റർ E, EX, S, SX മാനുവൽ മോഡലുകൾക്ക് യഥാക്രമം 10.16 ലക്ഷം, 11.12 ലക്ഷം, 12.35 ലക്ഷം, 14.13 ലക്ഷം രൂപയോളം വിലമതിക്കും. 2021 ഹ്യുണ്ടായി ക്രെറ്റ ഡീസലിന്റെ വില നിലവിൽ 10.63 ലക്ഷം രൂപയിൽ തുടങ്ങി 17.78 ലക്ഷം രൂപ വരെയാണ്.

ക്രെറ്റയ്ക്ക് ഇനി ചെലവേറും; എസ്‌യുവിയുടെ വേരിയന്റ് നിരയിലുടനീളം 19,600 രൂപയോളം വില വർധിപ്പിച്ച് ഹ്യുണ്ടായി

മോഡൽ ലൈനപ്പിലെ രണ്ട് ഓട്ടോമാറ്റിക് ഡീസൽ വേരിയന്റുകളായ SX, SX (O) എന്നിവയ്ക്ക് യഥാക്രമം 16.57 ലക്ഷത്തിനും 17.78 ലക്ഷം രൂപയ്ക്കും വിപണിയിൽ ലഭ്യമാണ്.

ക്രെറ്റയ്ക്ക് ഇനി ചെലവേറും; എസ്‌യുവിയുടെ വേരിയന്റ് നിരയിലുടനീളം 19,600 രൂപയോളം വില വർധിപ്പിച്ച് ഹ്യുണ്ടായി

1.5 ലിറ്റർ SX എക്സിക്യൂട്ടീവ് ഡീസൽ മാനുവൽ വേരിയന്റിന് 14.30 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. ഡീസൽ -മാനുവൽ കോമ്പിനേഷനോടുകൂടിയ E, EX, S, SX, SX (O) വേരിയന്റുകൾ യഥാക്രമം 10.63 ലക്ഷം, 12.03 ലക്ഷം, 13.31 ലക്ഷം, 15.09 ലക്ഷം രൂപയ്ക്ക് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു.

ക്രെറ്റയ്ക്ക് ഇനി ചെലവേറും; എസ്‌യുവിയുടെ വേരിയന്റ് നിരയിലുടനീളം 19,600 രൂപയോളം വില വർധിപ്പിച്ച് ഹ്യുണ്ടായി

എൻട്രി ലെവൽ പെട്രോൾ (16,010 രൂപ), ഡീസൽ വേരിയന്റുകൾ (12,100 രൂപ) എന്നിവ കുറഞ്ഞ വില വർധനവിന് സാക്ഷ്യം വഹിച്ചു, അതേസമയം പെട്രോൾ മിഡ്, ഹയർ ട്രിമ്മുകൾക്ക് പരമാവധി 19,600 രൂപ വരെ വില വർധനവുണ്ടായി.

ക്രെറ്റയ്ക്ക് ഇനി ചെലവേറും; എസ്‌യുവിയുടെ വേരിയന്റ് നിരയിലുടനീളം 19,600 രൂപയോളം വില വർധിപ്പിച്ച് ഹ്യുണ്ടായി

വിലവർധനവിന് മുമ്പ്, 2021 ഹ്യുണ്ടായി ക്രെറ്റ പെട്രോൾ 9.99 ലക്ഷം മുതൽ 17.67 ലക്ഷം രൂപയ്ക്കും ഡീസൽ മോഡലുകൾക്ക് 10.51 ലക്ഷം മുതൽ 17.62 ലക്ഷം രൂപ വരെ വിലയ്ക്കും ലഭ്യമായിരുന്നു.

ക്രെറ്റയ്ക്ക് ഇനി ചെലവേറും; എസ്‌യുവിയുടെ വേരിയന്റ് നിരയിലുടനീളം 19,600 രൂപയോളം വില വർധിപ്പിച്ച് ഹ്യുണ്ടായി

മറ്റ് അനുബന്ധ വാർത്തകളിൽ 2021 ജൂലൈ മാസത്തിൽ 13,000 യൂണിറ്റ് വിൽപ്പനയോടെ ഹ്യുണ്ടായി ക്രെറ്റ ടോപ്പ് 10 ലിസ്റ്റിൽ അഞ്ചാം സ്ഥാനം കരസ്ഥമാക്കി.

ക്രെറ്റയ്ക്ക് ഇനി ചെലവേറും; എസ്‌യുവിയുടെ വേരിയന്റ് നിരയിലുടനീളം 19,600 രൂപയോളം വില വർധിപ്പിച്ച് ഹ്യുണ്ടായി

മുൻവർത്തെ ഇതേ കാലയളവിലെ 11,549 യൂണിറ്റ് വിൽപ്പനയുമായി താരതമ്യപ്പെടുത്തുമ്പോൾ 12.5 ശതമാനം വളർച്ചയാണ് വാഷിക അടിസ്ഥാനത്തിൽ മിഡ്-സൈസ് എസ്‌യുവി കൈവരിച്ചത്.

Most Read Articles

Malayalam
English summary
Hyundai creta gets price hike upto rs 19600 throughout its variants
Story first published: Thursday, August 5, 2021, 13:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X