ADAS & AI ഫീച്ചറുകൾക്കൊപ്പം 2022 Creta എസ്‌യുവി ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിച്ച് Hyundai

Hyundai 2022 Creta ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി ബുധനാഴ്ച വൈകി തെക്കേ അമേരിക്കൻ വിപണികളിൽ അവതരിപ്പിച്ചു. ബ്രസീലിലെയും അർജന്റീനയിലെയും രണ്ടാം തലമുറ അവതാരത്തിൽ എസ്‌യുവിക്ക് രൂപകൽപ്പനയിലും സാങ്കേതിക വശങ്ങളിലും നിരവധി അപ്‌ഡേറ്റുകൾ ലഭിക്കുന്നു.

ഏറ്റവും വലിയ അപ്‌ഡേറ്റുകൾ എസ്‌യുവിയുടെ സുരക്ഷ ക്രമീകരണങ്ങളിലാണ്. Hyundai വാഹനത്തിൽ പുതിയ ബ്ലൈൻഡ് സ്പോർട്ട് മോണിറ്ററിംഗ് ക്യാമറ ഡിസ്പ്ലേ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളിൽ അവതരിപ്പിച്ചു.

ഏതെങ്കിലും ഇൻകമിംഗ് വാഹനത്തെക്കുറിച്ച് ഡ്രൈവർക്ക് അലേർട്ട് നൽകുന്നതിനു പുറമേ, സൈക്കിൾ യാത്രക്കാരോ കാൽനടയാത്രക്കാരോ മറ്റ് വാഹനങ്ങളോ മുന്നിലുള്ള സാഹചര്യങ്ങളിലും സിസ്റ്റം പ്രവർത്തിക്കുകയും ഡ്രൈവറുടെ സഹായമില്ലാതെ കൊളീഷൻ ഒഴിവാക്കാൻ ഓട്ടോണമസ് ബ്രേക്കിംഗ് പ്രയോഗിക്കുകയും ചെയ്യുന്നു.

ഓട്ടോണമസ് ബ്രേക്കിംഗ് സിസ്റ്റത്തിനൊപ്പം, ഇടത് വശത്തേക്കുള്ള ഷിഫ്റ്റ് സിഗ്നൽ പ്രവർത്തനക്ഷമമാകുമ്പോൾ, എതിർവശത്തുള്ള തൊട്ടടുത്തുള്ള ലെയിനിൽ നിന്ന് വരുന്ന വാഹനവുമായി അപകടമുണ്ടാകാതിരിക്കാൻ, ലെഫ്റ്റ് കൺവെർജൻസ് ഡിറ്റക്ഷൻ സവിശേഷത, അലേർട്ടുകൾ എന്നിവ Hyundai ചേർത്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ അപകടസാധ്യത തുടരുകയാണെങ്കിൽ, ബ്രേക്കുകൾ ഓട്ടോമാറ്റിക്കായി പ്രയോഗിക്കപ്പെടുന്നു.

ഇവ കൂടാതെ, 2022 Hyundai Creta ഫെയ്‌സ്‌ലിഫ്റ്റിന് ഡ്രൈവർ ഫറ്റീഗ് (ക്ഷീണം) ഡിറ്റക്ഷൻ, അഡാപ്റ്റീവ് ഹൈ ലൈറ്റ്, അഡാപ്റ്റീവ് സ്പീഡ് കൺട്രോൾ തുടങ്ങിയ മറ്റ് സുരക്ഷാ സവിശേഷതകളും ലഭിക്കുന്നു. ആറ് എയർബാഗുകൾ, നാല് വീലുകളിൽ ഡിസ്ക് ബ്രേക്കുകളും വാഹനത്തിൽ വരുന്നു.

ഡിസൈൻ മാറ്റങ്ങളെ സംബന്ധിച്ചിടത്തോളം, നാല് ട്രിമ്മുകളുമായി പുറത്തിറക്കിയ 2022 Creta ഫെയ്‌സ്‌ലിഫ്റ്റിൽ ബ്രസീലിനായി ഹെക്സഗണൽ ആകൃതിയിലുള്ള ഒരു ഫ്രണ്ട് ഗ്രില്ല് വരുന്നു.

വേരിയന്റിനെ ആശ്രയിച്ച്, സിൽവർ അല്ലെങ്കിൽ ക്രോമിൽ ഫ്രെയിം ചെയ്ത തിരശ്ചീന ബാറുകളോ "കാസ്കേഡ്" ഘടകങ്ങളോടൊപ്പം ഫ്രണ്ട് ഫാസിയ വരാം. എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളും (ഡിആർഎൽ) എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡായി ലഭ്യമാണ്, എന്നിരുന്നാലും എൽഇഡി ഹെഡ്‌ലാമ്പുകളും ഫ്ലാഷ് ലൈറ്റുകളും ടോപ്പ്-സ്പെക്ക് ട്രിമ്മിൽ മാത്രമേ ലഭ്യമാകൂ എന്നത് ശ്രദ്ധേയമാണ്.

അലോയി വീലുകൾ 16-, 17- അല്ലെങ്കിൽ 18-ഇഞ്ച് വലിപ്പമുള്ള ഡയമണ്ട് കട്ട് ഡിസൈനിനൊപ്പം അവസാന രണ്ട് ടൊപ്പ് സ്പെക്ക് ഓപ്ഷനുകൾക്കായി ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു.

ഇന്ത്യൻ വിപണിയിൽ ഇതിനകം ലഭ്യമായ നിലവിലെ തലമുറ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്റീരിയറുകൾക്ക് വലിയ അപ്‌ഡേറ്റുകളൊന്നും ലഭിച്ചിട്ടില്ല. ഇതിന് 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 7.0 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, സ്റ്റിയറിംഗ് മൗണ്ടഡ്ഡ് ഡ്രൈവ് മോഡ് സെലക്ടറുമായി വരുന്നു. ഇതിൽ നോർമൽ, സ്മാർട്ട്, ഇക്കോ, സ്‌പോർട്ട് തുടങ്ങിയ മോഡ് ഓപ്ഷനുകളുണ്ട്.

2022 Creta ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി രണ്ട് പവർട്രെയിൻ ചോയ്‌സുകൾ ഉപഭോക്താക്കൾക്കായി വാഗ്ദാനം ചെയ്യും. ആദ്യ മൂന്ന് വേരിയന്റുകൾക്ക് 120 bhp കരുത്തും 171 Nm പരമാവധി torque ഔട്ട്പുട്ടും നൽകാൻ കഴിയുന്ന 1.0 ലിറ്റർ ടർബോ GDI ഡയറക്റ്റ് ഫ്യുവൽ ഇഞ്ചക്ഷൻ എഞ്ചിൻ ലഭിക്കും. ടോപ്പ് ഓഫ് ദ ലൈൻ അൾട്ടിമേറ്റ് പതിപ്പിൽ 167 bhp കരുത്ത് വാഗ്ദാനം ചെയ്യുന്ന സ്മാർട്ട് സ്ട്രീം 2.0 ലിറ്റർ എഞ്ചിനാണ് നിർമ്മാതാക്കൾ നൽകുന്നത്.

ഇന്ത്യൻ വിപണിയിലേക്ക് 2022 അപ്പ്ഡേറ്റഡ് Creta എസ്‌യുവി എന്ന് എത്തും എന്നതിനെക്കുറിച്ച് നിർമ്മാതാക്കൾ ഔദ്യോഗികമായി വിവരങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും ഈ മോഡൽ നമ്മുടെ രാജ്യത്ത് എത്താൻ അല്പം വൈകും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മറ്റ് അനുബന്ധ വാർത്തകളിൽ ഏറെ നാളായി കാത്തിരുന്ന i20 N-Line പെർഫോർമെൻസ് ഹാച്ച്ബാക്ക് ദക്ഷിണകൊറിയൻ നിർമ്മാതാക്കൾ അവതരിപ്പിച്ചു. രാജ്യത്ത് നിർമ്മാതാക്കളുടെ പെർഫോമെൻസ് N ബ്രാൻഡിന് കീഴിലുള്ള ആദ്യ മോഡലാണിത്.

നിലവിൽ ഇന്ത്യൻ വിപണിയിൽ ലഭ്യമായി നോർമൽ i20 -ൽ ഉപയോഗിക്കുന്ന 1.0 ലിറ്റർ എഞ്ചി യൂണിറ്റുമായിട്ടാണ് പ്രെർഫോമെൻസ് ഹാച്ച് എത്തുന്നത്. 1.0 ലിറ്റർ T-GDi എഞ്ചിൻ ഹോട്ട് ഹാച്ചിൽ 6,000 rpm -ൽ 118 bhp പരമാവധി കരുത്തും 3000 rpm -ൽ 172 Nm പീക്ക് torque ഔട്ട്പുട്ടും വാഗ്ദാനം ചെയ്യുന്നു. N6 iMT, N8 iMT, N8 DCT എന്നീ മൂന്ന് വേരിയന്റുകളിലാണ് Hyundai ഹോട്ട് ഹാച്ച് എത്തുന്നത്.

Most Read Articles

Malayalam
English summary
Hyundai unveiled 2022 creta suv with adas and ai tech
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X