ഓൾവീൽ ഡ്രൈവ് സംവിധാനവുമായി പരിഷ്കരിച്ച ക്രെറ്റ അവതരിപ്പിച്ച് ഹ്യുണ്ടായി

രണ്ടാം തലമുറ ഹ്യുണ്ടായി ക്രെറ്റ 2020 ഓട്ടോ എക്‌സ്‌പോയിലാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. കഴിഞ്ഞ വർഷം മുതൽ ചൈനീസ് വിപണിയിൽ വിൽപ്പനയ്ക്കെത്തുന്ന iX25 ക്രോസോവറിനെ അടിസ്ഥാനമാക്കിയാണ് പുതിയ ക്രെറ്റ ഒരുക്കിയിരിക്കുന്നത്.

ഓൾവീൽ ഡ്രൈവ് സംവിധാനവുമായി പരിഷ്കരിച്ച ക്രെറ്റ അവതരിപ്പിച്ച് ഹ്യുണ്ടായി

ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കൾ ക്രേറ്റയുടെ സാനിധ്യം പല വിപണികളിലേക്കും ക്രമേണ വികസിപ്പിക്കുകയാണ്, അതിന്റെ ഭാഗമായി വാഹനം ഇപ്പോൾ റഷ്യയിലും ബ്രാൻഡ് അവതരിപ്പിച്ചു.

ഓൾവീൽ ഡ്രൈവ് സംവിധാനവുമായി പരിഷ്കരിച്ച ക്രെറ്റ അവതരിപ്പിച്ച് ഹ്യുണ്ടായി

പ്രാദേശികമായി അസംബിൾ ചെയ്യുന്ന പുതിയ ക്രെറ്റയുടെ പ്രീമിയർ സെന്റ് പീറ്റേഴ്‌സ്ബർഗിലെ ബ്രാൻഡിന്റെ റഷ്യൻ ഉൽ‌പാദന കേന്ദ്രത്തിൽ നടന്നു. യഥാർത്ഥ ക്രെറ്റ റഷ്യയിൽ ഏകദേശം അഞ്ച് വർഷത്തോളം വിൽപ്പനയ്ക്കെത്തിയിരുന്നു.

ഓൾവീൽ ഡ്രൈവ് സംവിധാനവുമായി പരിഷ്കരിച്ച ക്രെറ്റ അവതരിപ്പിച്ച് ഹ്യുണ്ടായി

പുതിയ പതിപ്പ് അതിന്റെ മുൻഗാമിയുടെ വിജയത്തെ അടിസ്ഥാനമാക്കി പുനർരൂപകൽപ്പന ചെയ്ത എക്സ്റ്റീരിയറും പുതിയ സവിശേഷതകളും സാങ്കേതികവിദ്യകളും ഉപയോഗിച്ച് കൂടുതൽ വിപുലമായ ഇന്റീരിയറുമായി വരുന്നു. എന്നിരുന്നാലും, ഇന്ത്യ-സ്പെക്ക് മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ, പുതിയ ഗ്രില്ല് ഇൻസേർട്ടുകൾ പോലുള്ള ചില വിഷ്വൽ അപ്‌ഡേറ്റുകൾ വാഹനത്തിനുണ്ട്.

ഓൾവീൽ ഡ്രൈവ് സംവിധാനവുമായി പരിഷ്കരിച്ച ക്രെറ്റ അവതരിപ്പിച്ച് ഹ്യുണ്ടായി

കാസ്കേഡിംഗ് ഫ്രണ്ട് ഗ്രില്ല്, ക്രസന്റ് ആകൃതിയിലുള്ള എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള സ്പ്ലിറ്റ് എൽഇഡി ഹെഡ്‌ലാമ്പ് ക്ലസ്റ്റർ, ഫോഗ് ലാമ്പുകളുള്ള വ്യക്തിഗത കോർണറിംഗ് ലൈറ്റുകൾ, മസ്കുലാർ വീൽ ആർച്ചുകൾ, സുഗമമായി ഒഴുകുന്ന ക്യാരക്ടർ ലൈനുകൾ, പുതിയ എൽഇഡി ടെയിൽ ലാമ്പുകൾ, സിൽവർ റൂഫ് റെയിലുകൾ, സ്‌പോർടി അലോയി വീലുകൾ, മുന്നിലും പിന്നിലും സ്‌കിഡ് പ്ലേറ്റുകൾ, ഗ്രില്ലിനായി ക്രോം സറൗണ്ടിംഗ്സ് എന്നിവ നിർമ്മാതാക്കൽ നൽകിയിരിക്കുന്നു.

ഓൾവീൽ ഡ്രൈവ് സംവിധാനവുമായി പരിഷ്കരിച്ച ക്രെറ്റ അവതരിപ്പിച്ച് ഹ്യുണ്ടായി

അതോടൊപ്പം ഒരു ഷാർക്ക് ഫിൻ ആന്റിന, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന വിംഗ് മിററുകൾ, ഇന്റഗ്രേറ്റഡ് സ്‌പോയിലർ, ഹൈ മൗണ്ടഡ് സ്റ്റോപ്പ് ലാമ്പ് എന്നിവയും ലഭിക്കുന്നു.

ഓൾവീൽ ഡ്രൈവ് സംവിധാനവുമായി പരിഷ്കരിച്ച ക്രെറ്റ അവതരിപ്പിച്ച് ഹ്യുണ്ടായി

അളവുകളെ സംബന്ധിച്ചിടത്തോളം, ഇതിന് 4,300 mm നീളവും 1,790 mm വീതിയും 1,620 mm ഉയരവും 2,610 mm വീൽബേസുമാണുള്ളത്. താരതമ്യേന, മറ്റ് വിപണികളിലുള്ള മോജലിനേക്കാൾ ഇതിന് 30 mm നീളവും 10 mm വീതിയും 10 mm ഗ്രൗണ്ട് ക്ലിയറൻസും കുറവാണ്.

ഓൾവീൽ ഡ്രൈവ് സംവിധാനവുമായി പരിഷ്കരിച്ച ക്രെറ്റ അവതരിപ്പിച്ച് ഹ്യുണ്ടായി

കൂടാതെ, കൂടുതൽ ഇന്റീരിയർ റൂം വാഗ്ദാനം ചെയ്യുന്നതിനായി വീൽബേസ് 20 mm വർധിപ്പിച്ചിരിക്കുന്നു. ഇന്റീരിയർ ഒരു പുതിയ സെന്റർ കൺസോളും ഡാഷ്‌ബോർഡും ഉപയോഗിച്ച് നന്നായി ഒരുക്കിയിരിക്കുന്നു.

ഓൾവീൽ ഡ്രൈവ് സംവിധാനവുമായി പരിഷ്കരിച്ച ക്രെറ്റ അവതരിപ്പിച്ച് ഹ്യുണ്ടായി

D-ആകൃതിയിലുള്ള സ്റ്റിയറിംഗ് വീൽ, ഗിയർ സെലക്ടർ, എട്ട് സ്പീക്കർ ബോസ് ഓഡിയോ, ബ്ലൂലിങ്കിനൊപ്പം ഓപ്‌ഷണൽ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, സ്‌പോർട്ട്, നോർമൽ, ഇക്കോ മോഡുകളുള്ള ഡ്രൈവ് മോഡ് സെലക്ടർ തുടങ്ങിയവയാണ് വാഹനത്തിലെ പ്രധാന ഉപകരണങ്ങൾ.

ഓൾവീൽ ഡ്രൈവ് സംവിധാനവുമായി പരിഷ്കരിച്ച ക്രെറ്റ അവതരിപ്പിച്ച് ഹ്യുണ്ടായി

റഷ്യൻ വിപണിയിൽ, പുതിയ ഹ്യുണ്ടായി ക്രെറ്റ 1.6 ലിറ്റർ MPi പെട്രോൾ, 2.0 ലിറ്റർ MPi പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകൾ ഉപയോഗിക്കുന്നു. 1.6 യൂണിറ്റ് മോഡൽ 123 bhp കരുത്ത് നൽകുന്നു, ഇത് ഫ്രണ്ട്-വീൽ ഡ്രൈവ്, ഓൾ-വീൽ-ഡ്രൈവ് കോൺഫിഗറേഷനുകളിൽ ലഭ്യമായിരിക്കാം.

ഓൾവീൽ ഡ്രൈവ് സംവിധാനവുമായി പരിഷ്കരിച്ച ക്രെറ്റ അവതരിപ്പിച്ച് ഹ്യുണ്ടായി

2.0 ലിറ്റർ പതിപ്പ് 150 bhp കരുത്ത് പുറപ്പെടുവിക്കുന്നു. ട്രാൻസ്മിഷനെ സംബന്ധിച്ചിടത്തോളം, ആറ് സ്പീഡ് മാനുവൽ, ഒരു ഓട്ടോമാറ്റിക് എന്നിവ ബ്രാൻഡ് നൽകിയിട്ടുണ്ട്. ഓപ്ഷനുകൾ ലിസ്റ്റിൽ നിന്ന് സ്മാർട്ട് സെൻസ് സുരക്ഷാ പാക്കേജും ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം.

Most Read Articles

Malayalam
English summary
Hyundai Unveiled New Gen Creta SUV With AWD System In Russia. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X