F-പേസ് എസ്‌യുവിയുടെ SVR പെർഫോമൻസ് പതിപ്പും ഇന്ത്യയിലേക്ക്, ബുക്കിംഗ് ആരംഭിച്ച് ജാഗ്വർ

അടുത്തിടെ ഇന്ത്യൻ വിപണിയിൽ പുതിയ F-പേസ് പുറത്തിറക്കിയ ബ്രിട്ടീഷ് വാഹന നിർമാതാക്കളായ ജാഗ്വർ ലാൻഡ് റോവർ ആഢംബര എസ്‌യുവിയുടെ പുതിയ SVR പെർഫോമൻസ് പതിപ്പിനെ കൂടി ആഭ്യന്തര തലത്തിലേക്ക് എത്തിക്കുകയാണ്.

F-പേസ് എസ്‌യുവിയുടെ SVR പെർഫോമൻസ് പതിപ്പും ഇന്ത്യയിലേക്ക്, ബുക്കിംഗ് ആരംഭിച്ച് ജാഗ്വർ

ഇതിന്റെ ഭാഗമായി F-പേസ് SVR പെർഫോമൻസ് മോഡലിനായുള്ള ബുക്കിംഗും കമ്പനി ആരംഭിച്ചിരിക്കുകയാണ്. ഏറ്റവും പുതിയ പതിപ്പിൽ എഞ്ചിനിലും ക്യാബിനിലും കാര്യമായ പരിഷ്ക്കാരങ്ങളോടെയാണ് എത്തുന്നത്.

 F-പേസ് എസ്‌യുവിയുടെ SVR പെർഫോമൻസ് പതിപ്പും ഇന്ത്യയിലേക്ക്, ബുക്കിംഗ് ആരംഭിച്ച് ജാഗ്വർ

ചുരുക്കിപ്പറഞ്ഞാൽ മുൻഗാമിയേക്കാൾ ചടുലവും കൂടുതൽ ഡൈനാമിക്കുമാകും പുതിയ F-പേസ് SVR എസ്‌യുവി. 5.0 ലിറ്റർ V8 സൂപ്പർചാർജ്ഡ് പെട്രോൾ എഞ്ചിനാണ് മോഡലിന് തുടിപ്പേകുന്നത്. ഇത് പരമാവധി 543 bhp കരുത്തിൽ 700 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും.

 F-പേസ് എസ്‌യുവിയുടെ SVR പെർഫോമൻസ് പതിപ്പും ഇന്ത്യയിലേക്ക്, ബുക്കിംഗ് ആരംഭിച്ച് ജാഗ്വർ

വെറും നാല് സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത പുറത്തെടുക്കാനും F-പേസ് SVR പെർഫോമൻസ് പതിപ്പിന് സാധിക്കും. അതേസമയം മണിക്കൂറിൽ 286 കിലോമീറ്ററാണ് പരമാവധി വേഗത. ജാഗ്വറിന്റെ പുതിയ ഇലക്ട്രോണിക് വെഹിക്കിൾ ആർക്കിടെക്ചറിലാണ് വാഹനത്തെ നിർമിച്ചിരിക്കുന്നത്.

 F-പേസ് എസ്‌യുവിയുടെ SVR പെർഫോമൻസ് പതിപ്പും ഇന്ത്യയിലേക്ക്, ബുക്കിംഗ് ആരംഭിച്ച് ജാഗ്വർ

അത് ട്രാൻസ്മിഷൻ, ഡൈനാമിക്സ് സിസ്റ്റങ്ങളെ കൂടുതൽ മികച്ചതാക്കി. പുതുക്കിയ ട്യൂണിംഗ് അനുവദിക്കുന്ന ഒരു അപ്‌ഡേറ്റുചെയ്‌ത ഡൈനാമിക് മോഡ് എസ്‌യുവിയിൽ കൂടുതൽ കൃത്യതയോടെ ഡ്രൈവിംഗ് അനുഭവം നൽകാൻ സഹായിക്കുന്നുവെന്നും ജാഗ്വർ അവകാശപ്പെടുന്നു.

 F-പേസ് എസ്‌യുവിയുടെ SVR പെർഫോമൻസ് പതിപ്പും ഇന്ത്യയിലേക്ക്, ബുക്കിംഗ് ആരംഭിച്ച് ജാഗ്വർ

ഷാർപ്പ് ത്രോട്ടിൽ റെസ്പേൺസ് നൽകാനും സസ്പെൻഷൻ സജ്ജീകരിക്കാനും സ്റ്റിയറിംഗ് ഒപ്റ്റിമൈസ് ചെയ്യാനും എക്‌സ്‌ഹോസ്റ്റ് മാപ്പിംഗ് വർധിപ്പിക്കാനും ഉള്ളിലെ സോഫ്റ്റ്‌വെയർ വീണ്ടും നവീകരിക്കുകയും ചെയ്തു.

 F-പേസ് എസ്‌യുവിയുടെ SVR പെർഫോമൻസ് പതിപ്പും ഇന്ത്യയിലേക്ക്, ബുക്കിംഗ് ആരംഭിച്ച് ജാഗ്വർ

ഇന്റലിജന്റ് ഡ്രൈവ്‌ലൈൻ ഡൈനാമിക്സുള്ള ഓൾ-വീൽ ഡ്രൈവാണ് വാഹനത്തിൽ സ്റ്റാൻഡേർഡായി വാഗ്‌ദാനം ചെയ്യുന്നത്. മെച്ചപ്പെട്ട പ്രകടനത്തിനുമായി സാങ്കേതികവിദ്യയ്ക്ക് ഒരു റിയർ-വീൽ ഡ്രൈവ് ബയസ് ഉണ്ട്.

 F-പേസ് എസ്‌യുവിയുടെ SVR പെർഫോമൻസ് പതിപ്പും ഇന്ത്യയിലേക്ക്, ബുക്കിംഗ് ആരംഭിച്ച് ജാഗ്വർ

പ്രവചനാത്മകവും റിയാക്ടീവ് സോഫ്റ്റ്‌വെയറും ഉപയോഗിച്ച് മുന്നിലും പിന്നിലുമുള്ള ആക്‌സിലുകൾക്ക് ടോർഖ് സ്വതന്ത്രമായി വിതരണം ചെയ്യാൻ കഴിയും. ഇതിലൂടെ ഏതാണ്ട് തൽക്ഷണം, കുറഞ്ഞ ട്രാക്ഷൻ അവസ്ഥയിൽ കൂടുതൽ കൺട്രോളും സ്റ്റെബിലിറ്റിയും നൽകാൻ എസ്‌യുവിയെ പ്രാപ്‌തമാക്കി.

 F-പേസ് എസ്‌യുവിയുടെ SVR പെർഫോമൻസ് പതിപ്പും ഇന്ത്യയിലേക്ക്, ബുക്കിംഗ് ആരംഭിച്ച് ജാഗ്വർ

F-പേസ് SVR മോഡലിന്റെ എയർ ഫ്ലോ, എയറോഡൈനാമിക് സവിശേഷതകൾ, ക്രെഡൻഷ്യലുകൾ എന്നിവയിൽ പ്രത്യേക ശ്രദ്ധ നൽകിയിട്ടുണ്ട്. മെച്ചപ്പെട്ട എഞ്ചിൻ, ബ്രേക്ക് കൂളിംഗ് എന്നിവയ്ക്കായി പുതിയ അപ്പർച്ചറുകളും വെന്റുകളും കൂട്ടിച്ചേർക്കാനും ജാഗ്വർ ശ്രദ്ധിച്ചിട്ടുണ്ട്.

 F-പേസ് എസ്‌യുവിയുടെ SVR പെർഫോമൻസ് പതിപ്പും ഇന്ത്യയിലേക്ക്, ബുക്കിംഗ് ആരംഭിച്ച് ജാഗ്വർ

മുൻവശത്തെ ബമ്പറിന്റെ രൂപകൽപ്പന പുതുക്കിയതിനാൽ ഇപ്പോൾ X-ആകൃതിയും ബ്ലേഡ് പോലുള്ള ഘടകങ്ങളും താഴത്തെ വശത്തെ എയർ വെന്റുകളെയും ഇന്റേക്കുകളെയും വിഭജിക്കുന്നു. വായുസഞ്ചാരം മെച്ചപ്പെടുത്തുന്നതിനായി ലോവർ ഇൻടേക്ക് വിപുലീകരിക്കുകയും ചെയ്‌തിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ജാഗ്വർ #jaguar
English summary
Jaguar F-Pace SVR Performance SUV Will Launch Soon In India Booking Started. Read in Malayalam
Story first published: Monday, June 21, 2021, 13:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X