കറുപ്പഴകിലെ ആഢംബരം; I-Pace ബ്ലാക്ക് എഡിഷനായുള്ള ബുക്കിംഗ് ആരംഭിച്ച് ജാഗ്വർ ഇന്ത്യ

ഇന്ത്യൻ വിപണിയിൽ വരാനിരിക്കുന്ന ഏറ്റവും പുതിയ I-പേസ് ബ്ലാക്ക് എഡിഷനായുള്ള ഔദ്യോഗിക ബുക്കിംഗുകൾ ആരംഭിച്ച് ജാഗ്വർ. നിലവിൽ വിൽപ്പനയ്ക്ക് എത്തുന്ന ഓള്‍-ഇലക്ട്രിക് എസ്‌യുവിയുടെ കൂടുതൽ സ്റ്റൈലിഷ് പതിപ്പാണിത്.

കറുപ്പഴകിലെ ആഢംബരം; I-Pace ബ്ലാക്ക് എഡിഷനായുള്ള ബുക്കിംഗ് ആരംഭിച്ച് ജാഗ്വർ ഇന്ത്യ

ഇലക്ട്രിക് എസ്‌യുവിയിൽ കൂടുതൽ ആകർഷകമാക്കുന്നതിനായി നിരവധി സവിശേഷതകൾ കൂട്ടിച്ചേർത്താണ് ബ്രിട്ടീഷ് ആഢംബര വാഹന നിർമാതാക്കൾ I-പേസ് ബ്ലാക്ക് എഡിഷനെ അണിയിച്ചൊരുക്കിയിരിക്കുന്നത്. അതിൽ ബ്ലാക്ക് പായ്ക്ക്, പനോരമിക് സൺറൂഫ് എന്നിവ ഉൾപ്പെടുന്നു.

കറുപ്പഴകിലെ ആഢംബരം; I-Pace ബ്ലാക്ക് എഡിഷനായുള്ള ബുക്കിംഗ് ആരംഭിച്ച് ജാഗ്വർ ഇന്ത്യ

ഈ വർഷം ഏപ്രിലിൽ ഈ സ്പെഷ്യൽ എഡിഷൻ മോഡലിനെ കമ്പനി ആഗോളതലത്തിൽ അവതരിപ്പിച്ചിരുന്നു. ഇലക്ട്രിക് എസ്‌യുവിയുടെ സ്റ്റാൻഡേർഡ് മോഡലിനെ അപേക്ഷിച്ച് പുതിയ വേരിയന്റിന് കൂടുതൽ ബ്ലാക്ക് അലങ്കാരങ്ങളാണ് കമ്പനി സമ്മാനിച്ചിരിക്കുന്നത്.

കറുപ്പഴകിലെ ആഢംബരം; I-Pace ബ്ലാക്ക് എഡിഷനായുള്ള ബുക്കിംഗ് ആരംഭിച്ച് ജാഗ്വർ ഇന്ത്യ

അതിൽ ഇലക്ട്രിക് ഔട്ട്സൈഡ് റിയർ-വ്യൂ മിററിന് (ORVMs) ഗ്ലോസി ബ്ലാക്ക് ഫിനിഷും ഗ്രിൽ, ഗ്രിൽ സറൗണ്ട്, സൈഡ് വിൻഡോ സറൗണ്ട്സ്, റിയർ ബാഡ്‌ജുകൾ എന്നിവയും കറുപ്പിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ബാഹ്യ നവീകരണത്തിന്റെ ഭാഗമായി ഗ്ലോസ് ഡാർക്ക് ഗ്രേ ഷേഡിൽ പൂർത്തിയാക്കിയ 19 ഇഞ്ച് ഡയമണ്ട് ടേൺഡ് അലോയ് വീലുകളും I-പേസ് ബ്ലാക്കിന് ലഭിക്കുന്നുണ്ട്.

കറുപ്പഴകിലെ ആഢംബരം; I-Pace ബ്ലാക്ക് എഡിഷനായുള്ള ബുക്കിംഗ് ആരംഭിച്ച് ജാഗ്വർ ഇന്ത്യ

ആഢംബര വാഹനത്തിന്റെ ക്യാബിനിലേക്ക് നോക്കിയാൽ സ്പോർട്‌സ് എബോണി ലെതർ സ്പോർട്‌സ് സീറ്റുകളും ഗ്ലോസ് ബ്ലാക്ക് ട്രിം ഫിനിഷും കാണാനാവും. ഇതോടൊപ്പം സ്റ്റാൻഡേർഡായി വലിയ പനോരമിക് റൂഫും I-പേസ് ബ്ലാക്ക് എഡിഷനിലേക്ക് ജാഗ്വർ കൂട്ടിച്ചേർത്തിട്ടുണ്ട്. കൂടാതെ എബോണി ഹെഡ്‌ലൈനറും അകത്തളത്തെ പൂർത്തീകരിക്കുന്നു.

കറുപ്പഴകിലെ ആഢംബരം; I-Pace ബ്ലാക്ക് എഡിഷനായുള്ള ബുക്കിംഗ് ആരംഭിച്ച് ജാഗ്വർ ഇന്ത്യ

അരൂബ, ഫാരലോൺ പേൾ ബ്ലാക്ക് പ്രീമിയം മെറ്റാലിക് പെയിന്റ് ഓപ്ഷനുകളിലും I-പേസ് ബ്ലാക്ക് തെരഞ്ഞെടുക്കാനാവും. ഇലക്‌ട്രിക് എസ്‌യുവിയുടെ പുതിയ ബ്ലാക്ക് എഡിഷൻ ബാറ്ററി ഇലക്ട്രിക് വാഹനത്തിന്റെ ആകർഷണം വർധിപ്പിക്കുന്നുവെന്നും ഇത് കൂടുതൽ വ്യതിരിക്തവും അഭികാമ്യവുമാണെന്ന് പുതിയ ജാഗ്വാർ I-പേസ് ബ്ലാക്ക് പുറത്തിറക്കുന്നതിനെക്കുറിച്ച് സംസാരിച്ച ജാഗ്വർ ലാൻഡ് റോവർ ഇന്ത്യയുടെ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ രോഹിത് സൂരി അഭിപ്രായപ്പെട്ടു.

കറുപ്പഴകിലെ ആഢംബരം; I-Pace ബ്ലാക്ക് എഡിഷനായുള്ള ബുക്കിംഗ് ആരംഭിച്ച് ജാഗ്വർ ഇന്ത്യ

വിപണിയിലേക്ക് വരാനിരിക്കുന്ന പുതിയ വേരിയന്റിന് പെർഫോമൻസ് മെച്ചപ്പെടുത്തലുകളോ മെക്കാനിക്കൽ പരിഷ്ക്കാരങ്ങളോ കമ്പനി നൽകില്ല. ജാഗ്വർ I-പേസ് ബ്ലാക്ക് രണ്ട് ഇലക്ട്രിക് മോട്ടോറുകളിൽ നിന്ന് 396 bhp കരുത്തിൽ 696 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള അതേ 90 kWh ബാറ്ററി പായ്ക്ക് തന്നെയാകും ഉപയോഗിക്കുക.

കറുപ്പഴകിലെ ആഢംബരം; I-Pace ബ്ലാക്ക് എഡിഷനായുള്ള ബുക്കിംഗ് ആരംഭിച്ച് ജാഗ്വർ ഇന്ത്യ

ഇത് വെറും 4.8 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ പ്രാപ്‌തമായിരിക്കും. I-പേസ് മികച്ച പെർഫോമൻസ് ഇലക്‌ട്രിക് കാറുകളിൽ ഒന്നാണ്. അതേസമയം ആരേയും ആകർഷിക്കുന്ന അതിശയകരമായ ഡിസൈൻ ഭാഷ്യവും എസ്‌യുവിയുടെ മാത്രം പ്രത്യേകതയാണ്.

കറുപ്പഴകിലെ ആഢംബരം; I-Pace ബ്ലാക്ക് എഡിഷനായുള്ള ബുക്കിംഗ് ആരംഭിച്ച് ജാഗ്വർ ഇന്ത്യ

ഒറ്റ ചാർജിൽ 470 കിലോമീറ്റർ റേഞ്ച് വരെ നൽകാൻ ജാഗ്വർ I-പേസിന് സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 100 കിലോവാട്ട് റാപ്പിഡ് ചാർജർ ഉപയോഗിച്ച് വെറും 45 മിനിറ്റിനുള്ളിൽ മോഡലിന് 80 ശതമാനം വരെ ചാർജ് ചെയ്യാനാകുമെന്നും ബ്രിട്ടീഷ് ബ്രാൻഡ് പറയുന്നു. അതേസമയം, 7 kW എസി വാൾ ബോക്സ് ചാർജർ വഴി പൂർണ ചാർജിൽ എത്താൻ ഏകദേശം 10 മണിക്കൂർ സമയം വേണ്ടി വരും.

കറുപ്പഴകിലെ ആഢംബരം; I-Pace ബ്ലാക്ക് എഡിഷനായുള്ള ബുക്കിംഗ് ആരംഭിച്ച് ജാഗ്വർ ഇന്ത്യ

ജാഗ്വർ ലാൻഡ് റോവർ രാജ്യത്തെ തങ്ങളുടെ 22 റീട്ടെയിൽ ഔട്ട്ലെറ്റ് ഡീലർഷിപ്പുകൾ 19 നഗരങ്ങളിലായി 35 ഇവി ചാർജറുകൾ ഉപയോഗിച്ച് നവീകരിക്കുകയും ചെയ്തിരുന്നു. ഇന്ത്യയിൽ I-പേസിനെ മൂന്ന് വേരിയന്റുകളിലായാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

കറുപ്പഴകിലെ ആഢംബരം; I-Pace ബ്ലാക്ക് എഡിഷനായുള്ള ബുക്കിംഗ് ആരംഭിച്ച് ജാഗ്വർ ഇന്ത്യ

അതിലെ ബേസ് S വേരിയന്റിന് 1.06 കോടി രൂപ മുതലാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്. അതേസമയം മിഡിൽ വേരിയന്റായ SE പതിപ്പിന് 1.09 കോടി രൂപയാണ് ജാഗ്വർ നിശ്ചയിച്ചിരിക്കുന്നത്. എസ്‌യുവിയുടെ ടോപ്പ് എൻഡ് HSE വേരിയന്റിന് 1.12 കോടി രൂപ വരെയും എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും.

കറുപ്പഴകിലെ ആഢംബരം; I-Pace ബ്ലാക്ക് എഡിഷനായുള്ള ബുക്കിംഗ് ആരംഭിച്ച് ജാഗ്വർ ഇന്ത്യ

ഇലക്‌ട്രിക് എസ്‌യുവിയുടെ പുതിയ ബ്ലാക്ക് എഡിറ്റണിന്റെ വിലകൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നിരുന്നാലും ഈ രണ്ട് മോഡലുകളെക്കാളും കൂടുതലായിരിക്കുമെന്നാണ് അനുമാനം. ഓള്‍-വീല്‍ ട്രാക്ഷന്‍ സിസ്റ്റങ്ങള്‍, ക്രമീകരിക്കാവുന്ന ഡൈനാമിക് മോഡ്, 10 മില്ലീമീറ്റര്‍ കുറയ്ക്കാന്‍ കഴിയുന്ന എയര്‍ സസ്‌പെന്‍ഷന്‍, ടോര്‍ക്ക് വെക്റ്ററിംഗ് പ്രവര്‍ത്തനം തുടങ്ങിയവയാണ് I-പേസ് സ്റ്റാൻഡേർഡ് പതിപ്പിലെ പ്രധാന സവിശേഷതകളാണ്.

കറുപ്പഴകിലെ ആഢംബരം; I-Pace ബ്ലാക്ക് എഡിഷനായുള്ള ബുക്കിംഗ് ആരംഭിച്ച് ജാഗ്വർ ഇന്ത്യ

നിലവിൽ ഇന്ത്യൻ വിപണിയിലെ ആഢംബര ഇലക്‌ട്രിക് സെഗ്മെന്റിൽ മെര്‍സിഡീസ് ബെന്‍സ് EQC, ഔഡി ഇ-ട്രോണ്‍ ശ്രേണിയിലെ വ്യത്യസ്‌ത വേരിയന്റുകൾ തുടങ്ങിയവയാണ് ജാഗ്വർ I-പേസ് എസ്‌യുവിക്ക് വെല്ലുവിളി സൃഷ്‌ടിക്കുന്നത്.

കറുപ്പഴകിലെ ആഢംബരം; I-Pace ബ്ലാക്ക് എഡിഷനായുള്ള ബുക്കിംഗ് ആരംഭിച്ച് ജാഗ്വർ ഇന്ത്യ

2019-ലെ ലോക കാര്‍, ഈ വര്‍ഷത്തെ ലോക കാര്‍ ഡിസൈന്‍, ലോക ഗ്രീന്‍ കാര്‍ തുടങ്ങി നിരവധി അവാര്‍ഡുകള്‍ ലഭിച്ച വാഹനമാണ് ജാഗ്വർ I-പേസ് എന്നത് ശ്രദ്ധേയമാണ്. കൂടാതെ മൂന്ന് ലോക കാര്‍ കിരീടങ്ങളും ഒരേസമയം നേടിയ ആദ്യത്തെ കാറാണിത് എന്നതും മോടികൂട്ടുന്നുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ജാഗ്വർ #jaguar
English summary
Jaguar i pace black edition official bookings started in india launch soon
Story first published: Tuesday, September 28, 2021, 18:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X