എക്കാലത്തെയും കരുത്തുറ്റ Defender V8 എസ്‌യുവിയുമായി Land Rover; വില 1.82 കോടി രൂപ

ഈ വർഷം ആദ്യം ഇന്ത്യയിൽ 90, 110 വേരിയന്റുകളിൽ പുതിയ Defender എസ്‌യുവി പുറത്തിറക്കിയ Jaguar Land Rover അതിവേഗവും ശക്തവുമായ മറ്റൊരു Defender മോഡലിനെ കൂടി ആഭ്യന്തര വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്.

എക്കാലത്തെയും കരുത്തുറ്റ Defender V8 എസ്‌യുവിയുമായി Land Rover ഇന്ത്യയിലെത്തി; വില 1.82 കോടി രൂപ

1.82 കോടി രൂപയുടെ എക്സ്ഷോറൂം വിലയിലാണ് രണ്ട് വേരിയന്റുകളിലായി എത്തുന്ന V8 Defender എസ്‌യുവിയെ കമ്പനി ഇന്ത്യയിൽ പരിചയപ്പെടുത്തിയിരിക്കുന്നത്. അടുത്തിടെ Land Rover തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിൽ പരസ്യപ്പെടുത്തിയ മോഡലിനെ സ്റ്റാൻഡേർഡ്, കാർപാത്തിയൻ എഡിഷൻ വേരിയന്റുകളിലാണ് ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ സാധിക്കുന്നത്.

എക്കാലത്തെയും കരുത്തുറ്റ Defender V8 എസ്‌യുവിയുമായി Land Rover ഇന്ത്യയിലെത്തി; വില 1.82 കോടി രൂപ

ഈ വർഷം ഫെബ്രുവരിയിൽ ഈ പുതിയ Defender V8 പതിപ്പിനെ Jaguar Land Rover ആഗോള വിപണികളിൽ അവതരിപ്പിച്ചിട്ടുണ്ടായിരുന്നു. ഇതുവരെ നിർമിച്ചതിൽവെച്ചുള്ള ഏറ്റവും കരുത്തുറ്റ Defender എസ്‌യുവിയാണിത്. ഇത് 3-ഡോർ 90, 5-ഡോർ 110, പതിപ്പുകളിലും ലഭ്യമാണ്.

എക്കാലത്തെയും കരുത്തുറ്റ Defender V8 എസ്‌യുവിയുമായി Land Rover ഇന്ത്യയിലെത്തി; വില 1.82 കോടി രൂപ

V8 എഞ്ചിനുള്ള Defender അതിന്റെ രൂപകൽപ്പനയിലൂടെ മറ്റ് മോഡലുകളിൽ നിന്ന് വേറിട്ടുനിൽക്കുന്നു. കാർപാത്തിയൻ എഡിഷൻ ഒരു ബ്ലാക്ക് ബോർഡ്, റൂഫ്, ടെയിൽ ഗേറ്റ് എന്നിവയിൽ നിന്ന് വ്യത്യസ്തമായി കാർപാത്തിയൻ ഗ്രേ എന്ന സ്പെഷ്യൽ ബോഡി നിറമാണ് അവതരിപ്പിച്ചിരിക്കുന്നത്. ഒരു സാറ്റിൻ പ്രൊട്ടക്റ്റീവ് ഫിലിമിൽ നിന്നും ഇത് പ്രയോജനം ചെയ്യുന്നുവെന്നതും ശ്രദ്ധേയമാണ്.

എക്കാലത്തെയും കരുത്തുറ്റ Defender V8 എസ്‌യുവിയുമായി Land Rover ഇന്ത്യയിലെത്തി; വില 1.82 കോടി രൂപ

മുൻഡോറിന്റെ അടിയിൽ V8 ലോഗോയും നാല് ടെയിൽപൈപ്പുകളും 22 ഇഞ്ച് അലോയ് വീലുകളും 15 ഇഞ്ച് ഡിസ്ക്കുകളും നീല കാലിപ്പറുകളുമാണ് കമ്പനി സമ്മാനിച്ചിരിക്കുന്നത്. Defender V8 അതിന്റെ ഇരട്ട ടെയിൽ പൈപ്പുകൾ, എബോണി വിൻഡ്സർ ബ്ലാക്ക് ലെതർ അപ്ഹോൾസ്റ്ററി, അൽകന്റാര സ്റ്റിയറിംഗ് വീൽ എന്നിവയിലൂടെയും വ്യത്യസ്‌തമാകുന്നുണ്ട്.

എക്കാലത്തെയും കരുത്തുറ്റ Defender V8 എസ്‌യുവിയുമായി Land Rover ഇന്ത്യയിലെത്തി; വില 1.82 കോടി രൂപ

ക്യാബിനുള്ളിൽ ഒരു പുതിയ കർവി ശൈലിയുള്ള 11.4 ഇഞ്ച് ടച്ച്‌സ്‌ക്രീനും Defender V8 പരിചയപ്പെടുത്തിയിട്ടുണ്ട്. Jaguar Land Rover ഗ്രൂപ്പിലെ ഏറ്റവും ശക്തിയേറിയ 5.0 ലിറ്റർ V8 എഞ്ചിനാണ് എസ്‌യുവിക്ക് തുടിപ്പേകുന്നത്. ഇത് 525 bhp കരുത്തിൽ 625 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. എഞ്ചിൻ എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്.

എക്കാലത്തെയും കരുത്തുറ്റ Defender V8 എസ്‌യുവിയുമായി Land Rover ഇന്ത്യയിലെത്തി; വില 1.82 കോടി രൂപ

ഓൾ-വീൽ ഡ്രൈവ് സംവിധാനവും എസ്‌യുവിയുടെ വലിയൊരു മികവാണ്. കൂടാതെ Defender ശ്രേണിയിലെ ഏറ്റവും വേഗതയേറിയ മോഡലും ഈ പുതിയ V8 എഞ്ചിൻ പതിപ്പാണെന്ന കാര്യവും ശ്രദ്ധേയമാണ്. Defender 90 പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത വെറും 5.2 സെക്കൻഡിനുള്ളിൽ കൈവരിക്കുമ്പോൾ വാഹനത്തിന്റെ ഉയർന്ന വേഗത 240 കിലോമീറ്ററായാണ് പരിമിതപ്പെടുത്തിയിരിക്കുന്നത്.

എക്കാലത്തെയും കരുത്തുറ്റ Defender V8 എസ്‌യുവിയുമായി Land Rover ഇന്ത്യയിലെത്തി; വില 1.82 കോടി രൂപ

സ്റ്റാൻഡേർഡ് Defender എസ്‌യുവിയുടെ ടെറൈൻ റെസ്‌പോൺസ് സിസ്റ്റം ഓഫ്‌-റോഡ് ഡ്രൈവിംഗ് മോഡുകൾക്ക് പുറമേ V8 പതിപ്പ് ഒരു പുതിയ ഡൈനാമിക് സെറ്റിംഗും കൊണ്ടുവന്നിട്ടുണ്ട്. ഇന്ത്യയിൽ Mercedes-AMG G63S പെർഫോമൻസ് മോഡലാണ് Defender V8 പതിപ്പിന്റെ മുഖ്യ എതിരാളി. എന്നാൽ ഇതുകൂടാതെ Lamborghini Urus, Audi RSQ8, BMW X5M എസ്‌യുവികളുമായി മാറ്റുരയ്ക്കാനും V8 മോഡസിന് സാധിക്കും.

എക്കാലത്തെയും കരുത്തുറ്റ Defender V8 എസ്‌യുവിയുമായി Land Rover ഇന്ത്യയിലെത്തി; വില 1.82 കോടി രൂപ

നേരത്തെ Jaguar Land Rover മൂന്ന് എഞ്ചിൻ ഓപ്ഷനുകളിൽ Defender 90 പുറത്തിറക്കിയിരുന്നു. 296 bhp കരുത്തിൽ 400 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 2.0 ലിറ്റർ പെട്രോൾ, 394 bhp പവറും 550 Nm torque ഉം വികസിപ്പിക്കാൻ പ്രാപ്‌തമായ 3.0 ലിറ്റർ പെട്രോൾ 296 bhp, 650 Nm torque എന്നിവ നൽകുന്ന 3.0 ലിറ്റർ ഡീസൽ യൂണിറ്റ് എന്നിവയാണ് വാഹനത്തിൽ തെരഞ്ഞെടുക്കാൻ സാധിക്കുന്നത്.

എക്കാലത്തെയും കരുത്തുറ്റ Defender V8 എസ്‌യുവിയുമായി Land Rover ഇന്ത്യയിലെത്തി; വില 1.82 കോടി രൂപ

കഴിഞ്ഞ വർഷം വരെ വിദേശ നിരത്തുകളിൽ കണ്ടുപരിചിതമായ Defender ശ്രേണിയെ ബ്രിട്ടീഷ് ആഢംബര വാഹന നിർമാതാക്കൾ കഴിഞ്ഞ വർഷമാണ് ഇന്ത്യയിൽ ആദ്യമായി എത്തിച്ചത്. എസ്‌യുവി എന്നുകേട്ടാൽ തന്നെ വാഹന പ്രേമികളുടെ ആദ്യം മനസിലേക്ക് ഓടിവരുന്ന പേരുകളിലൊന്നാണ് Land Rover Defender. അടുത്തിടെ ഓഫ് റോഡ് അധിഷ്ഠിത എസ്‌യുവിയുടെ ഒരു ട്രോഫി എഡിഷനെ കൂടി കമ്പനി ആഗോള വിപണിയിൽ അവതരിപ്പിച്ചിരുന്നു.

എക്കാലത്തെയും കരുത്തുറ്റ Defender V8 എസ്‌യുവിയുമായി Land Rover ഇന്ത്യയിലെത്തി; വില 1.82 കോടി രൂപ

സ്റ്റാൻഡേർഡ് മോഡലുകളേക്കാൾ കൂടുതൽ ആകർഷണീയവും ആക്രമണാത്മകവുമായ പതിപ്പാണ് ട്രോഫി എഡിഷനെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലാകും. Defender V8 ട്രോഫിയിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്ന ബ്ലാക്ക്, യെല്ലോ കളർ ഓപ്ഷനിലാണ് എസ്‌യുവി അണിഞ്ഞൊരുങ്ങിയിരിക്കുന്നത്. എന്നാൽ ഇത് ഇന്ത്യയിലേക്ക് എത്തുന്ന കാര്യം ബ്രിട്ടീഷ് പ്രീമിയം വാഹന നിർമാതാക്കൾ വ്യക്തമാക്കിയിട്ടില്ല.

Most Read Articles

Malayalam
കൂടുതല്‍... #ലാൻഡ് റോവർ #land rover
English summary
Jaguar land rover india introduced most powerful defender suv ever
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X