റാങ്ലർ എസ്‌യുവിക്കായി പുതിയ ഫ്ലിപ്പ്-ടോപ്പ് റൂഫ് ഓപ്ഷൻ അവതരിപ്പിച്ച് ജീപ്പ്

റാങ്‌ലർ, ഗ്ലാഡിയേറ്റർ പിക്കപ്പ് ട്രക്കുകൾക്കായി ഒരു പുതിയ ഫ്ലിപ്പ്-ടോപ്പ് റൂഫ് ഓപ്ഷൻ അവതരിപ്പിച്ച് അമേരിക്കൻ എസ്‌യുവി നിർമാതാക്കളായ ജീപ്പിന്റെ സർവീസ്, പാർട്‌സ്, ആക്‌സസറീസ് വിഭാഗമായ മോപ്പർ.

റാങ്ലർ എസ്‌യുവിക്കായി പുതിയ ഫ്ലിപ്പ്-ടോപ്പ് റൂഫ് ഓപ്ഷൻ അവതരിപ്പിച്ച് ജീപ്പ്

മോഡലുകളിൽ ഹാർഡ്‌ടോപ്പ് റൂഫ് തെരഞ്ഞെടുത്തവർക്ക് ക്യാബിൻ കൂടുതൽ വായൂ സഞ്ചാരമുള്ളതാക്കുന്നതിനായാണ് ഈ പുതിയ ആക്‌സസറി രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. മുൻ നിരയിലുള്ള യാത്രക്കാർക്കായി ഹാർഡ് റൂഫിന്റെ ഒരു ഭാഗം വേഗത്തിൽ തുറക്കാൻ സൺറൈഡർ ഫ്ലിപ്പ്-ടോപ്പ് അനുവദിക്കുന്ന സംവിധാനമാണിത്.

റാങ്ലർ എസ്‌യുവിക്കായി പുതിയ ഫ്ലിപ്പ്-ടോപ്പ് റൂഫ് ഓപ്ഷൻ അവതരിപ്പിച്ച് ജീപ്പ്

അൾട്രാ പ്രീമിയം ബ്ലാക്ക് ട്വിൻ ഫാബ്രിക് ഉപയോഗിച്ചാണ് ആക്സസറി നിർമിച്ചിരിക്കുന്നതെന്ന് ജീപ്പ്-മോപ്പർ അവകാശപ്പെടുന്നു. ഇത് ഉയർന്ന നിലവാരമുള്ള ആഢംബര കൺവെർട്ടബിൾ കാറുകളിലും സാധാരണമായി കണ്ടുവരുന്ന ഒന്നാണ്.

റാങ്ലർ എസ്‌യുവിക്കായി പുതിയ ഫ്ലിപ്പ്-ടോപ്പ് റൂഫ് ഓപ്ഷൻ അവതരിപ്പിച്ച് ജീപ്പ്

മൗണ്ടിംഗ് റെയിലുകളും ഹാർഡ്‌വെയറും ഉൾപ്പെടുത്തി ഇൻസ്റ്റാൾ ചെയ്യാൻ തയാറായ ഫിറ്റ്മെന്റാണിത്. ഏത് ജീപ്പ് ഡീലർഷിപ്പിലും നിങ്ങൾക്ക് ഇത് ഘടിപ്പിക്കാം എന്നതും ശ്രദ്ധേയമാണ്. 500 ലധികം പരീക്ഷിച്ചതും ഫാക്ടറി പിന്തുണയുള്ളതുമായ ആക്‌സസറികൾ വാഗ്ദാനം ചെയ്യുന്ന മോപ്പർ ഗുണനിലവാരത്തിൽ അങ്ങേയറ്റം മികവുതെളിയിച്ചവരാണ്.

റാങ്ലർ എസ്‌യുവിക്കായി പുതിയ ഫ്ലിപ്പ്-ടോപ്പ് റൂഫ് ഓപ്ഷൻ അവതരിപ്പിച്ച് ജീപ്പ്

ഫ്ലിപ്പ്-ടോപ്പ് നിലവിൽ 2018-2021 ജീപ്പ് റാങ്‌ലറുകളിലും 2020-21 ഗ്ലാഡിയേറ്ററുകളിലും ഘടിപ്പിക്കാം. യു‌എസ്‌എയിലും കാനഡയിലും മാത്രമാണ് നിലവിൽ ഈ സംവിധാനം വാഗ്‌ദാനം ചെയ്യുന്നത്. ആക്സസറി 895 ഡോളറിനാണ് വിൽപ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.

റാങ്ലർ എസ്‌യുവിക്കായി പുതിയ ഫ്ലിപ്പ്-ടോപ്പ് റൂഫ് ഓപ്ഷൻ അവതരിപ്പിച്ച് ജീപ്പ്

അതായത് ഏകദേശം 66,723 രൂപ. ജീപ്പ് ഇന്ത്യ ഇത് വാഗ്ദാനം ചെയ്യുമോ എന്ന് കണ്ടറിയണം. കഴിഞ്ഞ മാർച്ചിൽ പ്രാദേശികമായി രാജ്യത്ത് ഒത്തുചേർന്ന റാങ്‌ലർ എസ്‌യുവിയെ ജീപ്പ് രാജ്യത്ത് അവതരിപ്പിച്ചിരുന്നു.

റാങ്ലർ എസ്‌യുവിക്കായി പുതിയ ഫ്ലിപ്പ്-ടോപ്പ് റൂഫ് ഓപ്ഷൻ അവതരിപ്പിച്ച് ജീപ്പ്

2019-ൽ സിബിയു ഉൽ‌പ്പന്നമായി അവതരിപ്പിച്ച മോഡലിന്റെ വില കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓഫ്-റോഡ് എസ്‌യുവിയുടെ പ്രാദേശിക ഉത്പാദനം ആരംഭിച്ചത്. ഇന്ത്യയിൽ രണ്ട് വേരിയന്റുകളിൽ എത്തുന്ന റാങ്ലർ അൺലിമിറ്റഡിന് 53.90 ലക്ഷം രൂപയും റൂബിക്കോണിന് 57.90 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.

റാങ്ലർ എസ്‌യുവിക്കായി പുതിയ ഫ്ലിപ്പ്-ടോപ്പ് റൂഫ് ഓപ്ഷൻ അവതരിപ്പിച്ച് ജീപ്പ്

സിബിയു യൂണിറ്റിനെ അപേക്ഷിച്ച് ഏകദേശം 10 മുതൽ 12 ലക്ഷം രൂപ വരെയാണ് പ്രാദേശിക നിർമാണത്തിലൂടെ റാങ്‌ലറിന് കുറഞ്ഞത്. 2.0 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എഞ്ചിനാണ് എസ്‌യുവിക്ക് കരുത്തേകുന്നത്. ഇത് 268 bhp പവറിൽ 400 Nm torque വികസിപ്പിക്കാൻ പ്രാപ്‌തമാണ്.

റാങ്ലർ എസ്‌യുവിക്കായി പുതിയ ഫ്ലിപ്പ്-ടോപ്പ് റൂഫ് ഓപ്ഷൻ അവതരിപ്പിച്ച് ജീപ്പ്

റൂബിക്കൺ ബ്രാൻഡിന്റെ ജനപ്രിയ റോക്ക്‌ട്രാക്ക് ഓഫ്-റോഡ് മോഡ് സവിശേഷതകളും മോപ്പർ നിർമിച്ച 120 ലധികം ആക്‌സസറികളും ഇന്ത്യയലെ റാങ്ലറിൽ ജീപ്പ് വാഗ്‌ദാനം ചെയ്യുന്നുണ്ട്. അതിനാൽ തന്നെ ഇപ്പോൾ വിദേശ വിപണിയിൽ അവതരിപ്പിച്ച ഫ്ലിപ്പ്-ടോപ്പ് റൂഫ് ഓപ്ഷനും ഇവിടെ എത്തിയെക്കുമെന്നാണ് അനുമാനം.

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
Jeep and Mopar Custom Accessories Shop Introduced New Flip-Top Roof For Wrangler SUV. Read in Malayalam
Story first published: Friday, July 16, 2021, 15:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X