മുടക്ക് പ്രീമിയത്തിൽ നിന്ന് ആഢംബരത്തിലേക്ക്, കോമ്പസ് എസ്‌യുവിയുടെ വില വർധിപ്പിച്ച് ജീപ്പ്

കോമ്പസ് എസ്‌യുവിയുടെ വില വർധിപ്പിച്ച് ജീപ്പ് ഇന്ത്യ. 2021 ഒക്ടോബറിൽ വില പുതുക്കിയ കമ്പനി രണ്ട് മാസത്തിനിടെ ഇത് രണ്ടാംതവണയാണ് മോഡലിന്റെ വിലയിൽ പരിഷ്ക്കാരവുമായി എത്തുന്നത്.

മുടക്ക് പ്രീമിയത്തിൽ നിന്ന് ആഢംബരത്തിലേക്ക്, കോമ്പസ് എസ്‌യുവിയുടെ വില വർധിപ്പിച്ച് ജീപ്പ്

അഞ്ച് സീറ്റർ പ്രീമിയം എസ്‌യുവിയുടെ പുതുക്കിയ പതിപ്പ് ഈ വർഷം ആദ്യമാണ് അമേരിക്കൻ വാഹന നിർമാതാക്കളായ ജീപ്പ് പുറത്തിറക്കിയത്. 2021 ഒക്ടോബറിൽ ആദ്യ വില വർധന ഈടാക്കിയപ്പോൾ എക്‌സ്‌ഷോറൂം വിയിൽ 58,000 രൂപ വരെ ഉയരുന്ന രണ്ടാമത്തെ വിലക്കയറ്റമാണിത്.

മുടക്ക് പ്രീമിയത്തിൽ നിന്ന് ആഢംബരത്തിലേക്ക്, കോമ്പസ് എസ്‌യുവിയുടെ വില വർധിപ്പിച്ച് ജീപ്പ്

സ്‌പോർട്ട് 1.4 ലിറ്റർ പെട്രോൾ ഡിസിടി ഒഴികെയുള്ള കോമ്പസിന്റെ എല്ലാ പെട്രോൾ, ഡീസൽ വേരിയന്റുകളുടെയും വില 50,000 രൂപ വരെയാണ് ഉയർത്തിയിരിക്കുന്നത്. അതേസമയം സ്‌പോർട് 1.4 ലിറ്റർ പെട്രോൾ ഡിസിടിക്ക് 58,000 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്.

മുടക്ക് പ്രീമിയത്തിൽ നിന്ന് ആഢംബരത്തിലേക്ക്, കോമ്പസ് എസ്‌യുവിയുടെ വില വർധിപ്പിച്ച് ജീപ്പ്

മുമ്പത്തെ വില പരിഷ്ക്കരണത്തിൽ സ്പോർട്‌സ്, ലോഞ്ചിറ്റ്യൂഡ് (O) പതിപ്പുകൾക്ക് 10,000 രൂപയുടെ വർധനവ് ലഭിച്ചത്. സൂക്ഷ്മമായ പരിഷ്ക്കാരങ്ങളോടെ ഈ വർഷം ഫെബ്രുവരിയിലാണ് കോമ്പസിന്റെ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിനെ ജീപ്പ് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്.

മുടക്ക് പ്രീമിയത്തിൽ നിന്ന് ആഢംബരത്തിലേക്ക്, കോമ്പസ് എസ്‌യുവിയുടെ വില വർധിപ്പിച്ച് ജീപ്പ്

വിൽപ്പനയില്ലാതെ ഇഴഞ്ഞുനീങ്ങിയ മോഡലിൽ ഗംഭീര ഫീച്ചറുകൾ വരെ കുത്തിനിറച്ചാണ് കമ്പനി ഇത്തവണ പരിചയപ്പെടുത്തിയത്. തൽഫലമായി വിൽപ്പനയിലും മോശമല്ലാത്ത ഉയർച്ച കണ്ടെത്താൻ ജീപ്പിന് സാധിച്ചിട്ടുണ്ട്. സ്പോർട്ട്, ലോഞ്ചിറ്റ്യൂഡ് (O), ലിമിറ്റഡ് (O), ലിമിറ്റഡ് 80th ആനിവേഴ്സറി, S (O) എന്നിങ്ങനെ അഞ്ച് വകഭേദങ്ങളിലായാണ് പ്രീമിയം എസ്‌യുവി വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്.

മുടക്ക് പ്രീമിയത്തിൽ നിന്ന് ആഢംബരത്തിലേക്ക്, കോമ്പസ് എസ്‌യുവിയുടെ വില വർധിപ്പിച്ച് ജീപ്പ്

2.0 ലിറ്റർ ഡീസൽ, 1.4 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനിലാണ് കോമ്പസ് എസ്‌യുവിയിൽ ജീപ്പ് വാഗ്‌ദാനം ചെയ്യുന്നത്. വാഹനത്തിലെ ഓയിൽ ബർണർ യൂണിറ്റ് 168 bhp കരുത്തിൽ 350 Nm torque വികസിപ്പിക്കുമ്പോൾ പെട്രോൾ എഞ്ചിൻ 161 bhp പവറിൽ 250 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

മുടക്ക് പ്രീമിയത്തിൽ നിന്ന് ആഢംബരത്തിലേക്ക്, കോമ്പസ് എസ്‌യുവിയുടെ വില വർധിപ്പിച്ച് ജീപ്പ്

എസ്‌യുവിയുടെ ഡീസൽ പതിപ്പുകൾക്ക് 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ ഓപ്ഷണലായി ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. അതേസമയം പെട്രോൾ എഞ്ചിനിൽ 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ ഓപ്ഷണലായി 7 സ്പീഡ് ഡിസിടി ഗിയർബോക്‌സും ഉപഭോക്താക്കൾക്ക് യഥേഷ്ടം തെരഞ്ഞെടുക്കാനാവും.

മുടക്ക് പ്രീമിയത്തിൽ നിന്ന് ആഢംബരത്തിലേക്ക്, കോമ്പസ് എസ്‌യുവിയുടെ വില വർധിപ്പിച്ച് ജീപ്പ്

കോമ്പസിന്റെ ഡീസൽ വേരിയന്റുകളിൽ ഓൾ-വീൽ ഡ്രൈവ് സജ്ജീകരണവും ജീപ്പ് വാഗ്‌ദാനം ചെയ്യുന്നുണ്ട്. എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, 18 ഇഞ്ച് അലോയ് വീലുകൾ, ഡ്യുവൽ-പൈൻ സൺറൂഫ്, ഫ്രണ്ട് വെന്റിലേറ്റഡ് സീറ്റുകൾ തുടങ്ങിയ സവിശേഷതകളാണ് വാഹനത്തിന്റെ സവിശേഷതകൾ.

മുടക്ക് പ്രീമിയത്തിൽ നിന്ന് ആഢംബരത്തിലേക്ക്, കോമ്പസ് എസ്‌യുവിയുടെ വില വർധിപ്പിച്ച് ജീപ്പ്

കൂടാതെ 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം,ഏഴ് ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ജീപ്പിന്റെ യു‌കണക്ട് 5 സിസ്റ്റവും കണക്റ്റഡ് കാർ ടെക്‌നോളജി, 360 ഡിഗ്രി ക്യാമറ, ഇലക്‌ട്രിക്കലി ക്രമീകരിക്കാവുന്ന മുൻ സീറ്റുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS) എന്നിവയാണ് 2021 ജീപ്പ് കോമ്പസിന്റെ പ്രധാന ഫീച്ചർ ഹൈലൈറ്റുകൾ.

മുടക്ക് പ്രീമിയത്തിൽ നിന്ന് ആഢംബരത്തിലേക്ക്, കോമ്പസ് എസ്‌യുവിയുടെ വില വർധിപ്പിച്ച് ജീപ്പ്

പ്രീമിയം എസ്‌യുവിയുടെ സുരക്ഷാ സന്നാഹങ്ങളിൽ 6 എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, ബ്രേക്ക് അസിസ്റ്റ്, ട്രാക്ഷൻ കൺട്രോൾ, ഇഎസ്‌സി, ഹിൽ-ഹോൾഡ് അസിസ്റ്റ്, ഹിൽ-ഡിസന്റ് കൺട്രോൾ, ഐസോഫിക്സ് ചൈൽഡ് സീറ്റ് മൗണ്ടുകൾ എന്നിവയും അമേരിക്കൻ വാഹന നിർമാതാക്കൾ ഒരുക്കിയിട്ടുണ്ട്.

മുടക്ക് പ്രീമിയത്തിൽ നിന്ന് ആഢംബരത്തിലേക്ക്, കോമ്പസ് എസ്‌യുവിയുടെ വില വർധിപ്പിച്ച് ജീപ്പ്

ഇന്ത്യൻ വിപണിയിൽ ഹ്യുണ്ടായി ട്യൂസോൺ, സിട്രൺ C5 എയർക്രോസ് ഫോക്‌സ്‌വാഗൺ ടി-റോക്ക്, സ്കോഡ ടുഗുവാൻ എന്നീ പ്രീമിയം എസ്‌യുവി മോഡലുകളുമായാണ് ജീപ്പ് കോമ്പസ് മാറ്റുരയ്ക്കുന്നത്. നവീകരിച്ച കോമ്പസ് ട്രെയിൽ‌ഹോക്ക് പതിപ്പിനെയും ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള പദ്ധതിയും കമ്പനി മുന്നോട്ടുവെക്കുന്നുണ്ട്. പരിഷ്ക്കരിച്ചെത്തുന്ന ഈ മോഡൽ മുൻഗാമിയേക്കാൾ മികച്ചതായിരിക്കുമെന്നതാണ് പ്രധാന ആകർഷണം.

മുടക്ക് പ്രീമിയത്തിൽ നിന്ന് ആഢംബരത്തിലേക്ക്, കോമ്പസ് എസ്‌യുവിയുടെ വില വർധിപ്പിച്ച് ജീപ്പ്

എസ്‌യുവിയുടെ ട്രെയിൽ‌ഹോക്ക് വേരിയന്റിൽ പുനർനിർമിച്ച എക്സ്റ്റീരിയർ ഡിസൈനും അകത്തളത്തിലേക്ക് പുതിയ സവിശേഷതകളും ജീപ്പ് കൂട്ടിച്ചേർക്കും. ഡ്യുവൽ-ടോൺ റെഡ് ആൻഡ് ബ്ലാക്ക് കളർ കോമ്പിനേഷനിലാവും ഈ മോഡൽ അണിഞ്ഞൊരുങ്ങുക.

മുടക്ക് പ്രീമിയത്തിൽ നിന്ന് ആഢംബരത്തിലേക്ക്, കോമ്പസ് എസ്‌യുവിയുടെ വില വർധിപ്പിച്ച് ജീപ്പ്

ഓഫ്-റോഡിംഗിന് കൂടുതൽ അനുയോജ്യമാക്കാനായി 205 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസാണ് ജീപ്പ് കോമ്പസ് ട്രെയിൽഹോക്ക് വേരിയന്റിൽ വാഗ്‌ദാനം ചെയ്യുക. കൂടാതെ 480 മില്ലീമീറ്റർ വാട്ടർ വേഡിംഗ് ഡെപ്ത്തും എസ്‌യുവിയിൽ ഒരുക്കും. 2.0 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിനാണ് കോമ്പസ് ട്രെയിൽഹോക്ക് മോഡലിൽ പ്രവർത്തിക്കുക.

മുടക്ക് പ്രീമിയത്തിൽ നിന്ന് ആഢംബരത്തിലേക്ക്, കോമ്പസ് എസ്‌യുവിയുടെ വില വർധിപ്പിച്ച് ജീപ്പ്

ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി സ്റ്റാൻഡേർഡായി ജോടിയാക്കുന്ന എഞ്ചിൻ 173 bhp കരുത്തിൽ 350 Nm torque ഉത്പാദിപ്പിക്കാനും പ്രാപ്തമായിരിക്കും. ഇന്ത്യയിൽ വിൽപ്പന കൂടുതൽ മെച്ചപ്പെടുത്താനായി കോമ്പസിനെ അടിസ്ഥാനമാക്കിയുള്ള ഒരു ഏഴ് സീറ്റർ മൂന്നുവരി എസ്‌യുവിയെയും ജീപ്പ് ഉടൻ തന്നെ വിപണിയിൽ എത്തിക്കും.

മുടക്ക് പ്രീമിയത്തിൽ നിന്ന് ആഢംബരത്തിലേക്ക്, കോമ്പസ് എസ്‌യുവിയുടെ വില വർധിപ്പിച്ച് ജീപ്പ്

ജീപ്പ് മെറിഡിയൻ എന്ന പേരിൽ എത്തുന്ന എസ്‌യുവി 2022 തുടക്കത്തോടെ പരിചയപ്പെടുത്തിയേക്കാം. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ മോഡൽ ഇതിനകം തന്നെ അന്താരാഷ്‌ട്ര വിപണികളിൽ കമാൻഡർ എന്ന പേരിൽ അരങ്ങേറ്റവും കുറിച്ചിട്ടുണ്ട്. വരുന്ന ഏപ്രിലിൽ എഫ്‌സി‌എയുടെ രഞ്ജൻഗാവ് പ്ലാന്റിൽ എസ്‌യുവിക്കായുള്ള ഉത്പാദനവും ആരംഭിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
Jeep india hiked the prices of the compass facelift suv details
Story first published: Thursday, December 9, 2021, 11:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X